Month: April 2024
-
Kerala
പൂരങ്ങളുടെ പൂരം തൃശൂര്‍ പൂരം വരവായി: ഇന്ന് കൊടിയേറും, 19ന് പൂരം
ലോക പ്രസിദ്ധമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ നാടാകെ പൂരത്തിന്റെ ആവേശക്കൊടുമുടിയിൽ അമരും. ഭൂമിയിലെ വർണവും താളവും ദൃശ്യവും ഒരുപോലെ സമന്വയിക്കുന്ന ഏക ഉത്സവക്കാഴ്ചയായ തൃശൂർ പൂരം ഏപ്രിൽ 19 നാണ് നടക്കുക. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30നും ഇടയിലും പാറമേക്കാവില്‍ 11.20നും 12.15നും ഇടയിലുമാണ് കൊടിയേറ്റം. കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ്, ലാലൂര്‍, അയ്യന്തോള്‍, നെയ്തലക്കാവ് എന്നീ എട്ട് ഘടകക്ഷേത്രങ്ങളില്‍ രാവിലെ മുതല്‍ രാത്രിവരെ പലസമയങ്ങളിലായി പൂരക്കൊടികള്‍ ഉയരും. സാംപിൾ വെടിക്കെട്ട് 17ന് വൈകുന്നേരം 7 മണിക്ക്. 18ന് രാവിലെ 10 മുതൽ രാത്രി 12 വരെ ചമയപ്രദർശനം. പിന്നീട് 36 മണിക്കൂർ നീളുന്ന, വിസ്മയങ്ങളുടെ കലവറകൾ തുറക്കും. ഏപ്രിൽ 20ന് വൈകുന്നേരം ഏഴ് മണിക്ക് മേളം, കൊടിയിറക്കം. തൃശൂർ നഗരം ഈ ദിവസങ്ങളിൽ ആനന്ദദായകമായ പൂര ലഹരിയിൽ മുഴുകും. ഉജ്വലശോഭയുള്ള പുത്തൻ ചമയങ്ങളിഞ്ഞ…
Read More » -
NEWS
പ്രായം111 വയസ്, ദീര്‍ഘായുസ്സിന്റെ രഹസ്യം വെളിപ്പടുത്തി ലോകമുത്തച്ഛൻ
‘ഒന്നുകില്‍ നിങ്ങള്‍ ദീര്‍ഘകാലം ജീവിക്കും, അല്ലെങ്കില്‍ നിങ്ങള്‍ ഹ്രസ്വമായി ജീവിക്കുന്നു, നിങ്ങള്‍ക്ക് അതിനെക്കുറിച്ച് കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ല.’ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍, 111 കാരനായ ബ്രിട്ടീഷുകാരന്‍ ജോണ്‍ ടിന്നിസ്വുഡ് പറയുന്നു. തന്റെ ദീര്‍ഘായുസിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. കഴിഞ്ഞ ദിവസം മരണമടഞ്ഞ വെനസ്വേലന്‍ ജുവാന്‍ വിസെന്റെ പെരസ് മോറയില്‍ (111) നിന്നാണ് ലോകത്തിലെ എറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കിരീടം ജോണ്‍ സ്വന്തമാക്കിയത്. ദീര്‍ഘായുസ്സിനായി താന്‍ പ്രത്യേക ഭക്ഷണ രീതിയൊന്നും പിന്തുടരുന്നില്ലെന്നാണ് ജോണ്‍ പറയുന്നത്. എല്ലാ വെള്ളിയാഴ്ചയും തന്റെ പ്രിയപ്പെട്ട ഭക്ഷണം മത്സ്യവും ചിപ്സും അടക്കം ഇഷ്ടമുള്ളതെല്ലാം കഴിക്കാറുണ്ട്. തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം ‘വെറും ഭാഗ്യം’ മാത്രമാണെന്നും ജോണ്‍ പറയുന്നു. 1912ല്‍ വടക്കന്‍ ഇംഗ്ലണ്ടിലെ മെര്‍സിസൈഡിലാണ് ജോണ്‍ ജനിച്ചത്. വിരമിച്ച അക്കൗണ്ടന്റും മുന്‍ തപാല്‍ സേവന പ്രവര്‍ത്തകനുമായ ജോണ്‍ ടിന്നിസ്വുഡിന് 111 വര്‍ഷവും 222 ദിവസവും പ്രായമുണ്ട്. ‘ലോകം, അതിന്റെ വഴിയില്‍, എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു.…
Read More » -
Kerala
മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് വാഹനാപകടം; യുവാവ് മരിച്ചു, നാല് പേർക്ക് പരിക്ക്
മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആനക്കര സ്വദേശി ശ്രീരാഗ് (23)ആണ് മരിച്ചത്. 4 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ചങ്ങരംകുളം ടൗണിലേയ്ക്ക് വന്ന കാറും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാത്രി 11.50 ഓടെയാണ് അപകടമുണ്ടായത്. ശ്രീരാഗ് സഞ്ചരിച്ചിരുന്ന കാറിൽ എതിർ ദിശയിൽ വന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്കും കാർ ഇടിച്ചുകയറി. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചെ 3 മണിയോടെ മരണം സംഭവിച്ചു. പരുക്കേറ്റ് മറ്റ് നാലുപേരും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. ഇവരുടെ നില ഗുരുതരമല്ല.
Read More » -
Health
കോവിഡ് ബാധിതർക്ക് ബുദ്ധിശക്തി കുറയും: ഓർമയെയും വൈജ്ഞാനിക കഴിവുകളെയും പ്രതികുലമായി ബാധിക്കുമെന്നും ശാസ്ത്രജ്ഞർ
കോവിഡ് ബാധ തലച്ചോറിന്റെ ആരോഗ്യത്തെ പലതരത്തില്‍ ബാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ വൈറസ് ബാധ രോഗികളുടെ ബുദ്ധിശക്തി കുറയ്ക്കാമെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കോവിഡ് ബാധിച്ച 18 വയസിന് മുകളില്‍ പ്രായമായ 1,13,000 ആളുകളിലാണ് പഠനം നടത്തിയത്. ഇവരുടെ മെമ്മറി, പ്ലാനിംഗ്, സ്പേഷ്യല്‍ റീസണിംഗ് തുടങ്ങിയ വൈജ്ഞാനിക കഴിവുകള്‍ വിലയിരുത്തിയാണ് ഈ നിഗമനത്തിലെത്തിയത്. രോഗം ബാധിച്ചവര്‍ക്ക് മെമ്മറിയിലും എക്സിക്യൂട്ടീവ് ടാസ്‌ക് പ്രകടനത്തിലും കാര്യമായ കുറവുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. മിതമായ കോവിഡ് ബാധ പോലും ഐക്യുവില്‍ മൂന്ന് പോയിന്റ് കുറയാന്‍ കാരണമാകുമത്രേ. ലക്ഷണങ്ങള്‍ 12 ആഴ്ചയിലധികം നീണ്ടനിന്ന ദീര്‍ഘകാല കോവിഡ് ബാധിച്ചവര്‍ക്ക് ഐക്യുവില്‍ 6 പോയിന്റ് കുറവുണ്ടായതായും ഗവേഷകര്‍ കണ്ടെത്തി. കോവിഡ് തീവ്രമായിരുന്നവരില്‍ ഐക്യുവിന് 9 പോയിന്റ് വരെ കുറവുണ്ടാകാമെന്നും പഠനത്തില്‍ പറയുന്നു. ഒരു തവണ കോവിഡ് വന്നവര്‍ക്ക് വീണ്ടും വൈറസ് ബാധിക്കുമ്പോള്‍ ഐക്യു ശരാശരി രണ്ടു പോയിന്റ് കുറയാമെന്നും ഗവേഷകര്‍…
Read More » -
NEWS
സ്നേഹത്തിൻ്റെ, സാന്ത്വനത്തിൻ്റെ, സഹാനുഭൂതിയുടെ നറുപുഞ്ചിരി പകരൂ
വെളിച്ചം ടീച്ചര്‍ തൻ്റെ ക്ലാസ്സിലെ കുട്ടികളോട് അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വസ്തുവിൻ്റെ ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടു. ചിലര്‍ സ്വന്തം വീടിന്റെ ചിത്രം വരച്ചു. ചിലര്‍ കളിപ്പാട്ടം, ചിലര്‍ പൂച്ചക്കുട്ടി… ഒരു കുട്ടി വരച്ചത് രണ്ടു കൈകളാണ്. ടീച്ചര്‍ അവനോട് ചോദിച്ചു: “നിനക്ക് ഇഷ്ടം ഈ കൈകളാണോ, ഇത് ആരുടെ കൈകളാണ്…?” അവന്‍ പറഞ്ഞു: “ഇത് ടീച്ചറിന്റെ കൈകളാണ്. ടൂര്‍ പോയപ്പോള്‍ കടലില്‍ പോകാന്‍ പേടിച്ചു നിന്ന എനിക്ക് ധൈര്യം തന്നത് ഈ കൈകളാണ്. മൈതാനത്ത് ഞാന്‍ വീണപ്പോള്‍ എന്നെ പിടിച്ചെഴുന്നേല്‍പിച്ചതും ഈ കൈകളാണ്. അതുകൊണ്ട് തന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ കൈകളാണ്.” പ്രിയപ്പെട്ടത് എന്തെന്ന ചോദ്യത്തിന് ഓരോരുത്തരും നല്‍കുന്ന ഉത്തരത്തിന് ചില സാമ്യങ്ങളുണ്ടായിരിക്കും. അവര്‍ തങ്ങളുടെ പ്രിയങ്ങളെ ചേര്‍ത്തുപിടിച്ചവരോ, അപ്രിയസംഭവങ്ങളില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയവരോ ആകാം. ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ വര്‍ഷങ്ങളോളം കൂടെഉണ്ടായ ചിലര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടണമെന്നില്ല. ചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം…
Read More » -
Kerala
‘പവിഴമഴ’യും ‘മോഹമുന്തിരി’യും ‘ഒന്നാം കിളി പൊന്നാൺ കിളി’യും മലയാളിയെ ത്രസിപ്പിച്ച ഭാവഗീതങ്ങൾ
പാട്ടോർമ്മ സുനിൽ കെ ചെറിയാൻ 1. മലയാള സിനിമാ സംഗീതരംഗത്ത് നവഭാവുകത്വം വിളമ്പിയ ‘പവിഴമഴയേ’ എന്ന പാട്ട് ‘അതിരൻ’ എന്ന ചിത്രത്തിലേതാണ്. റിലീസ് ചെയ്‌തത് 2019 ഏപ്രിൽ 12 ന്. പിഎസ് ജയഹരി സംഗീതം നൽകിയ ആദ്യചിത്രം. വിനായക് ശശികുമാർ രചന. ‘ജീവാംശമായി’ എന്ന ഗാനത്തിനു ശേഷം കെ.എസ് ഹരിശങ്കറിന്റെ സ്വരത്തിൽ മറ്റൊരു ഹിറ്റ്. ഇതേ ദിവസമാണ് ‘മധുരരാജ’ റിലീസ്. ‘മോഹമുന്തിരി’ ഇൻസ്റ്റന്റ് ഹിറ്റായി. ബികെ ഹരിനാരായണൻ- ഗോപിസുന്ദർ-സിതാര കൃഷ്‌ണകുമാർ ത്രയം സംഗീതാസ്വാദകരെ ത്രസിപ്പിച്ചു. 2. ‘ഒന്നാം കിളി, പൊന്നാൺ കിളി’ പ്രിയദർശൻ മോഹൻലാൽ ടീമിൻ്റെ ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലെ സൂപ്പർ ഹിറ്റ് ഗാനം. രചന ബീയാർ പ്രസാദ്. സംഗീതം: വിദ്യാസാഗർ (പ്രിയനുമൊത്ത് ആദ്യം). 3. പൂവ്വച്ചൽ ഖാദർ- ശ്യാം ടീം സമ്മാനിച്ച ‘വാസരം തുടങ്ങി’ സാജന്റെ മമ്മൂട്ടിച്ചിത്രം ചക്കരയുമ്മയിലെ (1984) ഹിറ്റ് ഗാനം. മമ്മൂട്ടിയോടൊപ്പം ഹിന്ദി നടി കാജൽ കിരണും ഗാനരംഗത്ത് നിറഞ്ഞാടി. ഇതേ ദിവസം ബാലചന്ദ്രമേനോന്റെ ‘ഏപ്രിൽ 18’ റിലീസായി. …
Read More » -
India
തമിഴ്നാട് ബിജെപി പ്രസിഡന്റ് അണ്ണാമലൈക്ക് എതിരെ കേസെടുത്തു
ചെന്നൈ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തമിഴ്നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈയ്‌ക്കും കോയമ്ബത്തൂർ ജില്ലാ ബിജെപി സെക്രട്ടറി രമേശിനുമെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി ആവാരംപാളയത്ത് അനുവദനീയമായ സമയത്തിനപ്പുറം പ്രചാരണം നടത്തിയതിനാണ് നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലവിലുള്ള മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച്, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍ രാത്രി 10 മണിക്ക് പ്രചാരണം അവസാനിപ്പിക്കണം. ഈ സമയവും കടന്ന് പ്രചാരണം നടത്തിയെന്നാണ് ബിജെപി നേതാക്കള്‍ക്ക് എതിരായ പരാതി.
Read More » -
Kerala
അനില്‍ ആന്‍റണിക്കെതിരെ വക്കീല്‍ നോട്ടീസ്
പത്തനംതിട്ട: ബി.ജെ.പി ദേശീയ സെക്രട്ടറിയും പാർട്ടി വക്താവും പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥിയുമായ അനില്‍ ആന്‍റണിക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ്. ആലപ്പുഴ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അംഗം സജീവ് ജനാർദനനാണ് നോട്ടീസ് അയച്ചത്.ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസിലെ നേതാക്കളും പ്രവർത്തകരും ഇവിടുത്തെ പാർട്ടി പണി നിർത്തി പാകിസ്‌താനിലേക്ക് പോകണമെന്ന അനില്‍ ആന്‍റണിയുടെ പ്രസ്‌താവനക്കെതിരെയാണ് നടപടി. ഇത് കോണ്‍ഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും ആത്‌മാഭിമാനത്തിനാണ് മുറിവേല്‍പിച്ചതെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിക്കെതിരെ തെരുവുനായ്ക്കെളപ്പോലെ കുരക്കുകയാണെന്നും അനില്‍ ആന്‍റണി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷമുള്ള ഈ ആക്ഷേപ പ്രസ്‌താവനകള്‍ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും സജീവ് വ്യക്തമാക്കിയിട്ടുണ്ട്. അനില്‍ ആന്‍റണിയുടെ ദേശവിരുദ്ധ പാർട്ടി വിരുദ്ധ ആക്ഷേപങ്ങള്‍ നിരുപാധികം പിൻവലിക്കണമെന്നും അല്ലെങ്കില്‍ മാനനഷ്ടത്തിന് 10 കോടി രൂപ നല്‍കണമെന്നും സജീവ് ജനാർദനൻ ആവശ്യപ്പെട്ടു. വക്കീല്‍ നോട്ടീസിന്‍റെ കോപ്പി ഡി.ജി.പിക്കും തെരഞ്ഞെടുപ്പു കമീഷനും അയച്ചിട്ടുണ്ട്. ചേർത്തലയിലെ അഭിഭാഷകനായ ഇ.ഡി. സക്കറിയാസാണ് സജീവ് ജനാർദനനുവേണ്ടി വക്കീല്‍ നോട്ടീസ് അയച്ചത്.
Read More » -
India
വൈദികര്‍ സ്കൂളില്‍ സഭാവസ്ത്രം ധരിക്കരുത്; സ്കൂള്‍ പരിസരത്തെ ചാപ്പലുകള്‍ നീക്കം ചെയ്യണം: ഹിന്ദുസംഘടനകൾ
ബാർപേട്ട്: ക്രിസ്ത്യൻ വിദ്യാലയങ്ങളുടെ പരിസരങ്ങളിലുള്ള ദേവാലയങ്ങളും ചാപ്പലുകളും എത്രയും പെട്ടെന്ന് നീക്കണമെന്ന് തീവ്ര ഹിന്ദു സംഘടനയായ കുടുംബ സുരക്ഷ പരിഷത്തും ഹിന്ദു സുരക്ഷ സേനയും. ആസാമിലെ ബാർപേട്ട് പ്രസ് ക്ലബില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അസം ഭരിക്കുന്ന ബിജെപി സർക്കാരും ഈ സംഘടനകളുടെ ആവശ്യങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ക്രൈസ്തവർക്ക് നേരെ ആക്രമണങ്ങള്‍ വർദ്ധിച്ചിട്ടും തടയാനുള്ള നടപടികളൊന്നും സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ മറ്റു മതസ്ഥരായ കുട്ടികളുടെമേല്‍ ക്രിസ്‌ത്യന്‍ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും സ്‌കൂളുകളില്‍ സര്‍വമത പ്രാര്‍ത്ഥനാമുറി സജ്‌ജമാക്കണമെന്നും ഇവർ മാർഗനിർദേശം നല്‍കിയിരുന്നു.15 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ സംഘടന നേരിട്ട് ഇടപെടുമെന്നു.ഇവർ ഭീഷണി മുഴക്കിയിട്ടുണ്ട്. അധ്യാപകരായ വൈദികരും കന്യാസ്ത്രീകളും സ്കൂളുകളില്‍ സഭാ വസ്ത്രങ്ങള്‍ ധരിച്ച് വരാൻ പാടില്ല, സാധാരണ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക, ക്രിസ്ത്യൻ വിദ്യാർത്ഥികള്‍ക്കായി ശനിയാഴ്ചകളില്‍ നടത്തുന്ന മതപഠന ക്ലാസുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ചിട്ടുണ്ട്. ഈ വർഷം ജനുവരി…
Read More » -
Kerala
ബൈക്ക് കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോര്‍ ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കൊല്ലം: ശക്തികുളങ്ങരയില്‍ ബൈക്ക് കെ.എസ്.ആർ.ടി.സി. ലോഫ്ളോർ ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കാവനാട് മുക്കാട് സഹനയില്‍ ജെറോം അബ്രോയുടെയും സൂസി അബ്രോയുടെയും മകൻ ജസ്റ്റസ് ജെ.അബ്രോ (33) ആണ് മരിച്ചത്. ശക്തികുളങ്ങരയിലേക്ക് പോകുകയായിരുന്ന ജസ്റ്റിസിന്റെ ബൈക്ക് എതിരെവന്ന കെ.എസ്.ആർ.ടി.സി. ലോഫ്ളോർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ലണ്ടൻ പാർലമെന്റില്‍ ഷെഫ് ആയി ജോലിചെയ്തുവരികയായിരുന്നു. ജനുവരിയിലാണ് വിവാഹത്തിനുവേണ്ടി നാട്ടിലെത്തിയത്. അടുത്തമാസം തിരിച്ചുപോകാനിരിക്കുകയായിരുന്നു. മൃതദേഹം ശങ്കേഴ്സ് ആശുപത്രിയില്‍ മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് മുക്കാട് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍ നടക്കും.
Read More »