KeralaNEWS

വളർത്തു മൃഗങ്ങളെ വളർത്തിയാൽ പോര, പരിപാലിക്കുകയും ചെയ്യണം

ന്നലെ(ഏപ്രിൽ 11) ദേശീയ വളർത്തുമൃഗ ദിനമായിരുന്നു. നിങ്ങളുടെ ഓമന വളർത്തുമൃഗങ്ങളുമായുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതിനും അവരെ ഊർജ്ജസ്വലരാക്കി പരിപാലിക്കേണ്ടതിന്റെയും ആവശ്യകത ഓർമ്മിപ്പിക്കുന്ന ഒരു ദിനമാണിത്.
അതായത് വളർത്തു മൃഗങ്ങളെ വളർത്തിയാൽ പോര, കൃത്യമായി പരിപാലിക്കുകയും ചെയ്യണമെന്നർത്ഥം ! ഉടമകളോട് അങ്ങേയറ്റം വിശ്വാസ്യതയും സ്നേഹവും വച്ചുപുലർത്തുന്നവരാണ് മിക്ക വളർത്തു മൃഗങ്ങളും. നിങ്ങളുടെ വളർത്തു മൃഗങ്ങളുടെ ആരോഗ്യവും സന്തോഷവും ഉറപ്പാക്കുന്നതിനുള്ള ചില പരിപാലന രീതികള്‍ പരിചയപ്പെടാം.
വെറ്റ് ചെക്ക്-അപ്, പതിവായുള്ള വ്യായാമ മുറകള്‍ തുടങ്ങി അവരുടെ ജീവിത ശൈലിയില്‍ നിങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്‍ വളർത്തുമൃഗങ്ങളെ കൂടുതല്‍ കാലം ജീവിക്കാനും ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കും.

1.പതിവ് വ്യായാമവും വളർത്തുമൃഗങ്ങളുമായുള്ള രസകരമായ കളികളും

ആരോഗ്യകരമായ ഭാരം നിലനിർത്താനും പേശികളെ ശക്തിപ്പെടുത്താനും അവയുടെ മനസ്സിനെ ഉത്തേജിപ്പിക്കാനും വളർത്തുമൃഗങ്ങളെ പതിവായി ശാരീരിക പ്രവർത്തനങ്ങളില്‍ ഏർപ്പെടുത്തുന്നത് നല്ലതാണ്‌. ഇതില്‍ നടത്തം, നീന്തല്‍, അവരെ ഊർജ്ജസ്വലരാക്കുന്ന തരം ഗെയിമുകള്‍ എന്നിവ ഉള്‍പ്പെടുത്താം.

Signature-ad

2.സാമൂഹികവല്‍ക്കരണവും മാനസികമായ ഉത്തേജനവും

വിരസത, ഉത്കണ്ഠ, പെരുമാറ്റ പ്രശ്നങ്ങള്‍ എന്നിവ തടയുന്നതിന് മറ്റു മൃഗങ്ങളുമായും ആളുകളുമായും സാമൂഹിക ഇടപെടലിനുള്ള അവസരങ്ങള്‍ വളർത്തുമൃഗങ്ങള്‍ക്ക് നല്‍കുക. അവരെ കെട്ടിയിടുകയോ ചങ്ങലയ്‌ക്കിടുകയോ ചെയ്യരുത്. മനുഷ്യനുമായും മറ്റു മൃഗങ്ങളുമായും ഇടപഴകേണ്ടുന്ന ഒരു സാമൂഹിക ജീവി തന്നെയാണ് വളർത്തുമൃഗങ്ങളെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ദീർഘകാലം കൂട്ടിലിട്ടു വളർത്തുന്നതും നിയന്ത്രിക്കുന്നതും അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയെ ഗുരുതരമായി ബാധിക്കും.

3.ശരിയായ പോഷകാഹാരം നല്‍കുക

വളർത്തുമൃഗങ്ങള്‍ക്ക് അവരുടെ ഇനം, പ്രായം, ആരോഗ്യനില എന്നിവയ്‌ക്ക് അനുയോജ്യമായ ഉയർന്ന നിലവാരമുള്ള സമീകൃതാഹാരം നല്‍കുക. നിങ്ങളുടെ വളർത്തുമൃഗത്തിന്റെ ഇത്തരം ആവശ്യങ്ങള്‍ മനസിലാക്കുന്നതിന് ഒരു മൃഗഡോക്ടറെ സമീപിക്കുക. അവയ്‌ക്കു എല്ലായ്‌പ്പോഴും ശുദ്ധജലം ലഭ്യമാകുന്നുണ്ടെന്നു ഉറപ്പു വരുത്തുക.

4. ഒരു ദിനചര്യ സജ്ജമാക്കി രേഖകള്‍ സൂക്ഷിക്കുക

വളർത്തുമൃഗങ്ങള്‍ക്ക് സുരക്ഷിതത്വവും പരിചിതത്വവും ഉറപ്പാക്കുന്നതിന് ഭക്ഷണം, വ്യായാമം, വിശ്രമം എന്നിവയ്‌ക്ക് സ്ഥിരമായ ഒരു ദിനചര്യ പാലിക്കുക. ചികിത്സയുടെയും വാക്സിനേഷന്റെയും എല്ലാ രേഖകളും സൂക്ഷിക്കുക. മെഡിക്കല്‍ എമർജൻസിയുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഇത് ഉപയോഗപ്രദമാകും

5. സ്നേഹവും ശ്രദ്ധയും

വളർത്തുമൃഗങ്ങള്‍ക്ക് ധാരാളം സ്നേഹവും ശ്രദ്ധയും വാത്സല്യവും നല്‍കുക. ശക്തമായ ഒരു വൈകാരിക ബന്ധം വളർത്തുന്നതിനും അവരുടെ മൊത്തത്തിലുള്ള ശാരീരിക-മാനസിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.

Back to top button
error: