Month: May 2024

  • Kerala

    മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79ാം പിറന്നാള്‍; ഇത്തവണയും ആഘോഷങ്ങളില്ല

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79ാം പിറന്നാള്‍. പതിവുപോലെ ഇത്തവണയും ആഘോഷങ്ങളുണ്ടാകില്ല. രാവിലെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിട്ട് ശനിയാഴ്ച എട്ടു വര്‍ഷം പൂര്‍ത്തിയാവുകയാണ്. 1945 മേയ് 24നാണ് കണ്ണൂര്‍ പിണറായി മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായി പിണറായി വിജയന്‍ ജനിച്ചത്. ശാരദാ വിലാസം എല്‍പി സ്‌കൂളിലും പെരളശ്ശേരി ഗവ. ഹൈസ്‌കൂളിലും തലശ്ശേരി ബ്രണ്ണന്‍ കോളജിലുമായിരുന്നു വിദ്യാഭ്യാസം. ബ്രണ്ണന്‍ കോളജില്‍ ബിഎ ഇക്കണോമിക്സിനു പഠിക്കുമ്പോള്‍ കേരള സ്റ്റുഡന്‍സ് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1964 ല്‍ കെഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗമായി. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്ന് യുവജന പ്രസ്ഥാനത്തിലെത്തിയ അദ്ദേഹം പിന്നീട് കെഎസൈ്വഎഫ് സംസ്ഥാന പ്രസിഡന്റായി. 1967 ല്‍ സിപിഎമ്മിന്റെ തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി. 1968ല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗമായി. 1972 ല്‍ ജില്ലാ സെക്രട്ടറിയേറ്റിലേക്കും 1978ല്‍ സംസ്ഥാന കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്ന് മന്ത്രിപദം ഉപേക്ഷിച്ച് 1998 സെപ്റ്റംബര്‍ 25ന്…

    Read More »
  • NEWS

    മലയാളിയുടെ നന്മ: അബ്ദുൾ റഹീമിന്‍റെ മോചനം ഉടൻ, കുരുക്കുകൾ അഴിയുന്നു; ഒന്നരക്കോടി റിയാൽ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി

    റിയാദിൽ തടവില്‍ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനു വേഗതയറുന്നു.  വിദേശകാര്യമന്ത്രാലയത്തിന് മോചനദ്രവ്യം കൈമാറി. ട്രസ്റ്റിൻ്റെ അക്കൗണ്ടിൽ നിന്ന് ഉച്ചയോടെ പണം ട്രാൻസ്ഫർ ചെയ്തതായി അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. റഹീമിന്റെ മോചനത്തിനായുള്ള ഒന്നര കോടി റിയാൽ (34 കോടി രൂപ) ആണ് കൈമാറിയത്. ക്രൗഡ് ഫണ്ടിങ് വഴി സമാഹരിച്ച തുക സ്വീകരിക്കാനുള്ള സാങ്കേതിക തടസ്സങ്ങൾ നിങ്ങി.  റിയാദിലെ ഇന്ത്യൻ എംബസി ഈ തുക ഇനി കോടതി മുഖനേ കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബത്തിന് കൈമാറും. ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിർദേശം ബുധനാഴ്ച്ച വൈകീട്ടാണ് റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിന് ലഭിച്ചത്. പണം കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന അഫിഡവിറ്റും റഹീമിന്റെ കുടുംബം  എംബസിയിലെത്തിച്ചു. ഇന്നലെ ഉച്ചയോടെ പണം വിദേശ കാര്യമന്ത്രാലയത്തിന് കൈമാറി. വൈകാതെ തന്നെ എംബസി കോടതിയുടെ പേരിലുള്ള സെർട്ടിഫൈഡ് ചെക്ക് ഗവർണറേറ്റിന് കൈമാറും. ചെക്ക് ലഭിച്ചാലുടൻ അനുരഞ്ജന കരാറിൽ ഒപ്പ് വെക്കാൻ കൊല്ലപ്പെട്ട അനസിന്റെ അനന്തരാവകാശികളോ കോടതി സാക്ഷ്യപ്പെടുത്തിയ…

    Read More »
  • Kerala

    പൊലീസിന് വീട്ടുപേര് മാറി, മലപ്പുറത്ത് ഗാർഹിക പീഡനക്കേസിൽ ആളുമാറി അറസ്റ്റ് ചെയ്ത നിരപരാധി ജയിലിൽ കഴിഞ്ഞത് 4 ദിവസം

         മലപ്പുറത്ത് ആളുമാറി അറസ്റ്റ് ചെയത് ജയിലിലാക്കിയ വ്യക്തിയെ 4 ദിവസത്തെ ജയിൽ വാസത്തിനു ശേഷം കോടതി മോചിപ്പിച്ചു. മലപ്പുറം വെളിയംകോട് സ്വദേശി ആലുങ്ങൽ അബൂബക്കറാണ് ആളുമാറി തവനൂർ ജയിലിലായത്. ഭാര്യയുടെ പരാതിയിൽ വടക്കേപ്പുറത്ത് അബൂബക്കറിനെ അറസ്റ്റ് ചെയ്യാനാണ് തിരൂർ കുടുംബ കോടതി ആവശ്യപ്പെട്ടത്.  4 ലക്ഷം രൂപ പിഴയടച്ചില്ലെങ്കിൽ റിമാൻഡ് ചെയ്യാനായിരുന്നു കോടതി നിർദേശം. എന്നാൽ കോടതിവിധി നടപ്പിലാക്കാൻ ശ്രമിച്ച പൊലീസ് ആളുമാറി വടക്കേപ്പുറത്ത് അബൂബക്കറിന് പകരം ആലുങ്ങൽ അബൂബക്കറെ അറസ്റ്റ് ചെയ്തു. കോടതി അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട വടക്കേപ്പുറത്ത് അബൂബക്കർ നിലവിൽ ഗൾഫിലാണ്. ആളുമാറിയെന്ന് വ്യക്തമായതോടെ തിരൂർ കുടുംബ കോടതി അബൂബക്കർ ആലുങ്ങലിനെ ജയിൽ മോചിതനാക്കി. അറസ്റ്റിലായ ആലുങ്ങൽ അബൂബക്കറിനെതിരെ രണ്ടു വർഷം മുൻപ് ഭാര്യ പരാതി നൽകിയിരുന്നു. ഈ കേസിലായിരിക്കും അറസ്റ്റ് എന്നു കരുതി ഇയാൾ പൊലീസ് എത്തിയപ്പോൾ എതിർപ്പൊന്നും പ്രകടിപ്പിക്കാതെ അവരുടെ കൂടെ സ്റ്റേഷനിൽ എത്തുകയായിരുന്നു. ഇയാളുടെ ഭാര്യ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് കുടുംബ കോടതിയിൽ…

    Read More »
  • Kerala

    കേരളത്തിൽ പ്രളയമെന്ന വ്യാജപ്രചാരണവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ്‌ ചന്ദ്രശേഖർ, ഇപ്പോൾ കണ്ടത് “2018” സിനിമയെന്നു മന്ത്രി വി ശിവൻകുട്ടിയുടെ ട്രോൾ

    തിരുവനന്തപുരം : കേരളത്തിൽ പ്രളയമെന്ന്‌ വ്യാജപ്രചാരണവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ്‌ ചന്ദ്രശേഖർ.സമൂഹമാധ്യമങ്ങളിലൂടെയാണ്‌ തെറ്റായ പ്രചരണം നടത്തിയത്.കേരളത്തിൽ പ്രളയമാണെന്നും നിരവധിപേർക്ക്‌ ജീവൻ നഷ്‌ടപ്പെട്ടുവെന്നും രാജീവ്‌ ചന്ദ്രശേഖർ എക്‌സിലും ഫെയ്‌സ്‌ബുക്കിലുമടക്കം പോസ്‌റ്റ് ഇട്ടിരുന്നു. ന്യൂനമർദത്തെ തുടർന്ന്‌ രണ്ട്‌ ജില്ലകളിൽ റെഡ്‌ അലർട്ടും എട്ട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാൽ ഒരിടത്തും പ്രളയമോ,പ്രളയം മൂലമുള്ള മരണമോ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണവുമായി ബിജെപി നേതാവ്‌ ഇറങ്ങിയിരിക്കുന്നത്‌. “പരേതരുടെ കുടുംബാംഗളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. അപകടത്തിൽപ്പെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന്  പ്രാർത്ഥിക്കുന്നു” എന്നെല്ലാമായിരുന്നു രാജീവ്‌ ചന്ദ്രശേഖർ. ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനൽ ഉടമ കൂടിയാണ്‌ രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്റ്‌. ചന്ദ്രശേഖറിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിന്‌ താഴെ വിമർശനവുമായി നിരവധിയാളുകളാണ് കമന്റ് ചെയ്യുന്നത്. രസകരമായ ട്രോളുകളും കമന്റ് ബോക്സിൽ നിറഞ്ഞു. കമന്റുകളിൽ ചിലതു ഇങ്ങനെ “2018 സിനിമ മൊതലാളി ഇപ്പോഴാണ്‌ കണ്ടതെന്ന് തോന്നുന്നു” “Vinu V John ദേ ഒരുത്തൻ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു” “സമയാമില്ല…

    Read More »
  • Culture

    കാന്‍ റെഡ്കാര്‍പെറ്റില്‍ താരമായി അദിതി റാവു; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

    ഹീരാമണ്ഡി’ വെബ് സീരീസിൻ്റെ വിജയാഘോഷങ്ങൾക്കു ശേഷം ബോളിവുഡ് താരം അദിതി റാവു കാൻ റെഡ്കാർപ്പെറ്റിലെ തൻ്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.ഫ്ലോറൽ ഔട്ട്ഫിറ്റ് ധരിച്ച ചിത്രങ്ങളാണ് അദിതി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘പോക്കറ്റ് ഫുൾ ഓഫ് സൺഷൈൻ’ എന്ന ക്യാപ്ഷനോട് കടലിനെ അഭിമുഖീകരിച്ചു നിൽക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഗൗരി ആൻഡ് നൈനികയുടെ 2024 ഫോൾ വിൻ്റർ കളക്ഷനിൽ നിന്നുള്ള നീളൻ ഫ്ളോറൽ ഗൗണാണ് ആദ്യ ലുക്കിനായി അദിതി തിരഞ്ഞെടുത്തിരിക്കുന്നത്. ലിറ്റ്മസ് ഇന്ത്യയുടെ ഗോൾഡൻ ഷെയിഡിലുള്ള ബോൾ ഇയർ റിങ്ങും, മിഷോ ഡിസൈൻസ്, ഇക്വലൻസ് എന്നിവയുടെ മാച്ചിങ് മോതിരങ്ങളുമാണ് ഔട്ട്ഫിറ്റിനൊപ്പം അണിഞ്ഞിരിക്കുന്നത്. സനംരത്നാസി തന്നെയാണ് അദിതിയുടെ ഈ സൺകിസ്ഡ് ലുക്കും സ്റ്റൈൽ ചെയ്തിരിക്കുന്നത്. മഞ്ഞയും കറുപ്പും കലർന്ന സാറ്റിൻ ഗൗണിലെ പൂക്കൽ തന്നെയാണ് ഏറ്റവും ആകർഷണം. മെസ്സിയായിട്ടുള്ള ലോ ബണ്ണിലാണ് തലമുടി സ്റ്റൈൽ ചെയ്തിരിക്കുന്നത്. ന്യൂഡ് ആയിട്ടുള്ള ലൈറ്റ് മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജിയാൻവിറ്റോറോസിയുടെ ബ്ലാക്ക് സ്യൂഡെ കളക്ഷനിൽ നിന്നുള്ള വണ്ടർ സാൻഡലാണ്…

    Read More »
  • Crime

    യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി, കൂട്ടബലാത്സംഗത്തിനിരയാക്കി; മുഖ്യ പ്രതി അറസ്റ്റില്‍

    കൊല്ലം: യുവതിയുടെ നഗ്നചിത്രം പകര്‍ത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമായി ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും ചെയ്ത പ്രതി അറസ്റ്റില്‍. ഷാല്‍ കൃഷ്ണനാണ് പോലീസിന്റെ പിടിയിലായത്. നിര്‍ധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ആ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഒളിവില്‍ പോയ രണ്ടും മൂന്നും പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു

    Read More »
  • Kerala

    ഉടൻ പണം സമ്പാദിക്കാൻ മയക്കുമരുന്ന് കച്ചവടം, വിദേശ ബിസിനസ് തകര്‍ന്നപ്പോൾ കുറുക്കുവഴി തേടി അകത്തായി

        കാസര്‍ഗോഡ് സ്വദേശിയായ നജീബ് ദുബായിലെ അത്തര്‍ ബിസിനസും മലേഷ്യയിലെ ഹോട്ടല്‍ ബിസിനസും പരാജയപ്പെട്ടതിനെ തുടര്‍ന്ന് എളുപ്പം പണം ഉണ്ടാക്കുന്നതിലേക്ക് വേണ്ടിയാണ് ലഹരി ബിസിനസ്സിലേക്ക് ഇറങ്ങിയത്. 10 ദിവസം മുന്‍പ് ലഹരിവിരുദ്ധ സ്‌കോഡ് 42 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. സ്‌കൂള്‍ തുറക്കുന്ന സമയമായതിനാല്‍ ഇനിയും പരിശോധനകള്‍ ഉണ്ടാകും. കേരളത്തില്‍ സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ രാസലഹരി വേട്ടയാണിത്. കാസര്‍ഗോഡ് സ്വദേശിയായ നജീബ് ദുബായിലെ അത്തര്‍ ബിസിനസും മലേഷ്യയിലെ ഹോട്ടല്‍ ബിസിനസും പരാജയപ്പെട്ടതിനെ തുടര്‍ന്ന് എളുപ്പം ലാഭം ഉണ്ടാക്കുന്നതിലേക്ക് വേണ്ടിയാണ് ഈ ലഹരി ബിസിനസ്സിലേക്ക് ഇറങ്ങിയത്. അന്വേഷണ സംഘത്തില്‍ വെസ്റ്റ് സ്റ്റേഷന്‍ എസ്.ഐ വിവേക് വി, സിറ്റി ലഹരി വിരുദ്ധ സ്‌കോഡ് എസ്.ഐ മാരായ സുവ്രതകുമാര്‍ എന്‍ ജി, ഗോപാലകൃഷ്ണന്‍ കെ, രാകേഷ് പി തുടങ്ങിയവര്‍ ഉണ്ടായിരുന്നു. അതിർത്തി ജില്ലയായ കാസർകോട് ലഹരിക്കടത്ത് സജീവമാണ്. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശില്‍ നിന്ന് പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ടുവന്ന 107 കിലോ കഞ്ചാവ് പെര്‍ള ചെക്ക്…

    Read More »
  • Kerala

    ഇടുക്കി ചേലച്ചുവട്ടിൽ വന്‍ കഞ്ചാവ് വേട്ട, 14 കിലോ കഞ്ചാവ് പിടിച്ചെടുത്തു; 2 പേര്‍ അറസ്റ്റില്‍

         ഇടുക്കി ചേലച്ചുവട്ടില്‍ വന്‍ കഞ്ചാവ് വേട്ട. 2 പേര്‍ അറസ്റ്റില്‍. രണ്ട് കേസുകളിലായി 14 കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്. തങ്കമണി പുഷ്പഗിരി സ്വദേശി സാബു (53), ചെറുതോണി ഗാന്ധിനഗര്‍ കോളനി സ്വദേശി അനീഷ് പൊന്നു (36) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ. ജയചന്ദ്രൻ്റെ നിർദ്ദേശത്തെ തുടർന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ,  സ്‌ക്വാഡിലെ ഉദ്യോഗസ്ഥരായ അസി. എക്സൈസ് ഇൻസ്പെക്ടർ രാജ്കുമാർ ബി, പ്രിവൻ്റീവ് ഓഫീസർമാരായ അനീഷ് ടി.എ, എം.എം അരുൺ കുമാർ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.   ചേലച്ചുവട് ബസ്റ്റാൻഡിന് സമീപം  വച്ച്  പുഷ്പഗിരി സ്വദേശിയായ മൂപ്പൻ സാബു എന്നറിയപ്പെടുന്ന സാബുവിൻ്റെ പക്കൽ നിന്നും  6 കിലോ കഞ്ചാവ്  പിടിച്ചെടുത്തു. തുടർന്ന് ശേഖരിച്ച വിവരത്തെ തുടർന്ന് ഇടുക്കി ചെറുതോണി ഗാന്ധിനഗർ…

    Read More »
  • Kerala

    അരൂര്‍ ദേശീയപാതാ നിര്‍മാണ മേഖലയില്‍ അപകടമൊഴിവാക്കാന്‍ 2 ദിവസം പൂജ, തൊഴിലാളികളടക്കം 28 പേര്‍ മരിച്ചെന്ന് കമ്പനി

    കൊച്ചി: ദേശീയപാത നിര്‍മ്മാണ മേഖലയില്‍ അപകടമൊഴിവാക്കാന്‍ പൂജ. അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയിലാണ് രണ്ടു ദിവസത്തെ പൂജ നടക്കുന്നത്. ചമ്മനാട് നിര്‍മാണ മേഖലയില്‍ പ്രത്യേക പന്തല്‍ കെട്ടിയാണ് പൂജ. നിര്‍മാണ മേഖലയില്‍ ഒന്നേകാല്‍ വര്‍ഷത്തിനിടെ വാഹന അപകടങ്ങളില്‍ 25 പേര്‍ മരിച്ചിരുന്നു. നിര്‍മാണ തൊഴിലാളികള്‍ മൂന്ന് പേരും മരിച്ചു. ഇതോടെ തൊഴിലാളികളുടെ ആവശ്യപ്രകാരമാണ് പൂജയെന്നാണ് നിര്‍മ്മാണ കമ്പനി വിശദീകരണം നല്‍കിയത്. ഉയരപ്പാത നിര്‍മാണ മേഖലയില്‍ ആയിരത്തോളം അതിഥി തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.      

    Read More »
  • NEWS

    73ാമത്തെ വയസ്സിലും മമ്മൂട്ടി അത് ചെയ്തു, ഇത് ചെയ്തു എന്ന ക്‌ളീഷേ വര്‍ത്തമാനം ഒന്നുമില്ല, പക്ഷേ അയാള്‍ ഒരു ജിന്നാണ്!

    ആരാധക ലോകത്തിന്റെ നീണ്ട കാത്തിരിപ്പിനൊടുവില്‍ മെഗാ സ്റ്റാറിന്റെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. പ്രതീക്ഷകള്‍ നിറവേറ്റുന്ന ചിത്രമാണ് ടര്‍ബോയെന്നാണ് ആദ്യമണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എത്തുന്ന പ്രതികരണങ്ങള്‍. സോഷ്യലിടത്ത് നിറയെ ജോസേട്ടായി തരംഗം തീര്‍ത്തിരിക്കുകയാണ്. രണ്ടാം ഭാഗത്തിനായി കട്ട വെയിട്ടിംഗ് എന്നൊക്കെയാണ് പ്രതികരണങ്ങള്‍ നിറയുന്നത്. പ്രീ സെയ്‌ലിലൂടെ മാത്രം തന്നെ ചിത്രം വന്‍ നേട്ടം കൈവരിച്ചിരുന്നു. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം 3.48 കോടി രൂപ ചിത്രം നേടി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീപ്പ് ഡ്രൈവറായ ജോസാണ് മമ്മൂട്ടിയുടെ കഥാപാത്രം. കന്നഡ, തെലുങ്ക് താരങ്ങളായ രാജ്ബി ഷെട്ടി, സുനില്‍ എന്നിവരും ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്. അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ശബരീഷ് വര്‍മ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിനെ കുറിച്ച് ശ്രീരാജ് വള്ളപ്പാടം മൂവി ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഈയടുത്ത കാലത്ത് മലയാളത്തില്‍ നിന്നും വ്യത്യസ്തമായ നിരവധി മികച്ച സിനിമകള്‍ വരികയുണ്ടായി. എന്നാല്‍ ഒരു ഫുള്‍ ഓണ്‍ ആക്ഷന്‍ മൂവി…

    Read More »
Back to top button
error: