Month: May 2024
-
India
മുംബൈ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനത്തിൽ അർദ്ധരാത്രി വരെ 8 മരണം, മരണ സംഖ്യ ഉയർന്നേക്കും, പരിക്കേറ്റവർ 65
താനെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം നടന്ന തീപിടിത്തതിൽ 8 പേർ മരിച്ചു. 65 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 3 പേർ സ്ത്രീകളാണ്. നിരവധിപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഡോംബിവ്‌ലി എംഐഡിസി സമുച്ചയത്തിന്‍റെ രണ്ടാംഫെയ്സിലെ കെമിക്കൽ ഫാക്ടറിയിലാണ് സംഭവം. ആംബർ കെമിക്കൽ കമ്പനിയുടെ നാല് ബോയിലറുകൾ പൊട്ടിത്തെറിച്ചത് വൻ തീപിടിത്തത്തിന് കാരണമായി. ഫാക്ടറിയിൽനിന്ന് ഉഗ്രശബ്ദത്തോടെ 3 സ്ഫോടനങ്ങൾ കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. കെട്ടിടത്തനുള്ളിൽനിന്ന് ഇന്ന് പുലർച്ചെയോടെയാണ് ആളുകളേയും ഒഴിപ്പിച്ചത്. ഡ്രോണുകൾ ഉപയോഗിച്ച് ഇനിയും ആരെങ്കിലും ഉള്ളിലുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. അഗ്നിരക്ഷാസേനയും ആംബുലൻസും സ്ഥലത്തുണ്ട്. കാർ ഷോറൂമടക്കം സമീപത്തെ മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനലുകൾ തകർന്നു. സ്ഫോടനശബ്ദം കിലോമീറ്ററുകൾ അകലെവരെ കേട്ടതായാണ് ആളുകൾ പറയുന്നത്. സമീപത്തെ ക്ഷേത്രത്തിലും സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. നിരവധി ഭക്തർ ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തു…
Read More » -
Crime
വഴിയാത്രക്കാരെ തടഞ്ഞ് പണപ്പിരിവ്; പിടിക്കാനെത്തിയ പോലീസിനുനേരെ വാളുവീശി രക്ഷപെട്ട് യുവാവ്
തിരുവനന്തപുരം: കോവളം കോളിയൂരില്‍ സ്ഥിരമായി വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും പണപ്പിരിവ് നടത്തുകയും ചെയ്തുവന്ന യുവാവിനെ പിടികൂടാനെത്തിയ പോലീസ് സംഘത്തിനുനേരെ വാളുവീശി ആക്രമണം. പോലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞ് ഗ്ലാസ് പൊട്ടിച്ച പ്രതി ഓടി രക്ഷപ്പെട്ടു. കൈലിപ്പാറ കോളനി സ്വദേശി ഗോകുല്‍ കണ്ണന്‍ (22) ആണ് കോവളം പോലീസിനെ ആക്രമിക്കുകയും വാളുകാട്ടി ഭീഷണിപ്പെടുത്തുകയും ജീപ്പിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് എറിഞ്ഞുപൊട്ടിച്ച ശേഷം ഓടി രക്ഷപ്പെടുകയും ചെയ്തത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. കോവളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോളിയൂര്‍ പുലരി റസിഡന്‍സിലുളള നാട്ടുകാരെയാണ് ഗോകുല്‍ കണ്ണന്‍ സ്ഥിരമായി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടിരുന്നത്. പണം നല്‍കാന്‍ വിസമ്മതിക്കുന്നവരെ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ബൈക്ക് യാത്രികരെ തടഞ്ഞാണ് ഇയാള്‍ പണപ്പിരിവ് നടത്തിയിരുന്നത്. റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹിയെയും ഇയാള്‍ ഇത്തരത്തില്‍ ആക്രമിച്ചു. ഇതേത്തുടര്‍ന്ന് കോളിയൂര്‍ പുലരി റസിഡന്‍സിന്റെ ഭാരവാഹികള്‍ കോവളം എസ്.എച്ച്.ഓയ്ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ. പ്രദീപ് ഉള്‍പ്പെട്ട പോലീസ് സംഘം…
Read More » -
Movie
‘മമ്മൂക്ക’യ്ക്കും ‘ടര്‍ബോ’യ്ക്കും വേണ്ടി ശത്രുസംഹാര പുഷ്പാഞ്ജലി നടത്തി ആരാധകന്‍
ആരാധകലോകം പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂക്കയുടെ മാസ് ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. പ്രതീക്ഷകള്‍ നിലനിര്‍ത്തിയിട്ടുണ്ട് ജോസേട്ടായിയെന്നാണ് പ്രതികരണങ്ങള്‍ നിറയുന്നത്. ജോസേട്ടായിയെ വരവേല്‍ക്കാന്‍് ആരാധകലോകം വലിയ ഒരുക്കങ്ങളാണ് നടത്തിയത്. ചിത്രത്തിന്റെ റിലീസിന് മുന്‍പ് മമ്മൂട്ടിയുടെ പേരില്‍ ശത്രുസംഹാര വഴിപാട് നടത്തിയിരിക്കുകയാണ് ആരാധകന്‍. വഴിപാടെഴുതിയ ശീട്ടിന്റെ ചിത്രമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ടര്‍ബോയുടെ വിജയത്തിനും ശത്രുക്കളില്‍ നിന്നും മമ്മൂക്കയ്ക്ക് രക്ഷയ്ക്കും വേണ്ടിയാണ് ആരാധകന്‍ വഴിപാട് നടത്തിയിരിക്കുന്നത്. ‘മമ്മൂട്ടി, വിശാഖം നക്ഷത്രം. ശത്രുസംഹാര പുഷ്പാഞ്ജലി. മമ്മൂക്കയുടെ ടര്‍ബോ എന്ന സിനിമ ഇന്ന് റിലീസാകുകയാണ്. ലോകമെമ്പോടും.. എഴുപതോളം രാജ്യങ്ങളില്‍ റിലീസ് ചെയ്യുകയാണ്. മമ്മൂക്കയെ പലരും തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആ ശ്രമമൊക്കെ പോട്ടെ. അതിനായി ശത്രുസംഹാര പുഷ്പാഞ്ജലി. ഈ സിനിമ വമ്പന്‍ വിജയമായി തീരണം’, എന്നാണ് ആരാധകന്‍ പറയുന്നത്. വഴിപാട് നടത്തുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. തൃശ്ശൂര്‍ ജില്ലയിലെ ഒളരിക്കര ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിലാണ് ആരാധകന്‍ വഴിപാട് നടത്തിയിരിക്കുന്നത്.
Read More » -
Crime
പൂനെ പോര്‍ഷെ അപകടം; അപകടസമയത്ത് കാറോടിച്ചത് ഡ്രൈവറെന്ന് 17കാരന്റെ പിതാവ്
മുംബൈ: മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വാദവുമായി പിതാവ്. അപകടം നടക്കുമ്പോള്‍ തന്റെ മകനല്ല പോര്‍ഷെ കാറോടിച്ചിരുന്നതെന്നും കുടുംബ ഡ്രൈവറായിരുന്നുവെന്നും വിശാല്‍ അഗര്‍വാള്‍ പറഞ്ഞു. അപകട സമയത്ത് കൂടെയുണ്ടായിരുന്ന 17കാരന്റെ രണ്ട് സുഹൃത്തുക്കളും വിശാലിന്റെ വാദങ്ങളെ പിന്തുണച്ചിട്ടുണ്ട്. അതേസമയം, അപകടം നടന്ന രാത്രി കാറോടിച്ചതായി ആരോപിക്കപ്പെടുന്ന ഡ്രൈവറെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അപകട സമയത്ത് പോര്‍ഷെ ഓടിച്ചിരുന്നത് താനാണെന്ന് ഫാമിലി ഡ്രൈവര്‍ തന്റെ ആദ്യ മൊഴിയില്‍ പറഞ്ഞിരുന്നു. ഇതിനിടയില്‍ വിശാല്‍ അഗര്‍വാളിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. അപകടത്തിന്റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.കേസുമായി ബന്ധപ്പെട്ട് 17കാരന്റെ മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാളിനെയും പൂനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്. മകനെയും പേരക്കുട്ടിയെയും കുറിച്ച് കൂടുതല്‍ അറിയാനും അപകട ദിവസം അവരുമായി നടത്തിയ സംഭാഷണങ്ങളെക്കുറിച്ചറിയാനുമാണ് ചോദ്യം ചെയ്യല്‍. പ്രതിയുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള പരിശോധനയുടെ റിപ്പോര്‍ട്ട് കേസിന്റെ അന്വേഷണത്തിന് പ്രധാനമല്ലെന്ന് പൂനെ പൊലീസ് കമ്മീഷണര്‍…
Read More » -
Kerala
പാളയം CSI പള്ളിയില്‍ സംഘര്‍ഷം; മഹായിടവക ഓഫീസില്‍ മുന്‍സെക്രട്ടറിയുടെ നേതൃത്വത്തില്‍ അതിക്രമം
തിരുവനന്തപുരം: പാളയം എല്‍.എം.എസിലെ സി.എസ്.ഐ. ദക്ഷിണകേരള മഹായിടവക ഓഫീസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ടി.ടി.പ്രവീണും ഒരുസംഘവും അതിക്രമിച്ചുകയറി. മറുവിഭാഗം വിശ്വാസികളുടെ ആവശ്യപ്രകാരം ഇടപെടലിനു ശ്രമിച്ച ബിഷപ്പ് ഇന്‍ ചാര്‍ജ് ഡോ. റോയ്സ് മനോജ് വിക്ടറിനുനേരേ പ്രവീണും സംഘവും അധിക്ഷേപത്തിനു മുതിര്‍ന്നു. ഓഫീസ് വളപ്പില്‍ വ്യാഴാഴ്ച സന്ധ്യക്ക് ആരംഭിച്ച സംഘര്‍ഷാവസ്ഥ രാത്രി വൈകിയും നീണ്ടു. അതിക്രമിച്ചുകയറിയവരെ ജില്ലാ കളക്ടറും ഉയര്‍ന്ന പോലീസുദ്യോഗസ്ഥരും ഇടപെട്ട് പുറത്താക്കണമെന്ന് ഒരുവിഭാഗം വിശ്വാസികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രാത്രി പതിനൊന്നുമണിയോടെ സബ് കളക്ടര്‍ അശ്വതി ശ്രീനിവാസന്റെ നേതൃത്വത്തില്‍ ഇരു വിഭാഗവുമായി ചര്‍ച്ച നടന്നു. ഒത്തുതീര്‍പ്പാകാത്തതിനെ തുടര്‍ന്ന് വീണ്ടും ചര്‍ച്ചയ്ക്കു തീരുമാനിച്ചു. തീരുമാനത്തില്‍ പ്രതിഷേധിച്ച് പിരിഞ്ഞുപോകാന്‍ കൂട്ടാകാതിരുന്ന ടി.ടി.പ്രവീണിനും സംഘത്തിനും നേരേ പോലീസ് ലാത്തിവീശി. സി.എസ്.ഐ. ദക്ഷിണകേരള മഹായിടവകയില്‍ രണ്ടു വര്‍ഷമായി തുടരുന്ന തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് വ്യാഴാഴ്ചയുണ്ടായ സംഭവം. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് രണ്ട് റിട്ട. ജഡ്ജിമാരെ ഇടവകയുടെ അഡ്മിനിസ്ട്രേറ്റര്‍മാരായി നിയമിച്ചിരുന്നു. മുന്‍ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിക്കു പകരം മുന്‍ പോലീസ് സൂപ്രണ്ട്…
Read More » -
Crime
തന്നെ ‘തിരിച്ചറിയാത്ത’ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; ഗുണ്ട കൊട്ടിയം ഷിജു അറസ്റ്റില്‍
കൊല്ലം: തന്നെ ‘തിരിച്ചറിഞ്ഞില്ല’ എന്ന കാരണം പറഞ്ഞു വിദ്യാര്‍ഥിയെ മര്‍ദിച്ച ഗുണ്ടയെ ചിതറ പൊലീസ് പിടികൂടി. ചിതറ ബൗണ്ടര്‍മുക്കില്‍ താമസിക്കുന്ന കൊട്ടിയം ഷിജുവിനെയാണ് (48) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. മൂന്നുമുക്ക് സജീര്‍ മന്‍സില്‍ മുസമ്മലിന് (18) ആണ് മര്‍ദനമേറ്റത്. കൊല്ലത്ത് കോച്ചിങ് ക്ലാസിന് പോയ മുസമ്മില്‍ സ്വകാര്യ ബസില്‍ വീട്ടിലേക്ക് വന്നതാണ്. ബൗണ്ടര്‍മുക്കില്‍ ബസ് ബ്രേക്ക് ഡൗണായി. വിദ്യാര്‍ഥികളും യാത്രക്കാരും ബസില്‍ നിന്ന് ഇറങ്ങി റോഡില്‍ നിന്നു. അതുവഴി സ്‌കൂട്ടറില്‍ എത്തിയ ഷിജു എല്ലാവരോടും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ‘നിനക്ക് മാറാന്‍ ബുദ്ധിമുട്ട് ഉണ്ടോടാ’ എന്നും ‘ഗുണ്ട കൊട്ടിയം ഷിജുവിനെ അറിയില്ലേ’ എന്നും ചോദിച്ചു മുസമ്മലിനെ ക്രൂരമായി മര്‍ദിക്കുകയും രണ്ടു കൈ കൊണ്ടും കഴുത്തില്‍ കുത്തിപ്പിടിച്ചു ബസിനോട് ചേര്‍ത്ത് വച്ച് പൊക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് കേസ്. ഷിജുവിന്റെ സുഹൃത്തായ ഷിബുവും മുസമ്മലിനെ മര്‍ദിച്ചു. മര്‍ദനത്തില്‍ അവശനായ മുസമ്മല്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍…
Read More » -
Kerala
പെരിയാറിലെ മത്സ്യക്കുരുതി; നഷ്ടം പത്ത് കോടിയിലേറെ, ഫിഷറീസ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും
കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിനുള്ള ഫിഷറീസ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. മത്സ്യത്തിന്റെ ഗുണനിലവാരം അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും നഷ്ട പരിഹാരം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. പത്ത് കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് നാശനഷ്ടം സംബന്ധിച്ച് കണക്കെടുപ്പ് നടത്തുന്നത്. മത്സ്യ കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ മൊഴി ഇന്ന് ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ മീര രേഖപ്പെടുത്തും. തുടര്‍ന്ന് ഉച്ചയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത് കൂടാതെ മത്സ്യക്കുരുതിയുടെ കാരണം കണ്ടെത്താനായി കുഫോസ് നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ പരിശോധനയും തുടരുകയാണ്. പെരിയാറിന്റെ വിവിധ പ്രദേശങ്ങളിലാണ് പരിശോധന നടത്തുന്നത്. സംഘം നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവ സ്ഥലത്ത് നിന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ച മീനുകളുടെയും ജലത്തിന്റെയും സാമ്പിള്‍ പരിശോധനയ്ക്കായി നേരത്തെ കുഫോസ് സെന്‍ട്രല്‍ ലാബിന് നല്‍കിയിരുന്നു. ഒരാഴ്ചക്കുള്ളില്‍ പരിശോധന ഫലം ലഭിക്കും. പെരിയാറില്‍ പാതാളം റെഗുലേറ്റര്‍ കം…
Read More » -
Kerala
ഇന്നും അതിശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ചും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കൂടാതെ തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും, മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവര്‍ഷം മേയ് 31ന് എത്തുമെന്നാണ് പ്രവചനമെങ്കിലും അതിലും നേരത്തേ എത്താനാണ് സാദ്ധ്യത. കേരളതീരത്തിന്റെ തെക്ക് 500 കിലോമീറ്റര്‍ അകലെ കാലവര്‍ഷം രൂപപ്പെട്ടിട്ടുണ്ട്. കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ) നാളെ രാത്രി 11.30 വരെ 0.5…
Read More » -
Kerala
വീണ്ടും ബാര്‍കോഴ വിവാദം; മദ്യനയത്തില്‍ ഇളവിന് കോഴ നല്‍കണമെന്ന് ശബ്ദരേഖ
തിരുവനന്തപുരം: മദ്യ നയത്തില്‍ ഇളവ് ലഭിക്കാന്‍ കോഴ നല്‍കണമെന്നു ശബ്ദരേഖ . ബാറുടമകള്‍ 2.5 ലക്ഷം രൂപ വീതം നല്‍കണമെന്നാണ് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ സംഘടന വൈസ് പ്രസിഡന്റ് അനിമോന്റെ ശബ്ദരേഖയില്‍ പറയുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ പണം നല്‍കണമെന്നും ഡ്രൈ ഡേ ഒഴിവാക്കാനും മറ്റു ഇളവുകള്‍ക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നും ശബ്ദരേഖയില്‍ പറയുന്നു. ഇപ്പോഴത്തെ മദ്യനയത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ഉദ്യോഗസ്ഥ തലത്തിലും സര്‍ക്കാര്‍ തലത്തിലും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശബ്ദരേഖ പുറത്തുവരുന്നത്. ”പുതിയ പോളിസി ഇലക്ഷന്‍ കഴിഞ്ഞാലുടന്‍ വരുന്നതാണ്. ഡ്രൈ ഡേ എടുത്തുകളയും. ബാക്കി കാര്യങ്ങളൊക്കെ കഴിഞ്ഞ ജനറല്‍ ബോഡി മീറ്റിംഗില്‍ പറഞ്ഞതാണ്. ഇതൊക്കെ ചെയ്തു തരുന്നുണ്ടെങ്കില്‍ നമ്മള് കൊടുക്കണ്ടതായിട്ടുള്ള കാര്യങ്ങള്‍ കൊടുക്കണം. അതിനാരും ഇടുക്കി ജില്ലയില്‍ നിന്നും ഇത്രയും ഹോട്ടലുകളുള്ള സ്ഥലത്തു നിന്നും ഒരു ഹോട്ടല്‍ മാത്രമേ രണ്ടര ലക്ഷം രൂപ നല്‍കിയിട്ടുള്ളൂ. ബാക്കി ഒരു ഹോട്ടലും തന്നിട്ടില്ലെന്ന വിവരം എല്ലാവരെയും അറിയിക്കുകയാണ്. പിന്നെ പലരും…
Read More » -
Kerala
ഡ്രൈവിങ് സ്‌കൂളുകള്‍ നിര്‍ബന്ധമല്ല; സ്വയം ഡ്രൈവിങ് പഠിക്കാം, സ്വന്തം വാഹനത്തില്‍ ടെസ്റ്റിനെത്താം
തിരുവനന്തപുരം: ഡ്രൈവിങ് പഠിക്കാനും ലൈസന്‍സ് എടുക്കാനും ഡ്രൈവിങ് സ്‌കൂളുകള്‍ നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍. ഏതൊരാള്‍ക്കും സ്വന്തമായി വാഹനം ഓടിച്ചുപഠിക്കാനും ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാനും സ്വന്തം വാഹനത്തില്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാനുമുള്ള അവസരം ഉറപ്പുവരുത്തിക്കൊണ്ട് ടെസ്റ്റിങ് വ്യവസ്ഥകള്‍ പുതുക്കി ഉത്തരവിറക്കി. സ്വന്തം വാഹനം ടെസ്റ്റിന് ഉപയോഗിക്കാനുള്ള അനുമതി നിലവിലുള്ളതാണെങ്കിലും സ്വന്തമായുള്ള ഡ്രൈവിങ് പഠനം മുന്‍ ഉത്തരവുകളില്‍ കാര്യമായി പരാമര്‍ശിച്ചിരുന്നില്ല. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തെ സ്‌കൂളുകാരും ജീവനക്കാരും എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇറക്കിയ ഉത്തരവിലാണ് സ്വയം പഠനം പ്രോത്സാഹിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ലേണേഴ്‌സ് ലൈസന്‍സ് എടുത്ത വ്യക്തിക്ക് ലൈസന്‍സുള്ള ഒരാളുടെ സാന്നിധ്യത്തില്‍ ഡ്രൈവിങ് പരിശീലിക്കാം. സ്‌കൂള്‍വഴിയാണെങ്കില്‍ അംഗീകൃത പരിശീലകന്‍തന്നെ പഠിതാക്കളുമായി ഡ്രൈവിങ് ടെസ്റ്റിന് എത്തണമെന്ന വ്യവസ്ഥയും കര്‍ശനമാക്കി. സി.ഐ.ടി.യു. ഉള്‍പ്പെടെയുള്ള സംഘടനകള്‍ എതിര്‍ക്കുന്നതും ഈ നിബന്ധനയെയാണ്. ഭൂരിഭാഗം ഡ്രൈവിങ് സ്‌കൂളുകള്‍ക്കും ആവശ്യത്തിന് അംഗീകൃത പരിശീലകരില്ല. ഒരു ഉദ്യോഗസ്ഥര്‍ ദിവസം 40 ടെസ്റ്റ് നടത്തണമെന്നത് ഉള്‍പ്പെടെ സമരം ഒത്തുതീര്‍പ്പാക്കിയ ചര്‍ച്ചയ്ക്കുശേഷം മന്ത്രി വിശദീകരിച്ച കാര്യങ്ങളെല്ലാം ഉത്തരവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അംഗീകൃത പരിശീലകര്‍…
Read More »