IndiaNEWS

വട്ടവടയിലെ തടയണ നിർമാണം നിർത്തണമെന്ന് പിണറായിക്ക് സ്റ്റാലിന്റെ കത്ത്, അല്ലെങ്കിൽ ബന്ധത്തിന് കോട്ടം തട്ടുമെന്നും സൂചന

     ഇടുക്കി ജില്ലയിലെ വട്ടവടയിൽ ചിലന്തിയാറിനു കുറുകെ  കേരളം ചെക്ക് ഡാം നിർമിക്കുന്നത് നിർത്തിവയ്‌ക്കണമെന്ന് തമിഴ്നാട്. ഈ ആവശ്യവുമായി  മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്  കത്തയച്ചു. അമരാവതി നദിയുടെ പോഷകനദിയായ ചിലന്തിയാർ ഇടുക്കി ജില്ലയിലൂടെയാണ് ഒഴുകുന്നത്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന് കോട്ടം തട്ടാതിരിക്കാനും പ്രശ്നം രമ്യമായി പരിഹരിക്കാനും തടയണ നിർമാണം നിർത്തിവയ്ക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നാണ്  സ്റ്റാലിൻ്റെ കത്തിലെ ആവശ്യം.

കേരളം തടയണ നിർമിച്ചാൽ അമരാവതി നദിയിൽ വെള്ളം കുറയുകയും തമിഴ്നാട്ടിലേക്കുളള നീരൊഴുക്കിനെ ബാധിക്കുകയും ചെയ്യുമെന്ന് തമിഴ് കർഷകർ ഭയക്കുന്നതായി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തടയണയുടെ വിവരങ്ങൾ തമിഴ്നാടിനോടോ കാവേരി നദീജല മാനേജ്മെന്റ് അതോറിറ്റിയോടോ കേരളം ചർച്ച ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ തമിഴ്നാട് ജലവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടതു പ്രകാരം ചിലന്തിയാറിലെ തടയണ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറണം. ഭവാനി, അമരാവതി നദികളിൽ കേരളം ആസൂത്രണം ചെയ്യുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും കൈമാറണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

Signature-ad

തമിഴ്നാട് ജലവകുപ്പ് ഉദ്യോഗസ്ഥർ തടയണ നിർമാണം നടക്കുന്ന വട്ടവടയിൽ സന്ദർശനം നടത്തിയിരുന്നു.

Back to top button
error: