Month: April 2024

  • Sports

    ഹൈദരാബാദിനെതിരെ തകര്‍പ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്(3-1)

    ഹൈദരാബാദ്:ഇന്ത്യൻ സൂപ്പർ ലീഗിലെ ഇത്തവണത്തെ അവസാന ലീഗ് മത്സരത്തില്‍  ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഡിസംബറില്‍ മോഹൻ ബഗാനെ തോല്‍പ്പിച്ച ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ വിജയമാണിത്. ഈ ജയത്തോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇന്ന് ഹൈദരബാദിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുഹമ്മദ് ഐമന്റെ ഗോളിലാണ് ലീഡ് എടുത്തത്. മത്സരത്തിന്റെ 34ആം മിനിറ്റില്‍ ആയിരുന്നു ഗോള്‍. വലതു വിങ്ങില്‍ നിന്ന് സൗരവ് നല്‍കിയ ഒരു ക്രോസ്  ഹെഡ്ഡറിലൂടെ മുഹമ്മദ് ഐമൻ വലയിലാക്കുകയായിരുന്നു. സീസണിൽ ഐമന്റെ ആദ്യ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയുടെ  51ആം മിനുട്ടില്‍ ഡെയ്സുകെയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി. സൗരവിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു രണ്ടാം ഗോളും വന്നത്. ഡെയ്സുകെയുടെ സീസണിലെ മൂന്നാം ഗോളായിരുന്നു ഇത്. സബ്ബായി എത്തിയ നിഹാല്‍ കേരള ബ്ലാസ്റ്റേഴ്സിനായി മൂന്നാം ഗോള്‍ നേടി. നിഹാലിന്റെയും ആദ്യ ഐ എസ് എല്‍ ഗോളാണിത്. ഐമന്റെ അസിസ്റ്റില്‍…

    Read More »
  • Kerala

    അബ്ദു റഹീമിന്റെ വധശിക്ഷ ഒഴിവാക്കാൻ കേരളം ഒന്നിച്ചു, സ്വരൂപിച്ചത് 34 കോടി; ഇതാണ് റിയല്‍ കേരള സ്റ്റോറി

    കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പതിനെട്ട് വർഷമായി സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിനെ മോചിപ്പിക്കാൻ കേരളം കഴിഞ്ഞ രണ്ടുദിവസം കൊണ്ട് സമാഹരിച്ചത് 34.45 കോടി രൂപ!! വധശിക്ഷയ്ക്കുള്ള തീയതി അടുക്കവേ ബോബി ചെമ്മണ്ണൂരടക്കമുള്ള വ്യക്തികളുടെ നേതൃത്വത്തിൽ പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍  പുരോഗമിക്കുകയായിരുന്നു.പണം കൈമാറാനുള്ള തീയതി അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് 34 കോടി രൂപ സമാഹരിച്ചത്.അതാകട്ടെ രണ്ടു ദിവസം കൊണ്ടും. പണം ഇന്ത്യൻ എംബസി മുഖേന എത്രയുമെളുപ്പം സൗദി സർക്കാരിന് കൈമാറാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. അതേസമയം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന മകന്റെ മോചനത്തിന് വേണ്ടി പണം സമാഹരിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദിയറിയിച്ച്‌ കോഴിക്കോട് കോടമ്ബുഴ സ്വദേശി എം.പി. അബ്ദുൽ റഹീമിന്റെ മാതാവ് ഫാത്തിമ. ‘സഹായിച്ച എല്ലാവർക്കും നന്ദി. മകൻ എത്രയും പെട്ടെന്ന് മടങ്ങി വരട്ടെ. ആരെയും മറക്കില്ല’ – അവർ വിങ്ങിപ്പൊട്ടി.   വ്യവസായിയായ ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍…

    Read More »
  • India

    ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര വിലക്ക് പ്രഖ്യാപിച്ച്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

    ന്യൂഡൽഹി: സംഘർഷ സാധ്യത കണക്കിലെടുത്ത് ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര വിലക്ക് പ്രഖ്യാപിച്ച്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഈ രണ്ട് രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഈ രണ്ട് രാജ്യങ്ങളിലും നിലവില്‍ താമസിക്കുന്നവർ എത്രയും വേഗം എംബസിയില്‍ രജിസ്റ്റർ ചെയ്യണമെന്നും നിർദ്ദേശമുണ്ട്.  ഇറാൻ ഇസ്രയേല്‍ സംഘർഷത്തിന് സാധ്യതയേറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിലേക്കുള്ള ഇന്ത്യൻ തൊഴിലാളികളുടെ റിക്രൂട്ട്മെന്റും തൽക്കാലം നിർത്തിവച്ചിട്ടുണ്ട്.

    Read More »
  • Kerala

    സന്നിധാനത്ത് നട തുറന്നു; വിഷുക്കണി ദര്‍ശനം 14-ന് പുലര്‍ച്ചെ മൂന്ന് മുതല്‍ ഏഴ് വരെ

    പത്തനംതിട്ട: വിഷു പൂജകളോടനുബന്ധിച്ച്‌ സന്നിധാനത്ത് നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎൻ മഹേഷ് ആണ് നട തുറന്നത്. ഇന്ന് മുതല്‍ ഏപ്രില്‍ 18 വരെ പൂജകള്‍ നടക്കും. വിഷുക്കണി ദർശനം ഏപ്രില്‍ 14-ന് പുലർച്ചെ മൂന്ന് മുതല്‍ ഏഴ് വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. 13-ന് രാത്രി അത്താഴ പൂജയ്‌ക്ക് ശേഷം ശ്രീകോവിലില്‍ വിഷുക്കണി ഒരുക്കിയ ശേഷമാകും നട അടയ്‌ക്കുക. ഏപ്രില്‍ 14-ന് പുലർച്ചെ മൂന്ന് മണിയ്‌ക്ക് നട തുറക്കും. ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ച്‌ ആദ്യം ഭഗവാനെ കണി കാണിച്ച ശേഷമാകും ഭക്തർക്ക് കണി കാണുന്നതിനുള്ള അവസരം നല്‍കുക. തുടർന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നല്‍കും.

    Read More »
  • Kerala

    മോദിയുടെ സന്ദർശനം;തൃശ്ശൂരിൽ റിമോട്ട് ഉപയോഗിച്ചുള്ള ഇലക്‌ട്രോണിക് കളിവസ്തുക്കള്‍, ഹെലികാം തുടങ്ങിയവയ്ക്ക് നിരോധനം

    തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 15ന് കുന്നംകുളം ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് കര്‍ശന സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിന്‍റെ ഭാഗമായി സ്വകാര്യ ഹെലികോപ്റ്ററുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്‌ട്രോണിക് കളിവസ്തുക്കള്‍, ഹെലികാം തുടങ്ങിയവ താത്കാലികമായി നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ ഉത്തരവിറക്കി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലും കുന്നംകുളം മുനിസിപ്പാലിറ്റി, കണ്ടണാശ്ശേരി, ചൂണ്ടല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് നിരോധനം

    Read More »
  • NEWS

    മലപ്പുറത്ത് ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു

    മലപ്പുറം :ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു. കോഴിക്കോട് കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്. എടപ്പാള്‍ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരണം. ഏഴു മാസം ഗർഭിണിയായിരുന്നു യുവതി. കുട്ടികളില്ലാത്തതിന് ചികിത്സ തേടിയ ശേഷമാണ് സ്വാതി ഗർഭിണിയായത്. പരിശോധനകള്‍ക്കായാണ് ഇന്നലെ എടപ്പാളില്‍ എത്തിയത്. പരിശോധനാ സമയത്ത് ഗർഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തി. ഉടൻ തന്ന ലേബർ റൂമില്‍ കയറ്റി കുട്ടിയെ പുറത്തെടുക്കാൻ നീക്കം നടത്തുന്നതിനിടയിലാണ് സ്വാതി മരിക്കുന്നത്.ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.ചികിത്സാ പിഴവടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. ചെമ്മരത്തൂര്‍ ചോറോട്ട് കൃഷ്ണ കുമാറിന്റെയും നന്ദജയുടെയും മകളാണ്. പ്രസവത്തോട് അനുബന്ധിച്ച്‌ ചെമ്മരത്തൂരുള്ള സ്വന്തം വീട്ടിലാണ് സ്വാതി നിന്നിരുന്നത്. സഹോദരി: ശ്വേത. സംസ്‌കാരം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചെമ്മരത്തൂരിലെ വീട്ടുവളപ്പില്‍.

    Read More »
  • India

    കാശി ക്ഷേത്രത്തിൽ പൊലീസുകാര്‍ക്ക് യൂണിഫോമായി കാഷായ വേഷവും രുദ്രാക്ഷമാലയും

    ലഖ്നൗ: കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പൊലീസുകാര്‍ക്ക് യൂണിഫോമായി കാഷായ വേഷവും രുദ്രാക്ഷമാലയും. പൂജാരിമാര്‍ക്ക് സമാനമായിട്ടാണ് പൊലീസുകാരുടെയും വേഷം.പുരുഷ ഉദ്യോഗസ്ഥര്‍ക്ക് മുണ്ടും കുര്‍ത്തയും വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സല്‍വാര്‍ കുര്‍ത്തയുമാണ് ധരിക്കേണ്ടത്. ഭക്തരെ സ്വാഗതം ചെയ്യുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കുക എന്ന പേരിലാണ് പരമ്ബരാഗത യൂണിഫോമില്‍ നിന്ന് വ്യത്യസ്തമായുള്ള ‘കാവിവത്കരണ’ പരിഷ്‌കരണം. അതേസമയം വിശ്വാസികള്‍ക്കിടയില്‍ പൊലീസ് യൂണിഫോമിനോടുള്ള തെറ്റിദ്ധാരണയും മോശം കാഴ്ചപ്പാടും മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ഡ്യൂട്ടിയിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് ദിവസത്തെ ട്രെയിനിങ് നല്‍കുമെന്നും പൊലീസ് കമ്മീഷണര്‍ മോഹിത് അഗര്‍വാള്‍ പറഞ്ഞു.

    Read More »
  • Kerala

    വടകരയില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍; കൂടെയുണ്ടായിരുന്ന സുഹൃത്ത് അവശനിലയില്‍

    വടകര: നെല്ലാച്ചേരി കുനിക്കുളങ്ങര ടവറിനു സമീപത്ത് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകൻ അക്ഷയ് (26), ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകൻ രണ്‍ദീപ് (30) എന്നിവരാണ് മരിച്ചത്. രാവിലെ 8 മണിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്‍ദീപിനെയും അക്ഷയ്‌യേയും കാണാതായതിനെത്തുടർന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയിലാണ് ആളൊഴിഞ്ഞ പറമ്ബില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതേസമയം ഇവരുടെ കൂടെയുണ്ടായിരുന്ന യുവാവിനെ അവശ നിലയില്‍ കണ്ടെത്തി. ചെറിയതുരുത്തി സ്വദേശി ശ്രീരാഗിനെയാണ് അവശനിലയിൽ കണ്ടെത്തിയത്.ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  മൃതദേഹത്തിന് സമീപത്തുനിന്ന് സിറിഞ്ചുകള്‍ കണ്ടെത്തിയിട്ടുണ്ട്.അമിത അളവില്‍ ലഹരി ഉപയോഗിച്ചതാകാം മരണകാരണം എന്നാണ് പോലീസ് സംശയിക്കുന്നത് സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തിവരികയാണ്.

    Read More »
  • Kerala

    ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ് യുവാവ് മരിച്ചു

    കോഴിക്കോട്: ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ് യുവാവ് മരിച്ചു.കൊടുവള്ളിയിലാണ് സംഭവം. കൊടുവള്ളി ഒതയോത്ത് കണക്കനാംകുന്നുമ്മല്‍ സി.വി. ബഷീർ (39) ആണ് മരിച്ചത്. പ്ലാവില്‍ കയറിയ ശേഷം തോട്ടി ഉപയോഗിച്ച്‌ ചക്ക പറിക്കുന്നതിനിടെ തോട്ടിയില്‍ ഘടിപ്പിച്ച കത്തി ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതോടെ നില തെറ്റിയ ബഷീർ താഴേക്ക് വീണു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • Kerala

    പത്തനംതിട്ടയിൽ തകർപ്പൻ മഴ; ഇന്ന് പകൽ മാത്രം പെയ്തത് രണ്ടു തവണ;ഇന്നലെ രാത്രിയിലും കനത്തമഴ 

    പത്തനംതിട്ട: കനത്ത ചൂടിൽ ആശ്വാസമായി ജില്ലയിൽ ഇന്ന് ലഭിച്ചത് തകർപ്പൻ മഴ. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മഴ അരമണിക്കൂറിനുള്ളിൽ പെയ്തൊഴിഞ്ഞെങ്കിലും ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്കൂറോളം നിർത്താതെ തകർത്തുപെയ്യുകയായിരുന്നു. ഇന്നലെ രാത്രിയിലും ജില്ലയിൽ പലയിടത്തും കനത്ത മഴ ലഭിച്ചിരുന്നു.കുടിവെള്ള ക്ഷാമത്താൽ വലഞ്ഞിരുന്ന മലയോരമേഖലയിലടക്കം ആശ്വാസം പകരുന്നതായിരുന്നു അടുപ്പിച്ച് ലഭിച്ച മഴകൾ.ചൂടിനും നേരിയ തോതിൽ ശമനം ഉണ്ടാക്കാൻ മഴയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സമീപ ജില്ലകളിലും മോശമല്ലാത്ത മഴ ലഭിച്ചതായാണ് റിപ്പോർട്ട്‌.തെക്കൻ ജില്ലകളിൽ അടുത്ത രണ്ടു ദിവസം മഴ ലഭിക്കുമെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

    Read More »
Back to top button
error: