KeralaNEWS

പൂജിക്കാന്‍ നല്‍കിയ നവരത്‌ന മോതിരം പണയംവെച്ച് മേല്‍ശാന്തി; തിരിച്ചുകൊടുത്തത് പൂവും ചന്ദനവും, സസ്‌പെന്‍ഷന്‍

എറണാകുളം: പ്രവാസി മലയാളി കുടുംബം പൂജിക്കാന്‍ ഏല്‍പ്പിച്ച നവരത്‌ന മോതിരം പണയംവെച്ച മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തിരുമൂഴിക്കുളം ദേവസ്വം മേല്‍ശാന്തി കെ.പി വിനീഷിനെയാണ് പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ദേവസ്വത്തിന്റേയും വിജിലന്‍സിന്റേയും അന്വേഷണം പുരോഗമിക്കുകയാണ്.

ദുബായില്‍ ജോലി നോക്കുന്ന പറവൂര്‍ സ്വദേശിയും കുടുംബവുമാണ് ഒന്നര ലക്ഷം രൂപ മൂല്യം വരുന്ന നവരത്‌ന മോതിരം പൂജിക്കാനായി മേല്‍ശാന്തിയെ ഏല്‍പ്പിച്ചത്. 21 ദിവസത്തെ പൂജ ചെയ്തതാല്‍ കൂടുതല്‍ ഉത്തമമാകുമെന്ന് ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു. മോതിരം തിരിച്ചുവാങ്ങാനായി എത്തിയപ്പോള്‍ പൂജയുടെ പൂവും ചന്ദനവും മാത്രമാണ് പ്രസാദമായി പട്ടില്‍ പൊതിഞ്ഞ് നല്‍കിയത്. മോതിരം ചോദിച്ചപ്പോള്‍ കൈമോശം വന്നെന്നാണ് പറഞ്ഞത്.

Signature-ad

പ്രവാസി ദേവസ്വം കമ്മീഷണര്‍ക്ക് പരാതി നല്‍കിയതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മോതിരം പണയംവച്ചെന്ന് സമ്മതിച്ചു. പിന്നീട് മോതിരികെ നല്‍കുകയും ചെയ്തു. മോതിരം രസീത് എഴുതി വഴിപാടായി ക്ഷേത്രത്തില്‍ ഏല്‍പ്പിച്ചതല്ലെന്നും മേല്‍ശാന്തിയുമായി നേരിട്ടാണ് ഇടപാട് നടത്തിയത് എന്നുമാണ് തിരുമൂഴിക്കുളം ദേവസ്വം അധികൃതര്‍ പറഞ്ഞത്. തിരുമൂഴിക്കുളം ദേവസ്വത്തിലെ കീഴ്ശാന്തി മനോജിനെ മേടവിഷു ഡ്യൂട്ടിക്ക് ശബരിമയില്‍ ആട്ടിയ നെയ് മറിച്ചുവിറ്റെന്ന പരാതിയില്‍ കഴിഞ്ഞ മാസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

 

 

Back to top button
error: