Month: May 2024
-
India
കോടികളുടെ സ്വത്ത്, തൊഴിൽ ഭിക്ഷാടനം; കൊല്ലപ്പെട്ട യാചകയുടെ സമ്പത്ത് അന്വേഷിച്ച പൊലീസ് ഞെട്ടി….!
സ്വന്തമായി വീട്, ഏക്കറുകണക്കിന് സ്ഥലം, മികച്ച നിലയിൽ കൃഷി, മാസംതോറും വൻ വരുമാനം. 35 വർഷമായി മുംബൈ നഗരത്തില്‍ ഭിക്ഷാടനം നടത്തിവന്ന 69കാരിയായ ശാന്താഭായി കഴിഞ്ഞയാഴ്ച വാസ സ്ഥലത്ത് കൊല്ലപ്പെട്ടതോടെയാണ് ഇവരുടെ സമ്പാദ്യങ്ങളുടെ കണക്ക് പുറം ലോകം അറിഞ്ഞത്. കൊലപാതകം അന്വേഷിച്ച പൊലീസ് സംഘം കണ്ടെത്തിയത് ഭിക്ഷാടനത്തിലൂടെ ശാന്താഭായി കോടികള്‍ സമ്പാദിച്ചിരുന്നു എന്നാണ്. തെരുവില്‍ യാചിച്ച് കിട്ടിയ വരുമാനംകൊണ്ട് സ്വദേശത്ത് ഇവർ പുതിയ വീടുണ്ടാക്കുകയും ലക്ഷങ്ങള്‍ മൂല്യമുള്ള സ്ഥലം വാങ്ങുകയും ചെയ്തു. അന്വേഷണത്തിനൊടുവില്‍ ശാന്താഭായിയുടെ കൊലയാളിയെയും പൊലീസ് കണ്ടെത്തി. മലാദ് വെസ്റ്റിലെ വിത്തല്‍ നഗർ എന്ന സ്ഥലത്തെ ഒരു വാടകക്കെട്ടിടത്തിലാണ് ശാന്താഭായി കഴിഞ്ഞിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വാടകക്കെട്ടിടത്തില്‍ മുൻപ് താമസിച്ചിരുന്ന ബൈജു മഹാദേവ് എന്നയാളാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. തമ്മില്‍ ഒരു ബന്ധവും മുൻവൈരാഗ്യവും ഇല്ലാതിരുന്നിട്ടും ബൈജു മഹാദേവ് എന്തിനാണ് ശാന്താഭായിയെ കൊലപ്പെടുത്തിയതെന്ന്, പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ബൈജു മഹാദേവ് നേരത്തെ…
Read More » -
Crime
വേലി ചാടുന്ന കാമിനിക്ക് കാമുകൻ്റെ കൊലക്കത്തിയിൽ അന്ത്യം, ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പരപുരുഷൻ്റെ ചൂടു തേടിപ്പോകുന്ന ഭാര്യമാർ വായിച്ചറിയാൻ…
കഴിഞ്ഞ 3 മാസത്തിനിടെ കേരളത്തിൽ 12 ലധികം ഭർതൃമതികളായ യുവതികൾ കാമുകന്മാരുടെ കൊലക്കത്തിക്കിരയായി പിടഞ്ഞു മരിച്ചു. പേരൂര്‍ക്കട സ്വദേശി മായാ മുരളി എന്ന 39 കാരിയുടെ കൊലപാതകമാണ് ഈ പരമ്പരയിലെ ഒടുവിലത്തേത്. കേസിലെ പ്രതി ഓട്ടോഡ്രൈവറായ 31 കാരൻ രഞ്ജിത്തിന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒപ്പം താമസിച്ചിരുന്ന മായ ഇതറിഞ്ഞ് തന്നെ ഉപേക്ഷിച്ച് പോകുമെന്ന് ഉറപ്പായതോടെ ഇയാള്‍ യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നത്രേ. കൊലപാതകം നടന്ന് രണ്ടാഴ്ചക്കു ശേഷം രഞ്ജിത്തിനെ തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പത്ത് നിന്ന് പൊലീസ് പിടികൂടി. * * * പയ്യന്നൂര്‍ അന്നൂരില്‍ അനില എന്ന ഭര്‍തൃമതിയെ കാമുകനായ സുദര്‍ശന്‍ ബാബു തലയ്ക്കടിച്ചും കഴുത്ത് ഞെരിച്ചും ക്രൂരമായാണ് കൊലപ്പെടുത്തിയത്. യുവതി താനുമായി അകലുന്നു എന്ന് ബോധ്യമായതാണ് അതിൻ്റെ കാരണം. കൊലപാതകത്തിനു ശേഷം 22 കിലോമീറ്റർ അകലെ സ്വന്തം നാട്ടിൽ പോയി സുദര്‍ശന്‍ ജീവനൊടുക്കി. രണ്ട് വര്‍ഷത്തിലേറെയായി ഭാര്യയുമായി അകന്നുകഴിയുന്ന സുദര്‍ശന്‍ സ്‌കൂളിലെ…
Read More » -
Local
നെല്‍കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച: തിരുവഞ്ചൂര്‍
കോട്ടയം: നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ അലംഭാവം തുടരുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. വേനല്‍മഴ കനത്തിട്ടും കൊയ്‌തെടുത്ത നെല്ലു സംഭരിക്കാന്‍ സര്‍ക്കാര്‍ ഒരു താല്‍പര്യവുമെടുക്കുന്നില്ല. അതുപോലെ കഴിഞ്ഞ തവണ സംഭരിച്ച നെല്ലിന്റെ പണം പോലും കര്‍ഷകര്‍ക്ക് കിട്ടാക്കടമായി അവശേഷിച്ചിരിക്കുകയാണെന്നും തിരുവഞ്ചുര്‍ പറഞ്ഞു.യു, ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഡി.സി.സി.യില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ഇ.ജെ.അഗസ്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എം.എല്‍ എ, കുര്യന്‍ ജോയി, ഫ്രാന്‍സീസ് ജോര്‍ജ്, ജോയ് ഏബ്രഹാം, പി എ സലീം, ഫില്‍സണ്‍ മാത്യൂസ്, സലീം പി മാത്യു, കുഞ്ഞ് ഇല്ലംപള്ളി, ജോഷി ഫിലിപ്പ്, പി കെ അബ്ദുള്‍ സലാം, പ്രിന്‍സ് ലൂക്കോസ്, തോമസ് കണ്ണാന്തറ, ടോമി വേദഗിരി, തമ്പി ചന്ദ്രന്‍, മുണ്ടക്കയം സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More » -
Kerala
പുഴയില്‍ രാസമാലിന്യം കലര്‍ന്നു; പെരിയാര്‍ മത്സ്യക്കുരുതിയില്‍ നിര്‍ണായക കണ്ടെത്തല്‍
കൊച്ചി: പെരിയാര്‍ മത്സ്യക്കുരുതിയില്‍ നിര്‍ണായക കണ്ടെത്തല്‍. പുഴയില്‍ രാസമാലിന്യം കലര്‍ന്നതാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ കാരണം. പാതാളം ഷട്ടറിന് മുമ്പുള്ള ഫാക്ടറിയിലെ രാസമാലിന്യമാണ് പുഴയിലെത്തിയത്. വ്യവസായവകുപ്പിനും മലിനീകരണ നിയന്ത്രബോര്‍ഡിനും ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകള്‍ തുറന്നത്. എന്നാല്‍, അന്ന് രാവിലെ എട്ടിന് തന്നെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ തുടങ്ങിയിരുന്നു. നാട്ടുകാര്‍ ഇത് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. ഫാക്ടറികളില്‍നിന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പരിശോധിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വ്യവസായ വകുപ്പിനും വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read More » -
Kerala
ഐടി പാര്‍ക്കുകളില്‍ ഇനി മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം
തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. അംഗീകാരം ലഭിച്ചതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചശേഷം മദ്യ വിതരണത്തിനുള്ള നടപടി ആരംഭിക്കും. മദ്യം വിതരണം ചെയ്യാനുള്ള തീരുമാനത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നീക്കം. ലൈസന്‍സ് നല്‍കുന്നതിനു ചില പുതിയ നിര്‍ദേശങ്ങള്‍ സബ്ജക്ട് കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. എക്സൈസ്നിയമവകുപ്പുകള്‍ ചര്‍ച്ച നടത്തിയശേഷം പ്രത്യേക ചട്ടങ്ങള്‍ പുറത്തിറക്കും. ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നതിന് എഫ്എല്‍ 4 സി എന്ന പേരില്‍ പുതിയ ലൈസന്‍സ് നല്‍കാനാണു തീരുമാനം. ലൈസന്‍സ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. ഐ ടി പാര്‍ക്ക് നേരിട്ടോ, പ്രമോട്ടര്‍ പറയുന്ന കമ്പനിക്കോ നടത്തിപ്പ് നല്‍കും. ഭാവിയില്‍ പാര്‍ക്കുകളില്‍ വെവ്വേറെ ലൈസന്‍സ് നല്‍കേണ്ടി വരുമെന്ന പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് നിയമസഭ സമിതിയുടെ തീരുമാനം. നിലവിലെ ബാര്‍ ലൈസന്‍സികളിലേക്ക് നടത്തിപ്പ് പോകും. മിടുക്കരായ ഐ ടി പ്രൊഫഷണലുകളില്‍ മദ്യ…
Read More » -
Crime
80 പവന്‍ ചോദിച്ച് പീഡിപ്പിച്ചെന്ന് പരാതി; നവവധുവിന്റെ മരണത്തില്‍ ഭര്‍ത്താവും അമ്മയും റിമാന്‍ഡില്‍
കണ്ണൂര്‍: ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തം വീട്ടിലെത്തിയ നവവധു വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചാണോക്കുണ്ടിലെ പുത്തന്‍പുര ബിനോയിയുടെ മകള്‍ ഡെല്‍ന(23)യാണ് മരിച്ചത്. പരിയാരത്തെ കളത്തില്‍പറമ്പില്‍ സനൂപ് ആന്റണി (24), മാതാവ് സോളി ആന്റണി (47) എന്നിവരെയാണ് ആലക്കോട് പോലീസ് അറസ്റ്റുചെയ്തത്. ഒരാഴ്ച മുന്‍പാണ് ഡെല്‍ന ആശുപത്രിയിലായത്. ശനിയാഴ്ചയായിരുന്നു മരണം. ഡെല്‍നയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. തളിപ്പറമ്പ് ഡിവൈ.എസ്.പി. പി.പ്രമോദിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം എന്നിവയുടെ പേരിലാണ് കേസെടുത്തത്. നാലുമാസം മുന്‍പായിരുന്നു വിവാഹം. 80 പവന്‍ സ്വര്‍ണം ആവശ്യപ്പെട്ട് ഡെല്‍നയെ സ്വന്തം വീട്ടില്‍ പോകാന്‍ നിര്‍ബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും ഇതുകാരണം ഡെല്‍ന ജീവനൊടുക്കിയെന്നുമാണ് മാതാപിതാക്കളുടെ പരാതി. വിഷം കഴിച്ച ശേഷം ഡെല്‍ന കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കുന്ദമംഗലം മജിസ്ട്രേറ്റ് ഡെല്‍നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പലപ്പോഴായി പോലീസ് ഡെല്‍നയുടെ വീട്ടുകാരില്‍നിന്ന്…
Read More » -
Kerala
കരിപ്പൂരില്‍നിന്നുള്ള മൂന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി
കോഴിക്കോട്: കരിപ്പൂരില്‍ നിന്നുള്ള മൂന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഇന്നലെ ചില വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വീസുകള്‍ താളം തെറ്റിയത്. ഇന്ന് രാത്രി 11.10നുള്ള കോഴിക്കോട് – മസ്‌കത്ത്, രാത്രി 8.25നുള്ള കോഴിക്കോട് – റിയാദ്, രാത്രി 10.05നുള്ള കോഴിക്കോട് -അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂരില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ വൈകി മാത്രമേ പുറപ്പെടു. അബുദാബി, മസ്‌കത്ത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് മംഗളൂരുവില്‍ ലാന്‍ഡ് ചെയ്ത ദോഹ കോഴിക്കോട് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു.
Read More » -
India
ലോക്സഭാ തിരഞ്ഞെടുപ്പില്‍, ബിജെപി 305 സീറ്റ് നേടും; നരേന്ദ്ര മോദി തീര്‍ച്ചയായും മൂന്നാം വരുമെന്ന് അമേരിക്കന്‍ രാഷ്ട്രീയ ശാസ്ത്രജ്ഞന്‍
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 305 സീറ്റ് നേടുമെന്ന് അമേരിക്കന്‍ രാഷ്ട്രീയ ശാസ്ത്രജ്ഞനും. ഗ്ലോബല്‍ പൊളിറ്റിക്കല്‍ റിസ്‌ക് കണ്‍സള്‍ട്ടന്റുമായ ഇയാന്‍ ബ്രമ്മര്‍ പറഞ്ഞു. എന്‍ഡി ടിവി പ്രോഫിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് പ്രവചനം. റിസ്‌ക് ആന്‍ഡ് റിസര്‍ച്ച് കണ്‍സള്‍ട്ടിങ് സ്ഥാപനമായ യുറേഷ്യ ഗ്രൂപ്പിന്റെ സ്ഥാപകനാണ് ബ്രമ്മര്‍. ആഗോളതലത്തിലെ കാഴ്ചപ്പാടില്‍ ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് മാത്രമാണ് സ്ഥിരതയുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പ് അടക്കം പ്രശ്നങ്ങള്‍ നിറഞ്ഞതാണ്. യൂറേഷ്യ ഗ്രൂപ്പ് ഗവേഷണ പ്രകാരം, ബിജെപി 295 മുതല്‍ 315 സീറ്റ് വരെ നേടാം. തുടര്‍ച്ചയായി മൂന്നാം വട്ടം അധികാരത്തിലേറാന്‍ പരിശ്രമിക്കുന്ന ബിജെപി 2014 ലെ തിരഞ്ഞെടുപ്പില്‍ 282 സീറ്റും, 2019 ല്‍ 303 സീറ്റുമാണ് സ്വന്തമാക്കിയത്. തന്റെ താല്‍പര്യം സംഖ്യകളില്‍ അല്ലെന്ന് ബ്രമ്മര്‍ പറഞ്ഞു. ലോകത്തിലെ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലാണ് സുഗമമായ അധികാര കൈമാറ്റം നടക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനത്തെ കുറിച്ച് വളരെയധികം അനിശ്ചിതത്വമില്ല. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് പ്രക്രിയ…
Read More » -
India
10ാം ക്ലാസില്‍ 99.5% മാര്‍ക്ക്, എഴുത്തും വായനയും അറിയില്ല; പ്യൂണിന്റെ വിദ്യാഭ്യാസ യോ?ഗ്യത പരിശോധിക്കണമെന്ന് കോടതി
ബംഗളൂരു: പ്യൂണിന്റെ അക്കാദമിക് രേഖകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ട് കോടതി. കര്‍ണാടകയിലെ കൊപ്പലിലെ കോടതിയാണ് ജീവനക്കാരന്റെ അക്കാദമിക് രേഖകള്‍ പരിശോധിക്കാനാവശ്യപ്പെട്ടത്. പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വ്യക്തിയായിരുന്നിട്ടും ജീവനക്കാരന് എഴുതുവാനോ വായിക്കാനോ അറിയാത്തതിന്റെ പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ ഇടപെടല്‍. 23 കാരനായ പ്രഭു ലക്ഷ്മികാന്ത് ലോകരെയാണ് പത്താം ക്ലാസ് പരീക്ഷയില്‍ 99.5 ശതമാനം മാര്‍ക്ക് നേടി കോടതിയില്‍ പ്യൂണായി ജോലിയ്ക്ക് കയറിയത്. റായ്ച്ചൂര്‍ ജില്ലയിലെ സിന്ധനൂരില്‍ താമസിക്കുന്ന ലോകരെ ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച ശേഷം കൊപ്പല്‍ കോടതിയില്‍ ശുചീകരണ തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചിരുന്നു. 2024 ഏപ്രില്‍ 22ന് പത്താം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്യൂണ്‍ റിക്രൂട്ട്മെന്റ് പരീക്ഷയിലേക്കുള്ള മെറിറ്റ് ലിസ്റ്റില്‍ എത്തുകയും കൊപ്പല്‍ കോടതിയില്‍ ജോലി ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ കോടതിയില്‍ വായനയും എഴുത്തും അറിയാത്തതിനാല്‍ അക്കാദമിക് നേട്ടങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാന്‍ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയതോടെ പ്രഭുവിന്റെ അക്കാദമിക് റെക്കോര്‍ഡ് അന്വേഷിക്കാന്‍ ജഡ്ജി പൊലീസില്‍ പരാതി…
Read More »