KeralaNEWS

മദ്യപാനത്തിനിടെ തര്‍ക്കം; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

കാക്കനാട്: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിന്റെ കുത്തേറ്റ പാചകത്തൊഴിലാളിയായ യുവാവ് മരിച്ചു.

തൃക്കാക്കര കെന്നഡിമുക്ക് മാമ്ബിള്ളിപ്പറമ്ബ് തുണ്ടിപറമ്ബില്‍ ജോയിയുടെ മകൻ മനു (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മനുവിന്റെ സുഹൃത്തും അയല്‍വാസിയുമായ കിഴുപ്പിള്ളി ജസ്റ്റിനെ (31) തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു.

വിഷു ദിവസം രാത്രി മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഉടൻതന്നെ സുഹൃത്തുക്കള്‍ മനുവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: സോണിയ. സഹോദരി: സിനി. സംസ്കാരം ഇന്ന് നടക്കും.

Back to top button
error: