ലഖ്നൗ: കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പൊലീസുകാര്‍ക്ക് യൂണിഫോമായി കാഷായ വേഷവും രുദ്രാക്ഷമാലയും.
പൂജാരിമാര്‍ക്ക് സമാനമായിട്ടാണ് പൊലീസുകാരുടെയും വേഷം.പുരുഷ ഉദ്യോഗസ്ഥര്‍ക്ക് മുണ്ടും കുര്‍ത്തയും വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സല്‍വാര്‍ കുര്‍ത്തയുമാണ് ധരിക്കേണ്ടത്.
ഭക്തരെ സ്വാഗതം ചെയ്യുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കുക എന്ന പേരിലാണ് പരമ്ബരാഗത യൂണിഫോമില്‍ നിന്ന് വ്യത്യസ്തമായുള്ള ‘കാവിവത്കരണ’ പരിഷ്‌കരണം.
അതേസമയം വിശ്വാസികള്‍ക്കിടയില്‍ പൊലീസ് യൂണിഫോമിനോടുള്ള തെറ്റിദ്ധാരണയും മോശം കാഴ്ചപ്പാടും മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ഡ്യൂട്ടിയിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് ദിവസത്തെ ട്രെയിനിങ് നല്‍കുമെന്നും പൊലീസ് കമ്മീഷണര്‍ മോഹിത് അഗര്‍വാള്‍ പറഞ്ഞു.