Month: April 2024

  • LIFE

    ഉപ്പും മുളകും അവസാനിച്ചു? മൂന്നാം ഭാഗത്തിലെ താരങ്ങള്‍ ഞങ്ങളല്ല, അറിയിപ്പ് ലഭിച്ചില്ലെന്ന് ബാലുവും നീലുവും

    സീരിയലുകള്‍ മാത്രം കണ്ടിരുന്ന ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വിപ്ലവകരമായി മാറിയ പരമ്പരയാണ് ഉപ്പും മുളകും. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരമ്പര 2015 ലാണ് ആരംഭിക്കുന്നത്. അന്ന് മുതലിങ്ങോട്ട് ജനപ്രീതിയില്‍ ഒന്നാം സ്ഥാനം തന്നെ ലഭിക്കുകയും ചെയ്തു. ഇടയ്ക്ക് ഷോ നിര്‍ത്തിയെങ്കിലും രണ്ടാം ഭാഗമായി എത്തിയിരുന്നു. വീണ്ടും ഉപ്പും മുളകും നിര്‍ത്തി വെച്ചിരിക്കുകയാണ്. വൈകാതെ മൂന്നാമതും ഷോ പ്രേക്ഷകരിലേക്ക് എത്തിയേക്കുമെന്ന വിവരമാണ് അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. എന്നാല്‍ മൂന്നാം ഭാഗത്തില്‍ പഴയ താരങ്ങളുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ല. തങ്ങള്‍ക്ക് ഇതുവരെ അങ്ങനൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഉപ്പും മുളകിലെയും നായകനായി അഭിനയിക്കുന്ന ബിജു സോപാനവും നടി നിഷ സാരംഗും പറയുന്നത്. ഉപ്പും മുളകും ത്രീ വരുന്നുണ്ട്. തത്കാലം ബ്രേക്ക് എടുക്കുന്നു എന്ന് പറഞ്ഞിട്ടാണ് അത് നിര്‍ത്തിയത്. മൂന്നാം ഭാഗം എപ്പോള്‍ തുടങ്ങുമെന്ന് ആര്‍ട്ടിസ്റ്റായ ഞങ്ങളോട് പറഞ്ഞിട്ടില്ല. സാധാരണ പറയാറുണ്ടെങ്കിലും ഇത്തവണ ഒന്നും പറഞ്ഞില്ല. സീസണ്‍ ത്രീ തുടങ്ങുമെന്നാണ് അറിഞ്ഞത്. ഉപ്പും മുളകുമെന്ന പ്രൊഡക്ട്…

    Read More »
  • NEWS

    ഭാര്യയുടെ മുഖത്ത് കറുത്ത ഷേഡ് നല്‍കി മറച്ച് ബാല; പ്രണയത്തെ കുറിച്ച് വീഡിയോയുമായി നടന്‍!

    ബാലയെ കുറിച്ച് മലയാളികളോട് പറയാന്‍ മുഖവുരയുടെ ആവശ്യമില്ല. കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളികള്‍ക്ക് സുപരിചിതനാണ് താരം. തമിഴ്‌നാട്ടില്‍ ജനിച്ച് വളര്‍ന്ന വ്യക്തിയാണെങ്കിലും മലയാളികള്‍ക്ക് കൊടുക്കുന്ന അതേ സ്‌നേഹം ബാലയ്ക്കും ലഭിക്കുന്നുണ്ട്. കുറേ വര്‍ഷങ്ങളായി കൊച്ചിയില്‍ സ്ഥിരതാമസക്കാരനാണ് ബാല. പല കാര്യങ്ങളിലും തീര്‍ത്തും സ്വാഭാവികമായി പ്രതികരിക്കുന്ന കൂട്ടത്തിലാണ് നടന്‍ ബാല. അതിനാല്‍ നടനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഒഴിഞ്ഞ നേരമില്ല എന്നുവേണം പറയാന്‍. അടുത്തിടെ ഭാര്യ എലിസബത്ത് ബാലയുടെ ഒപ്പമില്ലാത്ത വിഷയം സോഷ്യല്‍ മീഡിയയുടെ കണ്ണില്‍ പെട്ടിരുന്നു. എലിസബത്ത് മറ്റൊരു നാട്ടില്‍ ജോലി ചെയ്യാന്‍ ആരംഭിച്ച് കഴിഞ്ഞു. ആ വിശേഷങ്ങള്‍ എലിസബത്ത് സോഷ്യല്‍മീഡിയയില്‍ പങ്കിടാറുണ്ട്. പക്ഷെ ജോലി സ്ഥലത്ത് നിന്നും ലീവിന് വന്നപ്പോള്‍ പോലും ബാലയെ കാണാന്‍ എലിസബത്ത് പോയില്ല. തൃശൂരിലെ സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം സമയം ചിലവഴിക്കുകയാണ് ചെയ്തത്. ബാലയുടെ വീഡിയോസില്‍ ഒന്നിലും എലിസബത്തിനെ കാണാതായതോടെ ആരാധകര്‍ കമന്റിലൂടെ എലിസബത്തിനെ കുറിച്ച് അന്വേഷിച്ചിരുന്നു. ഇവര്‍ക്കിടയില്‍ എന്തുപറ്റി എന്ന് രണ്ടുപേരുടെയും പോസ്റ്റുകളില്‍ ആരാധകര്‍…

    Read More »
  • Kerala

    ഗര്‍ഭിണിയായ കാട്ടുമൃഗത്തെ വേട്ടയാടി കറിവെച്ച്‌ കഴിച്ചു;ക്ഷേത്ര പൂജാരി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

    നിലമ്ബൂർ∙ ഗർഭിണിയായ കാട്ടിയെ (ഇന്ത്യൻ വൈല്‍ഡ് ഗോർ) വേട്ടയാടി മാംസം വില്‍പന നടത്തിയ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റില്‍. ചാലിയാർ ഇടിവണ്ണ മങ്ങാട്ടിരി നന്ദൻ (സുനില്‍കുമാർ – 50), എടവണ്ണ പന്നിപ്പാറ വികെ പടി അക്കരമ്മല്‍ ഹംസ (42) എന്നിവരാണ് പിടിയിലായത്. ക്ഷേത്ര പൂജാരിയാണ് അറസ്റ്റിലായ നന്ദൻ. കേസില്‍ ഇതുവരെ 11 പേർ അറസ്റ്റിലായി. ജനുവരി 8ന് കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയില്‍ നിലമ്ബൂർ കോവിലകം ഇരുള്‍ക്കുന്ന് നിക്ഷിപ്ത മലവാരത്തില്‍ ഇടിച്ചില്‍ ഭാഗത്ത് വച്ചാണ് കാട്ടിയെ സംഘം വേട്ടയാടിയത്. ചോലയില്‍ വെള്ളം കുടിക്കാനെത്തിയ കാട്ടിയെ വെടിവച്ചു കൊന്ന് മാംസം എടുത്ത ശേഷം പൂർണ വളർച്ചയെത്തിയ ഭ്രൂണം ഉള്‍പ്പെടെ വനത്തില്‍ കുഴിച്ചിട്ടെന്നാണ് കേസ്. പന്നിക്കൂട്ടം അവശിഷ്ടങ്ങള്‍ മാന്തി പുറത്തിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.തുടർന്ന് ജനുവരി 18ന് വനപാലകർ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങുകയായിരുന്നു.

    Read More »
  • Kerala

    ‘കേരള സ്റ്റോറി’യെ നല്ല പാഠമാക്കിയവര്‍ മണിപ്പൂരിനെ മറന്നുപോയത് മനഃപൂര്‍വമാണോ? ക്രൈസ്തവ രൂപതകള്‍ക്കെതിരെ സത്യദീപം

    കൊച്ചി: കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ക്രൈസ്തവ രൂപതകള്‍ക്കെതിരെ വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപത. എറണാകുളം – അങ്കമാലി അതിരൂപതയുടെ മുഖപ്രത്രമായ സത്യദീപത്തിലാണ് വിമര്‍ശനം. കേരള സ്റ്റോറിയെ നല്ല പാഠമാക്കിയവര്‍ മണിപ്പൂരിനെ മറന്നത് മനഃപൂര്‍വമാണോ എന്ന് മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. ‘ഇ.ഡിയുടെ ഇലക്ഷന്‍’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. പതിനെട്ടാം ലോക്സഭയ്ക്കായുള്ള ഒരുക്കത്തില്‍ ജനാധിപത്യ വിശ്വാസികളുടെ നിതാന്ത ജാഗ്രതയാവശ്യമുണ്ട്. 146 എം പി മാരെയല്ല, പ്രതിപക്ഷ സ്വരത്തെ തന്നെയും സസ്പെന്‍ഡ് ചെയ്ത് നിശ്ശബ്ദമാക്കിയ സഭാചരിത്രം ആവര്‍ത്തിക്കപ്പെടണമോ? കുറഞ്ഞ സമയം കൊണ്ട് ചര്‍ച്ചകള്‍ കൂടാതെ കൂടുതല്‍ ബില്ലുകള്‍ പാസ്സാക്കിയ സഭയ്ക്ക് തുടര്‍ച്ചയുണ്ടാകണമോ? മതബോധനത്തിന് അനുബന്ധമായി വര്‍ഗീയ വിദ്വേഷത്തിന്റെ ‘കേരള സ്റ്റോറി’യെ നല്ല പാഠമാക്കിയവര്‍ മണിപ്പൂരിനെ മറന്നുപോയത് മനഃപൂര്‍വമാണോ? ‘പള്ളിയിലെ കാര്യം പള്ളിക്കാര്‍ നോക്കും’ എന്ന് ആക്രോശിക്കുന്നവര്‍ ഉത്തരേന്ത്യയില്‍ നൂറു കണക്കിന് പള്ളികള്‍ സംഘപരിവാര്‍ തകര്‍ത്തത് പള്ളിപ്പരിപാടിയായി തന്നെ കണക്കാക്കുമോ? പ്രണയക്കെണിയെക്കുറിച്ച് പഠിപ്പിക്കാന്‍ ഇസ്‌ലാം വിരുദ്ധതയെ വിഷയമാക്കണമോ? എല്ലാവരും ഇ.ഡിപ്പേടിയിലാവുമ്പോള്‍ ഇടപെടല്‍ രാഷ്ട്രീയം ഇല്ലാതാകും. ചൂണ്ടുവിരലിലെ മഷിയടയാളം നാളത്തെ ജനാധിപത്യ…

    Read More »
  • Kerala

    റംസാന്‍- വിഷു ചന്തകള്‍ ഇന്നുമുതല്‍; 10 കിലോ അരി ഉള്‍പ്പെടെ 13 ഇനങ്ങള്‍

    തിരുവനന്തപുരം: റംസാന്‍- വിഷു ചന്തകള്‍ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയതോടെ, സംസ്ഥാനത്ത് ഇന്ന് ഉച്ചമുതല്‍ 300 വിഷു ചന്തകള്‍ പ്രവര്‍ത്തിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് അറിയിച്ചു. നേരത്തേ തീരുമാനിച്ച സഹകരണ സ്ഥാപനങ്ങളിലും താലൂക്ക് അടിസ്ഥാനത്തില്‍ ഒന്നു വീതവുമുണ്ടാകും. 10 കിലോ അരി ഉള്‍പ്പെടെ 13 ഇനങ്ങള്‍ ലഭിക്കുമെന്നും എം മെഹബൂബ് വ്യക്തമാക്കി. ചന്തകള്‍ക്കു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചതിനെതിരെ കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജിയിലാണ് റംസാന്‍- വിഷു ചന്തകള്‍ നടത്താന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അനുമതി നല്‍കിയത്. ചന്തകള്‍ ‘സര്‍ക്കാര്‍ സ്പോണ്‍സേഡ്’ ആണെന്ന തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള പ്രചാരണം പാടില്ലെന്നു കോടതി നിര്‍ദേശിച്ചു. ഏതെങ്കിലും തരത്തില്‍ ചട്ടലംഘനമുണ്ടായാല്‍ തെരഞ്ഞെടുപ്പു കമ്മിഷന് ഇടപെടാം. തെരഞ്ഞെടുപ്പു കഴിയുംവരെ സര്‍ക്കാര്‍ സബ്സിഡിക്കു വിലക്കുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം കണ്‍സ്യൂമര്‍ഫെഡിനു സര്‍ക്കാരിനോടു തുക ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ആശ്വാസമാകുന്ന സ്പെഷല്‍ ചന്തകളുടെ നടത്തിപ്പ് സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ പ്രചാരണായുധമാക്കരുതെന്നു ഹൈക്കോടതി വ്യക്തമാക്കി. ജനങ്ങള്‍ക്ക് അവകാശപ്പെട്ടതു…

    Read More »
  • Kerala

    തോമസ് ഐസക്കിനെ വിടാതെ ഇ.ഡി; മസാല ബോണ്ട് കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍

    കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ ഈ ഘട്ടത്തില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലായെന്ന സിം?ഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഇഡി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹര്‍ജി ഡിവിഷന്‍ ബഞ്ച് വെള്ളിയാഴ്ച തന്നെ പരി?ഗണിക്കണമെന്നാണ് ആവശ്യം. ഐസക്കിന് ഇളവ് നല്‍കിയത് തെറ്റായ നടപടിയാണെന്ന് ഇഡി ആരോപിച്ചു. വേനലവധിക്ക് കോടതി പിരിയാനിരിക്കുമ്പോഴാണ് ഇഡി അപ്പീല്‍ നല്‍കിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിയോട് തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന ഘട്ടത്തില്‍ ചോദ്യംചെയ്യലിന് ഹാജാരാകാന്‍ ആവശ്യപ്പെടുന്നത് അനുചിതമാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മസാലബോണ്ട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ച ഇ.ഡി.നടപടിയെ ആണ് തോമസ് ഐസകും കിഫ്ബി ഉദ്യോഗസ്ഥരും ചോദ്യം ചെയ്തത്. ‘ഇഡി കൈമാറിയ വിവരങ്ങള്‍ പരിശോധിച്ചു. പക്ഷേ നല്‍കിയ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇത് ശരിയായ ഘട്ടമാണെന്ന് തോന്നുന്നില്ല. എന്നിരുന്നാലും ചില ഇടപാടുകള്‍ക്ക് വിശദീകരണം ആവശ്യമാണ്. അത് പിന്നീടുള്ള ഘട്ടത്തില്‍ ചെയ്യാം. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെ അസ്വസ്ഥനാക്കുന്നത് ഉചിതമല്ലെ’ന്നായിരുന്നു…

    Read More »
  • Kerala

    കേരളത്തിലേക്ക് വരാന്‍ കൈയില്‍ പണമില്ല; ആള്‍ക്കൂട്ടക്കൊലയുടെ ഇര അശോക് ദാസിന്റെ മൃതദേഹം ഏറ്റുവാങ്ങാനാകാതെ കുടുംബം

    എറണാകുളം: മൂവാറ്റുപുഴ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസിന്റെ (24) മൃതദേഹം ഏറ്റുവാങ്ങാനാകാതെ കുടുംബം. അരുണാചല്‍ പ്രദേശില്‍ നിന്ന് കേരളത്തിലെത്താന്‍ കൈയില്‍ പണമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അശോക് ദാസിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കുമെന്ന് നേരത്തെ എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. എന്നാല്‍ ആദ്യം ബന്ധുക്കള്‍ കേരളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങേണ്ടതുണ്ട്. ഏപ്രില്‍ നാലിനാണ് യുവാവിന് മര്‍ദനമേറ്റത്. വാളകം ജംഗ്ഷനിലെ രുചിക്കൂട്ട് എന്ന ഹോട്ടലിലെ ചൈനീസ് കുക്കായിരുന്നു അശോക് ദാസ്. ഇവിടെ ജോലി ചെയ്യവെ തിരുവാണിയൂര്‍ സ്വദേശിനിയുമായി സൗഹൃദത്തിലായി. ഒരുമാസം മുമ്പ് വാളകം വിട്ട ഇയാള്‍ സംഭവദിവസം തിരിച്ചെത്തി. മദ്യലഹരിയില്‍ വൈകിട്ട് 5.30ന് യുവതിയെ തെരഞ്ഞ് വാടക വീട്ടില്‍ ചെന്നു. യുവതിക്കൊപ്പം താമസിക്കുന്ന അഭിഭാഷകയാണ് ഈ സമയം അവിടെ ഉണ്ടായിരുന്നത്. മടങ്ങിപ്പോയെങ്കിലും രാത്രി വീണ്ടുമെത്തി വാക്കുതര്‍ക്കത്തിനിടെ വീട്ടിലെ ഷോകെയ്സും മറ്റും തല്ലിപ്പൊട്ടിച്ചു. മുറിവേറ്റ കൈയുമായി ഓടിരക്ഷപ്പെടുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്. അശോക് ദാസിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതല്ലെന്ന് ദൃക്സാക്ഷികള്‍ നേരത്തെ മൊഴി…

    Read More »
  • Crime

    പത്തുവയസുകാരിയെ അമ്മയുടെ കാമുകന്‍ ബലാത്സംഗം ചെയ്തു; പീഡനവിവരം പുറത്തുപറയാതിരിക്കാന്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ച് അമ്മ

    ന്യൂഡല്‍ഹി: പത്തുവയസുകാരിയെ അമ്മയുടെ കാമുകന്‍ ആവര്‍ത്തിച്ച് ബലാത്സംഗത്തിനിരയാക്കി. ഇതറിഞ്ഞ മാതാവ് പീഡന വിവരം പുറത്തറിയാതിരിക്കാന്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുട്ടി വീടുവിട്ടിറങ്ങി. സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ 13 വയസുള്ള സഹോദരനെയും ആണ്‍സുഹൃത്ത് ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു.യുപി ഗസിയാബാദിലാണ് സംഭവം. പീഡനം സഹിക്കാന്‍ കഴിയാതെ ജനുവരി 20ന് ഗസിയാബാദിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടി ഡല്‍ഹിയിലെ തെരുവുകളില്‍ അലഞ്ഞുതിരിയുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടി ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. പെണ്‍കുട്ടിയുടെ ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നാല് വര്‍ഷം മുന്‍പാണ് കുട്ടിയുടെ പിതാവ് മരിക്കുന്നത്. അതിനു ശേഷം അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടിയും സഹോദരനും താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇവരെ മാതാവ് ഗസിയാബാദിലേക്ക് കൊണ്ടുപോയത്. അമ്മയുടെ സുഹൃത്ത് കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും സഹോദരനെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തു. പീഡനത്തെത്തുടര്‍ന്ന് സഹോദരന്‍ നേരത്തെ വീട് വിട്ടുപോയിരുന്നു.അച്ഛന്റെ മരണശേഷം അമ്മ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പ്രായപൂര്‍ത്തിയാകുമ്പോള്‍ തന്നെയും ഇതിലേക്ക് തള്ളിവിടണമെന്നുമായിരുന്നു അമ്മയുടെ…

    Read More »
  • Kerala

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു, 2 വയസുകാരി മകള്‍ക്ക് ഗുരുതര പരിക്ക്; ഭര്‍ത്താവ് അത്ഭുതകരമായി രക്ഷപ്പെട്ടു

        കാസർകോട് ബദിയടുക്കയിൽ ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. മാവിനക്കട്ട കോളാരിയിലെ ദിനേഷിന്റെ ഭാര്യ അനുഷ(25)യാണ് മരിച്ചത്. 2 വയസുള്ള മകള്‍ ശിവന്യക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തില്‍ നിന്ന് ഭര്‍ത്താവ് നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ ബൈക്കില്‍ ബദിയഡുക്ക ഉമ്പ്രങ്കളയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ഇറക്കത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റ മൂന്നുപേരെയും ഉടന്‍ തന്നെ ചെങ്കളയിലെ ഇ.കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലക്ക് ഗുരുതരമായി പരിക്കേറ്റ അനുഷ മരണപ്പെടുകയായിരുന്നു. ഇതേ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദിനേശ് അപകടനില തരണം ചെയ്തു. കാസര്‍കോട്ട് സ്വകാര്യബസിലെ കണ്ടക്ടറാണ് ദിനേശ്. ശിവന്യയെ മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റി. നെല്ലിക്കട്ട അബ്രക്കുഴിയിലെ പരേതനായ ജയന്റെയും വനിതയുടെയും മകളാണ് അനുഷ. അനുഷയുടെ മൃതദേഹം ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സഹോദരങ്ങള്‍: ജയദീപ്, അശ്വനി. അപകടത്തില്‍ ബദിയടുക്ക പൊലീസ്…

    Read More »
  • Kerala

    കെഎസ്ആര്‍ടിസിയില്‍ പരിഷ്‌കാരത്തിന്റെ ഗിയര്‍മാറ്റം; ബസില്‍ ഇനി വെള്ളവും ലഘുഭക്ഷണവും

    തിരുവനന്തപുരം: കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് പുതിയ പരിഷ്‌കാരവുമായി കെഎസ്ആര്‍ടിസി. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളില്‍ ഇനി യാത്രയ്ക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും. പണം ഡിജിറ്റലായും നല്‍കാം. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാര്‍ എടുക്കുന്ന ഏജന്‍സിയുടെ ചുമതലയായിരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചു. മുഖ്യ ഡിപ്പോകളിലെ കാന്റീന്‍ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്കു നല്‍കാനും തീരുമാനമായി. ഈ മേഖലയില്‍ പരിചയമുള്ളവര്‍ക്കേ കരാര്‍ നല്‍കാവൂ എന്നു മന്ത്രി നിര്‍ദേശിച്ചു.കെഎസ്ആര്‍ടിസി സ്ഥലം മാത്രം കൈമാറും. മികച്ച ഇന്റീരിയര്‍ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാര്‍ നിര്‍മിക്കണമെന്നും മന്ത്രി വ്യക്തമാക്കി.  

    Read More »
Back to top button
error: