Month: April 2024

  • Kerala

    16 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം; കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

    കോതമംഗലം: ഇന്നലെ രാത്രി സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി.16 മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിലാണ് ആനയെ ജെസിബി ഉപയോഗിച്ച്‌ കിണറിന്റെ വശമിടിച്ച്‌ കരയ്ക്ക് കയറ്റിയത്. രക്ഷപ്പെടുത്തിയ ആനയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്. മൂന്ന് കിലോമീറ്ററോളം ജനവാസ മേഖലയായതിനാല്‍ പടക്കം പൊട്ടിച്ചും നാട്ടുകാർ ഒച്ചയുണ്ടാക്കിയും ആനയെ ഓടിക്കുകയായിരുന്നു. പ്രദേശത്ത് നാലു മണി വരെ  നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് ചെറിയ കുളത്തിനോട് സമാനമായ കിണറ്റിലേക്ക് കാട്ടാന വീണത്. ആഴം കുറഞ്ഞ കിണറായിരുന്നെങ്കിലും ഏറെ പ്രയാസപ്പെട്ടാണ് ആനയെ  കരയകയറ്റിയത്. ഇതിനിടെ കാട്ടാന ശല്യത്തിനെതിരെ പ്രദേശത്ത് ജനങ്ങള്‍ പ്രതിഷേധവും നടത്തി.

    Read More »
  • Kerala

    കേരളത്തിന് 3,000 കോടി രൂപ കടമെടുക്കാന്‍ അനുമതി

    ന്യൂഡൽഹി: കേരളത്തിന് 3,000 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. 3,000 കോടി രൂപ, വായ്പാ പരിധിയില്‍ നിന്ന് കടമെടുക്കാനാണ്  അനുമതി നല്‍കിയിരിക്കുന്നത്. 5000 കോടി കടമെടുക്കാൻ അനുവദിക്കണമെന്നായിരുന്നു സംസ്ഥാനത്തിൻ്റെ ആവശ്യം. എന്നാല്‍, കടമെടുക്കാനായി 3000 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. വായ്പാ പരിധിയില്‍ നിന്നും കടമെടുക്കാൻ അനുവദിച്ചതുക കുറയ്ക്കും. കടമെടുക്കാന്‍ കാട്ടുന്ന വ്യഗ്രത കേരളത്തെ അപകടത്തില്‍ ആക്കുമെന്ന് കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളം ഈ വര്‍ഷം 56583 കോടി കടമെടുത്തിട്ടുണ്ട്. അതില്‍ 37572 കോടി കടമെടുത്തത് പൊതുവിപണിയില്‍ നിന്നാണ്. അടുത്തവര്‍ഷം കേരളത്തിന് കടമെടുക്കാന്‍ സാധിക്കുക 33597 കോടിയാണെന്നും ഇപ്പോള്‍ കേരളം കടമെടുക്കുന്നത് ഒരുമാസം 3642 കോടിയാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു

    Read More »
  • Kerala

    സിദ്ധാര്‍ഥന്‍ കേസിലെ പ്രതിയുടെ അച്ഛന്‍ മരിച്ച നിലയില്‍

    കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്തിരക്കര സ്വദേശി പികെ വിജയനെയാണ് വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 55 വയസായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂള്‍ അധ്യാപകനാണ് വിജയന്‍. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിജയനെ ചോദ്യം ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • Kerala

    വളർത്തു മൃഗങ്ങളെ വളർത്തിയാൽ പോര, പരിപാലിക്കുകയും ചെയ്യണം

    ഇന്നലെ(ഏപ്രിൽ 11) ദേശീയ വളർത്തുമൃഗ ദിനമായിരുന്നു. നിങ്ങളുടെ ഓമന വളർത്തുമൃഗങ്ങളുമായുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതിനും അവരെ ഊർജ്ജസ്വലരാക്കി പരിപാലിക്കേണ്ടതിന്റെയും ആവശ്യകത ഓർമ്മിപ്പിക്കുന്ന ഒരു ദിനമാണിത്. അതായത് വളർത്തു മൃഗങ്ങളെ വളർത്തിയാൽ പോര, കൃത്യമായി പരിപാലിക്കുകയും ചെയ്യണമെന്നർത്ഥം ! ഉടമകളോട് അങ്ങേയറ്റം വിശ്വാസ്യതയും സ്നേഹവും വച്ചുപുലർത്തുന്നവരാണ് മിക്ക വളർത്തു മൃഗങ്ങളും. നിങ്ങളുടെ വളർത്തു മൃഗങ്ങളുടെ ആരോഗ്യവും സന്തോഷവും ഉറപ്പാക്കുന്നതിനുള്ള ചില പരിപാലന രീതികള്‍ പരിചയപ്പെടാം. വെറ്റ് ചെക്ക്-അപ്, പതിവായുള്ള വ്യായാമ മുറകള്‍ തുടങ്ങി അവരുടെ ജീവിത ശൈലിയില്‍ നിങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്‍ വളർത്തുമൃഗങ്ങളെ കൂടുതല്‍ കാലം ജീവിക്കാനും ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കും. 1.പതിവ് വ്യായാമവും വളർത്തുമൃഗങ്ങളുമായുള്ള രസകരമായ കളികളും ആരോഗ്യകരമായ ഭാരം നിലനിർത്താനും പേശികളെ ശക്തിപ്പെടുത്താനും അവയുടെ മനസ്സിനെ ഉത്തേജിപ്പിക്കാനും വളർത്തുമൃഗങ്ങളെ പതിവായി ശാരീരിക പ്രവർത്തനങ്ങളില്‍ ഏർപ്പെടുത്തുന്നത് നല്ലതാണ്‌. ഇതില്‍ നടത്തം, നീന്തല്‍, അവരെ ഊർജ്ജസ്വലരാക്കുന്ന തരം ഗെയിമുകള്‍ എന്നിവ ഉള്‍പ്പെടുത്താം. 2.സാമൂഹികവല്‍ക്കരണവും മാനസികമായ ഉത്തേജനവും വിരസത, ഉത്കണ്ഠ, പെരുമാറ്റ പ്രശ്നങ്ങള്‍ എന്നിവ തടയുന്നതിന് മറ്റു…

    Read More »
  • Social Media

    ‘സുല്‍ത്താന്‍ ബത്തേരി’യിലേക്ക് കെ.എസ്.ആര്‍.ടി.സിയില്‍ പോകാം; സമയവിവരം പുറത്തുവിട്ട് തിരൂര്‍ ഡിപ്പോ

    മലപ്പുറം: വയനാട് മണ്ഡലത്തില്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമാക്കുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ സുല്‍ത്താന്‍ ബത്തേരിയിലേക്ക് തിരൂര്‍ വഴിയുള്ള ബസുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് തിരൂര്‍ കെ.എസ്.ആര്‍.ടി.സി. ‘തിരൂര്‍ വഴിയുള്ള സുല്‍ത്താന്‍ ബത്തേരി ബസുകളുടെ സമയവിവരങ്ങള്‍’ എന്ന പോസ്റ്റര്‍ സഹിതമാണ് ഫേസ്ബുക്കിലൂടെ ബസുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ബസുകള്‍ തിരൂരിലെത്തുന്ന സമയമാണ് കുറിപ്പില്‍ നല്‍കിയിരിക്കുന്നത്. ഇതിന് താഴെ ഗണപതി വട്ടത്തേക്ക് ബസുണ്ടോയെന്ന ചോദ്യവുമായി കമന്റുകളെത്തിയിട്ടുണ്ട്. സുരേന്ദ്രന്‍ ജിയുടെ ഗണപതി വട്ടത്തേക്കെന്ന് തിരുത്താന്‍ ഉപദേശവുമുണ്ട്. സുല്‍ത്താന്‍ ബത്തേരി എന്ന പേര് ഗണപതി വട്ടമാക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയെ പരിഹസിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ട്രോളുകള്‍ വന്നിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളും സുരേന്ദ്രനെതിരെ രംഗത്തുവന്നു. ടിപ്പു സുല്‍ത്താന്‍ വരുന്നതിന് മുമ്പ് അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നില്ലേയെന്നും കോണ്‍ഗ്രസിനും എല്‍.ഡി.എഫിനും അതിനെ സുല്‍ത്താന്‍ ബത്തേരി എന്ന് പറയുന്നതിനാണ് താല്‍പര്യമെന്നും അക്രമിയായ ഒരാളുടെ പേരില്‍ ഇത്രയും നല്ലൊരു സ്ഥലം അറിയപ്പെടുന്നത്…

    Read More »
  • Crime

    രാമേശ്വരം കഫേ സ്‌ഫോടനം; മുഖ്യപ്രതികള്‍ കൊല്‍ക്കത്തയില്‍ പിടിയില്‍

    ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. പശ്ചിമ ബംഗാളില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മുസാഫിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുല്‍ മതീന്‍ അഹമ്മദ് താഹ എന്നിവര്‍ പിടിയിലായത്. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകരാണ് ഇരുവരും. പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ കൊല്‍ക്കത്തയില്‍ നിന്ന് എന്‍ഐഎ സംഘം പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിന് കേരള പൊലീസും എന്‍ഐഎയ്ക്ക് ആവശ്യമായ സഹായം നല്‍കി. പ്രതികളെ പിടികൂടാന്‍ കേരള, കര്‍ണാടക പൊലീസ് സംഘങ്ങളുടെ സജീവസഹകരണം ഉണ്ടായിരുന്നുവെന്ന് എന്‍ഐഎ വ്യക്തമാക്കി.

    Read More »
  • India

    ആം ആദ്മിയില്‍ സമാനതകളില്ലാത്ത പ്രതിസന്ധി; കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമോയെന്ന് ആശങ്ക

    ന്യൂഡല്‍ഹി: സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് ഡല്‍ഹി എഎപി നീങ്ങുന്നത്. മന്ത്രിയുടെ രാജിയും കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിയുടെ പുറത്താക്കലും നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കിലും കെജ്‌രിവാളിന് തിഹാര്‍ ജയിലില്‍ ഫയലുകള്‍ നോക്കാന്‍ അനുമതിയില്ല എന്നത് പ്രതിസന്ധിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. മന്ത്രി രാജ്കുമാര്‍ ആനന്ദിന്റെ രാജിയും വിഭവ് കുമാറിനെ പുറത്താക്കലും ആം ആദ്മി പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധി വര്‍ധിപ്പിച്ചിരിക്കുകയാണ്. പഴ്‌സണല്‍ സ്റ്റാഫ് വിഭവ് കുമാറിനെ നീക്കിയതിലൂടെ ജയിലില്‍ നിന്നുള്ള ആശയവിനിമയത്തിന് തടയിടുകയാണ് ഇഡി ലക്ഷ്യം. ഫയലുകള്‍ നോക്കാന്‍ കഴിയാത്തതിനാല്‍ മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജി വെച്ചതില്‍ വകുപ്പുകള്‍ ഇനി ആര്‍ക്ക് നല്‍കുമെന്നതും ലെഫ്റ്റനന്റ് ഗവര്‍ണറെ അറിയിക്കാന്‍, മുഖ്യമന്ത്രിയുടെ ഓഫിസീന് സാധിച്ചിട്ടില്ല. വിചാരണക്കോടതിയിലും ഹൈക്കോടതിയിലുമൊന്നും അനുകൂല വിധി ലഭിക്കാത്തത് പാര്‍ട്ടിക്കകത്തും അസ്വസ്ഥത വര്‍ധിപ്പിക്കുകയാണ്. ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയാല്‍ ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലേക്ക് പോകും. ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി ആശയവിനിമയം നടത്തിയിരുന്നു. രാജ്കുമാര്‍ ആനന്ദിന്റെ രാജിക്ക് പിന്നാലെ…

    Read More »
  • Social Media

    ”ആകാശ ഗോപുരം താഴെ വീണതോ?” തലശ്ശേരി- മാഹി ബൈപ്പാസിന്റെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

    മുംബൈ: അടുത്തിടെ ഉദ്ഘാടനം ചെയ്ത തലശ്ശേരി- മാഹി ബൈപ്പാസിനെ പ്രകീര്‍ത്തിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. ബൈപ്പാസിന്റെ ചിത്രം എക്സില്‍ പങ്കുവെച്ചുകൊണ്ടാണ് മഹീന്ദ്രയുടെ കുറിപ്പ്. അംബരചുംബിയായ കെട്ടിടം ഭൂമിയില്‍ കിടക്കുന്നതു പോലെ എന്നാണ് ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടത്. ”തലശ്ശേരി-മാഹി ബൈപാസ്. ഒരു അംബരചുംബി ഭൂമിയില്‍ കിടക്കുന്നത് പോലെ… സ്വാഭാവിക ഭൂപ്രകൃതിയില്‍ കോണ്‍ക്രീറ്റ് അടിച്ചേല്‍പ്പിക്കുന്നതുപോലെയാണ് ആദ്യം അത് തോന്നിയത്. എന്നാല്‍ അതിന് അതിന്റേതായ സൗന്ദര്യാത്മകതയുണ്ട്. അതിലൂടെ യാത്ര ചെയ്യാനും ഇരുവശത്തുമുള്ള സൗന്ദര്യത്തെ അഭിനന്ദിക്കാനും ഉള്ള പ്രലോഭനത്തെ എനിക്ക് നിഷേധിക്കാനാവില്ല” -ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചു. എക്സില്‍ ഒരുകോടിയിലേറെ ഫോളോവേഴ്സുള്ള വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര. ഇതുവരെ 2,36,900 പേര്‍ ചിത്രം ഇതുവരെ കണ്ടിട്ടുണ്ട്. 5,100 പേര്‍ ചിത്രം ലൈക് ചെയ്യുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ നീണ്ടു കിടക്കുന്ന തലശ്ശേരി-മാഹി ദേശീയപാത മാര്‍ച്ച് 11 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.

    Read More »
  • NEWS

    കുടുംബവിസ സ്പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാനപരിധി കുത്തനെ ഉയര്‍ത്തി യു.കെ; 55 % വര്‍ധന

    ലണ്ടന്‍: കുടുംബാംഗത്തിന്റെ വിസ സ്പോണ്‍സര്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാനപരിധി കുത്തനെ ഉയര്‍ത്തി യു.കെ. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണിത്. വരുമാനപരിധി 18,600 പൗണ്ടില്‍ നിന്ന് 29,000 പൗണ്ടായി ഉയര്‍ത്തി. 55 ശതമാനത്തില്‍ അധികമാണ് വര്‍ദ്ധന. അടുത്ത വര്‍ഷം ഇത് 38,700 പൗണ്ടായി വര്‍ധിപ്പിച്ചേക്കും. ഇമിഗ്രേഷന്‍ സംവിധാനത്തില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനുള്ള വലിയ പദ്ധതി ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് മാറ്റം. സ്റ്റുഡന്റ് വിസ റൂട്ട് നടപടികള്‍ കര്‍ശനമാക്കാനുള്ള 2023-മേയ് മാസത്തില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ പരിഷ്‌കാരം. സ്റ്റുഡന്റ് വിസയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനോടൊപ്പം നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഉപയോഗപ്പെടുത്തുന്ന വിദേശ പൗരന്‍മാര്‍ക്ക് ഹെല്‍ത്ത് സര്‍ചാര്‍ജില്‍ 66 ശതമാനത്തിന്റെ വര്‍ധനവുമുണ്ട്. ഈ വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം കൂടിയാണ് ഇമിഗ്രേഷന്‍. സുനകിന്റെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ്സ് തിരഞ്ഞെടുപ്പില്‍ വലിയ തോല്‍വി നേരിടുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. കുടിയേറ്റം നിയന്ത്രിക്കാനും രാജ്യത്ത് വരുന്നവര്‍ നികുതിദായകര്‍ക്ക് ഭാരമാകാതിരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ലക്ഷ്യമിട്ടുള്ള സുനകിന്റെ പദ്ധതിയുടെ…

    Read More »
  • Kerala

    മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടിക്കേസ്; വിധി പറയുന്നത് ഈ മാസം 19ലേക്കു മാറ്റി

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായ മാസപ്പടി ഹര്‍ജിയില്‍ വിജിലന്‍സ് കോടതി ഈ മാസം 19ന് വിധിപറയും. കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി പിന്നീട് പരിഗണിക്കും. വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ മാത്യു നിലപാടു മാറ്റിയിരുന്നു. ഇതോടെ, കോടതി വേണോ വിജിലന്‍സ് വേണോയെന്നു ഹര്‍ജിക്കാരന്‍ ആദ്യം തീരുമാനിക്കണമെന്നു കോടതി നിര്‍ദേശിച്ചു. കോടതി മതിയെന്നു മാത്യുവിന്റെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണു 12 ലേക്കു കേസ് മാറ്റിയത്. സിഎംആര്‍എലിനു മുഖ്യമന്ത്രി നല്‍കിയ വഴിവിട്ട സഹായമാണു മകള്‍ വീണാ വിജയനു സിഎംആര്‍എലില്‍ നിന്നു മാസപ്പടി ലഭിക്കാന്‍ കാരണമെന്നാണു ഹര്‍ജിയിലെ മാത്യു കുഴല്‍നാടന്റെ ആരോപണം. വിജിലന്‍സിനെ സമീപിച്ചെങ്കിലും അന്വേഷിക്കാന്‍ തയാറായില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നുമായിരുന്നു ആദ്യ ആവശ്യം. കോടതി ഇതില്‍ വിധി പറയാനിരിക്കെയാണു മാത്യു നിലപാടു മാറ്റിയത്. തെളിവു കൈമാറാമെന്നും കോടതി…

    Read More »
Back to top button
error: