Month: April 2024
-
Sports
സഞ്ജുവിന്റെ രാജസ്ഥാനും കൊൽക്കത്തയും ഇന്ന് നേർക്കുനേർ
കൊൽക്കത്ത: ഐഎസ്‌എല്ലിൽ ഇന്ന് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും.ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. ആറ് കളിയില്‍ അഞ്ചിലും ജയിച്ച് സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ ഒന്നാം സ്ഥാനത്തും അഞ്ച് കളിയില്‍ നാലും ജയിച്ച് ശ്രേയസ് അയ്യരുടെ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഫോം വീണ്ടെടുത്തുവെന്ന് സൂചന നല്‍കിയ യശസ്വി ജയ്സ്വാളിനൊപ്പം പരിക്ക് മാറി ജോസ് ബട്‌ലർ കൂടി തിരിച്ചെത്തിയാല്‍ രാജസ്ഥാന് പേടിക്കാനൊന്നുമില്ല. സഞ്ജു സാംസണും റിയാന്‍ പരാഗും റണ്‍വേട്ടക്കാരില്‍ മുൻനിരയിലുണ്ട് എന്നത് ടീമിന് ആത്മവിശ്വാസം നല്‍കുന്നു. വിശ്വസ്ത ഫിനിഷര്‍ ഷിമ്രോന്‍ ഹെറ്റ്മെയർ ,ട്രെന്‍ഡ് ബോള്‍ട്ട്, ആവേശ് ഖാന്‍, യൂസ്‌വേന്ദ്ര ചഹല്‍, കേശവ് മഹാരാജ് എന്നിവർക്കൊപ്പം രവിചന്ദ്രന്‍ അശ്വിൻ കൂടി തിരിച്ചെത്തിയാല്‍ ബൗളിംഗ് നിരയും റോയല്‍സിന് സർവ്വസജ്ജം. ഇരു ടീമും മുമ്ബ് ഏറ്റുമുട്ടിയത് ഇരുപത്തിയെട്ട് കളിയിലെങ്കില്‍ കൊല്‍ക്കത്ത പതിനാലിലും രാജസ്ഥാൻ പതിനേഴിലും ജയിച്ചു എന്നതാണ് ചരിത്രം.
Read More » -
Kerala
കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ അംഗങ്ങളെ ലോക് സഭയിലേയ്ക്ക് ജയിപ്പിച്ചത് സിപിഎമ്മോ കോൺഗ്രസോ… ? ഇതുവരെ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ
ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ സി.പി.എം, കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണികൾ കേരളത്തിൽ പലപ്പോഴും മികച്ച വിജയം നേടിയിട്ടുണ്ട്. 2004ൽ 20ൽ 18 സീറ്റുകളും എൽഡിഎഫ് നേടിയപ്പോൾ 2019ൽ 19 സീറ്റും യുഡിഎഫ് നേടി. എന്നാലും മുൻകാല തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനെക്കാൾ കോൺഗ്രസാണ് കൂടുതൽ എംപിമാരെ ലോക്സഭയിലേക്ക് അയച്ചിട്ടുള്ളത്. 1980 മുതലാണ് ഇന്ന് കാണുന്ന രീതിയിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ രൂപം കൊണ്ടത്. ആദ്യ ലോക്സഭ തിരഞ്ഞെടുപ്പ് നടന്ന 1952ൽ കേരളം രൂപം കൊണ്ടിട്ടുണ്ടായിരുന്നില്ല. അന്ന് തിരുവിതാംകൂർ – കൊച്ചി സംസ്ഥാനത്തെ ആറ് സീറ്റുകൾ കോൺഗ്രസ് നേടി. ആർ എസ് പി- ഒന്ന്, ടിടിസി – ഒന്ന്, സ്വതന്ത്രർ – നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില. 34,90,476 ആയിരുന്നു അന്ന് പോൾ ചെയ്ത വോട്ടുകൾ (പോളിങ്: 82.9 ശതമാനം). മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കണ്ണൂരിൽ എ കെ ഗോപാലനും (സിപിഐ), കോഴിക്കോട്ട് അച്യുതൻ ദാമോദരൻ മേനോനും (കിസാൻ മസ്ദൂർ പ്രജാ പാർട്ടി), മലപ്പുറത്ത് ബി പോക്കറും…
Read More » -
India
ദൈവങ്ങളുടെ പേരിൽ വോട്ട്; മോദിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹർജി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണമെന്ന ആവശ്യവുമായി ഹർജി. അഭിഭാഷകനായ ആനന്ദ് എസ്. ജോൻധാലെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചത്. ഹിന്ദു, സിഖ് ദേവതകളുടേയും ആരാധനാലയങ്ങളുടേയും പേരില്‍ മോദി ബി.ജെ.പിക്ക് വേണ്ടി വോട്ട് ചോദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ജനപ്രാതിനിധ്യ നിയമപ്രകാരം നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പുകളില്‍ നിന്ന് ആറ് വർഷത്തേക്ക് അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കണം എന്നാണ് ഹർജിയിലെ ആവശ്യം.
Read More » -
Kerala
മോദിയുടെ വാക്കും പഴയ ചാക്കും ഒരു പോലെ: ബിനോയ് വിശ്വം
തിരുവനന്തപുരം: മോദിയുടെ ഗ്യാരന്റി എന്നതില്‍ ഒന്നുമില്ലെന്നും കഴിഞ്ഞ പത്തു വർഷമായി ജനങ്ങൾ അത് കണ്ടുകൊണ്ടിരിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മോദിയുടെ വാക്കും പഴയ ചാക്കും ഒരു പോലെയാണ്. ആ ചാക്ക് കീറാ ചാക്കാണ്. അതില്‍ വിശ്വസിച്ച് എന്തിട്ടാലും ജനങ്ങള്‍ വഞ്ചിതരാവും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തില്‍ ഇടയ്ക്കിടെ എത്തുന്ന മോദി എന്തു കൊണ്ട് മണിപ്പൂരില്‍ പോകുന്നില്ലെന്നും മണിപ്പൂരിലെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് മോദിയുടെ ഗ്യാരന്റിയുടെ തെളിവെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെതിരെയും ബിനോയ് വിശ്വം ആഞ്ഞടിച്ചു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കേരളത്തില്‍ സഖ്യമുണ്ട്. ഇരുമെയ്യാണെങ്കിലും ഒറ്റ കരളാണന്ന് ഇരുവരും തെളിയിച്ചു. കോണ്‍ഗ്രസിന്റെ ഒരു കൈ ബിജെപിയുടെ തോളിലാണ്. മറ്റൊരു കൈ മുസ്ലീം ആര്‍എസ്‌എസായ എസ്ഡിപിഐയുടെ തോളിലും. യുഡിഎഫ്, ബിജെപി, എസ്ഡിപിഐ സഖ്യമാണ് കേരളത്തില്‍ രൂപംകൊണ്ടത്. കോണ്‍ഗ്രസ് നിലപാടില്ലാത്ത പാര്‍ട്ടിയാണ് – അദ്ദേഹം പറഞ്ഞു. ഇന്ത്യാ സഖ്യത്തിനൊപ്പമാണ് ഇടതുപക്ഷം. അത് ഉറപ്പിച്ചു പറയാന്‍ ഞങ്ങള്‍ക്ക് സാധിക്കും. കോണ്‍ഗ്രസിന് സാധിക്കുമോയെന്നും ബിനോയ് വിശ്വം ചോദിച്ചു.
Read More » -
Crime
പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി; കൊലക്കേസില്‍ വീണ്ടും അകത്തേക്ക്
ഇടുക്കി: വ്യാഴാഴ്ചയാണ് ഫാത്തിമ കൊലക്കേസ് പ്രതികളായ കവിതയും അലക്സും അടിമാലിയില്‍ എത്തിയത്. കൈയിലുണ്ടായിരുന്ന കുറച്ചുപണംകൊണ്ട് മുറിയെടുത്ത് താമസിച്ചു. ഭാര്യയും ഭര്‍ത്താവുമാണെന്നും ജോലി തേടിയെത്തിയതാണെന്നും ഇവര്‍ പരിചയപ്പെട്ടവരോടെല്ലാം പറഞ്ഞു. മാസവാടകയ്ക്ക് താമസസ്ഥലം തേടി പല സ്ഥലത്ത് കറങ്ങിനടന്ന ഇവര്‍ യാദൃശ്ചികമായി ഫാത്തിമയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടിട്ടുണ്ടാകണം. മകന്‍ മീന്‍ കച്ചവടത്തിന് പോകുമ്പോള്‍ ഫാത്തിമ തനിയെയാണെന്ന് പ്രതികള്‍ മനസ്സിലാക്കി. ശനിയാഴ്ച ഉച്ചയോടെ ഇവര്‍ ഫാത്തിമയുടെ വീടിനടുത്ത് അയല്‍വാസികളുമായി സംസാരിച്ച് സമയം കളഞ്ഞു. വൈകിട്ട് നാലു മണിയോടെ ഫാത്തിമയുടെ മകന്‍ വീട്ടില്‍ നിന്നു ടൗണിലേക്കു പോയതു കണ്ട് ഇരുവരും എത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു. അടുക്കളയിലേക്കു പോയ ഫാത്തിമയെ പിറകെ എത്തിയ പ്രതികള്‍ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു എന്നും പൊലീസ് പറയുന്നു. വയോധിക ബഹളമുണ്ടാക്കാന്‍ ശ്രമിച്ചതോടെ കവിത വായ പൊത്തിപ്പിടിക്കുകയും അലക്സ് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന്റെ മുന്‍ഭാഗം മുറിച്ചും തലയില്‍ കുത്തിയും കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു. തുടര്‍ന്നു 2 പവന്‍…
Read More » -
Crime
കെ.സി വേണുഗോപാലിന്റെ ഫ്ളെക്സ് നശിപ്പിച്ചു
ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിന്റെ കൂറ്റന്‍ ഫ്ളെക്സ് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വട്ടപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഫ്ളെക്സ് വെച്ചിരുന്നത്. വ്യക്തിയുടെ സമ്മതത്തോടെയാണ് ഫ്ളെക്സ് സ്ഥാപിച്ചിരുന്നത്. ഇന്നലെ യുഡിഫിന്റെ തെരുവ് നാടക വേദിയിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ ഇരച്ചു കയറിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് നാടകം അലങ്കോലപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന പ്രയോഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് സിപിഎം പ്രവര്‍ത്തകര്‍ നാടകം അലങ്കോലപ്പെടുത്തിയത്.
Read More » -
Crime
കൊടുന്തറയില്‍ ഗാനമേളയ്ക്കിടെ സംഘര്‍ഷം; യുവാവിന്റെ കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചു
പത്തനംതിട്ട: ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ സംഘര്‍ഷം. യുവാവിന്റെ കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ച കേസില്‍ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുന്തറ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുമ്പോള്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കൊടുന്തറ സ്വദേശി സതീഷാ(37)ണ് ആക്രമിക്കപ്പെട്ടത്. ബ്ലേഡ് കൊണ്ട് കഴുത്തില്‍ വരയുകയായിരുന്നു. ഒമ്പത് തുന്നലിടേണ്ടി വന്നു. പ്രതികളായ കായംകുളം പുള്ളിക്കണക്ക് കാട്ടിലയ്യത്ത് കിഴക്കേതില്‍ ഗോകുല്‍ (27), വാഴമുട്ടം ഈസ്റ്റ് ഇടിമണ്ണില്‍ മേലേതില്‍ ഉജ്വല്‍ (26), മൂര്‍ത്തി മുരുപ്പേല്‍ നിജിന്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാനമേള നടക്കുമ്പോള്‍ ക്ഷേത്രത്തിന് വെളിയിലുള്ള വയലിലാണ് സംഘട്ടനം നടന്നത്. അവിടെ വച്ചാണ് സതീഷിന് മുറിവേറ്റത്. കൃത്യത്തിന് ശേഷം ക്ഷേത്രത്തിന് സമീപത്ത് വന്ന പ്രതികളെ അവിടെ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read More » -
LIFE
യേശുദാസിനെ ആദ്യ അയ്യപ്പഗാനം പാടിച്ചു; ശബരിമല നട തുറക്കുമ്പോള്‍ ഇപ്പോഴും മുഴങ്ങുന്നു ‘ശ്രീകോവില്‍ നട തുറന്നു…’
ഇരട്ടസഹോദരനായ വിജയനൊപ്പം ചേര്‍ന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാരംഗത്തും ഒരുപിടി മികച്ച ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് കെ ജി ജയന്‍. യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പഗാനം പാടിച്ചതും ജയവിജയന്മാരാണ്. ജയനും വിജയനും ചേര്‍ന്നെഴുതി ഈണം പകര്‍ന്ന ‘ശ്രീശബരീശാ ദീനദയാലാ…’ എന്ന ഗാനം ജയചന്ദ്രനും ‘ദര്‍ശനം പുണ്യദര്‍ശനം…’ എന്ന പാട്ട് യേശുദാസും പാടി. ശബരിമലനട തുറക്കുമ്പോള്‍ ഇപ്പോഴും കേള്‍പ്പിക്കുന്ന പ്രസിദ്ധമായ ‘ശ്രീകോവില്‍ നട തുറന്നു…’ എന്ന പാട്ട് ചിട്ടപ്പെടുത്തിയതും ജയവിജയന്മാരാണ്. ‘നക്ഷത്രദീപങ്ങള്‍ തിളങ്ങി’ (നിറകുടം), ‘ഹൃദയം ദേവാലയം’ (തെരുവുഗീതം), ‘കണ്ണാടിയമ്മാ ഉന്‍ ഇദയം’.. (പാദപൂജ), ‘ഇരൈവനുക്കും പെയരേ വൈയ്ത്താന് ഒരു മനിതന്‍ ഇങ്കേ’.. ( ഷണ്‍മുഖപ്രിയ) തുടങ്ങി മലയാളം, തമിഴ് ചലച്ചിത്ര മേഖലകളില്‍ ഒട്ടേറെ ഹിറ്റുകള്‍ക്ക് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് സംഗീതമേകി. പാദപൂജ, ഷണ്മുഖപ്രിയ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങള്‍ക്കും ഈണം പകര്‍ന്നിട്ടുണ്ട്. 1988ല്‍ വിജയന്റെ നിര്യാണത്തോടെ തനിച്ചായെങ്കിലും ഭക്തി ഗാനങ്ങളിലൂടെയും കച്ചേരികളിലൂടെയും ജയന്‍ സംഗീത യാത്ര തുടര്‍ന്ന് വരികയായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ…
Read More » -
Kerala
”സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാല്‍ സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകുമെന്നു ബിജെപി ചിന്തിച്ചിട്ടുണ്ടാകും”
തൃശൂര്‍: സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാല്‍ സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകുമെന്നു ബിജെപി ചിന്തിച്ചിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരേഷ് ഗോപിക്ക് ആ രക്ഷ കിട്ടാന്‍ പോകുന്നില്ല. ഞങ്ങളുടെ പ്രവര്‍ത്തനം സജീവമായി നടത്തും. ബിജെപിയെ പോലെ വലിയ പണമൊന്നും ഞങ്ങള്‍ക്കില്ല. ഉറപ്പായും സുരേഷ് ഗോപി പരാജയപ്പെടും. സുരേഷ് ഗോപിയുടെ ഗ്രാഫ് ദിനംതോറും കുറഞ്ഞുവരികയാണ്. എക്‌സാലോജിക്‌സുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം അക്കൗണ്ടുകള്‍ വഴിയാണ് നടന്നത്. അതിനെപ്പറ്റി കൂടുതലൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തു വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡ് വച്ച് വോട്ടു ചോദിക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി കേരളത്തോട് ബിജെപിക്ക് വിദ്വേഷ സമീപനമാണെന്നും പറഞ്ഞു. കരുവന്നൂര്‍ ബാങ്കിന്റെ കാര്യത്തില്‍ കേരളത്തിന്റെ സഹകരണ മേഖലയോട് ബിജെപിക്ക് അവരുടേതായ നിലപാടുണ്ട്. കേരളത്തെ തകര്‍ക്കുകയെന്നതാണ് ആ നിലപാട്. കഴിഞ്ഞ നോട്ട് നിരോധന കാലത്ത് സഹകരണ മേഖലയെ വേട്ടയാടാനാണ് നോക്കിയത്. ജനങ്ങളുടെ നല്ല രീതിയിലുള്ള വിശ്വാസം കേരളത്തിലെ സഹകരണസ്ഥാപനങ്ങള്‍ക്കുണ്ട്. നല്ല നിലയിലാണ് സഹകരണ മേഖലയെ സംരക്ഷിച്ചിട്ടുള്ളത്. മനുഷ്യരാണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത്. ചില…
Read More » -
India
വീടിന്‍റെ മേല്‍ക്കൂര തകർന്നുവീണ് ഉത്തർപ്രദേശില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
ലഖ്‌നൗ: നിർമാണത്തിലിരിക്കുന്ന വീടിന്‍റെ മേല്‍ക്കൂര തകർന്നുവീണ് ഉത്തർപ്രദേശില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.മോഹിത് (30), പിയൂഷ് (28) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ 17 പേർക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. മുസാഫർനഗറിലെ ടാല്‍ഡ ഗ്രാമത്തിലാണ് സംഭവം. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പോലീസ് കെട്ടിടമുടമയെയും കരാറുകാരനെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
Read More »