ന്യൂഡൽഹി: കേരളത്തിന് 3,000 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. 3,000 കോടി രൂപ, വായ്പാ പരിധിയില്‍ നിന്ന് കടമെടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
5000 കോടി കടമെടുക്കാൻ അനുവദിക്കണമെന്നായിരുന്നു സംസ്ഥാനത്തിൻ്റെ ആവശ്യം. എന്നാല്‍, കടമെടുക്കാനായി 3000 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. വായ്പാ പരിധിയില്‍ നിന്നും കടമെടുക്കാൻ അനുവദിച്ചതുക കുറയ്ക്കും.
കടമെടുക്കാന്‍ കാട്ടുന്ന വ്യഗ്രത കേരളത്തെ അപകടത്തില്‍ ആക്കുമെന്ന് കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളം ഈ വര്‍ഷം 56583 കോടി കടമെടുത്തിട്ടുണ്ട്. അതില്‍ 37572 കോടി കടമെടുത്തത് പൊതുവിപണിയില്‍ നിന്നാണ്.
അടുത്തവര്‍ഷം കേരളത്തിന് കടമെടുക്കാന്‍ സാധിക്കുക 33597 കോടിയാണെന്നും ഇപ്പോള്‍ കേരളം കടമെടുക്കുന്നത് ഒരുമാസം 3642 കോടിയാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു