Social MediaTRENDING

”ആകാശ ഗോപുരം താഴെ വീണതോ?” തലശ്ശേരി- മാഹി ബൈപ്പാസിന്റെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

മുംബൈ: അടുത്തിടെ ഉദ്ഘാടനം ചെയ്ത തലശ്ശേരി- മാഹി ബൈപ്പാസിനെ പ്രകീര്‍ത്തിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. ബൈപ്പാസിന്റെ ചിത്രം എക്സില്‍ പങ്കുവെച്ചുകൊണ്ടാണ് മഹീന്ദ്രയുടെ കുറിപ്പ്. അംബരചുംബിയായ കെട്ടിടം ഭൂമിയില്‍ കിടക്കുന്നതു പോലെ എന്നാണ് ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടത്.

”തലശ്ശേരി-മാഹി ബൈപാസ്. ഒരു അംബരചുംബി ഭൂമിയില്‍ കിടക്കുന്നത് പോലെ…

സ്വാഭാവിക ഭൂപ്രകൃതിയില്‍ കോണ്‍ക്രീറ്റ് അടിച്ചേല്‍പ്പിക്കുന്നതുപോലെയാണ് ആദ്യം അത് തോന്നിയത്.

എന്നാല്‍ അതിന് അതിന്റേതായ സൗന്ദര്യാത്മകതയുണ്ട്.

അതിലൂടെ യാത്ര ചെയ്യാനും ഇരുവശത്തുമുള്ള സൗന്ദര്യത്തെ അഭിനന്ദിക്കാനും ഉള്ള പ്രലോഭനത്തെ എനിക്ക് നിഷേധിക്കാനാവില്ല” -ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചു.

എക്സില്‍ ഒരുകോടിയിലേറെ ഫോളോവേഴ്സുള്ള വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര. ഇതുവരെ 2,36,900 പേര്‍ ചിത്രം ഇതുവരെ കണ്ടിട്ടുണ്ട്. 5,100 പേര്‍ ചിത്രം ലൈക് ചെയ്യുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ നീണ്ടു കിടക്കുന്ന തലശ്ശേരി-മാഹി ദേശീയപാത മാര്‍ച്ച് 11 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.

Back to top button
error: