KeralaNEWS

16 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം; കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

കോതമംഗലം: ഇന്നലെ രാത്രി സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി.16 മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിലാണ് ആനയെ ജെസിബി ഉപയോഗിച്ച്‌ കിണറിന്റെ വശമിടിച്ച്‌ കരയ്ക്ക് കയറ്റിയത്.

രക്ഷപ്പെടുത്തിയ ആനയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്. മൂന്ന് കിലോമീറ്ററോളം ജനവാസ മേഖലയായതിനാല്‍ പടക്കം പൊട്ടിച്ചും നാട്ടുകാർ ഒച്ചയുണ്ടാക്കിയും ആനയെ ഓടിക്കുകയായിരുന്നു. പ്രദേശത്ത് നാലു മണി വരെ  നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ രാത്രിയോടെയാണ് ചെറിയ കുളത്തിനോട് സമാനമായ കിണറ്റിലേക്ക് കാട്ടാന വീണത്. ആഴം കുറഞ്ഞ കിണറായിരുന്നെങ്കിലും ഏറെ പ്രയാസപ്പെട്ടാണ് ആനയെ  കരയകയറ്റിയത്. ഇതിനിടെ കാട്ടാന ശല്യത്തിനെതിരെ പ്രദേശത്ത് ജനങ്ങള്‍ പ്രതിഷേധവും നടത്തി.

Back to top button
error: