കൊച്ചി: സംസ്ഥാനത്ത് ഉഷ്ണ തരംഗം കനക്കവേ വീണ്ടും ഒരാൾ കുഴഞ്ഞുവീണ് മരിച്ചു.ചിറ്റാറ്റുകര നീണ്ടൂർ തെക്കേത്തറ ചന്ദ്രബാബു(48) ആണ് മരിച്ചത്.
നോർത്ത് പറവൂർ മത്സ്യമാർക്കറ്റിലെ തൊഴിലാളിയായിരുന്നു.ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം. മത്സ്യമാർക്കറ്റില്‍ വാഹനത്തില്‍നിന്ന് ബോക്സില്‍ നിറച്ച മത്സ്യം ഇറക്കുന്നതിനിടെയാണ് സംഭവം.
ഭാര്യ: തൃപ്രയാർ സ്വദേശി ജീവ. മക്കള്‍: ലക്ഷ്മി, ആദിത്ത്.