KeralaNEWS

ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ് യുവാവ് മരിച്ചു

കോഴിക്കോട്: ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ് യുവാവ് മരിച്ചു.കൊടുവള്ളിയിലാണ് സംഭവം.

കൊടുവള്ളി ഒതയോത്ത് കണക്കനാംകുന്നുമ്മല്‍ സി.വി. ബഷീർ (39) ആണ് മരിച്ചത്.

Signature-ad

പ്ലാവില്‍ കയറിയ ശേഷം തോട്ടി ഉപയോഗിച്ച്‌ ചക്ക പറിക്കുന്നതിനിടെ തോട്ടിയില്‍ ഘടിപ്പിച്ച കത്തി ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതോടെ നില തെറ്റിയ ബഷീർ താഴേക്ക് വീണു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: