Month: May 2024

  • Crime

    തമ്മില്‍ത്തല്ലിനിടെ റോഡിലൂടെയെത്തിയ കാര്‍ അടിച്ച് തകര്‍ത്ത് അതിഥി തൊഴിലാളി

    പത്തനംതിട്ട: വായ്പൂരില്‍ അതിഥി തൊഴിലാളി റോഡിലൂടെ വന്ന കാര്‍ അടിച്ച് തകര്‍ത്തു. വായ്പൂര് കുളങ്ങരക്കാവ് ക്ഷേത്രത്തിനു സമീപം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോഴാണ് അതുവഴിയെത്തിയ കാര്‍ അടിച്ചുതകര്‍ത്തത്. പ്രകോപിതനായ ഒരു അതിഥി തൊഴിലാളി റോഡിലേക്ക് ഇറങ്ങി അത് വഴി വന്ന കാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ് പരാതി. വായ്പൂര് സ്വദേശി സാലി ഖാന്റെ കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പെരുമ്പെട്ടി പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. അതേസമയം, കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകക്കേസില്‍ കുറ്റവാളി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. വധശിക്ഷയ്ക്കെതിരെ പ്രതി അമീറുല്‍ ഇസ്ലാം നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നായിരുന്നു അതിഥിതൊഴിലാളിയായ പ്രതിയുടെ ആവശ്യം. വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിച്ചു. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി…

    Read More »
  • Kerala

    ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ആര്‍എസ്എസും സ്മാരകം പണിതിട്ടുണ്ട്; ന്യായീകരണവുമായി പി ജയരാജന്‍

    കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത സംഭവത്തില്‍ ന്യായീകരണവുമായി സിപിഎം നേതാവ് പി ജയരാജന്‍. ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ആര്‍എസ്എസും സ്മാരകം പണിതിട്ടുണ്ട്, രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെ, പാനൂര്‍ ചെറ്റക്കണ്ടിയില്‍ ജീവസമര്‍പ്പണം നടത്തിയവര്‍ക്കായുള്ള അനുസ്മരണ പരിപാടി തുടരുമെന്നും പി ജയരാജന്‍. സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. പാനൂര്‍ ബോംബ് സ്‌ഫോടനം പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടുള്ളതാണ്, അത് രക്തസാക്ഷി പട്ടികയില്‍ വരില്ലെന്നും ജയരാജന്‍. ചരിത്രസംഭവങ്ങളെ ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല, നിരസിക്കുന്നവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല, സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നതിന് കൂട്ടുപിടിച്ച കൂട്ടാളി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആണെന്നത് രസകരമായ കാര്യമാണ്, കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ തുടക്കക്കാരനാണ് അദ്ദേഹമെന്നും പി ജയരാജന്‍. രണ്ട് ദിവസം മുമ്പാണ് പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സിപിഎം സ്മാരകം പണിത സംഭവം വിവാദമാകുന്നത്. 2015ല്‍ നടന്ന സംഭവത്തില്‍ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവര്‍ക്കാണ് സിപിഎമ്മിന്റെ സ്മാരകം. ജനങ്ങളുടെ കയ്യില്‍ നിന്ന് പിരിവെടുത്താണ് സ്മാരകം പണിതിരിക്കുന്നത്.…

    Read More »
  • LIFE

    സൗദി അറേബ്യയില്‍ സ്വിം സ്യൂട്ട് ഫാഷന്‍ ഷോ! ചരിത്രത്തിലാദ്യം

    ചരിത്രത്തിലാദ്യമായി സൗദി അറേബ്യയില്‍ സ്വിം സ്യൂട്ട് ഫാഷന്‍ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന് നിഷ്‌കര്‍ഷിച്ച രാജ്യത്താണ് ഈ മാറ്റമെന്നതാണ് പ്രത്യേകത. മൊറോക്കന്‍ ഡിസൈനറായ യാസ്മിന്‍ ഖാന്‍സായിയുടെ ഡിസൈനര്‍ സ്വിം സ്യൂട്ടുകളാണ് വെള്ളിയാഴ്ച നടന്ന ഷോയില്‍ അണിനിരത്തിയത്. ചുവപ്പ്, നീല, ബീജ് നിറങ്ങളിലുള്ള സ്വിം സ്യൂട്ടുകള്‍ ധരിച്ച മോഡലുകള്‍ ആത്മവിശ്വാസത്തോടെ ചുവടുവെച്ചു. ഈ രാജ്യം വളരെ യാഥാസ്ഥിതികമാണെന്നത് ശരിയാണെങ്കിലും അറബ് രാജ്യത്തെ പ്രതിനിധീകരിക്കുന്ന സ്വിംസ്യൂട്ടുകള്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് യാസ്മിന്‍ പറഞ്ഞു. സൗദി അറേബ്യയില്‍ സ്വിംസ്യൂട്ട് ഫാഷന്‍ ഷോ നടത്തുക എന്നത് ചരിത്രപരമാണെന്ന് ഇങ്ങോട്ടു വന്നപ്പോള്‍ തന്നെ മനസ്സിലായി. കാരണം ഇതാദ്യമായാണ് ഇത്തരത്തിലൊന്ന് ഇവിടെ നടക്കുന്നത്. അതിന്റെ ഭാ?ഗമാകാന്‍ കഴിഞ്ഞത് ആദരമായി കരുതുന്നു- യാസ്മിന്‍ പറഞ്ഞു. റെഡ് സീ ഫാഷന്‍ വീക്കിന്റെ ഭാഗമായാണ് സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തീരത്തുള്ള സെന്റ് റെജിസ് റെഡ് സീ റിസോര്‍ട്ടില്‍ വച്ച് സ്വിം സ്യൂട്ട് ഫാഷന്‍ ഷോ നടത്തിയത്.…

    Read More »
  • Crime

    നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍; പിടിയിലായത് ശ്രീലങ്കന്‍ സ്വദേശികള്‍

    ഗാന്ധിനഗര്‍: നാല് ഐ.എസ്. ഭീകരര്‍ ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ പിടിയിലായി. ശ്രീലങ്കന്‍ സ്വദേശികളായ നാല് പേരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ ചിത്രങ്ങള്‍ എ.ടി.എസ്. പുറത്തുവിട്ടിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാലുപേരെയും എ.ടി.എസ്. അറസ്റ്റ് ചെയ്തതായും പിന്നാലെ ചോദ്യംചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.പി.എല്‍. മത്സരത്തിനായി മൂന്ന് ടീമുകള്‍ അഹമ്മദാബാദില്‍ എത്താനിരിക്കെയാണ് ഐ.എസ്. ഭീകരര്‍ വിമാനത്താവളത്തില്‍നിന്ന് പിടിയിലാകുന്നത്. എന്നാല്‍, ഇവര്‍ എന്തിനാണ് എത്തിയതെന്നോ ഇവരുടെ ലക്ഷ്യമെന്തായിരുന്നെന്നോ വ്യക്തമല്ല. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചതായും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുണ്ട്.

    Read More »
  • Kerala

    75 ലക്ഷം ഒന്നാം സമ്മാനം കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

    തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ W-770 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കണ്ണൂരില്‍ വിറ്റ WC 808574 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ WJ 550650 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും.എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിന്‍ വിന്‍ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ലഭിച്ചിരിക്കുന്ന സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5,000ത്തില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസ് അല്ലെങ്കില്‍ ബാങ്കില്‍ ഏല്‍പ്പിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനുള്ള ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.    

    Read More »
  • Movie

    ‘പ്രേമലു’വിനെയും ‘മഞ്ഞുമ്മല്‍ ബോയ്‌സി’നെയും കടത്തിവെട്ടി ‘ഗുരുവായൂരമ്പല നടയില്‍’

    സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ‘ഗുരുവായൂരമ്പല നടയില്‍’. താരനിരയും സംവിധായകന്റെ മുന്‍സിനിമയുടെ വിജയവുമായിരുന്നു അതിന് കാരണം. വന്‍ജനപ്രീതി നേടിയ ‘ജയ ജയ ജയ ജയ ഹേ’യുടെ സംവിധായകന്‍ വിപിന്‍ ദാസ് വീണ്ടും ബേസിലിനെ പ്രധാന കഥാപാത്രമായി ഒരുക്കുന്ന ചിത്രം, ഒപ്പം ആടുജീവിതം എന്ന ബ്ലോക്ക് ബസ്റ്റര്‍ ഇന്‍ഡസ്ടറി ഹിറ്റിനു ശേഷം മറ്റൊരു കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജും. ആദ്യദിനം തന്നെ പോസിറ്റീവ് അഭിപ്രായം നേടാനായതോടെ ചിത്രം ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. ‘ഗുരുവായൂരമ്പല നടയില്‍’ നാല് ദിവസം കൊണ്ട് 45 കോടിയിലധികം രൂപയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. 15.55 കോടിയാണ് മൂന്ന് ദിവസത്തെ ഓവര്‍സീസ് കളക്ഷന്‍. നാലാം ദിവസം മാത്രം ചിത്രം കേരളത്തില്‍നിന്ന് ആറ് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണം തുടരുകയാണെങ്കില്‍ ഉടന്‍ തന്നെ ‘ഗുരുവായൂരമ്പല നടയില്‍’ 50 കോടി ക്ലബ്ബിലേക്ക് കടക്കും. 2024 മലയാള സിനിമയിലെ മറ്റ് ബ്ലോക്ക്ബസ്റ്ററുകളായ മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു…

    Read More »
  • India

    നഷ്ടമായ ഫോണുകള്‍ 16.13 ലക്ഷം; തിരികെ കിട്ടിയത് 1.32 ലക്ഷം

    ന്യൂഡല്‍ഹി: മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്‌തെന്ന വ്യക്തികളുടെ പരാതികളില്‍ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ബ്ലോക് ചെയ്തത് 16.13 ലക്ഷം മൊബൈല്‍ ഫോണുകള്‍. സൈബര്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ ബ്ലോക് ചെയ്ത 1.86 ലക്ഷം മൊബൈല്‍ ഫോണുകള്‍ക്കു പുറമേയാണിത്. നഷ്ടപ്പെട്ട 16.13 ലക്ഷം ഫോണുകളില്‍ 1.32 ലക്ഷം ഫോണുകള്‍ മാത്രമാണു തിരിച്ചുപിടിക്കാനായത്. അതായതു നഷ്ടപ്പെട്ടതിന്റെ 8.17% മാത്രം. നഷ്ടപ്പെട്ട ഫോണുകളുടെ ഐഎംഇഐ നമ്പര്‍ ടെലികോം വകുപ്പ് വിലക്കുന്നതിനാല്‍ മറ്റാര്‍ക്കും ഇവയില്‍ സിം കാര്‍ഡ് ഉപയോഗിക്കാനാവില്ല. ഫോണുകള്‍ ദുരുപയോഗം ചെയ്യുന്നത് ഇതിലൂടെ തടയാം. 2023 മേയ് 16നുശേഷം കേരളത്തില്‍ മോഷണം വഴിയോ അല്ലാതെയോ നഷ്ടപ്പെട്ട 22,136 ഫോണുകളുടെ ഐഎംഇഐ നമ്പറാണ് റദ്ദാക്കിയത്. 12,875 ഫോണുകള്‍ നിയമപാലന ഏജന്‍സികള്‍ ട്രാക് ചെയ്‌തെങ്കിലും തിരിച്ചുപിടിക്കാനായത് 2,381 ഫോണുകള്‍ മാത്രമാണ്. ഫോണ്‍ നഷ്ടമായാല്‍ എന്തു ചെയ്യണം ഫോണ്‍ നഷ്ടപ്പെട്ടാല്‍ ടെലികോം സേവനദാതാവിനെ സമീപിച്ചു സിം ബ്ലോക്ക് ചെയ്യുക. പകരം ഡ്യൂപ്ലിക്കറ്റ് സിം എടുക്കുക. പൊലീസിലും പരാതിപ്പെടണം. ഐഎംഇഐ നമ്പറുകള്‍ (ഡ്യുവല്‍…

    Read More »
  • Kerala

    അമീറുൽ ഇസ്‌ലാമിൻ്റെ അപ്പീൽ ഹൈക്കോടതി തള്ളി, വധശിക്ഷ  ശരിവച്ചു

        സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. അമീറുൽ ഇസ്‌ലാം നൽകിയ അപ്പീൽ കോടതി തള്ളി. വധശിക്ഷയ്‌ക്കെതിരെ പ്രതി അമീറുൽ ഇസ്‌ലാം നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയും കോടതി പരിഗണിച്ചു. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടത്. ഡി.എൻ.എ സാംപിളുകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച ശേഷമാണ് വധശിക്ഷ ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. കോടതി വിധി കേള്‍ക്കാൻ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു. കൊലപാതകം, ലൈംഗിക പീഡനം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസം സ്വദേശിയായ അമീറുൽ ഇസ്‌ലാമിനെതിരെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതി അപ്പീലിൽ വാദിച്ചത്. കൊല്ലപ്പെട്ട യുവതിയുടെ പേര് വിചാരണ നടപടികളുടെ…

    Read More »
  • Kerala

    ലേണേഴ്‌സ്് പോലും ആവശ്യമില്ല, കാശ് കൊടുത്താല്‍ മലയാളിക്ക് ടൂ വീലര്‍, ഫോര്‍ വീലര്‍ ലൈസന്‍സ് കര്‍ണാടകയില്‍ നിന്ന്

    മംഗലാപുരം: പറയുന്ന കാശ് കൊടുത്താല്‍ ടൂ വീലര്‍, ഫോര്‍ വീലര്‍ ലൈസന്‍സ് മലയാളികള്‍ക്ക് കര്‍ണാടകയില്‍ നിന്ന് തരപ്പെടുത്തില്‍ നല്‍കുന്ന സംഘം സജീവം. കേരളത്തില്‍ നിന്നുള്ള ആര്‍ക്കും കര്‍ണാടകയിലെ ഹുന്‍സൂരില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് നേടാം. കേരളത്തിലെ കാലതാമസം മുതലെടുത്താണ് ഈ നീക്കം. 10 പേരെ വീതം എത്തിച്ചാല്‍ കമ്മിഷന്‍ നല്‍കാമെന്നും, കുറഞ്ഞ തുകയ്ക്ക് ലൈസന്‍സ് തരപ്പെടുത്തി നല്‍കാമെന്നും ഓഫറുണ്ട്. 12,000 രൂപ കൊടുത്താല്‍ ബൈക്ക്, കാര്‍ ലൈസന്‍സുകള്‍ ഉറപ്പാക്കാമെന്നാണ് ഏജന്റുമാര്‍ പറയുന്നത്. പണവും ആധാര്‍ കാര്‍ഡും ഫോട്ടോയും മാത്രം കൈമാറിയാല്‍ മതി. 35 ദിവസത്തിനുളളില്‍ ലൈസന്‍സ് റെഡിയാക്കുമത്രേ. ലേണിംഗ് ടെസ്റ്റ് പോലും പാസാകാതെ കര്‍ണാടകയില്‍ നിന്ന് ലഭിക്കുന്ന ലൈസന്‍സ് മാസങ്ങള്‍ക്കുളളില്‍ കേരളത്തിലെ മേല്‍വിലാസത്തിലേക്ക് മാറ്റാനാകും. ടൂ വീലര്‍, ഫോര്‍ വീലര്‍ അറിയാവുന്നവരില്‍ നിന്ന് കേരളത്തില്‍ 5000 രൂപയാണ് ഏജന്റുമാര്‍ ലൈസന്‍സിന് ഈടാക്കുന്നത്. കേരളത്തില്‍ ലേണിംഗ് പാസായാല്‍ തന്നെ ടെസ്റ്റിനു വേണ്ടി മാസങ്ങള്‍ കാത്തിരിക്കണം. കേരളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് 2,24,972 അപേക്ഷകരെന്ന്…

    Read More »
  • India

    ബംഗാളില്‍ ബി.ജെ.പിക്ക് തിരിച്ചടി; ഝാര്‍ഗ്രാം എം.പി പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

    കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബി.ജെ.പി എം.പി കുനാര്‍ ഹെബ്രാം പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി ആദിവാസി വിരുദ്ധ പാര്‍ട്ടിയാണെന്നാരോപിച്ചാണ് കുനാര്‍ ടിഎംസിയിലേക്ക് ചുവടുമാറിയത്. സംവരണ മണ്ഡലമായ ജാര്‍ഗ്രാമില്‍ നിന്നുള്ള എം.പിയാണ് കുനാര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ ജാര്‍ഗ്രാമില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര്‍ പാര്‍ട്ടി വിട്ടത്. ”ബി.ജെ.പി ആദിവാസി വിരുദ്ധ പാര്‍ട്ടിയാണ്. ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല” ഈ വര്‍ഷം ബി.ജെ.പി ടിക്കറ്റ് നിഷേധിച്ച ഹെംബ്രാം (61) ടി.എം.സി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി നടത്തിയ റാലിയില്‍ വ്യക്തമാക്കി. ”ബിജെപി ഒരിക്കലും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കില്ലെന്ന് കുനാര്‍ ഹെംബ്രാം ഈ വര്‍ഷങ്ങളില്‍ മനസ്സിലാക്കി,” ബാനര്‍ജി പറഞ്ഞു. കുനാര്‍ ബി.ജെ.പിയില്‍ നിന്നോ ലോക്സഭയില്‍ നിന്നോ ഔദ്യോഗികമായി രാജിവച്ചിട്ടില്ല. ആറാം ഘട്ടത്തില്‍ മേയ് 25 ന് ജാര്‍ഗ്രാമിലും മറ്റ് ഏഴ് സീറ്റുകളിലും വോട്ടെടുപ്പ് നടക്കും. കുനാര്‍ പാര്‍ട്ടി വിട്ടതിനെ ഗൗരവമായി എടുത്തില്ലെന്ന ബംഗാള്‍ ബി.ജെ.പി മുഖ്യ വക്താവ് സമിക്…

    Read More »
Back to top button
error: