Month: May 2024

  • Culture

    കണ്ടാല്‍ കഥ കഴിഞ്ഞു; കൂകിയോ, എങ്കില്‍ മരണമുറപ്പ്! കേരളം വിറപ്പിക്കുന്ന കാലന്‍ കോഴി

    ‘കാലന്‍ കോഴി കൂകിയോ…എങ്കില്‍ മരണം ഉറപ്പ്’ ഇങ്ങനെ കേള്‍ക്കാത്തവര്‍ ചുരുക്കം ചിലരെ കാണൂ. ഒരു പക്ഷെ ഈ തലമുറയ്ക്ക് അതത്ര കേട്ട് പരിചയമുണ്ടാവണമെന്നില്ല. എന്നാല്‍ ഒരു പത്ത്-പതിനഞ്ച് വര്‍ഷങ്ങള്‍ പിറകോട്ട് പോയാല്‍ കാലന്‍ കോഴി എന്നത് ഒരു പേടി സ്വപ്നമായിരുന്നു. ഭയപ്പെടുത്തുന്ന കഥകളൊക്കെ കേട്ടിട്ടുണ്ടെങ്കിലും കാലന്‍ കോഴിയെ പലരും കണ്ടിട്ടില്ല എന്നതും സത്യം. മൂങ്ങയേക്കാള്‍ വലുപ്പവും വൃത്താകൃതിയിലുള്ള മുഖവുമുള്ള ഭീമാകാരനായ ഒരു പക്ഷിയാണ് ‘കാലന്‍ കോഴി’ എന്ന് കേരളീയര്‍ വിളിക്കുന്ന ‘Mottled wood owl’. രാത്രി കാലങ്ങളില്‍ കാലന്‍ കോഴിയെ കണ്ടാല്‍ തല കറങ്ങി വീണാലും അതിശയിക്കാനില്ല. അവയുടെ രൂപം കണ്ടാല്‍ ഭയക്കുമെന്ന് ഉറപ്പാണ്. വളഞ്ഞ കൂര്‍ത്ത കൊക്ക്, വലിയ ഉരുണ്ട കണ്ണുകള്‍, ഗരുഡനോളം വലിപ്പം, തവിട്ട് നിറം, ശരീരത്തില്‍ മുഴുവന്‍ പാടുകളും വരകളും. മുഖത്തിന് ചാരനിറവും കൊക്കിന് താഴെ വെളുത്ത തൂവലുകളുമാണ് ഇവയ്ക്ക്. കണ്ണുകള്‍ക്ക് കടുത്ത തവിട്ട് നിറമായിരിക്കും. വേട്ടയാടാന്‍ പാകത്തിന് ബലിഷ്ഠമായ കാലുകളും ഇവയ്ക്കുണ്ട്. ഉയരമുള്ള മരങ്ങള്‍ക്ക് മുകളിലായിരിക്കും…

    Read More »
  • Crime

    ജോലിക്ക് പോകുന്നതിനിടെ വീട്ടമ്മയെ തടഞ്ഞുനിര്‍ത്തി; ബൈക്കിലെത്തിയവര്‍ മാല പൊട്ടിച്ചു കടന്നു

    തിരുവനന്തപുരം: പട്ടാപ്പകല്‍ വീട്ടമ്മയുടെ രണ്ടരപവന്റെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കടന്നു. തിരുവനന്തപുരം ബാലരാമപുരം സിസിലിപുരത്താണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നത്. ബാലരാമപുരം രാമപുരം കോഴോട് ശക്തി വിലാസം ബംഗ്ലാവില്‍ സജിലകുമാരി(57)യുടെ മാലയാണ് ബൈക്കിലെത്തിയവര്‍ പൊട്ടിച്ച് കടന്നത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. സജിലകുമാരി സിസിലിപുരത്തെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് സംഭവം. എതിര്‍ ദിശയില്‍ നിന്നും ബൈക്കിലെത്തിയ രണ്ടുപേര്‍ തടഞ്ഞ് നിര്‍ത്തി കഴുത്തില്‍ നിന്നും ബലമായി മാല പൊട്ടിച്ച് ഉച്ചക്കട ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലീസ് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. സിസി ടിവി ദൃശ്യങ്ങളില്‍ ഹെല്‍മറ്റ് വെച്ച് പള്‍സര്‍ ബൈക്കില്‍ സഞ്ചരിക്കുന്ന മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.  

    Read More »
  • Movie

    ‘കണ്‍മണി’ പാട്ടുപയോഗിച്ചതില്‍ ‘അന്‍പില്ലാതെ’ ഇളയരാജ; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ്

    ചെന്നൈ: താന്‍ ഈണമിട്ട ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന പാട്ട് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തില്‍ ഉപയോഗിച്ചതിന് സിനിമയുടെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ച് പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സൗബിന്‍ ഷാഹിര്‍, പറവ ഫിലിംസിന്റെ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കണ്‍മണി എന്ന പാട്ട് തന്റെ സൃഷ്ടിയാണെന്നും തന്റെ അനുമതി വാങ്ങാതെയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അണിയറപ്രവര്‍ത്തകര്‍ സിനിമയില്‍ ഉപയോഗിച്ചതെന്നും ഇളയരാജയുടെ നോട്ടീസില്‍ പറയുന്നു. ഗാനത്തിന്‍മേല്‍ നിയമപരവും ധാര്‍മികവും പ്രത്യേകവുമായ എല്ലാ അവകാശങ്ങളും ഉണ്ടെന്ന് ഇളയരാജ അവകാശപ്പെടുന്നു.മഞ്ഞുമ്മല്‍ ബോയ്‌സ് പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. സന്താനഭാരതിയുടെ സംവിധാനത്തില്‍ 1991 നവംബര്‍ 5നാണ് ഗുണ തിയറ്ററുകളിലെത്തുന്നത്. കമല്‍ഹാസനും റോഷ്‌നിയും രേഖയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിനും വേണ്ടി ഇളയരാജ സംഗീതസംവിധാനം നിര്‍വഹിച്ച പാട്ടാണ് ‘കണ്‍മണി അന്‍പോട്. വാലിയായിരുന്നു ഗാനരചന നിര്‍വഹിച്ചത്. എസ്.ജാനകിയും കമല്‍ഹാസനും ചേര്‍ന്ന് പാടിയ പാട്ട്…

    Read More »
  • Kerala

    സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം. തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ശക്തമായ മഴ കണക്കിലെടുത്ത് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്, ശനിയാഴ്ച ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്, തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി / മിന്നല്‍ / കാറ്റോട്കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. മെയ് 23 മുതല്‍ 24 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍അതി ശക്തമായ മഴക്കും, മെയ് 23 മുതല്‍…

    Read More »
  • Crime

    നഷ്ടപ്പെട്ടത് 75 പവനെന്ന് വീട്ടുകാര്‍ 40 പവനെന്ന് പോലീസ്; പെരുമ്പ കവര്‍ച്ചയില്‍ പ്രത്യേക അന്വേഷണസംഘം

    കണ്ണൂര്‍: പയ്യന്നൂര്‍ പെരുമ്പ പള്ളിക്കു താഴെ കണ്ടോത്ത് വലിയ പീടികയില്‍ ആമുവിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയവരെ കണ്ടെത്താന്‍ അഞ്ചംഗ അന്വേഷണസംഘത്തെ നിയമിച്ചു. പയ്യന്നൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് സംഘം കേസന്വേഷിക്കുക. കവര്‍ച്ചയ്ക്കുശേഷം പോലീസ് നടത്തിയ അന്വേഷണത്തില്‍ അലമാരയില്‍ തുണികള്‍ക്കിടയില്‍വെച്ചിരുന്ന 36 പവന്‍ വീട്ടില്‍നിന്നുതന്നെ കണ്ടെത്തി. ഇത് മോഷ്ടാക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ആദ്യം 75 പവനിലേറെ നഷ്ടപ്പെട്ടു എന്നാണ് വീട്ടുകാര്‍ പറഞ്ഞിരുന്നത്. 40 പവനോളം ആഭരണങ്ങള്‍ മാത്രമാണ് നഷ്ടമായെതെന്ന് പോലീസ് പറഞ്ഞു. കണ്ടോത്ത് പാട്യത്തെ ഡൊമിനിക് തോമസിന്റെ വീട്ടിലും പെരുമ്പയില്‍ കവര്‍ച്ച നടത്തിയവര്‍തന്നെയാണ് കവര്‍ച്ചശ്രമം നടത്തിയതെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്. പെരുമ്പയിലെ കവര്‍ച്ച നടന്ന വീടിനു സമീപത്തെ സ്ഥാപനത്തില്‍നിന്ന് കിട്ടിയ സി.സി.ടി.വി. ദൃശ്യത്തില്‍ കണ്ടയാള്‍തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി 2.17-നാണ് മോഷ്ടാവ് ആദ്യം സി.സി.ടി.വി.യില്‍ ദൃശ്യമാകുന്നത്. ഒന്നുരണ്ട് വട്ടം കൂടി ഇടവഴി വഴി ഇയാള്‍ അങ്ങോട്ടും ഇങ്ങോട്ടും പോയിരുന്നു. അവസാനം തിരിച്ചുപോകുന്നത് പുലര്‍ച്ചെ 4.05-നാണ്. നീളം കൂടിയ ഇയാള്‍ തൊപ്പി…

    Read More »
  • LIFE

    ‘ഡോണ്ടു ഡോണ്ടു’! വീട്ടില്‍ ഈ മരങ്ങളും ചെടികളും ഒരിക്കലും നട്ടു വളര്‍ത്തരുത്, കാരണമിതാണ്

    ചില വൃക്ഷങ്ങള്‍ വീടിരിക്കുന്ന സ്ഥലത്ത് നിന്നാല്‍ വീട്ടുകാര്‍ക്ക് നല്ല ഗുണമുണ്ടാകുമെന്നായിരുന്നു പണ്ടുള്ളവരുടെ വിശ്വാസം.. അശോകം, വേപ്പ്, കൂവളം, നെല്ലി, ഇലഞ്ഞി, വഹ്നി, പുന്ന, നെന്മേനി വാക, ദേവദാരു, പ്ലാശ്, ചന്ദനം, ചെമ്പകം എന്നിവയാണ് മംഗളകരമായ വൃക്ഷങ്ങളായി കരുതപ്പെടുന്നത്. എന്നാല്‍ ചില വൃക്ഷങ്ങള്‍ വീടിനു അത്ര ഉത്തമമല്ലെന്നും പറയാറുണ്ട്. കരിങ്ങാലി, മുരിക്ക്, എരിക്ക്, കാഞ്ഞിരം, താന്നി എന്നീ വൃക്ഷങ്ങള്‍ ഗൃഹ പരിസരത്ത് നില്‍ക്കുന്നത് അശുഭമാണെന്നും പറയുന്നു. ഈ വൃക്ഷങ്ങള്‍ വീടിന്റെ ചുറ്റുവളപ്പില്‍ നിന്ന് ഒഴിവാക്കണമെന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇവ മുറിച്ചു മാറ്റണമെന്ന് നിര്‍ബന്ധമില്ല. അതിനു പകരം അതിനു സമീപം തന്നെ ശുഭവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് ദോഷഫലങ്ങള്‍ ഇല്ലാതാക്കുമെന്നാണ് വിശ്വാസം. അതുപോലെ തന്നെ ഉയരം കൂടിയ വൃക്ഷം ഗൃഹത്തിനു സമീപം പാടില്ലെന്നും പറയാറുണ്ട്. വടക്ക് നില്‍ക്കുന്ന അമ്പഴവും പുന്നയും ഇത്തിയും തെക്കുള്ള പുളിയും പടിഞ്ഞാറ് നില്‍ക്കുന്ന എഴിലം പാലയും കിഴക്ക് നില്‍ക്കുന്ന ഇലഞ്ഞിയും ശുഭദായകമാണ്. കുടുംബത്തില്‍ ഭാഗ്യവും ഐശ്വര്യവും സമ്പത്തും വര്‍ധിപ്പിക്കാന്‍ വീടിനു ചുറ്റും ചില…

    Read More »
  • Kerala

    അരി രാഷ്ട്രീയം വോട്ടോടെ നിന്നു? ഭാരത് റൈസും കെ-റൈസും കിട്ടാനില്ല

    തിരുവനന്തപുരം: കേന്ദ്രം നേരിട്ട് വിതരണം തുടങ്ങിയ ഭാരത് റൈസും അതിനു ബദലായി സംസ്ഥാനം കൊണ്ടുവന്ന കെ-റൈസും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പേരിനുമാത്രമായി. കൊട്ടിഘോഷിച്ചാണ് ഇവയുടെ വിതരണം തുടങ്ങിയത്. വാഹനങ്ങളില്‍ ജില്ലതോറും വില്പന നടത്തിയ ഭാരത് റൈസ് ഇപ്പോള്‍ വല്ലപ്പോഴും വന്നാലായി. സപ്‌ളൈകോ വഴി സംസ്ഥാന സര്‍ക്കാര്‍ വില്‍പ്പന തുടങ്ങിയ കെ-റൈസ് ലഭ്യമല്ല. സബ്‌സിഡി അരിയുടെ ഒരു ഭാഗമാണ് കെ-റൈസാക്കി നല്‍കിയത്. നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷനാണ് ഭാരത് റൈസ് വാഹനങ്ങളില്‍ വിതരണം ചെയ്തത്. അരി വില്‍പ്പനയ്ക്ക് ബി.ജെ.പി നേതാക്കള്‍ സ്വീകരണം ഒരുക്കിയതോടെ വോട്ടിനു വേണ്ടിയുള്ള തട്ടിപ്പാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചിരുന്നു. സപ്ലൈകോയില്‍ സാധനങ്ങള്‍ ഇല്ലാതായ വേളയിലാണ് ഫെബ്രുവരി 7ന് ഭാരത് റൈസിന്റെ വരവ്. അപകടം മനസിലാക്കി മാര്‍ച്ച് 12ന് ശബരിയുടെ ബ്രാന്‍ഡില്‍ കെ-റൈസ് സംസ്ഥാന സര്‍ക്കാര്‍ ഇറക്കി. തിരഞ്ഞെടുപ്പിന് മുമ്പ് 1.ഭാരത് റൈസുമായി വാഹനങ്ങള്‍ എല്ലാ ജില്ലകളിലും. ഗുണമേന്മയുള്ള പച്ചരി 29 രൂപ നിരക്കില്‍ 10 കിലോ വരെ നല്‍കി 2. സംസ്ഥാന സര്‍ക്കാര്‍…

    Read More »
  • Crime

    ദൃശ്യം മോഡല്‍ കൊലപാതകം യുഎസിലും; കാണാതായ സ്ത്രീകളെ കൊന്ന് ഫ്രീസറിലാക്കി കുഴിച്ചിട്ടു, 5 പേര്‍ പിടിയില്‍

    ന്യൂയോര്‍ക്ക്: ജീത്തു ജോസഫിന്റെ ഹിറ്റ് ചിത്രം ദൃശ്യത്തിലേതിനു സമാനമായ കൊലപാതകം അമേരിക്കയിലും. ഒന്നര മാസം മുന്‍പ് കാണാതായ സ്ത്രീകളെ കൊന്ന് ഫ്രീസറിലാക്കി കുഴിച്ചിട്ട നിലയില്‍ പൊലീസ് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ചു പേര്‍ പിടിയിലായി. മാര്‍ച്ച് 30ന് കാന്‍സാസില്‍ നിന്ന് ഒഹ്ലഹോമയിലേക്ക് പോകും വഴി കാണാതായ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളാണ് ഫ്രീസറിലാക്കി കുഴിച്ചിട്ട നിലയില്‍ ഒരു പുല്‍മൈതാനത്ത് കണ്ടെത്തിയത്. ഏപ്രില്‍ 14നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെറോണിക്ക ബട്‌ലര്‍ (27), ജിലിയന്‍ കെല്ലി (39) എന്നീ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. പശുക്കളെ മേയ്ക്കാനായി പ്രതികളില്‍ ഒരാള്‍ പാട്ടത്തിനെടുത്ത മേച്ചില്‍പ്പുറത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കിയാണ് പൊലീസ് സ്ഥലം കണ്ടുപിടിച്ചതും പ്രതികളെ പിടികൂടിയതും. പ്രതികളില്‍ ഒരാളായ ടിഫാനി ആഡംസ് എന്ന 54കാരിയും വെറോണിക്കയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. വെറോനിക്കയുടെ കുട്ടികളുടെ മുത്തശ്ശിയാണ് ആഡംസ്. കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് ഇരുവരും നിയമപോരാട്ടത്തിലായിരുന്നു. കൊല്ലപ്പെട്ട അന്ന് വെറോനിക്കയും ജിലിയനും കുട്ടികളെ കാണാനായി പോയതായിരുന്നു. കന്‍സാസിലെ…

    Read More »
  • Crime

    18 വര്‍ഷം മുന്‍പ് കാണാതായ ഗൃഹനാഥനെ കണ്ടെത്തി; അഞ്ചു മാസം പഴക്കമുള്ള അനാഥമൃതദേഹമായി

    കൊല്ലം: 18 വര്‍ഷം മുന്‍പ് കാണാതായ ഗൃഹനാഥനെ അഞ്ചു മാസം പഴക്കമുള്ള അനാഥമൃതദേഹമായി കണ്ടെത്തി. കാന്തപുരം മുണ്ടോചാലില്‍ അബ്ദുല്‍ സലീമിന്റെ (70) മൃതദേഹമാണ് പത്രവാര്‍ത്തയിലൂടെ വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലെത്തിച്ച മൃതദേഹം കബറടക്കി. കൊല്ലം ജില്ലാ ആശുപത്രിയില്‍വച്ച് അഞ്ച് മാസം മുന്‍പാണ് അബ്ദുല്‍ സലാം മരിക്കുന്നത്. ഏറ്റെടുക്കാന്‍ ആരും എത്താതിരുന്നതോടെ സ്വകാര്യ മെഡിക്കല്‍ കോളജിനു പഠനാവശ്യത്തിനു വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു മുന്‍പ് ജില്ലാ ആശുപത്രിയിലെ നഴ്‌സ് മുന്‍കയ്യെടുത്ത് ഇസ്ലാമിക ആചാരപ്രകാരം മരണാനന്തര കര്‍മങ്ങള്‍ നടത്തിയതു സംബന്ധിച്ച വാര്‍ത്ത കണ്ടാണു ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ബാലുശ്ശേരി സ്വദേശിയായ മദ്രസാധ്യാപകനായിരുന്ന സലീമിനെ 2006ലാണ് 52ാം വയസില്‍ കാണാതാകുന്നത്. ഉണ്ണികുളം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പതിനൊന്നാം വാര്‍ഡില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനു പിന്നാലെയാണ് അപ്രത്യക്ഷനാകുന്നത്. പൊലീസും ബന്ധുക്കളും ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. 2023 ഡിസംബറില്‍ കൊല്ലത്ത് അവശനിലയില്‍ കണ്ടെത്തിയ സലീമിനെ പൊലീസുകാരാണു ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അതേ ആശുപത്രിയിലെ സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ സുരഭി മോഹന്റെ…

    Read More »
  • Kerala

    മന്ത്രി ശശീന്ദ്രനെതിരേ എന്‍.സി.പി.യില്‍ പടയൊരുക്കം; രാജിവെക്കണമെന്ന് ആവശ്യം

    തിരുവനന്തപുരം: തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ എന്‍.സി.പി.യില്‍ ഒരു വിഭാഗത്തിന്റെ നീക്കം. സംസ്ഥാന-ജില്ലാ തലത്തിലുള്ള നേതാക്കള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെക്കണമെന്ന ആവശ്യമാണ് ഈ നേതാക്കള്‍ ഉന്നയിക്കുന്നത്. സംസ്ഥാനപ്രസിഡന്റ് പി.സി. ചാക്കോ ഏകപക്ഷീയമായാണ് ശശീന്ദ്രനെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. മന്ത്രിസ്ഥാനം പങ്കിടുന്നതുസംബന്ധിച്ച് നേരത്തേ ദേശീയ നേതൃത്വം ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് തോമസ് കെ. തോമസിനെ പിന്തുണയ്ക്കുന്നവരുടെ വാദം. എന്നാല്‍, ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നാണ് ചാക്കോയും ശശീന്ദ്രനും വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനകമ്മിറ്റിയില്‍ കടുത്ത ഭിന്നതകളും ചേരിതിരിവുമാണ് നിലനില്‍ക്കുന്നതെന്നും വിമതവിഭാഗം പറയുന്നു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പുലിയൂര്‍ ജി. പ്രകാശ്, ഡോ. സുനില്‍ ബാബു, ആറ്റിങ്ങല്‍ സുരേഷ്, തിരുവനന്തപുരം ജില്ലാസെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ രാധിക, വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ഇളവട്ടം ശ്രീധരന്‍, ഷാജി കടമ്പറ, ക്യാപ്റ്റന്‍ രത്‌നലാല്‍, അഡ്വ. സുരേഷ്, ബൈജു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ദേശീയതലത്തില്‍ എന്‍.സി.പി. രണ്ടായതോടെ, എന്‍.സി.പി.(എസ്.) എന്ന പേരിലാണ് ശരദ് പവാര്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഈ…

    Read More »
Back to top button
error: