Month: April 2024

  • Kerala

    ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ കോഴിക്കോട്, പാലക്കാട്, വയനാട് സ്വദേശികള്‍

    കോഴിക്കോട്: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ കോഴിക്കോട് സ്വദേശിയും. രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്താണ് കപ്പലില്‍ കുടുങ്ങിയിട്ടുള്ളത്. ശ്യാനാഥ് അടക്കം മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 25 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ 17 പേരും ഇന്ത്യക്കാരാണ്. ശ്യംനാഥിനെ കൂടാതെ പാലക്കാട് സ്വദേശി സുമേഷും വയനാട്ടുകാരനായ പി.വി.ധനേഷുമാണ് കപ്പലിലുള്ള മലയാളികള്‍. ശ്യാംനാഥ് ലക്ഷദീപ് അഡ്മിനിസ്ട്രേഷന്‍ ഓഫീസില്‍ നിന്ന് വിരമിച്ച രാമനാട്ടുകര സ്വദേശി പി. വി. വിശ്വനാഥന്റെ മകനാണ്. ശനിയാഴ്ച ശ്യാംനാഥ് തന്നോടും ഭാര്യയോടും സംസാരിച്ചിരുന്നു. അപ്പോള്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വിശ്വനാഥന്‍ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. കപ്പല്‍ കമ്പനിയുടെ മുംബൈയിലെ ഓഫീസില്‍ നിന്ന് തന്നെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ദുബായില്‍നിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരുകയായിരുന്ന ‘എം.എസ്.സി. ഏരീസ്’ എന്ന കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ഇറാന്റെ ഔദ്യോഗികസേനാ വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി.) ശനിയാഴ്ച പിടിച്ചെടുത്ത് തീരത്തേക്കടുപ്പിച്ചത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരിടൈമിന്റേതാണ് പോര്‍ച്ചുഗീസ് പതാക നാട്ടിയ എം.എസ്.സി.…

    Read More »
  • Crime

    പട്ടാമ്പിയില്‍ കത്തിയ നിലയില്‍ യുവതിയുടെ മൃതദേഹം; കുത്തിവീഴ്ത്തി കത്തിച്ചെന്ന് സംശയം

    പാലക്കാട്: പട്ടാമ്പിയില്‍ സ്ത്രീയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ കെ.പി. പ്രവിയ (30) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പട്ടാമ്പി പൊലീസ് അറിയിച്ചു. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ് മരിച്ച പ്രവിയ. പ്രവിയ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കത്തിയ നിലയിലാണ്. ജോലിക്കായി വരുന്ന സമയത്ത് സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതാണെന്നാണ് വിവരം. പ്രവിയയെ കുത്തിവീഴ്ത്തിയ ശേഷം കത്തിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രവിയയുടെ വിവാഹം അടുത്ത ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അടുപ്പമുണ്ടായിരുന്ന യുവാവ് ആക്രമിച്ചെന്നാണ് വിവരം.  

    Read More »
  • Kerala

    ഇക്കുറിയും കയറ്റുമതി ചെയ്തത് ടണ്‍കണക്കിന് കൊന്നപ്പൂവും കണിവെള്ളരിയും

    കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇക്കുറിയും കടൽ കടന്നത് ടണ്‍കണക്കിന് കൊന്നപ്പൂവും കണിവെള്ളരിയും.ഏറെയും ഗൾഫ് രാജ്യങ്ങളിലേക്കായിരുന്നു. കിലോഗ്രാമിന് 180 മുതല്‍ 220 രൂപ വരെ നല്‍കിയാണ് പല ഭാഗങ്ങളില്‍നിന്നായി കണിക്കൊന്ന ശേഖരിച്ചത്. എന്നാല്‍ കണി വെള്ളരിയേറെയും മലബാർ മേഖലയില്‍നിന്നാണ് ശേഖരിച്ചത്. കണിക്കൊന്ന വാടാതിരിക്കാനും തണ്ടില്‍നിന്ന് അടർന്നുപോകാതിരിക്കാനും തെർമോകോള്‍ പെട്ടിയില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. പ്രത്യേക ജെല്ലും പെട്ടിയില്‍ വെക്കും. ഇതിനകം രണ്ടര ടണ്ണിലേറെ കണിക്കൊന്നയാണ് നെടുമ്ബാശ്ശേരിയില്‍നിന്ന് വിദേശത്തെത്തിയത്. യാത്രക്കാർ കുറവാകുന്ന സമയം നോക്കിയാണ് ഇവ കൂടുതലായി വിമാനങ്ങളില്‍ അയക്കുന്നത്.

    Read More »
  • Kerala

    ഇന്ദുവിന് വിഷുക്കൈനീട്ടമായി ശോഭന ജോര്‍ജ് നല്‍കിയത് പുത്തൻ വീട്; ഇതാ മറ്റൊരു റിയല്‍ കേരള സ്റ്റോറി

    കടയ്ക്കല്‍: കാറ്റാടിമൂട് ഭാർഗവ വിലാസത്തില്‍ ഇന്ദുവിനും കുടുംബത്തിനും വിഷുക്കൈനീട്ടമായി കിട്ടിയത് അടച്ചുറപ്പുള്ള പുത്തൻ വീട്. പൊട്ടി പൊളിഞ്ഞ വീട്ടില്‍ ഇഴജന്തുക്കളെ ഭയന്ന് കഴിയുന്ന ഇന്ദുവിന്റെയും കുടുംബത്തിന്റെയും ജീവിതത്തെ കുറിച്ചറിഞ്ഞ പ്രവാസിയായ പത്തനംത്തിട്ട മല്ലപ്പള്ളി കീഴ്വായ്പൂർ മേത്തറില്‍ വീട്ടില്‍ ശോഭന ജോർജ്ജാണ് ഇന്ദുവിന് പുതിയ വീട് നിർമ്മിച്ച്‌ നല്‍കിയത്. നിർമ്മാണം പൂർത്തിയായ വീട് വിഷു കൈനീട്ടമായി ഇന്ദുവിന് ഇന്നലെ കൈമാറി. കാറ്റാടിമൂട് ജംക്‌ഷനു സമീപത്തു മണ്ണു കൊണ്ടു നിർമിച്ച 70 വർഷം പഴക്കമുള്ള വീട്ടിലായിരുന്നു ഇന്ദുവും ഭർത്താവ് ബൈജുവും മകൻ അർജുനും താമസിച്ചിരുന്നത്. ഇഴജന്തുക്കള്‍ ഉള്‍പ്പെടെ വീടിനകത്തും പരിസരത്തും താവളം ആക്കിയിരുന്നു. ഇതിനിടയില്‍ വീടിനകത്തു വച്ച്‌ ഇന്ദുവിനു പാമ്ബിന്റെ കടിയേറ്റു. പൊട്ടി പൊളിഞ്ഞ വീട്ടിലെ ഇന്ദുവിന്റെയും കുടുംബത്തിന്റെയും കഥ അഡ്വ. എസ്.സെബി വഴി പുറത്തറിഞ്ഞു. ഇതറിഞ്ഞ ശോഭന ജോർജ് ഇവരുമായി ബന്ധപ്പെട്ട് വീട് നിർമിച്ചു നല്‍കാമെന്ന് ഉറപ്പു നല്‍കി. ദുബായ്‌യില്‍ 33 വർഷമായി നഴ്സാണു ശോഭന ജോർജ്. 8 ലക്ഷം രൂപയോളം ചെലവഴിച്ച്‌…

    Read More »
  • LIFE

    നായികയായി മീന വേണം! 63-കാരനായ രാമരാജനൊപ്പം അഭിനയിക്കില്ലെന്ന് നടി മീന; നടിക്കെതിരെ രോഷം

    തമിഴ് സിനിമയില്‍ ബാലതാരമായി അഭിനയിച്ച് പിന്നീട് നായികമായി മാറി പിന്നീട് തമിഴ് സിനിമാ ലോകത്ത് വലിയ ആരാധകരെ നേടിയ നടിയാണ് മീന. 1982ല്‍ നെഞ്ചങ്കള്‍ എന്ന ശിവജി ഗണേഷന്‍ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് മീന സിനിമയിലേക്കെത്തിയത്. തുടര്‍ന്ന് എങ്കേയോ കേട്ട കുരല്‍, അന്‍പുള്ള രജിനികാന്ത് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. തുടര്‍ന്ന് രജിനികാന്തിനൊപ്പം യജമാന്‍, എന്‍ രാസാവിന്‍ മനസിലെ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച പ്രതികരണമാണ് നായിക എന്ന രീതിയില്‍ നടി മീനയ്ക്ക് നേടിക്കൊടുത്തത്. രജിനികാന്തിനൊപ്പം മീന ആദ്യം ബാലതാരമായാണ് അഭിനയിച്ചത് അതിന് ശേഷം നായികയായി യജമാനിലെത്തിയപ്പോള്‍ ആ കൂട്ടുകെട്ട് ഒരേ സമയം വിമര്‍ശനം നേടുകയും നടിക്ക് ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുന്‍നിര നായികമാരുടെ കൂടെ അഭിനയിച്ച മീന കമല്‍ഹാസന്‍, അര്‍ജുന്‍, വിജയ്, വിജയകാന്ത്, സത്യ രാജ് തുടങ്ങി നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു. 2009ല്‍ മീന ബംഗലൂരു കാരനായ വിദ്യാസാഗറിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു…

    Read More »
  • Kerala

    വീടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ ഇത്രയേയുള്ളൂ കാര്യം 

    പകലെന്നല്ല, രാത്രിയിൽ പോലും വീട്ടിനകത്ത് ഇരിക്കാൻ പറ്റാത്തത്ര  ചൂടാണ് അനുഭവപ്പെടുന്നത്. എല്ലാവരും ഉരുകിയൊലിക്കുകയാണ്. എസിയുള്ളവർക്ക് പ്രശ്നമില്ല.എന്നാൽ മുഴുവന്‍ സമയം ഉപായയോഗിക്കുന്നതോടെ കറന്റ് ബില്ല് കണ്ടാല്‍ ശരീരം അതിലും വിയർക്കും. ഫാനിന്റെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം.ചൂടുകാറ്റാണ് അതിൽനിന്നും വരിക.അതിനാൽ തന്നെ വീടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ ലളിതമായ ചില മാർഗ്ഗങ്ങൾ നോക്കാം. സ്റ്റീല്‍ പാത്രത്തില്‍ ഐസ് ക്യൂബുകള്‍ നിറച്ച്‌ ഫാനിന് താഴെ വെയ്ക്കാം.അല്ലെങ്കിൽ ഒരു ബക്കറ്റ് വെള്ളം പിടിച്ചുവച്ചാലും  മതി.ഇത് മുറിയില്‍ തണുപ്പ് പകരും. ഫാനിന്റെ കാറ്റിനും കുളിര്‍മ പകരും.  വീടിനുള്ളില്‍ ചെടികള്‍ വെച്ചുപിടിക്കുന്നതും നല്ലതാണ്. പൂ പാത്രങ്ങളിലും വെള്ളം നിറച്ചുവെക്കുന്നത് ചൂട് കുറയ്ക്കാന്‍ നല്ലതാണ്. എതിർ ദിശയിലെ ജനാലകള്‍ തുറന്നിടുന്നതും ചൂടിനെ പുറന്തള്ളാന്‍ സഹായിക്കും. വീടിന് ഇളംനിറങ്ങള്‍ നല്‍കുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കും. രാവിലെ തന്നെ ജനാല തുറന്നിടുകയാണ് നമ്മളില്‍ കൂടുതല്‍ പേരും ചെയ്യുന്നത്.രാത്രിയില്‍ അടച്ചിടുകയും ചെയ്യും. വീടിനുള്ളിലെ തണുപ്പ് നിലനില്‍ക്കാല്‍ പകല്‍സമയം ജനാല തുറന്നിടരുത്. പകല്‍ ജനാല തുറന്നിടുന്നത് ചൂട് അകത്തേയ്ക്ക്…

    Read More »
  • Crime

    ചിന്ത ജെറോമിനെ കാറിടിച്ചു പരിക്കേല്‍പ്പിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

    പത്തനംതിട്ട: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ചെന്നു പരാതി. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചിന്തയുടെ പരാതിയിലാണു നടപടി. ഇന്നലെ രാത്രി എട്ടിന് തിരുമുല്ലവാരം കടപ്പുറത്ത് വച്ചായിരുന്നു സംഭവം. ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ മനഃപൂര്‍വം കാര്‍ പിന്നോട്ടെടുത്ത് ഇടിക്കുകയായിരുന്നുവെന്നാണു പരാതി. അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെയ്ദലി, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം, ഗൂഢാലോചന, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പരിക്കേറ്റ ചിന്ത സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു. കാര്‍ പിന്നോട്ടെടുത്തപ്പോള്‍ അബദ്ധത്തില്‍ ചിന്തയുടെ ദേഹത്ത് തട്ടിയതാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് വിശദീകരണം.    

    Read More »
  • Crime

    വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അതിഥിതൊഴിലാളി അറസ്റ്റില്‍

    ആലപ്പുഴ: വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അന്തര്‍സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡ് സ്വദേശിയായ ദേവാനന്ദാണ് (30) അറസ്റ്റിലായത്. ഹരിപ്പാട് ഡാണാപ്പടി ജംഗ്ഷന് സമീപം വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോകാനാണ് ഇയാള്‍ ശ്രമിച്ചത്. കുട്ടിയുടെ സഹോദരന്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയും ഇയാള്‍ കുട്ടിയെ ഉപേക്ഷിച്ച് സമീപത്തെ കടയില്‍ കയറി ഒളിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. പരസ്പരവിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നതെന്നും പേരും മറ്റു വിവരങ്ങളും യഥാര്‍ഥമാണോയെന്ന് അന്വേഷണത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂവെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിന് ഉപയോഗിക്കാനാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

    Read More »
  • Kerala

    അപ്പനും മകനും ഒരുമിച്ചിറങ്ങിയ സാഹചര്യത്തില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കേണ്ടതാണ്; തുഷാര്‍ വെള്ളാപ്പള്ളിയെ പരിഹസിച്ച്‌ പി സി ജോര്‍ജ്

    കോട്ടയം: തുഷാര്‍ വെള്ളാപ്പള്ളിയെ പരിഹസിച്ച്‌ വീണ്ടും പി.സി ജോര്‍ജ്  രംഗത്ത്. അപ്പനും മകനും ഒരുമിച്ചിറങ്ങിയ സാഹചര്യത്തില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കേണ്ടതാണെന്ന് ജോര്‍ജ് പറഞ്ഞു. കോട്ടയത്തെ എന്‍ഡിഎയുടെ പ്രചരണ രംഗത്ത് നിന്നും ജോര്‍ജിനെ പൂര്‍ണമായും ഒഴിവാക്കിയ സാഹചര്യത്തിലാണ് പ്രതികരണം. കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു പരിഹാസം. ജില്ലയിലെ പ്രധാന നേതാവായിട്ടും കോട്ടയത്തെ എന്‍ഡിഎയുടെ പ്രചരണങ്ങളില്‍ നിന്നും ജോര്‍ജിനെ പൂര്‍ണമായും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. തുഷാറുമായുള്ള അഭിപ്രായ ഭിന്നതയാണ് ജോര്‍ജിനെ ഒഴിവാക്കാന്‍ കാരണം. ഇതിനിടയിലാണ് തുഷാറിനെ പരിഹസിച്ച്‌ ജോര്‍ജ് വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

    Read More »
  • Crime

    സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ്; അക്രമിസംഘം വെടിയുതിര്‍ത്തത് മൂന്നുതവണ

    മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ സല്‍മാന്‍ ഖാന്റെ വസതിയായ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു സംഭവം. നടന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് താരത്തിന്റെ വീടിന് പുറത്തും പരിസരത്തും കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തി. ഞായറാഴ്ച രാവിലെ തന്നെ ഫൊറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിച്ചു. ബാന്ദ്ര പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് ഉടന്‍തന്നെ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഗോള്‍ഡി ബ്രാറില്‍നിന്നും ലോറന്‍സ് ബിഷ്ണോയില്‍നിന്നും സല്‍മാന്‍ ഖാന് നേരത്തെ വധഭീഷണിയുണ്ടായിരുന്നു. തങ്ങളുടെ ഹിറ്റ്ലിസ്റ്റില്‍ സല്‍മാന്‍ ഖാന്‍ ഉണ്ടെന്നായിരുന്നു ഗോള്‍ഡി ബ്രാര്‍ മാസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നത്. ഇതിനുപിന്നാലെ ഇ-മെയില്‍ മുഖേനയും നടന് ഭീഷണിസന്ദേശങ്ങള്‍ ലഭിച്ചിരുന്നു.ലോറന്‍സ് ബിഷ്ണോയില്‍നിന്ന് വധഭീഷണി ഉയര്‍ന്നതിന് പിന്നാലെ സല്‍മാന്‍ ഖാന് വൈ പ്ലസ്…

    Read More »
Back to top button
error: