ഇലവുംതിട്ട രാമന്‍ചിറ ശ്രീ ഗോപാലകൃഷ്‌ണ സ്വാമി ക്ഷേത്രോത്സവത്തിനാണു വിഷു ദിനത്തില്‍ വേറിട്ട തുടക്കമായത്.
ക്ഷേത്രവും മലങ്കര കത്തോലിക്ക ദേവാലയവും ശീനാരായണ ഗുരുമന്ദിരവും അടുത്തടുത്ത് സ്‌ഥിതി ചെയ്യുന്ന രാമന്‍ചിറയില്‍ ഗുരുമന്ദിരത്തിന് മുന്നില്‍നിന്നു മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവന്ദനവും നടത്തിയ ശേഷമാണ് പള്ളി വികാരി ഫാ. ജോര്‍ജ് പുത്തന്‍വിളയും ക്ഷേത്ര മേല്‍ശാന്തി പ്രസന്നകുമാറും ക്ഷേത്ര ശീകോവിലിന് മുന്നിലെത്തി നിലവിളക്കില്‍ തിരിതെളിച്ച് ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.
ക്ഷേത്രാചാരപ്രകാരം തന്ത്രി പരമേശ്വരന്‍ പോറ്റി ആറ്റുപുറം കൊടിയേറ്റും നിര്‍വഹിച്ചു.സപ്‌താഹ യജ്‌ഞത്തോടൊപ്പമുള്ള ഉത്സവ പരിപാടിയുടെ ഭാഗമായി 20 ന് രാത്രി ഒമ്ബതിന് നാടകവും 22 ന് വൈകിട്ട് നാലിന് ആറാട്ടുഘോഷയാത്രയും രാത്രി 9.30 ന് ഗാനമേളയും നടക്കുമെന്ന് ക്ഷേത്രം ഭരണസമിതി ഭാരവാഹികളായ ദിലീപ് സതീഷ്, ലക്കി ലാല്‍, പ്രതീഷ്. പി എന്നിവര്‍ അറിയിച്ചു.