Month: April 2024
-
Crime
വളര്‍ത്തുനായയെ ഉപദ്രവിച്ചത് തടഞ്ഞ വീട്ടമ്മയ്ക്ക് മര്‍ദനം; പോത്തന്‍കോട് 3 പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: വളര്‍ത്തുനായയെ ഉപദ്രവിച്ചത് തടയുകയും വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തതിലുള്ള വിരോധത്തില്‍ മൂന്നംഗ സംഘം വീടുകയറി ആക്രമിച്ചെന്നു പരാതി. കാട്ടായിക്കോണം ശാസ്തവട്ടം വാവറക്കോണം സെന്റ് തോമസ് സ്‌കൂളിനു സമീപം മിനിമോള്‍ (38) നല്‍കിയ പരാതിയില്‍ അയല്‍വാസി കൂടിയായ ശ്രീകാന്ത്, സുഹൃത്തുക്കളായ വിജേഷ് ബാബു, സിബി എന്നിവര്‍ക്കെതിരെ പോത്തന്‍കോട് പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 നാണ് സംഭവം. തലേ ദിവസം ശ്രീകാന്ത് മിനിയുടെ വളര്‍ത്തുനായയെ ഉപദ്രവിക്കുകയും കത്തി കൊണ്ട് കഴുത്തില്‍ കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു. മിനി ഇത് തടയാന്‍ ശ്രമിക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായി അടുത്ത ദിവസം അസഭ്യം വിളിച്ചു കൊണ്ട് വീട്ടിലെത്തിയ അക്രമി സംഘം മിനിയുടെ മുഖത്തിടിച്ചു പരുക്കേല്‍പ്പിക്കുകയും ഇനി പരാതിപ്പെട്ടാല്‍ ബോംബെറിയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി.
Read More » -
Kerala
പ്രധാനമന്ത്രിയുടെ പൊതുയോഗം; കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ മതില്‍ പൊളിച്ചു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിനായി കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ മതില്‍ പൊളിച്ചു. തിങ്കളാഴ്ച നടക്കുന്ന പൊതുയോഗത്തിന് എത്തുന്ന വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഉള്ളിലേക്ക് കൊണ്ടുപോകുന്നതിനായാണ് കോളേജിന്റെ മുൻഭാഗത്തെ ചുറ്റുമതില്‍ രണ്ടിടത്ത് പൊളിച്ചത്. കോളേജ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ രണ്ട് കവാടങ്ങള്‍ നിലവിലുള്ളപ്പോഴാണ് കരിങ്കല്‍ മതില്‍ പൊളിച്ചുമാറ്റി രണ്ട് പുതിയ കവാടങ്ങള്‍ പണിയുന്നത്. പങ്കജകസ്തൂരി ആയുർവേദ മെഡിക്കല്‍ കോളേജ് മൈതാനിയില്‍ പ്രധാനമന്ത്രിയുമായി വരുന്ന ഹെലിക്കോപ്ടർ ഇറക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് തൂങ്ങാംപാറ ചെട്ടിക്കോണത്തെ സ്വകാര്യ സ്ഥലത്താണിപ്പോള്‍ ഹെലിക്കോപ്റ്റർ ഇറക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ട്രയല്‍ റണ്‍ ശനിയാഴ്ച നടന്നു. സുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും പൂർത്തിയായി വരുന്നതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതല്‍ മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ ഗതാഗത നിയന്ത്രണവും ഉണ്ടാകും.
Read More » -
NEWS
ഇസ്രയേലിന് നേരെ ഇറാന്റെ വ്യോമാക്രമണം, പ്രത്യേക യോഗംവിളിച്ച് നെതന്യാഹു
ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ യുദ്ധഭീതിനിലനില്‍ക്കേ ഇസ്രയേല്‍ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാൻ. ഇറാൻ സൈന്യം കൂടാതെ മറ്റ് സഖ്യരാജ്യങ്ങളില്‍ നിന്നും ഇസ്രയേലിനുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു ആക്രമണം. ഇറാനില്‍ നിന്ന് വ്യോമാക്രമണമുണ്ടായതായി ഇസ്രയേല്‍ സേനയും സ്ഥിരീകരിച്ചു.പ്രതിരോധസേന അതീവ ജാഗ്രതയിലാണെന്നും നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഐ.ഡി.എഫ് വ്യക്തമാക്കി. അതേസമയം തങ്ങള്‍ക്കെതിരായ ആക്രമണത്തെ നേരിടാൻ ഇസ്രയേല്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക യോഗവും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുചേർത്തിട്ടുണ്ട്. ഇറാന് പുറമെ യെമനിലെ ഹൂതി വിമതരും ലെബനനിലെ പലസ്തീൻ അനുകൂല സായുധസംഘമായ ഹിസ്ബുള്ളയും ഇസ്രയേലിനെ ആക്രമിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ പിന്തുണയുള്ള സായുധസംഘമാണ് ഹിസ്ബുള്ള. ഏപ്രില്‍ ഒന്നിന് സിറിയയിലെ നയതന്ത്രകാര്യാലയത്തില്‍ ബോംബിട്ട് രണ്ടു സൈനിക ജനറല്‍മാരെ കൊന്ന ഇസ്രയേലിനെ ശിക്ഷിക്കുമെന്ന് ഇറാൻ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ ഇറാൻ തിരിച്ചടിക്കുമെന്ന റിപ്പോർട്ടുകള്‍ പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കേയാണ് ആക്രമണമുണ്ടാകുന്നത്.
Read More » -
Sports
പ്ലേ ഓഫില്‍ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുന്ന ഒഡീഷക്ക് വൻ പരാജയം
ഇന്ത്യൻ സൂപ്പർ ലീഗല്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒഡീഷയെ തകർത്ത് നോർത്തീസ്റ്റ് യുണൈറ്റഡ്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നോർത്ത് ഈസ്റ്റ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വിജയിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. പന്ത്രണ്ടാം മിനിറ്റില്‍ പാർത്ഥിബ് ഗോഗോയിയാണ് നോർത്ത് ഈസ്റ്റിന് ലീഡ് നല്‍കിയത്. തൊട്ടു പിന്നാലെ 16ആം മിനിറ്റില്‍ നെസ്റ്ററിലൂടെ നോർത്ത് ഈസ്റ്റ് ലീഡ് ഇരട്ടിയാക്കി. അതേസമയം 24ആം മിനിറ്റില്‍ ഒഡീഷയ്ക്ക് കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിക്കാൻ അവർക്കായില്ല. റോയി കൃഷ്ണയാണ് പെനാല്‍റ്റി മിസ്സ് ആക്കിയത്. 45ആം മിനിറ്റില്‍ കോണ്‍സം ഫല്‍ഗുണി സിംഗ് കൂടെ ഗോള്‍ നേടിയതോടെ നോർത്ത് ഈസ്റ്റിന്റെ വിജയം ഉറപ്പായി. ഇതോടെ ഒഡിഷ 39 പോയിന്റുമായി നാലാം സ്ഥാനത്തും 26 പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴാം സ്ഥാനത്തും ലീഗ് ഘട്ടം ഫിനിഷ് ചെയ്തു
Read More » -
Kerala
മംഗളാദേവി ചിത്രാ പൗർണമി ഉത്സവം ഏപ്രിൽ 23 ന്
ഇടുക്കി: ഇത്തവണത്തെ മംഗളാദേവി ചിത്രാ പൗർണമി ഉത്സവം ഏപ്രിൽ 23 ന് നടക്കും.പെരിയാർ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് മാത്രമേ ആളുകൾക്ക് പ്രവേശനമുള്ളൂ. ഉത്സവത്തിന് എത്തുന്ന ഭക്തർക്കായി വിവിധ വകുപ്പുകള്‍ ഏർപ്പെടുത്തിയിട്ടുള്ള സജ്ജീകരണങ്ങള്‍ ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജിന്റെയും തേനി ജില്ലാ കളക്ടർ ആർ വി ഷാജീവനയുടെയും നേതൃത്വത്തില്‍ ചേർന്ന യോഗം വിലയിരുത്തി. ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാവനതക്കും മുൻതൂക്കം നല്‍കി പരിസ്ഥിതി സൗഹൃദ ക്ഷേത്ര ദർശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് ഇരു കലക്ടർമാരും അറിയിച്ചു. ഏപ്രില്‍ 23നാണ് ഉത്സവം. രാവിലെ നാല് മണി മുതല്‍ ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാർ, സഹായികള്‍ എന്നിവരെ ക്ഷേത്രത്തിലേക്ക് കടത്തിവിടും. അഞ്ചുമണിയോടെ ട്രാക്ടറുകളില്‍ ഭക്ഷണവും കയറ്റിവിടും. ഓരോ ട്രാക്ടറുകളിലും ആറു പേരില്‍ കൂടുതല്‍ ഉണ്ടാവാൻ പാടില്ല. ട്രാക്ടറുകളില്‍ 18 വയസില്‍ താഴെയുള്ള കുട്ടികളെയും അനുവദിക്കില്ല. ഉച്ചക്ക് 2.30ന് ശേഷം ആരെയും മല മുകളിലേക്ക് കയറ്റി വിടില്ല. വൈകിട്ട് 5.30ന് ശേഷം…
Read More » -
Kerala
കേരളത്തിന് മൂന്ന് സ്പെഷല്‍ ട്രെയിനുകള്‍ കൂടി
തിരുവനന്തപുരം: സമ്മർ സീസണിലെ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിന് മൂന്ന് സ്പെഷല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ച് റെയില്‍വേ. ഷാലിമാർ – കൊച്ചുവേളി,സെക്കന്തരാബാദ്- കൊല്ലം, എറണാകുളം – ഹസ്രത്ത് നിസാമുദീൻ എന്നീ റൂട്ടുകളിലാണ് സ്പെഷല്‍ ട്രെയിനുകള്‍ സർവീസ് നടത്തുക. 07193 സെക്കന്തരാബാദ് – കൊല്ലം സ്പെഷല്‍ 17, 24, മേയ് ഒന്ന്, എട്ട്, 15, 22, 29, ജൂണ്‍ 12, 19, 26 ദിവസങ്ങളില്‍ വൈകുന്നേരം 6.40ന് സെക്കന്തരാബാദില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.55ന് കൊല്ലത്ത് എത്തും. 07194 കൊല്ലം – സെക്കന്തരാബാദ് സർവീസ് 19, 26, മേയ് മൂന്ന്, 10, 17, 24, 31 ജൂണ്‍ 14, 21, 28 തീയതികളില്‍ രാവിലെ 2.30 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാത്രി 7.40ന് സെക്കന്തരാബാദില്‍ എത്തും. എസി ഫസ്റ്റ് ക്ലാസ് – രണ്ട്, ഏസി ടൂ ടയർ – ആറ്, എസി ത്രീ ടയർ –…
Read More » -
Sports
അവസാന മത്സരത്തില്‍ ഗോകുലത്തിന് വൻ വിജയം;6-1ന് മണിപ്പൂർ ക്ലബിനെ തകർത്തു
കോഴിക്കോട്: ഐ ലീഗ് സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഗോകുലത്തിന് വൻ വിജയം. മണിപ്പൂർ ക്ലബ് ട്രാവു എഫ്.സിക്കെതിരെ 6-1ന്റെ തകർപ്പൻ വിജയമാണ് ഗോകുലം സ്വന്തം ഗ്രൗണ്ടില്‍ കുറിച്ചത്. 19ാം മിനിട്ടില്‍ അലക്‌സ് , 29, 34 മിനിട്ടുകളില്‍ നൗഫല്‍, 39ാം മിനിട്ടില്‍ കൊംറോണ്‍ എന്നിവർ ആദ്യപകുതിയില്‍ വലകുലുക്കി. രണ്ടാം പകുതിയില്‍ 90 +2 മിനിട്ടില്‍ മറ്റിജ ബാബോവിച് 90 +4 മിനിട്ടില്‍ നിക്കോള എന്നിവരാണ് ഗോളുകള്‍ നേടിയത്. 61 ാം മിനിട്ടില്‍ ഇസ്സാക് നൂഹു പെനാല്‍റ്റിയിലൂടെ ട്രാവുവിന്റെ ആശ്വാസ ഗോള്‍ നേടി. ഇന്നലെ നേടിയ ഗോളോടുകൂടെ 19 ഗോളുകളുമായി ഗോകുലം ക്യാപ്റ്റൻ അലക്‌സാണ്‍ഡ്രോ സാഞ്ചസ് ലോപ്പസ് ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. അഞ്ച് ഗോളുകളുമായി മലയാളി താരം നൗഫല്‍ ആണ് ലീഗില്‍ ഗോകുലത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഇന്ത്യൻ കളിക്കാരൻ. വിജയത്തോടെ ഗോകുലം പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.ടൂർണമെന്റില്‍ 24 മത്സരങ്ങളില്‍ നിന്ന് 12 വിജയവും ആറ്…
Read More » -
Sports
ഏപ്രിൽ 19- ന് കേരള ബ്ലാസ്റ്റേഴ്സ് x ഒഡീഷ എഫ്‌സി
ഭുവനേശ്വർ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോളില്‍ ഇത്തവണത്തെ പ്ലേ ഓഫ് മത്സരങ്ങളുടെയും സെമിയുടെയും ഷെഡ്യൂളുകളായി. 19, 20 തീയതികളിലായി പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കും. നോക്കൗട്ട് അടിസ്ഥാനത്തിലാണ് പ്ലേഓഫ്. ജയിക്കുന്ന രണ്ട് ടീമുകള്‍ ഫൈനലിലേക്ക് മുന്നേറും. അതേസമയം ലീഗ് തല അന്തിമ പട്ടികയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ നേരിട്ട് സെമിയില്‍ പ്രവേശിക്കുമ്പോള്‍ മൂന്ന് മുതല്‍ ആറ് വരെയുള്ള സ്ഥാനക്കാര്‍ക്കാണ് പ്ലേ ഓഫ് കളിക്കേണ്ടിവരിക.ഇതില്‍ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരമാണ് ഒന്ന്. മറ്റൊരു കളിയില്‍ നാലും അഞ്ചും സ്ഥാനക്കാര്‍ തമ്മില്‍ കളിക്കും. ജയിക്കുന്നവര്‍ സെമിയിലേക്ക് മുന്നേറും. നിലവില്‍ മുംബൈ സിറ്റി ഒന്നാം സ്ഥാനത്തും മോഹന്‍ ബഗാന്‍ രണ്ടാമതും നില്‍ക്കുന്നു. ഈ രണ്ട് ടീമുകള്‍ക്കുമാണ് നിലവില്‍ നേരിട്ട് സെമി യോഗ്യതയ്ക്ക് സാധ്യത കൂടുതലുള്ളത്. എഫ്‌സി ഗോവ, ഒഡിഷ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിന്‍ എഫ്‌സി ടീമുകളാണ് നോക്കൗട്ട് സാധ്യതയിലുള്ള നാല് ടീമുകള്‍. ഇതുപ്രകാരം ഏപ്രിൽ 19 ന് കേരള…
Read More » -
NEWS
റാമോജി അക്കാദമിയില്‍ സൗജന്യ സിനിമാപഠനം; അപേക്ഷകള്‍ ക്ഷണിച്ചു
ഹൈദരാബാദ്:റാമോജി ഫിലിം സിറ്റിയിലെ റാമോജി അക്കാദമി ഓഫ് മൂവീസ് (റാം) മലയാള ഭാഷയില്‍ ഓണ്‍ലൈൻ സിനിമ കോഴ്സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ സമഗ്ര പഠനം ഉറപ്പാക്കുന്ന കോഴ്സ് സൗജന്യമാണ്. കഥ, തിരക്കഥ, സംവിധാനം, അഭിനയം, സിനിമ നിർമാണം, എഡിറ്റിങ്, ഡിജിറ്റല്‍ ഫിലിം മേക്കിങ് എന്നിവയാണ് കോഴ്സുകള്‍. താല്‍പര്യമുള്ളവർക്ക് www.ramojiacademy.com എന്ന സൈറ്റില്‍ ലോഗ് ഓണ്‍ ചെയ്യുക.
Read More » -
Kerala
ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
എറണാകുളം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോയമ്ബത്തൂർ സ്വദേശി വസന്തകുമാർ ആണ് മരിച്ചത്. അതിരപ്പിള്ളി ആനമല റോഡില്‍ ആനക്കയം പാലത്തിന് സമീപത്തു വച്ചായിരുന്നു അപകടം. വസന്തകുമാറിനെ ചാലക്കുടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More »