CrimeNEWS

വളര്‍ത്തുനായയെ ഉപദ്രവിച്ചത് തടഞ്ഞ വീട്ടമ്മയ്ക്ക് മര്‍ദനം; പോത്തന്‍കോട് 3 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: വളര്‍ത്തുനായയെ ഉപദ്രവിച്ചത് തടയുകയും വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തതിലുള്ള വിരോധത്തില്‍ മൂന്നംഗ സംഘം വീടുകയറി ആക്രമിച്ചെന്നു പരാതി. കാട്ടായിക്കോണം ശാസ്തവട്ടം വാവറക്കോണം സെന്റ് തോമസ് സ്‌കൂളിനു സമീപം മിനിമോള്‍ (38) നല്‍കിയ പരാതിയില്‍ അയല്‍വാസി കൂടിയായ ശ്രീകാന്ത്, സുഹൃത്തുക്കളായ വിജേഷ് ബാബു, സിബി എന്നിവര്‍ക്കെതിരെ പോത്തന്‍കോട് പൊലീസ് കേസെടുത്തു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 നാണ് സംഭവം. തലേ ദിവസം ശ്രീകാന്ത് മിനിയുടെ വളര്‍ത്തുനായയെ ഉപദ്രവിക്കുകയും കത്തി കൊണ്ട് കഴുത്തില്‍ കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു. മിനി ഇത് തടയാന്‍ ശ്രമിക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു.

Signature-ad

ഇതില്‍ പ്രകോപിതരായി അടുത്ത ദിവസം അസഭ്യം വിളിച്ചു കൊണ്ട് വീട്ടിലെത്തിയ അക്രമി സംഘം മിനിയുടെ മുഖത്തിടിച്ചു പരുക്കേല്‍പ്പിക്കുകയും ഇനി പരാതിപ്പെട്ടാല്‍ ബോംബെറിയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: