ഇവിടെ പ്രചാരണത്തിനിറങ്ങി സമയം കളയുന്നതെന്തിന്, ഇറ്റലിയിലേക്ക് പൊയ്ക്കൂടേ? എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ചോദ്യം.
മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുമ്ബോള്‍ രാജ്യം വിട്ട് ഓടുന്ന രാഹുല്‍ ഗാന്ധിയെ അത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. കോവിഡ് വന്നപ്പോള്‍ അദ്ദേഹം ഇറ്റലിയിലേക്ക് പോയി. ഒരു ഭൂകമ്ബമോ വെള്ളപ്പൊക്കമോ മറ്റേതെങ്കിലും ദുരന്തമോ ഉണ്ടായാല്‍ രാഹുല്‍ ഇറ്റലിയിലേക്ക് പോകും. ഇങ്ങനെ ഇറ്റലിയിലേക്ക് ഓടിയൊളിക്കുന്നവർ എന്തിനാണ് ഇവിടെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത് സമയം കളയുന്നത്.
രാജ്യത്തിന് പുറത്തായിരിക്കുമ്ബോള്‍ അദ്ദേഹം ഇന്ത്യയെ വിമർശിക്കുന്നു. തിരികെയെത്തുമ്ബോള്‍ പൈതൃകസ്വത്തായി ലഭിച്ചതാണ് രാജ്യമെന്ന രീതിയിലാണ് രാഹുലിന്റെ പെരുമാറ്റമെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു.