SportsTRENDING

പ്ലേ ഓഫില്‍ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുന്ന ഒഡീഷക്ക് വൻ പരാജയം

ന്ത്യൻ സൂപ്പർ ലീഗല്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒഡീഷയെ തകർത്ത് നോർത്തീസ്റ്റ് യുണൈറ്റഡ്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍  നോർത്ത് ഈസ്റ്റ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വിജയിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. പന്ത്രണ്ടാം മിനിറ്റില്‍ പാർത്ഥിബ് ഗോഗോയിയാണ് നോർത്ത് ഈസ്റ്റിന് ലീഡ് നല്‍കിയത്. തൊട്ടു പിന്നാലെ 16ആം മിനിറ്റില്‍ നെസ്റ്ററിലൂടെ നോർത്ത് ഈസ്റ്റ് ലീഡ് ഇരട്ടിയാക്കി.

അതേസമയം 24ആം മിനിറ്റില്‍ ഒഡീഷയ്ക്ക്  കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിക്കാൻ അവർക്കായില്ല. റോയി കൃഷ്ണയാണ് പെനാല്‍റ്റി മിസ്സ് ആക്കിയത്. 45ആം മിനിറ്റില്‍ കോണ്‍സം ഫല്‍ഗുണി സിംഗ് കൂടെ ഗോള്‍ നേടിയതോടെ നോർത്ത് ഈസ്റ്റിന്റെ വിജയം ഉറപ്പായി.

Signature-ad

 

ഇതോടെ ഒഡിഷ 39 പോയിന്റുമായി നാലാം സ്ഥാനത്തും 26 പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴാം സ്ഥാനത്തും ലീഗ് ഘട്ടം ഫിനിഷ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: