KeralaNEWS

പ്രധാനമന്ത്രിയുടെ പൊതുയോഗം; കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ മതില്‍ പൊളിച്ചു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിനായി കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ മതില്‍ പൊളിച്ചു.

തിങ്കളാഴ്ച നടക്കുന്ന പൊതുയോഗത്തിന് എത്തുന്ന വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഉള്ളിലേക്ക് കൊണ്ടുപോകുന്നതിനായാണ് കോളേജിന്റെ മുൻഭാഗത്തെ ചുറ്റുമതില്‍ രണ്ടിടത്ത് പൊളിച്ചത്. കോളേജ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ രണ്ട് കവാടങ്ങള്‍ നിലവിലുള്ളപ്പോഴാണ് കരിങ്കല്‍ മതില്‍ പൊളിച്ചുമാറ്റി രണ്ട് പുതിയ കവാടങ്ങള്‍ പണിയുന്നത്.

പങ്കജകസ്തൂരി ആയുർവേദ മെഡിക്കല്‍ കോളേജ് മൈതാനിയില്‍ പ്രധാനമന്ത്രിയുമായി വരുന്ന ഹെലിക്കോപ്ടർ ഇറക്കാനായിരുന്നു ആദ്യ തീരുമാനം.

Signature-ad

എന്നാല്‍, സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് തൂങ്ങാംപാറ ചെട്ടിക്കോണത്തെ സ്വകാര്യ സ്ഥലത്താണിപ്പോള്‍ ഹെലിക്കോപ്റ്റർ ഇറക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ട്രയല്‍ റണ്‍ ശനിയാഴ്ച നടന്നു.

സുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും പൂർത്തിയായി വരുന്നതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതല്‍ മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ ഗതാഗത നിയന്ത്രണവും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: