SportsTRENDING

അവസാന മത്സരത്തില്‍ ഗോകുലത്തിന് വൻ വിജയം;6-1ന് മണിപ്പൂർ ക്ലബിനെ തകർത്തു

കോഴിക്കോട്: ഐ ലീഗ് സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഗോകുലത്തിന് വൻ വിജയം. മണിപ്പൂർ ക്ലബ് ട്രാവു എഫ്.സിക്കെതിരെ 6-1ന്റെ തകർപ്പൻ വിജയമാണ് ഗോകുലം സ്വന്തം ഗ്രൗണ്ടില്‍  കുറിച്ചത്.

19ാം മിനിട്ടില്‍ അലക്‌സ് , 29, 34 മിനിട്ടുകളില്‍ നൗഫല്‍, 39ാം മിനിട്ടില്‍ കൊംറോണ്‍ എന്നിവർ ആദ്യപകുതിയില്‍ വലകുലുക്കി.
രണ്ടാം പകുതിയില്‍ 90 +2 മിനിട്ടില്‍ മറ്റിജ ബാബോവിച് 90 +4 മിനിട്ടില്‍ നിക്കോള എന്നിവരാണ് ഗോളുകള്‍ നേടിയത്. 61 ാം മിനിട്ടില്‍ ഇസ്സാക് നൂഹു പെനാല്‍റ്റിയിലൂടെ ട്രാവുവിന്റെ ആശ്വാസ ഗോള്‍ നേടി.

Signature-ad

ഇന്നലെ നേടിയ ഗോളോടുകൂടെ 19 ഗോളുകളുമായി ഗോകുലം ക്യാപ്റ്റൻ അലക്‌സാണ്‍ഡ്രോ സാഞ്ചസ് ലോപ്പസ് ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. അഞ്ച് ഗോളുകളുമായി മലയാളി താരം നൗഫല്‍ ആണ് ലീഗില്‍ ഗോകുലത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഇന്ത്യൻ കളിക്കാരൻ.

വിജയത്തോടെ ഗോകുലം പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.ടൂർണമെന്റില്‍ 24 മത്സരങ്ങളില്‍ നിന്ന് 12 വിജയവും ആറ് സമനിലയും ആറ് തോല്‍വിയുമാണ് ഗോകുലത്തിന് നേടാനായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: