KeralaNEWS

ഉടൻ പണം സമ്പാദിക്കാൻ മയക്കുമരുന്ന് കച്ചവടം, വിദേശ ബിസിനസ് തകര്‍ന്നപ്പോൾ കുറുക്കുവഴി തേടി അകത്തായി

    കാസര്‍ഗോഡ് സ്വദേശിയായ നജീബ് ദുബായിലെ അത്തര്‍ ബിസിനസും മലേഷ്യയിലെ ഹോട്ടല്‍ ബിസിനസും പരാജയപ്പെട്ടതിനെ തുടര്‍ന്ന് എളുപ്പം പണം ഉണ്ടാക്കുന്നതിലേക്ക് വേണ്ടിയാണ് ലഹരി ബിസിനസ്സിലേക്ക് ഇറങ്ങിയത്. 10 ദിവസം മുന്‍പ് ലഹരിവിരുദ്ധ സ്‌കോഡ് 42 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. സ്‌കൂള്‍ തുറക്കുന്ന സമയമായതിനാല്‍ ഇനിയും പരിശോധനകള്‍ ഉണ്ടാകും. കേരളത്തില്‍ സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ രാസലഹരി വേട്ടയാണിത്. കാസര്‍ഗോഡ് സ്വദേശിയായ നജീബ് ദുബായിലെ അത്തര്‍ ബിസിനസും മലേഷ്യയിലെ ഹോട്ടല്‍ ബിസിനസും പരാജയപ്പെട്ടതിനെ തുടര്‍ന്ന് എളുപ്പം ലാഭം ഉണ്ടാക്കുന്നതിലേക്ക് വേണ്ടിയാണ് ഈ ലഹരി ബിസിനസ്സിലേക്ക് ഇറങ്ങിയത്.

അന്വേഷണ സംഘത്തില്‍ വെസ്റ്റ് സ്റ്റേഷന്‍ എസ്.ഐ വിവേക് വി, സിറ്റി ലഹരി വിരുദ്ധ സ്‌കോഡ് എസ്.ഐ മാരായ സുവ്രതകുമാര്‍ എന്‍ ജി, ഗോപാലകൃഷ്ണന്‍ കെ, രാകേഷ് പി തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

Signature-ad

അതിർത്തി ജില്ലയായ
കാസർകോട് ലഹരിക്കടത്ത് സജീവമാണ്. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശില്‍ നിന്ന് പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ടുവന്ന 107 കിലോ കഞ്ചാവ് പെര്‍ള ചെക്ക് പോസ്റ്റില്‍ വെച്ച് എക്സൈസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുമ്പള ശാന്തിപ്പള്ളത്തെ ഷഫീര്‍ റഹീം(36), പെര്‍ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷെരീഫ്(52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബന്തിയോട് അടുക്കയിലെ അബ്ദുല്‍ സമീറിന്റെ ഭാര്യ സുഹ്‌റാബി (37) യെ 4 കിലോ കഞ്ചാവ് കൈവശം വെച്ച കേസില്‍ കാസര്‍കോട് എക്‌സൈസ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ്  അറസ്റ്റ് ചെയ്തു.
സുഹ്‌റാബിയുടെ ഭര്‍ത്താവ് സമീറിനെതിരെ നിരവധി കേസുകളുണ്ടെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇവിടെ കഞ്ചാവ് വില്‍പ്പനക്കെതിരെ നാട്ടുകാര്‍ പ്രതിരോധ സേന രൂപീകരിച്ച് രംഗത്തുവന്നിരുന്നു

അതിനു മുമ്പ് 3 ഗ്രാം എം.ഡി.എം.എയുമായി മൊര്‍ത്തണ സ്വദേശി അസ്‌ക്കറും,  12.53 ഗ്രാം എം.ഡി.എം.എയുമായി കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അമാൻ സജാദ്, കെ എം അമീർ എന്നിവരും പൊലീസ് പിടിയിലായി. മയക്കുമരുന്നു കടത്ത്, തോക്ക് കൈവശം വെക്കല്‍, വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അസ്‌ക്കറിനെ ഒരു വര്‍ഷം മുമ്പ് മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
ഇത്തരം സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും എന്നാണ് പൊലീസും എക്സൈസും നല്‍കുന്ന മുന്നറിയിപ്പ്.

Back to top button
error: