KeralaNEWS

ഇടുക്കി ചേലച്ചുവട്ടിൽ വന്‍ കഞ്ചാവ് വേട്ട, 14 കിലോ കഞ്ചാവ് പിടിച്ചെടുത്തു; 2 പേര്‍ അറസ്റ്റില്‍

     ഇടുക്കി ചേലച്ചുവട്ടില്‍ വന്‍ കഞ്ചാവ് വേട്ട. 2 പേര്‍ അറസ്റ്റില്‍. രണ്ട് കേസുകളിലായി 14 കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്. തങ്കമണി പുഷ്പഗിരി സ്വദേശി സാബു (53), ചെറുതോണി ഗാന്ധിനഗര്‍ കോളനി സ്വദേശി അനീഷ് പൊന്നു (36) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ. ജയചന്ദ്രൻ്റെ നിർദ്ദേശത്തെ തുടർന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ,  സ്‌ക്വാഡിലെ ഉദ്യോഗസ്ഥരായ അസി. എക്സൈസ് ഇൻസ്പെക്ടർ രാജ്കുമാർ ബി, പ്രിവൻ്റീവ് ഓഫീസർമാരായ അനീഷ് ടി.എ, എം.എം അരുൺ കുമാർ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.   ചേലച്ചുവട് ബസ്റ്റാൻഡിന് സമീപം  വച്ച്  പുഷ്പഗിരി സ്വദേശിയായ മൂപ്പൻ സാബു എന്നറിയപ്പെടുന്ന സാബുവിൻ്റെ പക്കൽ നിന്നും  6 കിലോ കഞ്ചാവ്  പിടിച്ചെടുത്തു. തുടർന്ന് ശേഖരിച്ച വിവരത്തെ തുടർന്ന് ഇടുക്കി ചെറുതോണി ഗാന്ധിനഗർ സ്വദേശി  അനീഷ് എന്നയാൾക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ട് വന്നതെന്നു വെളിപ്പെട്ടു. ഈ വിവരത്തിന്റ  അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോൾ അനീഷിൻ്റെ വീട്ടിൽ നിന്നും എട്ടര കഞ്ചാവ് കൂടി കണ്ടെടുത്തിട്ടുള്ളതാണ് ആകെ14.500 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. കഞ്ചാവ് കടത്താൻ ഉപയോഗിച്ച   കാറും പിടിക്കൂടി ‘

Back to top button
error: