പത്തനംതിട്ട: കനത്ത ചൂടിൽ ആശ്വാസമായി ജില്ലയിൽ ഇന്ന് ലഭിച്ചത് തകർപ്പൻ മഴ.
ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മഴ അരമണിക്കൂറിനുള്ളിൽ പെയ്തൊഴിഞ്ഞെങ്കിലും ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്കൂറോളം നിർത്താതെ തകർത്തുപെയ്യുകയായിരുന്നു.
ഇന്നലെ രാത്രിയിലും ജില്ലയിൽ പലയിടത്തും കനത്ത മഴ ലഭിച്ചിരുന്നു.കുടിവെള്ള ക്ഷാമത്താൽ വലഞ്ഞിരുന്ന മലയോരമേഖലയിലടക്കം ആശ്വാസം പകരുന്നതായിരുന്നു അടുപ്പിച്ച് ലഭിച്ച മഴകൾ.ചൂടിനും നേരിയ തോതിൽ ശമനം ഉണ്ടാക്കാൻ മഴയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
സമീപ ജില്ലകളിലും മോശമല്ലാത്ത മഴ ലഭിച്ചതായാണ് റിപ്പോർട്ട്.തെക്കൻ ജില്ലകളിൽ അടുത്ത രണ്ടു ദിവസം മഴ ലഭിക്കുമെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.