Month: May 2024
-
Food
പുറത്തുനിന്നുള്ള ഭക്ഷണമായാലും വീട്ടിലുണ്ടാക്കുന്നതായാലും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക, ഇല്ലെങ്കിൽ ആരോഗ്യം അപകടത്തിലാകും എന്ന് ഐസിഎംആര്‍ മുന്നറിയിപ്പ്
പുറത്തുനിന്നുള്ള ഭക്ഷണത്തെക്കാള്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിന് നല്ലതെന്നാണ് എല്ലാവരുടെയും പൊതുധാരണ. എന്നാല്‍ അവിടെയും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഉയര്‍ന്ന തോതില്‍ കൊഴുപ്പും ഉപ്പും പഞ്ചസാരയും ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അത് അനാരോഗ്യകരമാണെന്ന് ഐസിഎംആര്‍ അടുത്തിടെ പുറത്തിറക്കിയ 17 ഡയറ്ററി മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ഭക്ഷണത്തില്‍ കൊഴുപ്പും പഞ്ചസാരയും കൂടുമ്പോള്‍ അധികമാകുന്ന കലോറി അമിതവണ്ണം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് ശരീരത്തിന് അവശ്യമായ അമിനോ ആസിഡുകളും ഫാറ്റി ആസിഡും മൈക്രോന്യൂട്രിയന്റുകളും ലഭിക്കാത്ത അവസ്ഥയുണ്ടാക്കാമെന്നും ഐസിഎംആര്‍ വിദഗ്ധര്‍ പറയുന്നു. ഇത് വിളര്‍ച്ച, ധാരണാശേഷിക്കുറവ്, ഓര്‍മ്മശക്തിക്കുറവ്, പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നും മാര്‍ഗ്ഗരേഖ പറയുന്നു. ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്റെ പരമാവധി അളവ് 5 ഗ്രാം മാത്രം. പഞ്ചസാരയുടേത് 25 ഗ്രാം. ഒരു ദിവസം 2000 കിലോ കലോറിയുള്ള ഭക്ഷണം കഴിക്കുന്നതില്‍ 10 ഗ്രാമിലധികം സാച്ചുറേറ്റഡ് കൊഴുപ്പ് ഉണ്ടാകാന്‍ പാടില്ല എന്നും ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നു. ചിപ്‌സ്, സോസുകള്‍, ബിസ്‌കറ്റ്,…
Read More » -
NEWS
വിനോദയാത്ര പോയ മലയാളി തായ്‌ലൻഡിൽ വെടിയേറ്റു മരിച്ചു, പക്ഷേ കേസ് അന്വേഷണം പൂർത്തിയായ ശേഷമേ മൃതദേഹം വിട്ടുകിട്ടൂ
തായ്‌ലൻഡിൽ വിനോദയാത്രയ്ക്കു പോയ മലയാറ്റൂർ സ്വദേശിയായ മലയാളി വെടിയേറ്റു മരിച്ചതായി വീട്ടുകാർക്കു വിവരം ലഭിച്ചു. മലയാറ്റൂർ കാടപ്പാറ സ്വദേശി കാടപ്പറമ്പൻ വർഗീസാണ് (65) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. യാത്രക്കിടെ വർഗീസിനു നേരെ മോഷണശ്രമം നടന്നുവെന്നും അതു ചെറുക്കുന്നതിനിടെ മോഷ്ടാക്കൾ വർഗീസിനെ വെടിവച്ചു വീഴ്ത്തിയെന്നുമാണു ലഭിച്ച വിവരം. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ തായ്‌ലൻഡ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു ബന്ധുക്കൾക്ക് വിവരം ലഭിച്ചു. വർഗീസിന്റെ പക്കൽ നിന്ന് പണം അടക്കം മോഷണം പോയിട്ടുണ്ട്. ഒരു മാസം മുൻപാണ് വർഗീസ് തായ്‌ലൻഡിലേക്ക് വിനോദയാത്ര പോയത്. 30 വർഷമായി മുംബൈയിലാണ് കുടുംബസമേതം താമസിക്കുന്നത്. ഭാര്യയും 2 പെൺമക്കളുമുണ്ട്. തായ്‌ലൻഡിൽ കേസ് അന്വേഷണം പൂർത്തിയായതിനു ശേഷം മാത്രമേ മൃതദേഹം വിട്ടുകിട്ടാൻ സാധ്യതയുള്ളു. ഇന്ത്യൻ എംബസി ഇടപെട്ടിട്ടുണ്ടെന്നും മൃതദേഹം വിട്ടുകിട്ടാൻ നടപടി എടുത്തിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.
Read More » -
India
വായിക്കാൻ മറക്കരുത്. ഇടിമിന്നല്‍ ഉള്ളപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ, മരച്ചുവട്ടില്‍ നില്‍ക്കാമോ…? എന്തെല്ലാം ചെയ്യാം, ചെയ്യരുത്
അതിതീവ്രമഴയും ശക്തമായ ഇടിമിന്നലും കൊണ്ട് സംസ്ഥാനമാകെ പ്രകമ്പനം കൊണ്ടിരിക്കുകയാണ്. മിന്നലേറ്റുള്ള മരണങ്ങൾ പല സ്ഥലങ്ങളിലും റിപ്പോർട്ടു ചെയ്യുന്നു. ഓരോ വർഷവും ഇടിമിന്നൽ അസംഖ്യം ജീവനുകളാണ് കവർന്നു കൊണ്ടു പോകുന്നത്. ഇടിമിന്നലുള്ളപ്പോള്‍ എന്തെല്ലാം ചെയ്യാം, ചെയ്യരുത് എന്ന കാര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെ… മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം. പക്ഷേ ചാര്‍ജ് ചെയ്തുകൊണ്ട് മൊബൈല്‍ ഉപയോഗിക്കരുത്. ലാന്‍ഡ് ഫോണും മറ്റ് വൈദ്യുതോപകരണങ്ങളും ഉപയോഗിക്കരുത്. നാട്ടിൽ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കാര്യമാണ് മൊബൈൽ ഫോൺ ഇടിമിന്നൽ സമയത്ത് ഉപയോഗിക്കരുത് എന്നത്. മിന്നൽ സമയത്ത് മൊബൈലിൽ സംസാരിച്ചതു കൊണ്ട് നമുക്കോ ഉപയോഗിക്കുന്ന ഉപകരണത്തിനോ ഒന്നും സംഭവിക്കില്ല. നമ്മുടെ കയ്യിലുള്ള മൊബൈൽ ഫോൺ ഒരു ലോപവർ വൈദ്യുത കാന്തിക ഉപകരണമാണ്. വൈദ്യുത കാന്തിക തരംഗം എന്നൊക്കെ കേട്ടു ഉടനെ മിന്നൽ പിടിക്കുമൊന്നു തെറ്റിദ്ധരിക്കണ്ടാ. നമ്മൾ കാണുന്ന പ്രകാശം പോലും വൈദ്യുത കാന്തിക തരംഗമാണ്. മൊബൈൽ ഫോണിൽ നിന്നു പുറപ്പെടുന്ന തരംഗത്തിനു മിന്നലിനെ ആകർഷിക്കാനുള്ള…
Read More » -
Kerala
സൂപ്പർഹിറ്റ് ചിത്രങ്ങളിൽ സ്ത്രീ കഥാപാത്രങ്ങൾ ഇല്ലാത്തതിനെ വിമർശിച്ച് അഞ്ജലി മേനോൻ; കഥയിൽ ഇല്ലാത്ത സ്ത്രീ കഥാപാത്രങ്ങളെ എന്തിനു സൃഷ്ടിക്കണമെന്ന് സോഷ്യൽ മീഡിയ
മലയാളത്തിൽ അടുത്തിടെ ഇറങ്ങുന്ന സിനിമകളിലൊക്കെ നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ കുറവായിരുന്നു. സൂപ്പർഹിറ്റായ ഒട്ടുമിക്ക എല്ലാ ചിത്രങ്ങളിലും സ്ത്രീ കഥാപാത്രങ്ങൾ ഇല്ലാത്തത് വിമർശനങ്ങൾ ഉയരാൻ കാരണമായിരുന്നു. എന്നാൽ കഥയ്ക്ക് വേണ്ട നായികമാർ സിനിമയിൽ ഉണ്ടെന്നും കഥ ആവശ്യപ്പെടുമ്പോൾ നായികമാർ കൂടുതൽ സിനിമകളിൽ ഉണ്ടാകും എന്നുമായിരുന്നു പലരും ഈ വിഷയത്തിൽ പ്രതികരിച്ചത്. ഇപ്പോഴിതാ വിഷയത്തെ ചൂട് പിടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു സംവിധായിക അഞ്ജലി മേനോൻ. ‘മലയാള സിനിമയിലെ സ്ത്രീകൾ എവിടെയാണ്…?’ എന്ന ചോദ്യം ഉന്നയിച്ച ഒരു പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് ഇപ്പോൾ അഞ്ജലി മോനോന്‍. നവമാധ്യമങ്ങളില്‍ ഇങ്ങനെയൊരു ചോദ്യം ഉയര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് അഞ്ജലി ഈ പോസ്റ്റ് പങ്കുവെച്ചത്. അടുത്തിടെ ഇറങ്ങിയ അഞ്ജലിയുടെ ‘വണ്ടർ വുമൺ’ എന്ന ചിത്രം വലിയ രീതിയിൽ പരാജയപെടുകയും വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്തിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, 2018 എന്നീ സിനിമകളുടെ ചിത്രമാണ് പോസ്റ്റിനൊപ്പം അഞ്ജലി പങ്കുവെച്ചത്. അതേസമയം, നിരവധി പേരാണ് വിഷയത്തിൽ അഞ്ജലി മേനോനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. യഥാര്‍ഥ…
Read More » -
Kerala
കോട്ടയം ചിങ്ങവനത്ത് ട്രെയിനിൽ നിന്ന് വീണ് പത്തനംതിട്ട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
കോട്ടയം ചിങ്ങവനത്തിനടുത്ത് ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് പൂവൊണ്ണും വിളയിൽ വീട്ടിൽ തോമസ് ശാമുവേലിൻ്റെ മകൻ ഷോൺ (28) ആണ് മരിച്ചത്. ഇന്ന് (ബുധൻ) വൈകിട്ട് 5 മണിയോടു കൂടി ചിങ്ങവനം റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ഐലൻഡ് എക്സ്പ്രസ്സിലെ യാത്രക്കാരൻ ആയിരുന്നു ഷോൺ. ട്രെയിനിലെ ജനറൽ കമ്പാർട്ട്മെൻ്റിൻ്റെ വാതിലിനു സമീപം നിന്ന ഷോൺ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു എന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. ഇയാളുടെ കൂടെയുണ്ടായിരുന്ന സഹോദരന്മാരായ ജോയൽ, ജിജോ എന്നിവർ ചെയിൻ വലിച്ച് ട്രയിൻ നിർത്തിച്ച് തിരികെ ഓടിയെത്തിയാണ് ഷോൺനെ ആശുപത്രിയിൽ കൊണ്ടു പോയത്. തലയ്ക്കു ഗുരുതര പരിക്കേറ്റ ഇയാൾ ചികിത്സയ്ക്കായി കൊണ്ടു പോകും വഴി മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു.
Read More » -
LIFE
നിഷ്ക്രിയരല്ല പോലീസ് ; നിഷ്ക്രിയരാക്കാനും കഴിയില്ല ” പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു
ഇന്ന് കേരളത്തിൽ പോലീസിംഗുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകൾ മുഖ്യധാര മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഉയർന്നു വരുന്നുണ്ട്. അതിൽ അവസാനം ഉയർന്ന ചർച്ച ഗുണ്ടാസംഘങ്ങൾ നടത്തുന്ന ആക്രമണങ്ങളാണ്. സാധാരണ ജനങ്ങൾക്ക് നേരേ ഉണ്ടാകുന്ന ആക്രമണവും, ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ആക്രമണങ്ങൾക്കൊപ്പം കുറ്റവാളികളെ നിയന്ത്രിക്കാനോ പിടികൂടാനോ എത്തുന്ന പോലീസ് ഉദ്യോഗസ്ഥന്മാരും ക്രിമിനലുകളാൽ ആക്രമിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നു. ഇത്തരം സംഭവങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടുകയും ചെയ്യുന്നു. അതിൽ ഇപ്പോൾ കണ്ട ഒരു വേറിട്ട ചർച്ച ഒരു ഗുണ്ടാ തലവൻ തന്നെ ഒരു ചാനലിന്റെ ന്യൂസ് ഡിബേറ്റിൽ പങ്കെടുക്കുന്നതാണ്. “അദ്ദേഹം” ആ ചർച്ചയിൽ ഉയർത്തിയ ഒരു പരാമർശം പോലീസ് പിടിച്ചാൽ അവരെ ഇടിച്ച് തകർക്കാറുണ്ട് എന്നാണ്. ഈ കാലഘട്ടത്തിൽ വസ്തുതയ്ക്ക് നിരക്കാത്ത പരാമർശമായിരുന്നു അത്. കൂലിത്തല്ല്, ഗുണ്ടായിസം തുടങ്ങിയവ നടത്തിവരുന്നവരെ പരിശോധിച്ചാൽ അവർ മറ്റ് പല തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളും നടത്തുന്നതായി കാണാം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരേയും മയക്കുമരുന്ന് കച്ചവടക്കാരേയും കൂട്ടത്തിൽ കാണാം. കൂടുതൽ ആഴത്തിൽ…
Read More » -
Crime
വനമേഖലയിൽ കണ്ടെത്തിയ അസ്ഥികൂടത്തിനു ആഴ്ചകളോളം പഴക്കം
കല്‍പ്പറ്റ : വയനാട് വനമേഖലയിൽ അസ്ഥികൂടം കണ്ടെത്തി. മാനന്തവാടി കാട്ടിക്കുളത്ത് കുറുക്കൻമൂല വനമേഖലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ആഴ്ചകളോളം പഴക്കമുള്ള തലയോട്ടിയാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി . അസ്ഥികൂടം ആരുടെതാണെന്ന് സംബന്ധിച്ച് ഇതുവരെ വിവരം പോലീസിന് ലഭിച്ചിട്ടില്ല.
Read More » -
Kerala
കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്തു
പാലക്കാട് : കൊല്ലങ്കോട് കമ്പിവേലിയില്‍ കുടങ്ങിയ പുലി ചത്തു. മയക്ക് വെടിവെച്ച് പിടികൂടി നിരീക്ഷണത്തിലാക്കിയ പുലിയാണ് ചത്തത്. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിൽ കുടുങ്ങിയ പുലിയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മയക്ക് വെടിവെച്ച് പിടികൂടിയത്. മയക്കുവെടി വെച്ചതിന് ശേഷമായിരുന്നു ആര്‍ആര്‍ടി സംഘം പുലിയുടെ സമീപത്തെത്തി സാഹസികമായി ഇതിനെ കൂട്ടിലാക്കിയത്. മയക്കുവെടി വെച്ചതിൽ അശാസ്ത്രീയത ഉണ്ടായില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചത്. പുലിയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഉടൻ ആരംഭിക്കും.ആറു മണിക്കൂറോളമാണ് കമ്പി വേലിയിൽ പുലി കുടുങ്ങികിടന്നതു. വെറ്ററിനറി സര്‍ജന്‍ ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ മയക്കുവെടിവെച്ച് വീഴ്ത്തിയാണ്കൂ ട്ടിലാക്കിയത്.
Read More » -
Kerala
ബസിൽ യുവതിയെക്കൊണ്ട്ഛര്‍ദി തുടപ്പിച്ചു ; കോട്ടയത്തെ ബസ് ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
കോട്ടയം : കോട്ടയത്ത്സ്വകാര്യ ബസില്‍ ഛര്‍ദ്ദിച്ച യുവതിയെ കൊണ്ടുതന്നെ തുടപ്പിച്ചെന്ന പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ . കോട്ടയം ആർ.ടി.ഒക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. മേയ് 15 നാണ് സംഭവം. മുണ്ടക്കയത്ത് നിന്നും കോട്ടയത്തേക്ക് പോയ ബസിൽ നിന്നാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. വൈകിട്ട് അഞ്ചേമുക്കാലോടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോഴാണ് യുവതി ഛർദ്ദിച്ചത്. കഞ്ഞിക്കുഴിയിൽ ഇറങ്ങേണ്ടിയിരുന്ന യുവതിക്ക് ബസ് ഡ്രൈവർ തുണി നൽകി അവരെ കൊണ്ട് തന്നെ തുടപ്പിക്കുകയായിരുന്നു. ജൂണിൽ കോട്ടയത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നടപടിയെടുത്ത ശേഷം ആർ.ടി.ഒ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
Read More » -
LIFE
” ഇഷ്ടരാഗം ” മെയ് 24-ന്
ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ,കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിജയൻ പൊതുവാൾ കഥയെഴുതി സംവിധാനം ചെയ്യുന്നമ്യൂസിക്കൽ റൊമാന്റിക് ത്രില്ലർ ചിത്രമായ “ഇഷ്ടരാഗം”മെയ് ഇരുപത്തിനാലിന്സാഗാ ഇന്റർനാഷണൽ പ്രദർശനത്തിനെത്തിക്കുന്നു.ശ്രീകുമാർ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത് കൈവേലി, അമ്പിളി, സുമിത്ര രാജൻ,വേണു അമ്പലപ്പുഴ, അർജുൻ,ജലജ റാണി,രഘുനാഥ് മടിയൻ, ജീഷിൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആകാശ് പ്രകാശ് മ്യൂസിക്ക് ആന്റ് എന്റർടൈൻമെന്റ്സ്, എസ് ആർ ഫിലിംസ് എന്നിവയുടെ ബാനറിൽ പ്രകാശ് നായർ, സുരേഷ് രാമന്തളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജി കെ രവികുമാർ നിർവ്വഹിക്കുന്നു. തിരക്കഥ സംഭാഷണം ചന്ദ്രൻ രാമന്തളി എഴുതുന്നു. സുരേഷ് രാമന്തളിയുടെ വരികൾക്ക് വിനീഷ് പണിക്കർ സംഗീതം പകരുന്നു.വിജയ് യേശുദാസ്,വടുകിയമ്മ, അനിത വിനോദ്, ഹരിത ഹരീഷ്, ശിവപ്രിയ എന്നിവരാണ് ഗായകർ എഡിറ്റർ- വിപിൻരവി, പ്രൊഡക്ഷൻ കൺട്രോളർ-ഷാജി ഒലവക്കോട് കല-ബാലകൃഷ്ണൻ കൈതപ്രം, കോസ്റ്റ്യൂംസ്-സുകേഷ് താനൂർ, മേക്കപ്പ്- സുധാകരൻ ചേർത്തല കൊറിയോഗ്രഫി-ക്ലിന്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-റിജു നായർ, അസിസ്റ്റന്റ് ഡയറക്ടർ – ദീപക്…
Read More »