Month: May 2024
-
India
മൈസൂരില്‍ മോദി താമസിച്ച ഹോട്ടലിലെ ബില്‍ അടച്ചില്ല; 80 ലക്ഷം കുടിശ്ശിക !
ബംഗളൂരു: മൈസൂര്‍ സന്ദര്‍ശനത്തില്‍ മോദി താമസിച്ച ഹോട്ടലിലെ ബില്‍ അടച്ചില്ലെന്ന ആരോപണവുമായി അധികൃതര്‍. 80 ലക്ഷത്തോളം രൂപ കുടിശ്ശിക അടയ്ക്കാനുണ്ടെന്നാണ് ഹോട്ടല്‍ അധികൃതരുടെ വാദം. മൈസൂരുവിലെ റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടല്‍ അധികൃതരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു മോദിയുടെ മൈസുരു സന്ദര്‍ശനം. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി സംഘടിപ്പിച്ച പ്രോജക്ട് ടൈഗര്‍ ഇവന്റിന്റെ 50ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനാണ് മോദി എത്തിയത്. സംസ്ഥാന വനംവകുപ്പും പരിപാടിയുടെ സംഘാടകരായിരുന്നു. ഏപ്രില്‍ 9 മുതല്‍ 11 വരെ പരിപാടി നടത്താനായിരുന്നു വനംവകുപ്പിന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ചടങ്ങിലുനീളം കേന്ദ്രസഹായം ഉറപ്പു നല്‍കുകയും ചെയ്തു. 3 കോടിയായിരുന്നു പരിപാടിയുടെ നടത്തിപ്പിന് അനുവദിച്ചിരുന്ന തുക. എന്നാല്‍ പെട്ടെന്ന് സംഘടിപ്പിച്ച പരിപാടിയായത് കൊണ്ടു തന്നെ ചെലവ് ഇരട്ടിയായി. ആകെ ചെലവായ 6.33 കോടിയില്‍ പകുതിയോളം കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തുടര്‍ച്ചയായി കേന്ദ്രത്തെ ബന്ധപ്പെട്ടെങ്കിലും നടപടിയായില്ലെന്ന് വനംവകുപ്പിനെ ഉദ്ധരിച്ച് ദി ഹിന്ദു…
Read More » -
Crime
പത്തുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്കെതിരെ ജനരോഷം; തെളിവെടുപ്പിനിടെ കയ്യേറ്റ ശ്രമം
കാസര്‍കോട്: കാഞ്ഞങ്ങാട് ഉറങ്ങിക്കിടക്കുന്നതിനിടെ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ തെളിവെടുപ്പിനിടെ രോഷാകുലരായി നാട്ടുകാര്‍. തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ പ്രതിക്ക് നേരെ ആക്രമണവും ഉണ്ടായി. കുടക് സ്വദേശിയായ പ്രതി സലീമിനെ ഇന്നലെ ആന്ധ്രയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. രാവിലെ പത്തരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. തുടക്കത്തില്‍ നാട്ടുകാര്‍ സംയമനം പാലിച്ചെങ്കിലും പിന്നീട് രോഷാകുലരാകുകയായിരുന്നു. എന്തിനാണ് പ്രതിയെ മുഖം മറച്ചുകൊണ്ടുവന്നതെന്നും അവനെ കൊല്ലണമെന്നും ആക്രോശിച്ചായിരുന്നു ജനം രോഷാകുലരായത്. പ്രദേശത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ തടിച്ചകൂടിയിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ സ്ഥലത്തുനിന്ന് പൊലീസ് കൊണ്ടുപോയത്. ആന്ധ്രപ്രദേശില്‍ ഒളിവില്‍ കഴിയവെയാണ് സലിം പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലാകുന്നത്. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത പ്രതി മറ്റൊരു ഫോണില്‍ നിന്ന് രണ്ട് ദിവസം മുന്‍പ് വീട്ടിലേക്ക് വിളിച്ചു. ഈ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. ഫോണ്‍ ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തതോടെ സലീമിനെക്കുറിച്ച് സൂചന ലഭിച്ചു. ഒടുവില്‍…
Read More » -
Kerala
അത്താഴം കഴിച്ച് വീട്ടിൽ വിശ്രമിച്ച വയോധികന്‍ ഇടിമിന്നലേറ്റ് മരിച്ചു, വൈദ്യുതി ഉപകരണങ്ങളും ബള്‍ബുകളും പൊട്ടിത്തെറിച്ചു
കാസര്‍കോട് മുള്ളേരിയയിൽ ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരണപ്പെട്ടു. ബെള്ളൂര്‍ സബ്രക്കജ ദേവറഗുട്ടുവിലെ ഗംഗാധര റൈ (78) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഗംഗാധരറൈ അത്താഴം കഴിച്ചശേഷം കസേരയില്‍ ഇരുന്ന് വിശ്രമിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. കസേരയില്‍ നിന്ന് തെറിച്ച് താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ മുള്ളേരിയ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വീടിന്റെ വയറിംഗ് കത്തിനശിച്ചു. ബള്‍ബുകളും വൈദ്യുതി ഉപകരണങ്ങളും പൊട്ടിത്തെറിച്ചു. ഗംഗാധരറൈയുടെ ഭാര്യ: ബേബി. മക്കള്‍: ശ്രീനിവാസ, സുജാത, സുപ്രിയ. ജഗന്നാഥ റൈ ഏക സഹോദരനാണ്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
Read More » -
Crime
ഗുണ്ടാ സംഘങ്ങൾ നടുറോഡിൽ തുറന്ന യുദ്ധം: കാറുകൾ ഇടിപ്പിച്ചും വെട്ടുകത്തി വീശിയും ഉഗ്രൻ പോര്…! 2 യുവാക്കൾ അറസ്റ്റിൽ
മംഗലാപുരം ഉഡുപി – മണിപ്പാൽ ദേശീയപാതയിൽ രണ്ട് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. വെള്ളയും കറുപ്പും നിറങ്ങളിലുള്ള കാറുകളിലെത്തിയ സംഘങ്ങൾ നടുറോഡിൽ വച്ച് വാക്കേറ്റത്തിലേർപ്പെട്ടു. ഈ ബഹളത്തിനിടെ ഒരു സംഘം കാർ കൊണ്ട് മറ്റേ കാറിന് ഇടിക്കുകയും ചെയ്തു. എതിർ സംഘത്തിലെ ഒരാൾ മറ്റൊരു സംഘത്തെ പിന്നീട് ആക്രമിക്കുകയായിരുന്നു. ഇയാൾ എറിഞ്ഞ വെട്ടുകത്തി കാറിന് മുകളിൽ വീഴുകയും കാറിൻ്റെ ചില്ല് തകരുകയും ചെയ്തു. ഈ സമയം രോഷാകുലരായ സംഘം കാർ മുന്നോട്ട് ഓടിക്കുകയും തിരികെ വന്ന് എതിർ സംഘത്തിൻ്റെ കാർ വീണ്ടും ഇടിക്കുകയും ചെയ്തു. അതിനുപുറമെ, കാർ അതിവേഗത്തിൽ ഓടിച്ചിട്ട് എതിർ സംഘത്തിലെ ഒരാളെ ഇടിക്കുകയും അയാൾ ബോധരഹിതനായി വീഴുകയും ചെയ്തു. ഏറെ നേരം നീണ്ടു നിന്നു അർദ്ധരാത്രിയിലെ പരസ്യ യുദ്ധം. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റു ചെയ്തു. ആശിഖ്, റാകിബ് എന്നിവരാണ് പിടിയിലായത്. മറ്റുള്ള പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണ്. രണ്ട് സ്വിഫ്റ്റ് കാറുകൾ, രണ്ട് ബൈക്കുകൾ, വാൾ, കഠാര എന്നിവയൊക്കെ സംഭവവുമായി ബന്ധപ്പെട്ട്…
Read More » -
Kerala
ബാര്‍ക്കോഴ വിവാദം; ഡ്രൈ ഡേ വേണ്ടെന്ന ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിച്ചേക്കില്ല
തിരുവനന്തപുരം: പുതിയ വിവാദത്തോടെ ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങിയേക്കുമെന്ന് വിവരം. ഡ്രൈ ഡേ വേണ്ടെന്നുള്ള സെക്രട്ടറി തല ശുപാര്‍ശ സര്‍ക്കാര്‍ ഇനി ഗൗരവത്തില്‍ പരിഗണിക്കില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി ബാറുടമ അനിമോന്റെയും, ബാറുടമകളുടെ സംഘടനാ നേതാക്കളുടേയും മൊഴി ഉടന്‍ രേഖപ്പെടുത്തും. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ ഭീമമായ നഷ്ടം വരുത്തുന്നുവെന്നായിരിന്നു സെക്രട്ടറി തല സമിതിയുടെ കണ്ടെത്തല്‍. ബാറുകളുടെ പ്രവര്‍ത്തന സമയത്തിലും ഇളവുകള്‍ വേണമെന്ന് ഉദ്യോഗസ്ഥ തല ശുപാര്‍ശ ഉണ്ടായിരിന്നു. ഇത് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്ത് നടപ്പാക്കാനായിരിന്നു എക്‌സൈസ് വകുപ്പിന്റെ ആലോചന. മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്കായി അടുത്ത മാസം മന്ത്രി ബാറുടമകള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കാനും തീരുമാനിച്ചിരിന്നു. എന്നാല്‍ കോഴയാരോപണത്തോടെ ഇതൊന്നും മുന്നോട്ട് കൊണ്ടുപോവാന്‍ ഇനി സര്‍ക്കാരിനാവില്ല. മുന്‍പ് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയതിന് സമാന അവസ്ഥയിലേക്ക് എത്തിയേക്കും. അതിനാല്‍, ബാറുകള്‍ക്ക് ഇളവ് നല്‍കണമെന്ന ആശയം മുന്നോട്ട് വച്ചാല്‍ മുന്നണിയില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരും.…
Read More » -
Kerala
വിതരണക്കാര്‍ ശസ്ത്രക്രിയ ഉപകരണം നല്‍കുന്നത് നിര്‍ത്തി; കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഹൃദ്രോഗ ശസ്ത്രക്രിയകള്‍ മുടങ്ങി
കോഴിക്കോട്: ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ നിലച്ചു. കഴിഞ്ഞ ഒരുമാസമായി ശസ്ത്രക്രിയകള്‍ നടക്കുന്നില്ല. കോടികള്‍ കുടിശ്ശിക ആയതോടെ വിതരണക്കാര്‍ സ്റ്റന്റ് ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയതാണ് കാരണം. മീഡിയവണ്‍ എക്‌സക്ലൂസീവ്. കോഴിക്കോട് ബീച്ചാശുപത്രിയിലെ കാത്ത് ലാബ് പ്രവര്‍ത്തിക്കുന്നുണ്ട് പക്ഷേ ചുരുക്കം ആന്‍ജിയോഗ്രാമല്ലാതെ മറ്റൊന്നും നടക്കുന്നില്ല. കഴിഞ്ഞ മാസമാണ് അവസാനമായി ആശുപത്രിയിലെ കാത്ത് ലാബില്‍ ആന്‍ജിയോ പ്ലാസ്റ്റി നടന്നത്. അതിന് ശേഷം ആന്‍ജിയോപ്ലാസ്റ്റി, പേസ്‌മേക്കര്‍ ഉള്‍പ്പെടെ ഹൃദ്രോഗത്തിന്റെ ഭാഗമായുള്ള യാതൊരു ശസ്ത്രക്രിയകളും നടത്തുന്നില്ല. ഒരു മാസത്തില്‍ 40 മുതല്‍ 50 വരെ ആന്‍ജിയോ പ്ലാസ്റ്റി ചെയ്തിരുന്നിടത്താണ് ഒന്ന് പോലും നടക്കാതിരിക്കുന്നത്. ബീച്ചാശുപത്രിയില്‍ നിന്ന് മൂന്ന് കോടി 21 ലക്ഷം രൂപയാണ് സ്റ്റന്റ് വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളത്. ഏപ്രില്‍ ഒന്ന് മുതല്‍ വിതരണക്കാര്‍ ആശുപത്രിയിലേക്ക് സ്റ്റന്റ് നല്‍കുന്നില്ല. നേരത്തെ ഉണ്ടായിരുന്ന സ്റ്റോക്കുപയോഗിച്ചാണ് കുറച്ച് ദിവസം ശസ്ത്രക്രിയകള്‍ നടത്തിയത്. ഹൃദ്രോഗവുമായെത്തുന്ന രോഗികളോട് എന്ന് വരണമെന്ന് പോലും പറയാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കുന്നില്ല.
Read More » -
Crime
പോര്‍ഷെ അപകടം: ഡ്രൈവറെ അന്യായമായി തടങ്കലില്‍വെച്ചു, കുറ്റം ഏല്‍ക്കാന്‍ ഭീഷണി; 17-കാരന്റെ മുത്തച്ഛന്‍ അറസ്റ്റില്‍
പുണെ: ആഡംബര കാറിടിച്ച് പുണെയില്‍ രണ്ട് യുവ എന്‍ജിനയര്‍മാരുടെ ജീവനെടുത്ത സംഭവത്തില്‍ പ്രതിയായ കൗമാരക്കാരന്റെ മുത്തച്ഛന്‍ അറസ്റ്റില്‍. നേരത്തെ, 17-കാരന്റെ ജാമ്യത്തിനുവേണ്ടി ഇടപെട്ട പ്രതിയുടെ മുത്തച്ഛന്‍ സുരേന്ദ്ര കുമാര്‍ അഗര്‍വാള്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. നിയമവിരുദ്ധമായി തടവില്‍വെച്ചുവെന്നും കുറ്റം ഏല്‍ക്കുന്നതിന് ഭീഷണപ്പെടുത്തിയെന്നുമുള്ള കുടുംബത്തിലെ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അപകടസമയത്ത് കാറോടിച്ചിരുന്നത് ഡ്രൈവറാണെന്ന വിചിത്രവാദവുമായി ആരോപണവിധേയനായ 17-കാരനും പിതാവും വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. എന്നാല്‍, അപകടത്തിന് പിന്നാലെ ഡ്രൈവറുടെ മേല്‍ കുറ്റം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതായി പുണെ പോലീസ് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കാന്‍ കുടുംബം ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. മുത്തച്ഛന്‍ ഡ്രൈവറെ പൂട്ടിയിടിട്ട് കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചു. കുറ്റം ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ ഡ്രൈവറെ പിന്നീട് മോചിപ്പിക്കാമെന്ന് ഇയാള്‍ ഉറപ്പ് നല്‍കിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു. ‘സുരേന്ദ്ര കുമാറും മകനും ചേര്‍ന്ന് ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. മേയ് 19 മുതല്‍ 20 വരെ അന്യായമായി തടവില്‍വെച്ചു. അദ്ദേഹത്തെ പിന്നീട് ഭാര്യ മോചിപ്പിക്കുകയായിരുന്നു’, ക്രൈംബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥന്‍…
Read More » -
Crime
കാമാസക്തിയോളം വിനാശകാരിയായ മറ്റൊരു രോഗമില്ല; ആറ്റിങ്ങല്‍ ഇരട്ടക്കൊലയ്ക്ക് കാരണം അവിഹിതബന്ധമെന്ന് കോടതി
കൊച്ചി: കാമാസക്തിയോളം വിനാശകാരിയായ മറ്റൊരു രോഗമില്ലെന്ന ചാണക്യന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ വിധിന്യായം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തുടങ്ങുന്നത്. തങ്ങളുടെ പങ്കാളികളെയും കുട്ടികളെയും വഞ്ചിച്ച രണ്ടു ടെക്കികളുടെ കാമാസക്തി നിറഞ്ഞ അവിഹിതബന്ധമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് കോടതി പറഞ്ഞു. ഒരുമിച്ച് ജീവിക്കുകയെന്ന ഒരേലക്ഷ്യത്തോടെ പ്രതികള്‍ നടത്തിയ കുറ്റകരമായ ഗുഢാലോചന സംശയാതീതമായി തെളിഞ്ഞു. ഇതിലേക്ക് സൂചന നല്‍കുന്ന വാട്സ്ആപ്പ് ചാറ്റുകളും മറ്റും മൊബൈല്‍ ഫോണുകളില്‍ നിന്ന് കണ്ടെടുത്തു. ലിജീഷിനെ കൊല്ലാന്‍ ഗുഢാലോചന നടത്തിയെന്നതും സാഹചര്യ തെളിവുകളില്‍ നിന്ന് വ്യക്തമാണെന്നു വിലയിരുത്തിയ ഹൈക്കോടതി അനുശാന്തിക്കെതിരെ ഗൂഢാലോചനക്കുറ്റം കണ്ടെത്തിയ സെഷന്‍സ് കോടതി വിധി ശരിവച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍മായ ഒന്നായി കാണാനാകില്ലെന്ന കാര്യത്തില്‍ ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാരായ ജസ്റ്റിസ് പിബി സുരേഷ് കുമാര്‍, ജസ്റ്റിസ് ജോണ്‍സണ്‍ എന്നിവര്‍ യോജിച്ചു. എന്നാല്‍ മിറ്റിഗേഷന്‍ അന്വേഷണറിപ്പോര്‍ട്ടിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ച് നിനോമാത്യുവിന് നല്‍കിയ ശിക്ഷ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ അനുബന്ധ വിധിന്യായം എഴുതി. വധശിക്ഷ…
Read More » -
Kerala
നാല് ലക്ഷം പ്രതിഫലം വാങ്ങി വേദിയില്‍ തെറി അഭിഷേകം; ബിസിനസ് മോട്ടിവേറ്റര്‍ അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തിവെച്ചു
കോഴിക്കോട്: മോട്ടിവേഷണല്‍ സ്പീച്ചിനിടെ തെറിയഭിഷേകം നടത്തിയ പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറെ കാണികള്‍ ഇറക്കിവിട്ടു. കോഴിക്കോട് സിഎസ്ഡബ്‌ള്യുഎയുടെ ബിസിനസ് മീറ്റിനിടെയായിരുന്നു സംഭവം. ബിസിനസ് മോട്ടിവേഷണല്‍ സ്പീക്കറായ അനില്‍ ബാലചന്ദ്രനെയാണ് സദസ്യര്‍ കൂകി വിളിച്ച് പറഞ്ഞുവിട്ടത്. നാല് ലക്ഷം രൂപയും ജിഎസ്ടിയും അടക്കമാണ് ഇയാള്‍ പ്രതിഫലമായി വാങ്ങിയത്. അയ്യായിരത്തോളം ആളുകളെ പ്രതീക്ഷിച്ച ചടങ്ങില്‍ ഗായിക സിത്താരയുടെയടക്കം സംഗീതനിശയും ഒരുക്കിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് അനില്‍ ബാലചന്ദ്രന്‍ എത്തിയത് ഒരു മണിക്കൂര്‍ വൈകിയാണ്. സ്റ്റേജില്‍ കയറിയ ഇയാള്‍ ബിസിനസുകാരെ അസഭ്യം പറയാന്‍ തുടങ്ങി. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പരിപാടിയുടെ പ്രതിഫലം താന്‍ വാങ്ങിയിരുന്നുവെന്നും, അതുകൊണ്ടുതന്നെ താന്‍ പറഞ്ഞത് സംഘാടകര്‍ക്ക് കേള്‍ക്കേണ്ട ഗതികേടുണ്ടായെന്നുമായിരുന്നു ഇയാളുടെ ആമുഖപ്രസംഗം. ”നിങ്ങള്‍ എന്തിനാണ് ബിസിനസുകാരെ തെറിവിളിക്കുന്നത്” എന്ന് ചോദിച്ചുകൊണ്ട് കാണികളിലൊരാള്‍ രംഗത്തുവന്നതിന് പിന്നാലെ മറ്റുള്ളവരും പ്രതിഷേധവുമായി എത്തി. ആദ്യമൊക്കെ പ്രതിരോധിക്കാന്‍ അനില്‍ ബാലചന്ദ്രന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പരിപാടി അവസാനിച്ചതായി സംഘാടകര്‍ അറിയിക്കുകയായിരുന്നു. അനിലിന് അനുവദിച്ച സമയം 4…
Read More »