Month: April 2024

  • NEWS

    മലയാളി ഹൃദയാഘാതത്തെ തുടർന്ന് റിയാദില്‍ മരിച്ചു

    റിയാദ്: തൃശൂർ സ്വദേശിയായ യുവ എഞ്ചിനീയർ ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ റിയാദില്‍ നിര്യാതനായി. കുഴിക്കാട്ടുശ്ശേരി താഴേക്കാട് സ്വദേശി സർജില്‍ കൃഷ്ണ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ടോയ്‌ലെറ്റില്‍ പോയ ഇദ്ദേഹം തിരിച്ചു വരാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ നോക്കിയപ്പോള്‍  അവശനിലയില്‍ കാണപ്പെടുകയായിരുന്നു. ഉടൻ ആംബുലൻസില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.  ഓട്ടോമൊബൈല്‍ എഞ്ചിനിയറായ സർജില്‍ ഒന്നര മാസം മുമ്ബാണ് റിയാദില്‍ ജോലിക്കെത്തിയത്.പിതാവ്: ഉണ്ണികൃഷ്ണൻ മറ്റപറമ്ബില്‍ ചാത്തൻ, മാതാവ്: വത്സല. സിറില്‍ കൃഷ്ണ സഹോദരനാണ്.

    Read More »
  • NEWS

    ഇസ്രായേല്‍ കപ്പല്‍ ഇറാൻ പിടിച്ചെടുത്തു; മലയാളികളുൾപ്പടെ ബന്ദികള്‍ 

    ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ കാര്യങ്ങള്‍ കൈവിടുന്നു. ഇസ്രായേല്‍  ഉടമസ്ഥതയിലുള്ള കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തു.ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള സ്ഥലത്ത് വച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്.  കപ്പലില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുമുണ്ടെന്നാണ് വിവരം.ഇസ്രായേലി കോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ കമ്ബനിയുടേതാണ് കപ്പല്‍. ഫുജൈറ തുറമുഖത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് വച്ചാണ് കപ്പല്‍ പിടിച്ചതെന്നും വാര്‍ത്തകളുണ്ട്. കപ്പല്‍ ഇറാന്‍ തീരത്തേക്ക് അടുപ്പിച്ചുവെന്നാണ് വിവരം. സിറിയയിലെ ഇറാന്റെ എംബസി ഇസ്രായേല്‍ ആക്രമിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇറാന്റെ രണ്ട് സൈനിക കമാന്റര്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.കപ്പലിലെ ജീവനക്കാരാണ് മലയാളികള്‍. ഇവര്‍ക്ക് പുറമെ മറ്റു ജീവനക്കാരും കപ്പലിലുണ്ട്. പാലക്കാട് സ്വദേശിയാണ് ഒരു മലയാളി. പിടികൂടുന്നതിന് മുമ്ബ് ഇവര്‍ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ സൈന്യത്തിന് ഉപരോധിക്കാന്‍ സാധിക്കുന്ന പ്രദേശമാണ്. ലോകത്തെ കടല്‍ ചരക്കുപാതയില്‍ പ്രധാനപ്പെട്ടതാണ് ഹോര്‍മുസ് കടലിടുക്ക്. ഈ പാത തടഞ്ഞാല്‍ ലോകത്തെ ചരക്കു ഗതാഗതം സ്തംഭിക്കും. നേരത്തെ ചെങ്കടല്‍ പാത യമനിലെ ഹൂതികള്‍ ഉപരോധിച്ചിരുന്നു. ഇസ്രായേലിലേക്ക് പോകുന്നതും വരുന്നതുമായ കപ്പലുകള്‍ ഇവര്‍…

    Read More »
  • Kerala

    റഹീമിന്റെ മോചനത്തിന് പണം കണ്ടെത്തിയിട്ടും കൈവിടാതെ ബോബി ചെമ്മണ്ണൂര്‍; ഉപജീവനത്തിനുള്ള സഹായവും പ്രഖ്യാപിച്ചു

    കോഴിക്കോട്: സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്ബുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍. മലയാളികള്‍ ഒന്നടങ്കം കൈകോര്‍ക്കുമെന്ന് ഉറപ്പായിരുന്നു. മലയാളികള്‍ ദൗത്യം ഏറ്റെടുത്ത് ആ വിശ്വാസം തെളിയിച്ചു. അബ്ദുള്‍ റഹീമിനെ ജീവനോടെ നാട്ടിലെത്തിച്ച ശേഷം ഉമ്മയുടെ അടുത്തേക്ക് പോകും. അബ്ദുല്‍ റഹീമിനു വേണ്ടി നേരത്തെ പ്രഖ്യാപിച്ച ലക്കി ഡ്രോ തുടരും. ആ പണം റഹീമിന്റെ പുനരധിവാസത്തിനായി ചെലവഴിക്കും. അബ്ദുള്‍ റഹീം തിരിച്ചെത്തിയാല്‍ ഉപജീവനത്തിന് വേണ്ടി ബോച്ചേ ടീ പൗഡർ ഹോള്‍സെയില്‍ ഷോപ്പ് വെച്ച്‌ കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. ദയാധനത്തിലേക്ക് ആദ്യം ഒരു കോടി രൂപ നല്‍കിയത് ബോബി ചെമ്മണ്ണൂരായിരുന്നു. ദയാധനം കണ്ടെത്താൻ ലക്കി ഡ്രോയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. റിയാദില്‍ തടവിലുള്ള അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തും പുറത്തും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്. നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്ബ് 34.45 കോടി രൂപ ലഭിച്ചു. ലോകത്തിന്റെ…

    Read More »
  • Kerala

    കോണ്‍ഗ്രസ് പ്രവർത്തകരില്‍ നിന്നുപോലും ഒറ്റപ്പെട്ട് ശശി തരൂർ; തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ ജയിക്കുമെന്ന് സൂചന

    തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവർത്തകരില്‍ നിന്നുപോലും ഒറ്റപ്പെട്ട് എംപിയും നിലവിൽ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ശശി തരൂർ. പ്രചാരണവുമായി പോകുന്നിടത്തെല്ലാം ശശി തരൂരിനെ കോണ്‍ഗ്രസ്സുകാർ ആക്രമിക്കുകയാണ്. ബാലരാമപുരത്തും, മണ്ണന്തലയിലും, കരിക്കകത്തും ഇത്തരം ആക്രമണങ്ങളുണ്ടായി. ബാലരാമപുരത്ത് പ്രതിഷേധം മാത്രമല്ല തോർത്ത് സ്ഥാനാർത്ഥിയുടെ മുഖത്ത് വലിച്ചെറിയുകപോലുമുണ്ടായി. മണ്ണന്തലയില്‍ സ്ഥാനാർത്ഥിയെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയി.കരിക്കകത്ത് തരൂരിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കയ്യാങ്കളി വരെ നടന്നു. അതേസമയം പന്ന്യൻ രവീന്ദ്രന് എതിരെയുള്ള ശശി തരൂരിന്റെ പരാമർശം അഹങ്കാരം നിറഞ്ഞതാണെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.പന്ന്യൻ രവീന്ദ്രന് മണ്ഡലത്തില്‍ ലഭിക്കുന്നത് വലിയ സ്വീകാര്യതയാണ്. തെരഞ്ഞെടുപ്പില്‍ വളരെ മുന്നിലാണ് ഇടതുപക്ഷവും പന്ന്യൻ രവീന്ദ്രനും.എന്നാൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ബി ജെ പി സ്ഥാനാർത്ഥിയുമായാണ് മത്സരമെന്നാണ് തരൂർ നിരന്തരം പറയുന്നത്.     ആർ എസ് എന് മനസ്സുള്ള ഒന്നാം തരം കോണ്‍ഗ്രസുകാരനാണ് തരൂർ. കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍ഗ്രസ് സഹപ്രവർത്തകൻ നേരത്തെ പറഞ്ഞതാണ് ശശി തരൂർ നാളെ ബിജെപിയാകുമെന്നത്.…

    Read More »
  • Kerala

    സര്‍വേയില്‍ തോറ്റ മണിയാശാന്‍ ജയിച്ചത് 38000 വോട്ടിന്: പരിഹസിച്ച് തോമസ് ഐസക്ക്

    പത്തനംതിട്ട: ലോക് സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ വാർത്താ ചാനലുകള്‍ പുറത്തുവിടുന്ന സർവ്വേകളെ പരിഹസിച്ച്‌ സിപിഎം നേതാവും പത്തനംതിട്ട മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയുമായ തോമസ് ഐസക്ക്. തോമസ് ഐസക്ക് തോൽക്കുമെന്ന് ഒരു പ്രമുഖ ചാനൽ കഴിഞ്ഞദിവസം നടത്തിയ സർവ്വേയിൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സർവെ തോല്‍ക്കുമെന്നു അസന്നിഗ്ധമായി പ്രവചിച്ച 31 സ്ഥാനാർത്ഥികളാണ് ജയിച്ചത്. മുപ്പതിനായിരം വോട്ടിനു മുകളില്‍ ഭൂരിപക്ഷം ഒരു സ്ഥാനാർത്ഥിയ്ക്ക് ലഭിച്ച സാഹചര്യം ഉണ്ടായെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർക്കുന്നു. തെരഞ്ഞെടുപ്പു സർവെ എന്ന പേരില്‍ വോട്ടർമാരെ സ്വാധീനിക്കാൻ രാഷ്ട്രീയപക്ഷമുള്ള മാധ്യമങ്ങള്‍ ശ്രമിക്കുന്നത് ലോകത്തെ ആദ്യത്തെ സംഭവമൊന്നുമല്ല. അത് പലപ്പോഴും തട്ടിക്കൂട്ടുമായിരിക്കും. ഡാറ്റാ മാനിപ്പുലേഷനും കടന്ന് നടത്താത്ത സർവെയുടെ പേരിലും ഇപ്പോള്‍ പ്രവചന മാമാങ്കങ്ങള്‍ അരങ്ങേറുകയാണ്. രാഷ്ട്രീയ പാർടികള്‍ വിലക്കെടുക്കുന്ന സ്ഥാപനങ്ങളും ആ പാർട്ടികളുടെ മുഖപത്രവും ഔദ്വോഗിക ജിഹ്വയുമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങളും ചേർന്നാണ് സർവെ അഭ്യാസം. ജയപ്രതീതി സൃഷ്ടിച്ച്‌ വോട്ടർമാരെ വരുതിയ്ക്കു വരുത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍…

    Read More »
  • Kerala

    ആലത്തൂരില്‍ രമ്യ, എന്‍ഡിഎക്ക് എല്‍ഡിഎഫിനേക്കാള്‍ വോട്ട് കൂടും: മനോരമയുടെ സര്‍വേ

    ആലത്തൂർ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാവരും ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒരു മണ്ഡലമാണ് ആലത്തൂര്‍. എല്‍ ഡി എഫിന്റെ കോട്ടയായിരുന്ന ആലത്തൂര്‍ കഴിഞ്ഞ തവണ രമ്യ ഹരിദാസ് എന്ന പുതുമുഖം യുഡിഎഫിനായി പിടിച്ചെടുത്തത് എല്ലാവരേയും ഞെട്ടിച്ചിരുന്നു. ഏകദേശം ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രമ്യ ഹരിദാസ് മണ്ഡലം പിടിച്ചെടുത്തത്. സിറ്റിംഗ് എം പിയായിരുന്ന പി കെ ബിജുവിനെയാണ് രമ്യ ഹരിദാസ് അട്ടിമറിച്ചത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ആലത്തൂരില്‍ നിന്ന് 52.36 ശതമാനം വോട്ടായിരുന്നു ലഭിച്ചത്. എല്‍ ഡി എഫിന് 36.77 ശതമാനം വോട്ടും എന്‍ ഡി എക്ക് 8.81 ശതമാനം വോട്ടുമാണ് ആ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഇത്തവണയും രമ്യ ഹരിദാസ് തന്നെയാണ് യു ഡി എഫിനായി വീണ്ടും ജനവിധി തേടുന്നത്. എല്‍ ഡി എഫിനായി സംസ്ഥാനത്തെ മന്ത്രി കെ രാധാകൃഷ്ണനാണ് മത്സരിക്കുന്നത്. എന്‍ ഡി എക്കായി ടി എന്‍ സരസുവും മത്സരിക്കുന്നു. എല്‍ ഡി എഫിന് വിശിഷ്യാ സി…

    Read More »
  • Kerala

    അതത്ര എളുപ്പമാകില്ല സുരേന്ദ്രാ, ജനങ്ങൾ ഒന്നടങ്കം പറയുന്നു

    വയനാട്: സുൽത്താൻ ബത്തേരിയുടെ പേര് മാറ്റി ഗണപതി വട്ടമെന്നാക്കുമെന്ന് വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ.എന്നാൽ അതത്ര എളുപ്പമാകില്ല സുരേന്ദ്രാ എന്ന് ജനങ്ങൾ.  ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ ഉത്തരേന്ത്യയിലെ നിരവധി സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര് മാറ്റിയ മാതൃകയില്‍ കേരളത്തിലും പേരുമാറ്റം കൊണ്ടുവരുമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കൂടിയായ സുരേന്ദ്രന്റെ അവകാശവാദം.  തെരഞ്ഞെടുപ്പില്‍ ഇത് ചര്‍ച്ചയാക്കിയാല്‍ ഗുണമുണ്ടാകില്ലെന്ന് അറിഞ്ഞുതന്നെ വിവാദത്തിന്റെ വിത്തെറിഞ്ഞിരിക്കുകയാണ് സുരേന്ദ്രന്‍.ഗണപതിവട്ടം എന്ന പ്രാചീനകാലത്തെ പേര് തന്നെ സുല്‍ത്താന്‍ ബത്തേരിക്ക് തിരികെ നല്‍കണമെന്നാണ് വയനാട് ലോക്സഭാമണ്ഡലം സ്ഥാനാര്‍ത്ഥി കൂടിയായ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. ഗണപതിവട്ടം അജണ്ട നേരത്തെ തന്നെ സംഘ്പരിവാര്‍ സംഘടനകള്‍ പുറത്തെടുത്ത് പരാജയപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബത്തേരിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി രംഗത്ത് വന്നിരുന്നു. അന്ന് ജനങ്ങള്‍ ഒന്നടങ്കം ഇത് തള്ളിക്കളയുകയായിരുന്നു. പോര്‍ച്ചുഗീസ് ഭാഷയിലെ ബത്തേറിയ (Batteria) എന്ന പദത്തില്‍ നിന്നാണ് ബത്തേരിയെന്ന പേര് ഉണ്ടായതെന്നാണ് മിക്ക ചരിത്രവും പറയുന്നത്. എന്നാല്‍ ഇതിനും മുന്‍പ്, ഗണപതിവട്ടത്തിനും…

    Read More »
  • Kerala

    എല്ലാവരോടും നന്ദി അറിയിച്ച് ബോബി ചെമ്മണ്ണൂർ

    മലപ്പുറം: അബ്ദുല്‍ റഹീമിന്റെ മോചനത്തിനുള്ള ദയാധനത്തിലേക്ക് ഒരു കോടി രൂപ കൈമാറി ബോബി ചെമ്മണ്ണൂർ. ഇന്നലെ വൈകിട്ട് ആറോടെ പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ക്കാണ് ചെക്ക് കൈമാറിയത്. അബ്ദുല്‍ റഹീം നിയമസഹായ സമിതിക്ക് തുക കൈമാറുമെന്ന് സാദിഖലി തങ്ങള്‍ അറിയിച്ചു. അതേസമയം അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി മലയാളികള്‍ ഒന്നടങ്കം കൈകോർക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് ബോബി പറഞ്ഞു. അബ്ദുല്‍ റഹീമിനെ നാട്ടിലെത്തിച്ച ശേഷം ഉമ്മയുടെ അടുത്തേക്ക് പോകും. റഹീമിനായി പ്രഖ്യാപിച്ച ലക്കി ഡ്രോ തുടരും. ഈ തുക റഹീമിന്റെ പുനരധിവാസത്തിന് ചെലവഴിക്കും. ഉപജീവനത്തിനായി ബോച്ചേ ടീ പൗഡർ ഹോള്‍സെയില്‍ ആൻഡ് റീട്ടെയില്‍ ഷോപ്പ് വച്ചുകൊടുക്കും. ഒരാഴ്ച മുമ്ബ് താൻ റഹീമിനായി യാചകയാത്ര തുടങ്ങുമ്ബോള്‍ നിയമസഹായ സമിതിയുടെ അക്കൗണ്ടില്‍ 2.40 കോടിയാണ് ഉണ്ടായിരുന്നത്. അതിനുശേഷം പല സംഘടനകളും മനുഷ്യസ്‌നേഹികളും കൈകോർത്തു. എല്ലാവരുടെയും ശ്രമഫലമായി പെട്ടെന്ന് തന്നെ 34 കോടി രൂപ സമാഹരിക്കാനായെന്നും എല്ലാവരോടും ഏറെ നന്ദിയുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഉമ്മയെ…

    Read More »
  • Kerala

    അബ്ദുല്‍ റഹീമിന്റെ മോചനം; വിദ്വേഷ പ്രചരണവുമായി ഹിന്ദുത്വ നേതാക്കളായ ശശികല ടീച്ചറും, കൃഷ്ണ രാജും

    സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പണം സ്വരൂപിച്ചതില്‍ വിദ്വേഷ പ്രചരണവുമായി തീവ്ര ഹിന്ദുത്വ നേതാക്കളായ ശശികല ടീച്ചറും, കൃഷ്ണ രാജും. ”ബല്ലാത്തൊരു നാട്, ബല്ലാത്തൊരു നിയമം, ഇതുവരെ ഇവിടെ ചികിത്സയ്ക്ക് മാത്രം പണം പിരിച്ചാല്‍ മതിയായിരുന്നു,’ എന്നാണ് ശശികല ടീച്ചർ ഫേസ്ബുക്കിലൂടെ പറഞ്ഞത്. അതേസമയം തീവ്ര ഹിന്ദുത്വ നേതാവായ അഡ്വ. കൃഷ്ണ രാജ് ദയാധനം സ്വരൂപിച്ചതിനെതിരെ ഫേസ്ബുക്കില്‍ കുറിച്ച ഒരു കമന്റ് നിലവില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ‘മലയാളി പൊളിയല്ല, തല്ലിപൊളിയാണ്. ഒരു കൊലയാളിക്ക് വേണ്ടി 34 കോടി സ്വരൂപിക്കാൻ നടക്കുന്നു. എന്നിട്ട് ആ കൊലയാളിയെ കേരളത്തില്‍ എത്തിക്കണമത്രേ. എല്ലാവരും ജാഗ്രതൈ,’ എന്നായിരുന്നു കൃഷണ രാജിന്റെ ഫേസ്ബുക്ക് കമന്റ്. മനഃപൂർവമല്ലാത്ത തെറ്റിന് 18 വർഷമായി സൗദി ജയിലില്‍ കഴിയുന്ന റഹീമിനെ മോചിപ്പിക്കാൻ ലോകത്തെമ്ബാടുമുള്ള മലയാളികള്‍ ഒന്നിച്ചപ്പോള്‍ സംഘികള്‍ അവിടെ കണ്ടത് മതവെറിയാണെന്ന് സംഭവത്തിൽ സോഷ്യൽ മീഡിയ പറയുന്നു. സംഘിയല്ലേ നാട് ഒരുമിച്ച്‌ നില്‍ക്കുന്നത് കണ്ടാല്‍ അസഹിഷ്ണുത തോന്നും.…

    Read More »
  • Kerala

    അബ്ദു റഹീമിന്റെ വധശിക്ഷ ഒഴിവാക്കാൻ കേരളം രണ്ടു ദിവസത്തിനിടെ സ്വരൂപിച്ചത് 34 കോടി; ഇതാണ് റിയല്‍ കേരള സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ 

    കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന അബ്ദു റഹീമിനെ മോചിപ്പിക്കാൻ കേരളം രണ്ടുദിവസം കൊണ്ട് സമാഹരിച്ചത് 34.45 കോടി രൂപ!! പണം കൈമാറാനുള്ള തീയതി അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് ബോബി ചെമ്മണ്ണൂരടക്കമുള്ള വ്യക്തികളുടെ നേതൃത്വത്തിൽ 34 കോടി രൂപ സമാഹരിച്ചത്. പണം ഇന്ത്യൻ എംബസി മുഖേന എത്രയുമെളുപ്പം സൗദി സർക്കാരിന് കൈമാറാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. വ്യവസായിയായ ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെ ഇതിനായി യാചകയാത്ര സംഘടിപ്പിച്ചിരുന്നു. വ്യക്തിപരമായി ഒരു കോടി രൂപയും അദ്ദേഹം സംഭാവന നല്‍കി. ബോച്ചെയുടെ ഇടപെടലിലൂടെ സംഭവത്തിന് വലിയ വാർത്താപ്രാധാന്യം ലഭിക്കുകയും കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം മുന്നിട്ടിറങ്ങുകയും ചെയ്തു. വിദേശത്തുള്ള സന്നദ്ധ പ്രവർത്തകരും സംഘടനകളും പണം സ്വരൂപിക്കാൻ ഒത്തുചേരുകയും ചെയ്തു. ഏപ്രിൽ 16നകം പണം മരിച്ച കുട്ടിയുടെ കുടുംബത്തിന് കൈമാറണം. സര്ക്കാരുകൾ തമ്മിലുള്ള നടപടി ക്രമങ്ങളാണ് ഇനി ബാക്കിയുള്ളത്.അതേസമയം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്ഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന മകന്റെ…

    Read More »
Back to top button
error: