NEWS

മലപ്പുറത്ത് ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു

മലപ്പുറം :ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു. കോഴിക്കോട് കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്.

എടപ്പാള്‍ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരണം. ഏഴു മാസം ഗർഭിണിയായിരുന്നു യുവതി. കുട്ടികളില്ലാത്തതിന് ചികിത്സ തേടിയ ശേഷമാണ് സ്വാതി ഗർഭിണിയായത്.

പരിശോധനകള്‍ക്കായാണ് ഇന്നലെ എടപ്പാളില്‍ എത്തിയത്. പരിശോധനാ സമയത്ത് ഗർഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തി. ഉടൻ തന്ന ലേബർ റൂമില്‍ കയറ്റി കുട്ടിയെ പുറത്തെടുക്കാൻ നീക്കം നടത്തുന്നതിനിടയിലാണ് സ്വാതി മരിക്കുന്നത്.ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.ചികിത്സാ പിഴവടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.

Signature-ad

ചെമ്മരത്തൂര്‍ ചോറോട്ട് കൃഷ്ണ കുമാറിന്റെയും നന്ദജയുടെയും മകളാണ്. പ്രസവത്തോട് അനുബന്ധിച്ച്‌ ചെമ്മരത്തൂരുള്ള സ്വന്തം വീട്ടിലാണ് സ്വാതി നിന്നിരുന്നത്. സഹോദരി: ശ്വേത. സംസ്‌കാരം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചെമ്മരത്തൂരിലെ വീട്ടുവളപ്പില്‍.

Back to top button
error: