ബീജിംഗ്: ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ ഹൈവേ തകർന്ന് 48 മരണം. 30 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പ്രാദേശിക സമയം പുലർച്ചെ 2.10നായിരുന്നു സംഭവം.
മെയ്‌ഷൂ സിറ്റിയില്‍ നിന്ന് ഡാബു കൗണ്ടിയിലേക്ക് പോകുന്ന റോഡ് ശക്തമായ മഴയില്‍ ഇടിഞ്ഞു താഴുകയായിരുന്നു.20ലേറെ വാഹനങ്ങളാണ് ഇവിടെ നിമിഷങ്ങൾക്കുള്ളിൽ അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവിടെ ശക്തമായ മഴ തുടരുകയാണ്. ഗ്വാങ്ഡോങിന്റെ മദ്ധ്യ, കിഴക്കൻ പ്രദേശങ്ങളില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ 600 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കുന്നതിനേക്കാള്‍ മൂന്നിരട്ടിയാണിത്. തെക്കൻ ചൈനയില്‍ ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.