Month: May 2024

  • Kerala

    പത്മജയെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കും? തീരുമാനം തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം

    തൃശൂര്‍: തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപി പ്രവേശനം നടത്തിയ പത്മജ വേണുഗോപാലിനെ ഛത്തീസ്ഗഢ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ തീരുമാനമുണ്ടാകുമെന്നാണ് ബിജെപി നേതൃത്വം അനൗദ്യോഗികമായി പറയുന്നത്. ഇക്കാര്യം പലതലങ്ങളില്‍ നിന്ന് കേട്ടെന്നും എന്നാല്‍ തനിക്ക് ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു. നല്ല കാര്യങ്ങള്‍ ബിജെപി എനിക്ക് വേണ്ടി ചെയ്യുമെന്ന് ഉറപ്പുണ്ട്. പഴയ പാര്‍ട്ടിയില്‍ നിന്നുണ്ടായ ചവിട്ടും കുത്തുമൊന്നും ഉണ്ടാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ബിശ്വഭൂഷണ ഹരിചന്ദനാണ് ഛത്തീസ്ഗഢ് ഗവര്‍ണര്‍. ആരോഗ്യപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അദ്ദേഹം പദവി ഒഴിയാനിരിക്കുകയാണ്. ബിജെപി പ്രവേശനത്തിന് നേതൃത്വം പത്മജയ്ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയെന്ന് സൂചനയുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പത്മജ എത്തിയത് പാര്‍ട്ടിക്ക് ഗുണം ചെയ്തെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രചാരണത്തില്‍ അടക്കം പത്മജ സജീവമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചവിട്ടും കുത്തും സഹിക്കവയ്യാതെയാണ് പാര്‍ട്ടി വിട്ടതെന്നാണ് പത്മജ പറഞ്ഞത്. എന്തുകൊണ്ട് ബി.ജെ.പി എന്ന് ചോദിക്കുന്നവരോട് ഒറ്റയുത്തരം മാത്രമാണ് പറയാനുള്ളത് അത് മോദിജി…

    Read More »
  • Kerala

    കനത്ത മഴയില്‍ വ്യാപക നാശം, വെള്ളക്കെട്ട്; പൂത്തോട്ടയില്‍ വള്ളം മറിഞ്ഞ് ഒരു മരണം, കോഴിക്കോട് രണ്ട് പേര്‍ക്ക് പരിക്ക്

    കോഴിക്കോട്: കനത്ത മഴയില്‍ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം. എറണാകുളത്ത് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. കോഴിക്കോട് മതില്‍ തകര്‍ന്നുവീണും തെങ്ങ് വീണും രണ്ട് പേര്‍ക്ക് പരിക്കേറ്റു. പല ജില്ലകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മണിക്കൂറുകളോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ കൊച്ചിയും കോഴിക്കോടും തൃശൂരും വെള്ളത്തില്‍ മുങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെള്ളം കയറി. ഐസിയിവിനുള്ളിലും താഴത്തെ നിലയിലെ രണ്ടു വാര്‍ഡുകളിലുമാണ് വെള്ളം കയറിയത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായി. പന്തീരങ്കാവ് കൊടല്‍നടക്കാവില്‍ ദേശീയപാതയില്‍ സര്‍വീസ് റോഡിന്റെ സംരക്ഷണ ഭിത്തി വീടിനു മുകളിലേക്ക് തകര്‍ന്നു വീണു. ആംബുലന്‍സ് കടന്നുപോവുന്നതിടെയാണ് മതില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ വീട്ടിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. നിര്‍ത്താതെ പെയ്ത മഴയില്‍ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ടായത് യാത്രക്കാരെ വലച്ചു. മാവൂര്‍ റോഡ്, കോട്ടൂളി, പൊറ്റമ്മല്‍, തൊണ്ടയാട് ബൈപ്പാസ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. നാദാപുരം തുണേരിയില്‍ കൂറ്റന്‍ മതില്‍ റോഡിലേക്ക് തകര്‍ന്നു…

    Read More »
  • Kerala

    കോവിഡ് ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കിയില്ല; 76,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

    എറണാകുളം: കോവിഡ് ചികിത്സയ്ക്ക് ഇര്‍ഷുറന്‍സ് തുക നല്‍കാത്ത സംഭവത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ട പരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ക്യാഷ് ലെസ് ചികിത്സക്ക് അവകാശം ഉണ്ടായിരുന്നിട്ടും ചികിത്സാ ചെലവ് നല്‍കാതിരുന്ന കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ കച്ചവട രീതിയുമാണെന്ന് കോടതി പറഞ്ഞു. ചികിത്സ ചെലവായ 46,203 രൂപയും നഷ്ടപരിഹാരവും കോടതി ചെലവുമായി 30,000 രൂപയും കമ്പനി പരാതിക്കാരന് നല്‍കണമെന്നാണ് കോടതി ഉത്തരവ്. എറണാകുളം പുത്തന്‍ കുരിശ് സ്വദേശി റെജി ജോണ്‍ സമര്‍പ്പിച്ച പരാതിയില്‍ ഡി.ബി. ബിനു പ്രസിഡന്റും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് ഉത്തരവിട്ടത്. വ്യാപാരി വ്യവസായി സംഘടനയുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമാണ് ഡ്രൈവറായ പരാതിക്കാരന്‍ എതിര്‍കക്ഷിയില്‍ നിന്നും ഇന്‍ഷുറന്‍സ് പോളിസി എടുത്തത്. 2021 ജനുവരിയില്‍ ഡെങ്കിപ്പനിയും കോവിഡും പരാതിക്കാരനെ ബാധിച്ചതായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോളിസി…

    Read More »
  • Crime

    ഒരുമിച്ച് ജീവിക്കണം, അല്ലെങ്കില്‍ മരിക്കും; 16-കാരനായ കാമുകന്റെ വീട്ടില്‍ താമസമാക്കി 25-കാരി

    ലഖ്നൗ: ആത്മഹത്യാഭീഷണി മുഴക്കി പ്രായപൂര്‍ത്തിയാകാത്ത കാമുകന്റെ വീട്ടില്‍ക്കയറി താമസിച്ച യുവതിക്കെതിരേ പരാതി. പതിനാറുകാരനായ കാമുകനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിച്ച മീററ്റ് സ്വദേശിയായ 25-കാരിക്കെതിരേയാണ് 16-കാരന്റെ കുടുംബം ജില്ലാ മജിസ്ട്രേറ്റിന് പരാതി നല്‍കിയത്. ഇതോടെ പോലീസ് ഇടപെട്ട് യുവതിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി. ഉത്തര്‍പ്രദേശിലെ ഷാംലി സ്വദേശിയായ 16-കാരനൊപ്പം താമസിക്കാനായാണ് മീററ്റില്‍നിന്ന് യുവതിയെത്തിയത്. കാമുകനായ 16-കാരനെ വിവാഹം കഴിക്കണമെന്നും കാമുകന്റെ വീട്ടില്‍ താമസിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. സാമൂഹികമാധ്യമത്തിലൂടെയാണ് 25-കാരിയും 16-കാരനും സൗഹൃദത്തിലായത്. തുടര്‍ന്ന് യുവതി കാമുകനൊപ്പം ജീവിക്കാനായി വീടുവിട്ടിറങ്ങുകയായിരുന്നു. വീട്ടിലെത്തിയ യുവതി ഏതാനുംദിവസങ്ങള്‍ ഇവിടെ താമസിച്ചതായാണ് 16-കാരന്റെ കുടുംബം പറയുന്നത്. ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. കുടുംബം പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ഇതോടെയാണ് കുടുംബം പരാതിയുമായി ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചത്. സാമൂഹികമാധ്യമത്തിലൂടെയാണ് തന്റെ മകന്‍ യുവതിയെ പരിചയപ്പെട്ടതെന്നായിരുന്നു 16-കാരന്റെ പിതാവിന്റെ പ്രതികരണം. തന്റെ മകന് വിദ്യാഭ്യാസമില്ല. ജോലിക്കും പോകുന്നില്ല. അവര്‍ രണ്ടുപേരും സാമൂഹികമാധ്യമത്തിലൂടെയാണ് സൗഹൃദത്തിലായത്. ഇപ്പോള്‍ യുവതി തന്റെ വീട്ടില്‍ താമസിക്കുകയാണ്.…

    Read More »
  • Kerala

    മോഹൻലാലും ഇടവേള ബാബുവും ‘അമ്മ’യുടെ പദവി ഒഴിയും, ആരായിരിക്കും പുതിയ ഭാരവാഹികൾ   

       അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ  തലപ്പത്ത് 25 വർഷക്കാലം  ഇടവേള ബാബു ഉണ്ടായിരുന്നു. വിവിധ പദവികളിലൂടെ സംഘടനയെ നയിച്ച  ബാബു ഇനി ഭാരവാഹിയാകാനില്ല. നിലവിൽ ജനറൽ സെക്രട്ടറിയായ ബാബു മാറുന്നതോടെ പ്രസിഡന്റ് മോഹൻലാലും സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്തായാലും  ഇക്കുറി ‘അമ്മ’യിൽ  വലിയ മാറ്റങ്ങൾക്ക് സാധ്യത. ജൂൺ 30-ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. വോട്ടവകാശമുള്ളത് 506 അംഗങ്ങൾക്കാണ്. ജൂൺ 3 മുതൽ പത്രികകൾ സ്വീകരിക്കും. 25 വർഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നു എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു സ്ഥിരീകരിച്ചു: ”ഒരു മാറ്റം അനിവാര്യമാണ്. ഞാൻ ആയിട്ട് മാറിയാലേ നടക്കൂ. പുതിയ ആൾക്കാർ വരട്ടെ.” ഇടവേള ബാബു പറയുന്നു. കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും മമ്മൂട്ടിയാണ് പിൻതിരിപ്പിച്ചത്. വികാരഭരിതമായ അദ്ദേഹത്തിൻ്റെ വാക്കുകൾക്കു മുന്നിൽ ബാബു വഴങ്ങി. ഇത്തവണ എത്ര സമ്മർദമുണ്ടായാലും നിലപാട് മാറ്റില്ലെന്ന്  ബാബു…

    Read More »
  • Crime

    വാട്‌സാപ് വഴി ‘അറസ്റ്റ് വാറന്റ്’, ചോദ്യം ചെയ്യാന്‍ വിഡിയോ കോള്‍; ബോധരഹിതയായി വീട്ടമ്മ

    എറണാകുളം: മുംബൈ പൊലീസിന്റെ സൈബര്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍ എന്ന വ്യാജേന വാട്‌സാപ് കോളില്‍ വിളിച്ചു പണം തട്ടാന്‍ ശ്രമം. അറസ്റ്റ് വാറന്റ് ഉണ്ടെന്നു ഭീഷണിപ്പെടുത്തി വ്യാജ വാറന്റ് പകര്‍പ്പ് അയച്ചു കൊടുത്തതോടെ മൂവാറ്റുപുഴയിലെ വീട്ടമ്മ ബോധരഹിതയായി. മൂവാറ്റുപുഴ കാവുംപടി മഞ്ഞപ്രയില്‍ നാരായണന്‍ നായരുടെ മകള്‍ സുനിയ നായരെയാണു മുംബൈ പൊലീസ് എന്ന വ്യാജേന വാട്‌സാപ്പില്‍ വിളിച്ചത്. സുനിയയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചു മുംബൈയില്‍ നിന്നു സിം കാര്‍ഡ് എടുത്ത് ഒന്നര കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട കേസില്‍ സുനിയയെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നുമാണ് അറിയിച്ചത്. മുംബൈ പൊലീസ് സൈബര്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍ പ്രദീപ് സാവന്ത് എന്നാണു തട്ടിപ്പുകാരന്‍ പരിചയപ്പെടുത്തിയത്. വാട്‌സാപ്പില്‍ വീഡിയോ കോള്‍ വിളിച്ചു ചോദ്യം ചെയ്യാന്‍ ഒറ്റയ്ക്ക് ഒരു മുറിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ട ഇയാള്‍ വീഡിയോ കോള്‍ റിക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി. ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെ സുനിയ ബോധരഹിതയായി വീണു. ഇതോടെ…

    Read More »
  • Kerala

    പെരിയാറിലെ മത്സ്യകുരുതി,വിദഗ്ദസമിതി ഇന്ന് സ്ഥലം സന്ദർശിക്കും

      തിരുവനന്തപുരം: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ വിഷയത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ദസമിതി ഇന്ന് വിശദമായ അന്വേഷണം നടത്തും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ നൽകിയ നിർദേശത്തെ തുടർന്ന് സംഭവത്തിൽ അന്വേഷണത്തിനായി ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഏഴംഗ സമിതിയാണ് രൂപീകരിച്ചത്. പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന്‍റെ കാരണമാണ് വിദഗ്ദ സംഘം വിശദമായി അന്വേഷിക്കുക. നാളെ റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദ്ദേശമുള്ളതിനാൽ ഇന്ന് ഒരു ദിവസമാകും കാര്യമായ നിലയിൽ അന്വേഷണത്തിന് സമയമുണ്ടാകുക. നാളെത്തന്നെ വിദഗ്ദ സമിതി റിപ്പോർട്ട് നൽകിയാൽ സംഭവത്തിൽ കൂടുതൽ വ്യക്തത കൈവരും. ഫിഷറീസ് യൂണിവേഴ്സിറ്റി അക്വാകൾച്ചർ ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിനു വർഗീസ് ചെയർമാനും രജിസ്ട്രാർ ഡോ. ദിനേശ് കെ കൺവീനറുമായ സമിതിയിൽ ഡോ. അനു ഗോപിനാഥ്‌, ഡോ. എം കെ സജീവൻ, ഡോ. ദേവിക പിള്ള, ഡോ. പ്രഭാകരൻ എം പി, എൻ എസ് സനീർ എന്നിവരാണ് മറ്റ് അംഗങ്ങൾ.      

    Read More »
  • LIFE

    ഭൈരവയുടെ കൂട്ടുകാരന്‍ ‘ബുജ്ജി’ എത്തി

      ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കല്‍ക്കി 2898 എഡി’ . ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രം ഉപയോഗിക്കുന്ന സ്പെഷ്യല്‍ കാര്‍ ആയ ബുജ്ജിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഭൈരവയുടെ ഉറ്റചങ്ങാതിയായിട്ടാണ് ബുജ്ജിയെ അവതരിപ്പിക്കുന്നത്‌. ഭൈരവയ്ക്ക്മേല്‍ വരുന്ന പ്രതിബന്ധങ്ങളില്‍ നിന്ന് അതി വേഗത്തില്‍ രക്ഷിച്ചുകൊണ്ട്പോകുന്ന സൂപ്പര്‍ കാറിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കീര്‍ത്തി സുരേഷ് ആണ് ഈ സ്പെഷ്യല്‍ കാറിന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത്. ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അമിതാഫ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയുടെ അതികായന്മാര്‍ അണിനിരക്കുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി…

    Read More »
  • Kerala

    ചക്രവാതച്ചുഴി: സംസ്‌ഥാനത്ത്‌ 5 ദിവസം ഇടിമിന്നലോട്‌ കൂടിയ ഇടത്തരം മഴയെന്നു കാലാവസ്ഥാ കേന്ദ്രം

    തിരുവനന്തപുരം: തെക്കന്‍ കേരളത്തിനു മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി സംസ്‌ഥാനത്ത്‌ അടുത്ത 5 ദിവസം ഇടിമിന്നലോട്‌ കൂടിയ ഇടത്തരം മഴ തുടരുമെന്ന്‌ മുന്നറിയിപ്പ്‌. ഇതേത്തുടര്‍ന്ന്‌ ഇന്ന്‌ ഇന്ന്‌ ഏഴു ജില്ലകളില്‍ ഓറഞ്ച്‌ അലെര്‍ട്ട്‌ പ്രഖ്യാപിച്ചു. 30 മുതല്‍ 40 കി.മീ. വരെ വേഗത്തില്‍ കാറ്റ്‌ വീശും. ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ അതിതീവ്ര മഴയ്‌ക്കും അതിശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ട്‌. 25 വരെ ശക്‌തമായ മഴയ്‌ക്കു സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ അറിയിച്ചു. തെക്കു-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്‌-ആന്ധ്രാ തീരത്തിന്‌ അകലെയായി ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്‌. വടക്കു- കിഴക്ക്‌ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം നാളെ രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്‌തി പ്രാപിക്കാന്‍ സാധ്യതയുണ്ട്‌. തുടര്‍ന്ന്‌ വടക്കു-കിഴക്കു ദിശയില്‍ സഞ്ചരിച്ച്‌ വീണ്ടും ശക്‌തി പ്രാപിക്കും. വടക്കു-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കാണ്‌ ഇൗ ന്യൂനമര്‍ദം സഞ്ചരിക്കുന്നതെന്നാണ്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

    Read More »
  • Crime

    ഡോ. വന്ദനാ ദാസ്‌ കൊല്ലപ്പെട്ട കേസിൽ വാദം പൂർത്തിയായി, വിധി 29 ന്

    കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോ. വന്ദനാ ദാസ്‌ കൊല്ലപ്പെട്ട കേസിലെ വാദം കൊല്ലം അഡീഷണല്‍ സെഷന്‍സ്‌ കോടതിയില്‍ പൂര്‍ത്തിയായി. 29-നു വിധി പറയും.പ്രതിയെ കുറ്റമുക്‌തനാക്കണമെന്ന ഹര്‍ജിയെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ്‌ ജി. പടിക്കല്‍ ശക്‌തമായെതിര്‍ത്തു. കൃത്യമായ ആസൂത്രണത്തോടെയാണു പ്രതി നിഷ്‌ഠൂരമായ ആക്രമണം നടത്തിയതെന്നും അതിനാല്‍ കൊലപാതകവും കൊലപാതകശ്രമവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്കു മാനസികരോഗമുണ്ടെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ ബി.എ. ആളൂരിന്റെ വാദം. എന്നാല്‍, പ്രതി ആശുപത്രിയില്‍ മനഃപൂര്‍വം ബഹളമുണ്ടാക്കുന്നതിനിടെ കത്രിക കൈക്കലാക്കി ഒളിപ്പിച്ചുവച്ചതും ഡോ. വന്ദനയുടെ ദേഹത്തു പലതവണ മുറിവേല്‍പ്പിച്ചതും ക്രൂരമായ ഉദ്ദേശ്യം വെളിപ്പെടുത്തുന്നതാണെന്നു പ്രോസിക്യൂട്ടര്‍ ഖണ്ഡിച്ചു. 26 തവണ നെഞ്ചത്തും മുഖത്തും ഉള്‍പ്പെടെ കുത്തിപ്പരുക്കേല്‍പ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണവേളയില്‍ മാധ്യമങ്ങള്‍ക്കു പോലീസ്‌ വിവരങ്ങള്‍ നല്‍കിയെന്നു പ്രതിഭാഗം ആരോപിച്ചു. എന്നാല്‍ സത്യസന്ധമായ അനേ്വഷണവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു മാധ്യമധര്‍മമാണെന്നും അതു വിലക്കാനാവില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പ്രതാപ്‌ ജി. പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്‌, ശില്‍പ ശിവന്‍, ഹരീഷ്‌…

    Read More »
Back to top button
error: