തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ ബാറുടമകളുടെ വാദം പൊളിയുന്നു. ഓഫീസ് കെട്ടിടത്തിനാണ് രണ്ടര ലക്ഷം പിരിച്ചതെന്ന വാദമാണ് ഇപ്പോള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്.
കെട്ടിടം വാങ്ങാന്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ നേതൃത്വം പണം ആവശ്യപ്പെട്ടിരുന്നു. അന്ന് ഒരു ലക്ഷം രൂപ വീതമാണ് അംഗങ്ങള്‍ നല്‍കിയിരുന്നത്. മദ്യ നയത്തിലെ ഇളവിനു വേണ്ടി രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടത് പുറത്തായപ്പോഴാണ് കെട്ടിടം വാങ്ങാനാണ് പണം ആവശ്യപ്പെട്ടതെന്ന് പറഞ്ഞ് അസോസിയേഷന്‍ നേതാക്കള്‍ രംഗത്ത് എത്തിയിരുന്നത്.
കെട്ടിട ഫണ്ടിലേക്ക് പണം ആവശ്യപ്പെട്ട് കൊണ്ടുള്ള കാര്‍ഡാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ബാര്‍ ഉടമകളുടെ ഗ്രൂപ്പില്‍ ഇതെ സംഘടന നേതാക്കള്‍ തന്നെ ഇട്ട കാര്‍ഡാണിത്. തിരുവനന്തപുരത്ത് സംഘടനക്ക് കെട്ടിടം വാങ്ങാന്‍ വേണ്ടി ഒരു ലക്ഷം നല്‍കണം എന്ന് ആ കാര്‍ഡില്‍ കൃത്യമായി പറയുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സംഘടനയുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ട്.
എന്നാല്‍, അനിമോന്റെ ശബ്ദസന്ദേശത്തില്‍ പണം ആവശ്യപ്പെട്ടത് ഇടുക്കി ജില്ലയിലെ എല്ലാം അംഗങ്ങളോടുമാണ്. കെട്ടിടത്തിനായി നേരത്തെ ഒരു ലക്ഷം നല്‍കിയവരോടു തന്നെയാണ് രണ്ടര ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതെന്നാണ് വിവരം. 23ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പല അംഗങ്ങളും ഇതുമായി ബന്ധപ്പെട്ട് നേതൃത്വത്തെ ചോദ്യം ചെയ്തിരുന്നു. പ്രത്യുപകാരമായി ആവശ്യപ്പെട്ട രണ്ടര ലക്ഷം രൂപയുടെ വിവരം പുറത്തായതോടെയാണ്, എല്ലാം കെട്ടിട ഫണ്ടിലേക്കെന്നു പറഞ്ഞ് അസോസിയേഷന്‍ നേതാക്കള്‍ രംഗത്ത്