Month: April 2024
-
India
ജഗനെ കല്ലെറിഞ്ഞവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം പാരിതോഷികം
അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ടിആര്‍ പൊലീസ് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.വിവരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്‍ടിആര്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ കാഞ്ചി ശ്രീനിവാസ റാവു, ടാസ്‌ക് ഫോഴ്സ് അഡീഷണല്‍ ഡിസിപി ആര്‍ ശ്രീഹരിബാബു എന്നിവരുമായി ബന്ധപ്പെടാമെന്ന് പൊലീസ് അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫോണ്‍, വാട്ട്സ്ആപ്പ് വഴിയോ നേരിട്ടോ താഴെപ്പറയുന്ന വ്യക്തികളുമായി ബന്ധപ്പെടാം, വിവരം നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതല്ലെന്നും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഡിസിപിയെ 9490619342 എന്ന നമ്പറിലും അഡീഷണല്‍ ഡിസിപിയെ 9440627089 എന്ന നമ്പരിലും ബന്ധപ്പെടാം. ശനിയാഴ്ച രാത്രി വിജയവാഡയില്‍ റോഡ് ഷോയ്ക്കിടെയാണ് റെഡ്ഡിക്ക് പരിക്കേറ്റത്. റോഡ് ഷോക്കിടെ കല്ലേറുണ്ടാവുകയും ജഗന്റെ ഇടതു കണ്ണിന് മുകളിലായി നെറ്റിയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ ‘മേമന്ദ സിദ്ധം’ (ഞങ്ങള്‍ തയ്യാര്‍) ബസ് യാത്രയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് മുഖ്യമന്ത്രിക്ക് നേരെ…
Read More » -
Kerala
ട്രാക്കിന് കുറുകെ വന്ന മയില്‍ ട്രെയിന്‍ എൻജിന്‍റെ അടിയില്‍ കുടുങ്ങി
വാളയാർ: കഞ്ചിക്കോട് റെയില്‍വേ ട്രാക്കിന് കുറുകെ വന്ന മയില്‍ ട്രെയിന്‍ എൻജിന്‍റെ അടിയില്‍ കുടുങ്ങി ചത്തു. എൻജിന് അടിയില്‍ കുടുങ്ങിയ മയിലിലുമായി ട്രെയിൻ കിലോമീറ്ററുകളോളം നീങ്ങി ഒടുവില്‍ പാലക്കാട് ജങ്ഷൻ സ്‌റ്റേഷനിലെത്തിയ ശേഷമാണ് എൻജിന് അകത്തു നിന്ന് മയിലിനെ പുറത്തെടുത്തത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മയിൽ ചത്തിരുന്നു. ഞായറാഴ്ച വൈകിട്ട് 5.30ന് കഞ്ചിക്കോട് ചുള്ളിമടയിലാണ് സംഭവം. കോയമ്ബത്തൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനിന് അടിയിലാണ്, ട്രാക്കില്‍ നിന്ന മയില്‍ പെട്ടത്. ശബ്ദം കേട്ടെങ്കിലും വനമേഖല ആയായതിനാല്‍ ലോക്കോപൈലറ്റിന് അവിടെ ട്രെയിൻ നിർത്താനായില്ല. 5.55ന് ട്രെയിൻ പാലക്കാട്ടെത്തി. ലോക്കോപൈലറ്റ് വിവരം നല്‍കിയതിനെ തുടർന്നു ആർപിഎഫ് ടീം സ്ഥലത്തെത്തി. പോർട്ടർമാരുടെ കൂടി സഹായത്തോടെ ഏറെ പരിശ്രമത്തിനൊടുവില്‍ മയിലിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം വാളയാറിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി ആന ചരിഞ്ഞതിൽ ലോക്കോ പൈലറ്റിനെതിരെ കേസ് എടുത്തിരുന്നു.
Read More » -
NEWS
ടിക്ടോക് താരം കൈല്‍ മരിസ റോത്ത് അന്തരിച്ചു; അന്ത്യം ഒരാഴ്ചമുമ്പ്
ന്യൂയോര്‍ക്ക്: പ്രമുഖ ടിക്ടോട് താരം കൈല്‍ മരിസ റോത്ത് (36) അന്തരിച്ചു. കൈലിന്റെ അമ്മ തന്നെയാണ് മരണവിവരം സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ അറിയിച്ചത്. മരണംകാരണം വെളിപ്പെടുത്തിയിട്ടില്ല. ഒരാഴ്ച മുന്‍പായിരുന്നു അന്ത്യമെന്ന് സഹോദരി വ്യക്തമാക്കി. യുഎസിലെ മേരിലാന്‍ഡിലാണ് കൈല്‍ മരിസ് താമസിച്ചിരുന്നത്. ”എന്റെ മകള്‍ കൈല്‍ അന്തരിച്ചു. അവള്‍ നിങ്ങളില്‍ ചിലരുടെ ജീവിതത്തെ വ്യക്തിപരമായും മറ്റു ചിലരെ അല്ലാതെയും സ്പര്‍ശിച്ചു. അവള്‍ എല്ലാവരെയും ഒരുപാട് സ്‌നേഹിച്ചു. ഇപ്പോള്‍ ഒന്നും മനസ്സിലാകുന്നില്ല. കുറച്ചു ദിവസം കഴിയുമ്പോള്‍ ഒരുപക്ഷേ കൂടുതല്‍ മനസ്സിലാകും.” അമ്മ ജാക്വി കോഹെന്‍ റോത്ത് കുറിച്ചു. ടിക് ടോക്കില്‍ 1,75,000 ഫോളോവേഴ്‌സുള്ള താരമാണ് കൈല്‍ മരിസ റോത്ത്. ഹോളിവുഡിലെ ഗോസിപ് കഥകളെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെ പ്രശസ്തി നേടുന്നത്. ഇതുവഴി നിരവധി വിവാദങ്ങളിലും കൈല്‍ മരിസ ഉള്‍പ്പെട്ടിട്ടുണ്ട്. ടിക് ടോക്കില്‍ അപ്ലോഡ് ചെയ്യുന്ന വിഡിയോകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
Read More » -
Crime
പഴയ സഹപാഠികള്‍ കണ്ടുമുട്ടിയപ്പോള്‍ കുടുംബങ്ങളെ മറന്ന് ഒന്നിച്ചു പൊറുതി തുടങ്ങി; ഒടുവില്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതികളായി
ഇടുക്കി: അടിമാലിയില്‍ ഫാത്തിമയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അലക്‌സും കവിത സ്‌കൂള്‍ പഠന കാലത്തെ സുഹൃത്തുക്കളായിരുന്നു. പില്‍ക്കാലത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍ വീണ്ടും പ്രണയിച്ചു കുടുംബങ്ങളെ ഉപേക്ഷിച്ചു ലിവിങ് ടുഗെദറായി തുടരുകയായിരുന്നു അലക്സും കവിതയും. ഇവരാണ് ഇപ്പോള്‍ കൊലപാതക കേസില്‍ പ്രതികളായിരിക്കുന്നത്. കൊല്ലം ഇഎസ്‌ഐ ആശുപത്രിയില്‍ താല്‍കാലിക ഡ്രൈവറായിരുന്ന അലക്‌സിനെ ഇഎസ്‌ഐ ആവശ്യത്തിന് എത്തിയ കവിത കണ്ടുമുട്ടിയതോടെയാണ് ഇവരുടെ ജീവിതം മാറി മറിയുന്നത്. തുടര്‍ന്ന് ഇരുവരും തങ്ങളുടെ കുടുംബങ്ങളെ ഉപേക്ഷിച്ച് ഒന്നിച്ചു താമസമാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഫാത്തിമയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അലക്‌സും കവിതയും എത്തിയത് ഇഎസ്‌ഐ ഡിസ്‌പെന്‍സറിയിലെ ജീവനക്കാര്‍ ചമഞ്ഞെന്ന് പൊലീസ്. അടിമാലി കൂമ്പന്‍പാറയിലെ ഇഎസ്‌ഐ ഡിസ്‌പെന്‍സറിയിലെ ജീവനക്കാരാണെന്നും താമസിക്കാന്‍ വാടക വീട് അന്വേഷിച്ച് എത്തിയതാണെന്നും പറഞ്ഞാണ് ഇരുവരും ഫാത്തിമയെ പരിചയപ്പെട്ടത്. വയോധികയുടെ വീടിനു സമീപം വാടക വീടുണ്ടെന്ന് അറിഞ്ഞതോടെ അവിടേക്ക് പോയി. പിന്നീട് ഇടയ്ക്കിടെ ഫാത്തിമയുടെ അടുക്കല്‍ എത്തിയിരുന്നതായും പൊലീസ് പറയുന്നു. കൊലപാതകം നടന്ന 13ന് ഉച്ചയോടെ ഫാത്തിമയുടെ…
Read More » -
Crime
ഡ്രൈവറെ മര്‍ദ്ദിച്ച് മൊബൈല്‍ പിടിച്ചുവാങ്ങി; കെ.സി ജോസഫിന്റെ മകനെതിരെ കേസ്
കോട്ടയം: ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.സി ജോസവിന്റെ മകനെതിരെ കേസ്. കെ.സി ജോസഫിന്റെ ഡ്രൈവറായ സിനു നല്‍കിയ പരാതിയില്‍ ചിങ്ങവനം പൊലീസാണ് കേസെടുത്തത്. ഒരു കാരണവുമില്ലാതെ അടിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിക്കുകയും ചെയ്‌തെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 12 ന് രാത്രിയിലാണ് സംഭവം. ജോസഫിനെ യാത്രയാക്കിയ ശേഷം തിരികെ വരവേ വാഹനം ബ്ലോക്കില്‍ പെട്ടു. വൈകിയതോടെ കെ സി ജോസഫിന്റെ മകന്‍ രഞ്ജു ഫോണില്‍ വിളിക്കുകയും എവിടെയായി, എന്തുകൊണ്ട് വൈകിയെന്ന് ഭീഷണി സ്വരത്തില്‍ ചോദിക്കുകയും ചെയ്തു എന്നാണ് ഡ്രൈവര്‍ ആരോപിക്കുന്നത്. പിന്നീട് തന്നെ പിന്തുടര്‍ന്നെത്തി വാഹനം തടഞ്ഞു. ശേഷം ഫോണ്‍ പിടിച്ചു വാങ്ങി വാഹനത്തിന് പുറത്തിറങ്ങിയ തന്നെ മര്‍ദ്ദിച്ചവെന്നും ആരോപിക്കുന്നു. വാഹനം പിന്തുടര്‍ന്ന് എത്തിയതോടെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിനിടയില്‍ പൊലീസ് സ്റ്റേഷനില്‍ കയറി വാഹനം ലോക്ക് ചെയ്ത് താക്കോലുമായി രഞ്ജു പോയെന്നും ഡ്രൈവര്‍ പറയുന്നു. പൊലീസ് ഇടപെട്ടാണ് മൊബൈല്‍ ഫോണ്‍…
Read More » -
Crime
കല്യാണം അല്ലേ കുറച്ച് കളര്‍ ആക്കിയതാ; അടിച്ച് പറ്റായ വരന്‍ പൊലീസ് പിടിയില്‍, കല്യാണം മുടങ്ങി
പത്തനംതിട്ട: വിവാഹത്തിന് മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയ വരന്‍ പൊലീസ് പിടിയില്‍. വിവാഹ വേഷത്തില്‍ തന്നെയായിരുന്നു വരനെ പൊലീസ് പിടികൂടിയത്. കല്യാണ ദിവസം രാവിലെ മുതലേ വരന്‍ മദ്യ ലഹരിയിലായിരുന്നു എന്ന് ബന്ധുകള്‍ പറഞ്ഞു. പള്ളിയിലെത്തിയ വരന്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും വളരെ അധികം പാടുപെട്ടു. പുറത്തിറങ്ങിയതോടെയാണ് പ്രശ്‌നം കൂടുതല്‍ വഷളായത്. വിവാഹത്തിന് കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോട് പോലും വരന്‍ മോശമായി പൊരുമാറി. ഇതൊടെ വധുവും കുടുംബവും കല്യാണത്തില്‍ നിന്ന് പിന്മാറിയതായി അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് സ്ഥലത്തെത്തി വരനെ കസ്റ്റഡിയില്‍ എടുത്തു. പൊലീസ് എത്തിയതറിഞ്ഞും വരന്‍ പ്രശ്‌നം ഉണ്ടാക്കി. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തിയാണ് വരനെതിരെ കേസ് എടുത്തത്. മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരന്‍. വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഒത്തുതീര്‍പ്പില്‍ തീരുമാനമായി.
Read More » -
Kerala
മദ്യപാനത്തിനിടെ തര്‍ക്കം; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു
കാക്കനാട്: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിന്റെ കുത്തേറ്റ പാചകത്തൊഴിലാളിയായ യുവാവ് മരിച്ചു. തൃക്കാക്കര കെന്നഡിമുക്ക് മാമ്ബിള്ളിപ്പറമ്ബ് തുണ്ടിപറമ്ബില്‍ ജോയിയുടെ മകൻ മനു (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മനുവിന്റെ സുഹൃത്തും അയല്‍വാസിയുമായ കിഴുപ്പിള്ളി ജസ്റ്റിനെ (31) തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. വിഷു ദിവസം രാത്രി മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഉടൻതന്നെ സുഹൃത്തുക്കള്‍ മനുവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: സോണിയ. സഹോദരി: സിനി. സംസ്കാരം ഇന്ന് നടക്കും.
Read More » -
NEWS
‘കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ്’ വാര്‍ഷിക ആഘോഷം
കുവൈത്ത് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ പതിനേഴാമത് വാര്‍ഷിക ആഘോഷം, കൊല്ലം ഫെസ്റ്റ് 2023 ‘സ്‌നേഹ നിലാവ് – ഈദ് സംഗമം ‘ എന്ന പേരില്‍ നടത്തപ്പെട്ടു. പ്രസിഡന്റ് അലക്‌സ് പുത്തൂരിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എംബസി ഓഫ് ഇന്ത്യയുടെ സെക്കന്റ് സെക്രട്ടറി ഹരിത് കേലത് ശാലറ്റ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിനില്‍ റ്റി ടി, ട്രെഷര്‍ തമ്പി ലൂക്കോസ്, വനിതാ വേദി ചെയര്‍പേഴ്‌സണ്‍ രഞ്ജന ബിനില്‍ രക്ഷാധികാരി ലാജി ജേക്കബ്, അഡൈ്വസറി ജെയിംസ് പൂയപ്പള്ളി, എന്നിവര്‍ സംസാരിച്ചു. പത്താം തരത്തില്‍ ഉന്നത വിജയം നേടിയ സമാജം അംഗങ്ങളുടെ കുട്ടികള്‍കളെ അനുമോദിച്ചു. വിശിഷ്ടാതിഥിയായ കുവൈറ്റി ലോയര്‍ തലാല്‍ താഖിയെ അലക്‌സ് പുത്തൂര്‍ മോമെന്റോ നല്‍കി ആദരിച്ചു. കൊല്ലം ഫെസ്റ്റ് 2023ന്റെ ഭാഗമായി തയ്യാറാക്കിയ സ്മരണിക കണ്‍വീനറായ പ്രമീള്‍ പ്രഭാകര്‍ വിശ്ഷ്ട അതിഥിക്കു നല്‍കി, അദ്ദേഹം സെക്രട്ടറി ലിവിന്‍ വര്ഗീസ്, സജികുമാര്‍ പിള്ള എന്നിവര്‍ക്കു ചേര്‍ന്നു നല്‍കികൊണ്ട് പ്രകാശനം…
Read More » -
Kerala
പള്ളിവികാരിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരിതെളിച്ചു: ക്ഷേത്ര ഉത്സവത്തിന് തുടക്കം
പത്തനംതിട്ട: ഗുരുവന്ദനശേഷം പള്ളിവികാരിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരിതെളിച്ചതോടെ ക്ഷേത്രത്തിലെ ഉത്സവത്തിനു തുടക്കമായി. ഇലവുംതിട്ട രാമന്‍ചിറ ശ്രീ ഗോപാലകൃഷ്‌ണ സ്വാമി ക്ഷേത്രോത്സവത്തിനാണു വിഷു ദിനത്തില്‍ വേറിട്ട തുടക്കമായത്. ക്ഷേത്രവും മലങ്കര കത്തോലിക്ക ദേവാലയവും ശീനാരായണ ഗുരുമന്ദിരവും അടുത്തടുത്ത് സ്‌ഥിതി ചെയ്യുന്ന രാമന്‍ചിറയില്‍ ഗുരുമന്ദിരത്തിന് മുന്നില്‍നിന്നു മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവന്ദനവും നടത്തിയ ശേഷമാണ് പള്ളി വികാരി ഫാ. ജോര്‍ജ് പുത്തന്‍വിളയും ക്ഷേത്ര മേല്‍ശാന്തി പ്രസന്നകുമാറും ക്ഷേത്ര ശീകോവിലിന് മുന്നിലെത്തി നിലവിളക്കില്‍ തിരിതെളിച്ച് ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ക്ഷേത്രാചാരപ്രകാരം തന്ത്രി പരമേശ്വരന്‍ പോറ്റി ആറ്റുപുറം കൊടിയേറ്റും നിര്‍വഹിച്ചു.സപ്‌താഹ യജ്‌ഞത്തോടൊപ്പമുള്ള ഉത്സവ പരിപാടിയുടെ ഭാഗമായി 20 ന് രാത്രി ഒമ്ബതിന് നാടകവും 22 ന് വൈകിട്ട് നാലിന് ആറാട്ടുഘോഷയാത്രയും രാത്രി 9.30 ന് ഗാനമേളയും നടക്കുമെന്ന് ക്ഷേത്രം ഭരണസമിതി ഭാരവാഹികളായ ദിലീപ് സതീഷ്, ലക്കി ലാല്‍, പ്രതീഷ്. പി എന്നിവര്‍ അറിയിച്ചു.
Read More » -
Crime
സല്‍മാന്‍ ഖാന്റെ വീടാക്രമിച്ച കേസ്; രണ്ടുപേര്‍ പിടിയില്‍
ഗാന്ധിനഗര്‍: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടാക്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. ഗുജറാത്തില്‍ നിന്നാണ് ഇവരെ മുംബൈ ക്രൈംബ്രാഞ്ച് പിടികൂടിയത്. ഞായറാഴ്ചയാണ് ബൈക്കില്‍ എത്തിയ അക്രമി സംഘം സല്‍മാന്റെ വീടിനുനേരെ വെടിയുതിര്‍ത്തത്. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജില്‍ നിന്നാണ് രണ്ട് പ്രതികളെ പിടികൂടിയതെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു.കൂടുതല്‍ അന്വേഷണത്തിനായി ഇവരെ മുംബൈയിലേക്ക് കൊണ്ടുവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് മുന്‍പില്‍, ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിവെപ്പ് നടത്തിയത്. നാല് റൗണ്ട് വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ സല്‍മാനുമായി ഫോണില്‍ സംസാരിച്ചു. ഷിന്‍ഡെ മുംബൈ പൊലീസ് കമ്മീഷണറുമായി ചര്‍ച്ച ചെയ്യുകയും നടന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഗുണ്ടാത്തലവന്‍മാരായ ലോറന്‍സ് ബിഷ്ണോയിയുടെയും ഗോള്‍ഡി ബ്രാറിന്റെയും ഭീഷണിയെത്തുടര്‍ന്ന് 2022 നവംബര്‍ മുതല്‍ സല്‍മാന്‍ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. തോക്ക് കൈവശം വയ്ക്കാനും മുംബൈ പൊലീസ് അനുമതി…
Read More »