നോക്കൗട്ട് അടിസ്ഥാനത്തിലാണ് പ്ലേഓഫ്. ജയിക്കുന്ന രണ്ട് ടീമുകള്‍ ഫൈനലിലേക്ക് മുന്നേറും.
അതേസമയം ലീഗ് തല അന്തിമ പട്ടികയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ നേരിട്ട് സെമിയില്‍ പ്രവേശിക്കുമ്പോള്‍ മൂന്ന് മുതല്‍ ആറ് വരെയുള്ള സ്ഥാനക്കാര്‍ക്കാണ് പ്ലേ ഓഫ് കളിക്കേണ്ടിവരിക.ഇതില്‍ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരമാണ് ഒന്ന്. മറ്റൊരു കളിയില്‍ നാലും അഞ്ചും സ്ഥാനക്കാര്‍ തമ്മില്‍ കളിക്കും. ജയിക്കുന്നവര്‍ സെമിയിലേക്ക് മുന്നേറും.
നിലവില്‍ മുംബൈ സിറ്റി ഒന്നാം സ്ഥാനത്തും മോഹന്‍ ബഗാന്‍ രണ്ടാമതും നില്‍ക്കുന്നു. ഈ രണ്ട് ടീമുകള്‍ക്കുമാണ് നിലവില്‍ നേരിട്ട് സെമി യോഗ്യതയ്ക്ക് സാധ്യത കൂടുതലുള്ളത്. എഫ്‌സി ഗോവ, ഒഡിഷ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിന്‍ എഫ്‌സി ടീമുകളാണ് നോക്കൗട്ട് സാധ്യതയിലുള്ള നാല് ടീമുകള്‍.
ഇതുപ്രകാരം ഏപ്രിൽ 19 ന് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയുമായി ഏറ്റുമുട്ടും.ഭുവനേശ്വറിൽ വച്ചാണ് മത്സരം.ഏപ്രിൽ 20 ന് എഫ്‌സി ഗോവയും ചെന്നൈയിൻ എഫിസും തമ്മിൽ മാറ്റുരയ്ക്കും.ഗോവയിൽ വച്ചാണ് ഈ മത്സരം.
23, 24 തീയതികളിലായി സെമി ഫൈനല്‍ ആദ്യപാദ മത്സരങ്ങള്‍ അരങ്ങേറും. രണ്ടാം പാദ മത്സരങ്ങള്‍ 28, 29 തീയതികളിലായും നടക്കും. ഈ സീസണിലെ ഫൈനല്‍ പോരാട്ടം മെയ് നാലിനാണ് നിശ്ചയിച്ചിരിക്കുന്നത്. ഫൈനല്‍ വേദി പിന്നീടാകും പ്രഖ്യാപിക്കുക.