CrimeNEWS

ആലുവയിലെ 12 വയസ്സുകാരിക്കൊപ്പം ഉണ്ടായിരുന്നത് കാമുകന്‍; പോക്സോ ചുമത്തി കേസെടുക്കും

കൊച്ചി: ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ അതിഥി തൊഴിലാളിയുടെ മകളെ അങ്കമാലിയില്‍ കണ്ടെത്തുമ്പോള്‍, ഒപ്പമുണ്ടായിരുന്ന യുവാവ് കാമുകനെന്നു പൊലീസ്. മുര്‍ഷിദാബാദ് സ്വദേശിയായ ഇയാളുമായി പെണ്‍കുട്ടി രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കാമുകനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. രാത്രി ഒന്‍പതു മണിയോടെയാണ് അങ്കമാലിയില്‍നിന്ന് കാമുകനും മറ്റൊരാള്‍ക്കും ഒപ്പം കണ്ടെത്തുകയായിരുന്നു. അങ്കമാലിയില്‍ അതിഥിത്തൊഴിലാളികള്‍ താമസിക്കുന്നിടത്തു നിന്നാണ് കുട്ടിയെ കണ്ടുകിട്ടിയത്.

Signature-ad

ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കടയില്‍ സാധനം വാങ്ങാനായി പോയ പെണ്‍കുട്ടിയെ ആറു മണിയായിട്ടും കാണാത്തതിനെത്തുടര്‍ന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

മാതാപിതാക്കള്‍ പരിസരങ്ങളില്‍ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍നിന്ന് പെണ്‍കുട്ടി നടന്നു പോകുന്നതിന്റെയും രണ്ടുപേര്‍ പെണ്‍കുട്ടിയെ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ബംഗാള്‍ സ്വദേശികളുടെ മകളാണ്.

Back to top button
error: