KeralaNEWS

ചക്രവാതച്ചുഴി: സംസ്‌ഥാനത്ത്‌ 5 ദിവസം ഇടിമിന്നലോട്‌ കൂടിയ ഇടത്തരം മഴയെന്നു കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: തെക്കന്‍ കേരളത്തിനു മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി സംസ്‌ഥാനത്ത്‌ അടുത്ത 5 ദിവസം ഇടിമിന്നലോട്‌ കൂടിയ ഇടത്തരം മഴ തുടരുമെന്ന്‌ മുന്നറിയിപ്പ്‌. ഇതേത്തുടര്‍ന്ന്‌ ഇന്ന്‌ ഇന്ന്‌ ഏഴു ജില്ലകളില്‍ ഓറഞ്ച്‌ അലെര്‍ട്ട്‌ പ്രഖ്യാപിച്ചു.

30 മുതല്‍ 40 കി.മീ. വരെ വേഗത്തില്‍ കാറ്റ്‌ വീശും. ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ അതിതീവ്ര മഴയ്‌ക്കും അതിശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ട്‌. 25 വരെ ശക്‌തമായ മഴയ്‌ക്കു സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ അറിയിച്ചു.
തെക്കു-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്‌-ആന്ധ്രാ തീരത്തിന്‌ അകലെയായി ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്‌. വടക്കു- കിഴക്ക്‌ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം നാളെ രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്‌തി പ്രാപിക്കാന്‍ സാധ്യതയുണ്ട്‌.
തുടര്‍ന്ന്‌ വടക്കു-കിഴക്കു ദിശയില്‍ സഞ്ചരിച്ച്‌ വീണ്ടും ശക്‌തി പ്രാപിക്കും. വടക്കു-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കാണ്‌ ഇൗ ന്യൂനമര്‍ദം സഞ്ചരിക്കുന്നതെന്നാണ്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

Back to top button
error: