ചൈനയുടെ അതിർത്തി കൈയേറ്റത്തില്‍ മോദിയുടേത് അയഞ്ഞ സമീപനമാണെന്നും അദ്ദേഹം ഭാരത മാതാവിനെ വഞ്ചിച്ചെന്നും സുബ്രമണ്യൻ സ്വാമി വിമർശിച്ചു. മോദി ബി.ജെ.പിയുടെ വിശ്വാസ്യതയ്ക്ക് ബാധ്യതയാകുമെന്നും അദ്ദേഹം പറഞ്ഞു.
”ചൈനയ്ക്കുമുന്നില്‍ മുട്ടിലിഴഞ്ഞ് മോദി ഭാരത മാതാവിനെ വഞ്ചിച്ചിരിക്കുകയാണ്. 2020നുശേഷം 4,065 ചതുരശ്ര കി.മീറ്റർ ഭൂമിയാണ് ലഡാക്കില്‍ നഷ്ടപ്പെട്ടത്. ബി.ജെ.പി മോദിയെ മാറ്റിനിർത്തി ഭൂരിപക്ഷം നേടാൻ നോക്കണം. പാർട്ടിയുടെ വിശ്വാസ്യതയ്ക്ക് മോദിയൊരു ബാധ്യതയാണ്.”-സുബ്രമണ്യൻ സ്വാമി എക്‌സില്‍ വിമർശിച്ചു.
ബി.ജെ.പി എം.പിയായിരിക്കെ തന്നെ പലതവണ നരേന്ദ്ര മോദിയെ വിമർശിച്ച ആളാണ് സുബ്രമണ്യൻ സ്വാമി. അതിനാൽ തന്നെ ബിജെപി അടുത്തിടെയായി അകറ്റി നിർത്തിയിരിക്കുന്ന ഒരാളുമാണ് സുബ്രഹ്മണ്യൻ സ്വാമി.ഇത്തവണ ബി.ജെ.പി വമ്ബൻ വിജയം നേടുമെങ്കിലും മോദി മാജിക്കൊന്നും നിലവിലില്ലെന്നുമാണ് അടുത്തിടെ അദ്ദേഹം വിമർശിച്ചത്.