Month: April 2024
-
Kerala
കേന്ദ്ര ഏജൻസികള്‍ പരിധി വിട്ടാല്‍, നിയമപരമായ നടപടികൾ സ്വീകരിക്കേണ്ടി വരും: എൻ അരുണ്‍
തിരുവനന്തപുരം: ബി.ജെ.പി നേതൃത്വം കേന്ദ്ര ഏജൻസികളെ മുൻ നിർത്തി ഇടതുപക്ഷത്തെ തകർക്കാൻ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് സി.പി.ഐ നേതാവും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റുമായ എൻ.അരുണ്‍. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് സംസ്ഥാന സർക്കാറിനുള്ള അധികാരം ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. മുൻപ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേരള പൊലീസ് കേസെടുത്ത കാര്യവും എ.ഐ.വൈ.എഫ് നേതാവ് ചൂണ്ടിക്കാട്ടുകയുണ്ടായി. മോദി ഗവണ്‍മെന്റിന്റെ പതനമായിരിക്കും 2024ലെ തിരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നത്. മോദിയുടെ ഭരണം തുടര്‍ന്ന് ഈ രാജ്യത്ത് ഉണ്ടാകാന്‍ പോകുന്നില്ല എന്നുള്ളത് ബിജെപിക്കാര്‍ക്ക് തന്നെ നല്ല ബോധ്യമുണ്ട്. പൗരത്വ ഭേദഗതി നിയമവും കെജ്രവാളിന്റെ അറസ്റ്റുമെല്ലാം പരാജയഭീതിയെ തുടര്‍ന്ന് വിരളിപൂണ്ടുകൊണ്ട് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നതാണ്. ഈ തിരഞ്ഞെടുപ്പ് റിസള്‍ട്ട് പരിശോധിക്കുമ്ബോള്‍ ബിജെപിക്കും സഖ്യകക്ഷിക്കും 200 – 220 ന് അപ്പുറത്തേക്ക് പോകാനുള്ള ഒരു സാഹചര്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
Kerala
കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് യുഡിഎഫ് അല്ല എല്‍ഡിഎഫ്: ബൃന്ദ കാരാട്ട്
വയനാട്:കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് യുഡിഎഫ് അല്ല എല്‍ഡിഎഫ് ആണെന്നും പിന്നെന്തിനാണ് ദേശീയ നേതാവായ രാഹുൽ ഗാന്ധി എല്‍ഡിഎഫിനെതിരെ വയനാട്ടിൽ മത്സരിക്കുന്നതെന്നും സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്. വയനാട് എംപി അമേഠിയിലും റായ്ബറേലിയിലും നോമിനേഷൻ കൊടുക്കുമോന്നും ബൃന്ദ കാരാട്ട് ചോദിച്ചു. വയനാടിന് മുഴുവൻ സമയ എംപിയെയാണ് വേണ്ടത്.അല്ലാതെ വിസിറ്റിംഗ് വിസയിൽ എത്തുന്നവരെയല്ല.വന്യമൃഗശല്യം പാർലമെന്റില്‍ ഉന്നയിക്കപ്പെട്ടില്ലെന്നും പച്ചകൊടികള്‍ എന്തിനാണ് ഒളിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുമോയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
Read More » -
Sports
അവസാന പന്തില്‍ വിജയം തട്ടിപ്പറിച്ച് രാജസ്ഥാൻ
കൊൽക്കത്ത: ഐപിഎല്ലിൽ അവിശ്വസനീയ വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്. ടൂര്‍ണ്ണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്നലെ ചേസ് ചെയ്ത് നേടിയത്.അവസാന പന്തിലായിരുന്നു നാടകീയ വിജയം. ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ രണ്ട് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.ഒരു ഘട്ടത്തില്‍ കൈവിട്ടുവെന്ന് കരുതിയ മത്സരം ജോസ് ബട്‍ലറുടെ ഒറ്റയാൾ പോരാട്ടത്തിലാണ് രാജസ്ഥാൻ തിരിച്ചുപിടിച്ചത്. ജോസ് ബട്‍ലര്‍ 60 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഒരുക്കിയപ്പോള്‍ 13 പന്തില്‍ 26 റണ്‍സ് നേടിയ റോവ്മന്‍ പവലും 14 പന്തില്‍ 34 റണ്‍സ് നേടിയ റിയാന്‍ പരാഗും നിര്‍ണ്ണായക സംഭാവന നല്‍കി. മികച്ച രീതിയിലാണ് തുടങ്ങിയെങ്കിലും രാജസ്ഥാന് ജൈസ്വാളിനെ രണ്ടാം ഓവറില്‍ നഷ്ടമായി 9 പന്തില്‍ 19 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ സഞ്ജു 12 റണ്‍സ് എടുത്തും യശ്വസി ജയ്‌സ്വാള്‍ 19 റണ്‍സ് എടുത്തും പുറത്തായി. ഹെറ്റ്‌മെയര്‍ ഡക്കായപ്പോള്‍…
Read More » -
Kerala
ആ ‘മയിൽപ്പീലി’ മലയാളിയുടെ മനം കവർന്നു, ജയവിജന്മാരിൽ വിജയൻ്റെ വിയോഗത്തിനു ശേഷം ജയൻ സംഗീതത്തിലേയ്ക്കു തിരിച്ചു വരാൻ കാരണക്കാരൻ യേശുദാസ് : അറിയാം വികാരഭരിതമായ ആ അനുഭവം
ജയവിജയന്മാർ മലയാള സംഗീതലോകത്ത് ഒരു വിസ്മയമായിരുന്നു. ഗായകരും സംഗീതജ്ഞന്മാരുമായ ആ ഇരട്ടസഹോദരന്മാരുടെ സംഗീതയാത്രയിൽ ഒട്ടവധി അപൂർവ്വതകൾ നമ്മുടെ ഗാനശാഖയ്ക്കു ലഭിച്ചു. പക്ഷേ ഒപ്പമുണ്ടായിരുന്ന ഇരട്ടസഹോദരൻ കെ.ജി വിജയന്‍റെ വിയോഗം ജയനെ ഒട്ടൊന്നുമല്ല തകർത്തു കളഞ്ഞത്. തൃശിനാപ്പള്ളിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കെ.ജി വിജയൻ അപകടത്തിൽ മരിക്കുന്നത്. സഹോദരന്‍റെ വിയോഗത്തെത്തുടർന്ന് മാനസികമായി തളർന്ന ജയൻ ആത്മാവിന്റെ ഭാഗമായ സംഗീതത്തിൽ പോലും വിടചൊല്ലി, ചിറകു നഷ്ടപ്പെട്ട പക്ഷിയെപ്പോലെ കഴിഞ്ഞ നാളുകൾ… അക്കാലത്താണ് തിരുവനന്തപുരത്തുവച്ച് ഗായകൻ യേശുദാസിനെ യാദൃശ്ചികമായി കാണുന്നത്: ‘‘ഇങ്ങനെ ചടഞ്ഞുകൂടി ഇരിക്കരുത്. പാട്ടിലേക്കു മടങ്ങി വരൂ. വിഷുക്കാലത്തിനായി സന്തോഷമുള്ള കുറെ കൃഷ്ണഭക്തിഗാനങ്ങൾ ചെയ്യൂ. രമേശൻ നായർ എഴുതിയാൽ അസ്സലാവും. കസെറ്റ് തരംഗിണി ഇറക്കാം’’ യേശുദാസ് നിർബന്ധിച്ചു. അന്ന് തിരുവനന്തപുരം ആകാശവാണിയിൽ ജോലി ചെയ്യുകയായിരുന്നു രമേശൻ നായർ. ജയൻ നേരെ രമേശൻ നായരുടെ വീട്ടിലെത്തി യേശുദാസിന്റെ നിർദ്ദേശത്തെപ്പറ്റി പറഞ്ഞു. അന്നു രാത്രിതന്നെ ഇരുവരും പാട്ടുണ്ടാക്കാനിരുന്നു. രമശേൻ നായരുടെ രചനയും ജയൻ്റെ സംഗീതവും. നേരം പുലർന്നപ്പോഴേക്കും…
Read More » -
India
സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്; മൊത്തം 14 മലയാളികൾ പട്ടികയിൽ
ദില്ലി: 2023 ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷ് പ്രധാൻ, ദൊനുരു അനന്യ റെഡി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. നാലാം റാങ്ക് മലയാളിയായ സിദ്ധാർത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയാണ് സിദ്ധാർത്ഥ് റാം കുമാര്‍. അഞ്ചാം പരിശ്രമത്തിലാണ് സിദ്ധാര്‍ത്ഥ് വന്‍ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 121-ാം റാങ്കായിരുന്നു സിദ്ധാർത്ഥിന് ലഭിച്ചത്. എഴുതിയ മൂന്ന് തവണയും സിദ്ധാർത്ഥ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പിലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്. വിഷ്ണു ശശികുമാർ (31 റാങ്ക്), അർച്ചന പി പി (40 റാങ്ക്), രമ്യ ആർ ( 45 റാങ്ക്), ബിൻ ജോ പി ജോസ് (59 റാങ്ക്), പ്രശാന്ത് എസ് (78 റാങ്ക്), ആനി ജോർജ് (93 റാങ്ക്), ജി ഹരിശങ്കർ (107 റാങ്ക്), ഫെബിൻ ജോസ് തോമസ് (133 റാങ്ക്), വിനീത് ലോഹിദാക്ഷൻ (169 റാങ്ക്), മഞ്ജുഷ ബി ജോർജ് (195…
Read More » -
India
ഫ്ളൈ ഓവറില്‍നിന്ന് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; സംഭവം ഒഡിഷയില്‍
ഭുവനേശ്വർ: ഒഡിഷയില്‍ ഫ്ളൈ ഓവറില്‍നിന്ന് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം. 38 പേർക്ക് പരിക്കേറ്റു. കട്ടക്കില്‍നിന്ന് വൈസ്റ്റ് ബംഗാളിലെ ദിഘയിലേക്ക് പുറപ്പെട്ട ബസ് യാത്രാമധ്യേ ഫ്ളൈ ഓവറില്‍നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഒഡിഷയിലെ ജജ്പുർ ജില്ലയിലെ ദേശീയപാത 16-ല്‍ ബരാബതിക്ക് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റവരെ കട്ടക്കിലെയും ജജ്പുരിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതിൽ പലരുടേയും നില ഗുരുതരമാണ്. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നതെന്ന് സംഭവത്തിന് സാക്ഷ്യം വഹിച്ച പ്രദേശവാസികള്‍ പറയുന്നു. ബസ് അശ്രദ്ധമായും ക്രമരഹിതമായുമാണ് മുന്നോട്ടുനീങ്ങിയിരുന്നതെന്നും ഇവർ വ്യക്തമാക്കി. അതേസമയം അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.
Read More » -
Kerala
വടക്കേയിന്ത്യയിലെങ്ങും ബിജെപി തരംഗമോ മോദി തരംഗമോ ഇല്ല; അതിനാൽ തെക്കേയിന്ത്യയിൽ ചുറ്റിത്തിരിയുന്നു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ
ബംഗളൂരു: വടക്കേയിന്ത്യയിലെങ്ങും ബിജെപി തരംഗമോ മോദി തരംഗമോ ഇല്ലെന്നും അതിനാൽ മോദി ഉൾപ്പെടെ ബിജെപി നേതാക്കൾ കൂട്ടത്തോടെ തെക്കേയിന്ത്യയിൽ ചുറ്റിത്തിരിയുകയാണെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. നരേന്ദ്രമോദിക്കും ബിജെപി നേതാക്കള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തെരഞ്ഞെടുപ്പ് സമ്മാനിക്കുകയെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള റോഡ് ഷോയില്‍ പങ്കെടുത്തശേഷം ഇന്ദിരാഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാർ. ഇക്കുറി ഇന്ത്യാ സഖ്യം ദേശീയതലത്തില്‍ സർക്കാർ രൂപീകരിക്കുമെന്നതില്‍ സംശയം വേണ്ട. വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപിയും മോദിയും ആവർത്തിക്കുന്നുണ്ടെങ്കിലും തിരിച്ചടിയുണ്ടാകുമെന്ന് അവർക്കു തന്നെ അറിയാം.അതിനാലാണ് ഇത്രയും നാൾ ഇല്ലാത്ത ദക്ഷിണേന്ത്യൻ പ്രേമവവുമായി ഇവിടെ ചുറ്റിത്തിരിയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തൊരിടത്തും ബിജെപി തരംഗമോ മോദി തരംഗമോ നിലനില്‍ക്കുന്നില്ലെന്നും ഡി.കെ ശിവകുമാർ കൂട്ടിച്ചേർത്തു.
Read More » -
Kerala
ബൈക്ക് സ്റ്റാൻഡിൽ വയ്ക്കുന്നതിനിടെ റോഡിലേക്ക് മറിഞ്ഞു; ബസിനടിയിൽപ്പെട്ട് ബാർബർ ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം
കോട്ടയം: കുറിച്ചി കുഞ്ഞൻകവലയില്‍ നിയന്ത്രണം നഷ്ടമായ ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞ് ബാർബർ ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം. കുറിച്ചി സചിവോത്തമപുരം സ്വദേശി അനില്‍ കുമാര്‍ (52) ആണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. കുറിച്ചി കുഞ്ഞൻകവലയില്‍ ബൈക്കില്‍ എത്തിയ അനില്‍കുമാർ, റോഡരികിലേക്കൊതുക്കിയ ശേഷം ബൈക്കില്‍ നിന്നും ഇറങ്ങുന്നതിനിടെ ബൈക്ക് എതിർവശത്തേയ്ക്ക് മറിയുകയായിരുന്നു.ഈ സമയം കോട്ടയം ഭാഗത്തേയ്ക്ക് പോകാനായി എത്തിയ സ്വകാര്യ ബസ് അനില്‍ കുമാറിന്റെ മുകളിൽ കൂടി കയറിയിറങ്ങുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് നടക്കും. ഭാര്യ – ബിന്ദു. മക്കള്‍ – ഗോപിക, അമല്‍.
Read More » -
Kerala
ക്രൈസ്തവരുടെ വോട്ട് നേടാൻ വ്യാജ മെത്രാനെ റോഡ് ഷോയില്‍ അവതരിപ്പിച്ച് കൃഷ്ണകുമാർ; ബിജെപിയിൽ തമ്മിലടി
കൊല്ലം: എൻ.ഡി.എ സ്ഥാനാർഥി ജി കൃഷണകുമാറിൻ്റെ റോഡ് ഷോയില്‍ പങ്കെടുത്തത് വ്യാജ മെത്രാൻ. സംഭവം പുറത്തായതോടെ ബി.ജെ.പി ജില്ലാ ഘടകത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമായി. പത്രികാ സമർപ്പണത്തിന് മുന്നോടിയായി നടത്തിയ റോഡു ഷോയിലാണ് തട്ടിപ്പുകേസുകളിലെ പ്രതി കൊല്ലം കടപ്പാക്കട റെയില്‍വേ മേല്‍പാലത്തിന് സമീപം താമസിക്കുന്ന ജെയിംസ് ജോർജ് മെത്രാൻ വേഷത്തില്‍ പങ്കെടുത്തത്. പരിപാടിയുടെ വാർത്തയും ഫോട്ടോയും പാർട്ടി പത്രം പ്രാധാന്യത്തോടെ നല്‍കിയിരുന്നു.പിന്നാലെ ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് നേതൃത്വം വെട്ടിലായത്. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷ്യൻ ഡോ. ബസേലിയോസ് മാർത്തോമ്മാ യാക്കോബ് പ്രഥമൻ കാതോലിക്കാ ബാവ എന്ന പേരിലാണ് ജെയിംസ് ജോർജ് റോഡ് ഷോയില്‍ പ്രത്യക്ഷപ്പെട്ടത്. തട്ടിപ്പുകാരനെ മെത്രാൻ വേഷത്തിൽ പങ്കെടുപ്പിച്ചത് കൃഷ്ണകുമാർ ഉൾപ്പടെയുള്ള ചില നേതാക്കളുടെ അറിവോടുകൂടിയാണെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം.ടൗണില്‍ തന്നെയുള്ള നേതാക്കള്‍ക്ക് ഇയാള്‍ തട്ടിപ്പുകാരനാണെന്ന് അറിയാമായിരുന്നിട്ടും മുൻനിരയില്‍ എത്തിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു. തട്ടിപ്പിലൂടെ ജയിംസ് ജോർജ് സമ്ബാദിച്ച സ്ഥാവര ജംഗമ സ്വത്തുക്കള്‍…
Read More » -
Kerala
യു.എന്‍ സമാധാന സേനയിൽ ഒരു വര്‍ഷത്തേയ്ക്ക് നിയമനം: നീലേശ്വരം സ്വദേശി മേജര്‍ അഭിജിത്ത് സുഡാനിലേക്ക്
കാസർകോട് ജില്ലയിലെ നീലേശ്വരം സ്വദേശി മേജര്‍ ഡോ. അഭിജിത്ത് സന്തോഷ്, യു.എന്‍ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക്. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഇന്ത്യന്‍ ആര്‍മിയില്‍ മേജര്‍ ആണ്. പൂനെ എ.എഫ്.എം.സിയില്‍ നിന്ന് 2018 ല്‍ മെഡിക്കല്‍ ബിരുദം നേടിയ ശേഷം ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍, മേജര്‍ എന്നീ പദവികളില്‍ ജമ്മു, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഇതിനിടെ വിശിഷ്ട സേവനത്തിന് കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ കമന്റേഷന്‍ മെഡലും ലഭിച്ചു. കാഞ്ഞങ്ങാട്ടെ ദന്ത ഡോക്ടര്‍ നീലേശ്വരം പേരാല്‍ കൃഷ്ണ സുഹാസിലെ ഡോ. പി. സന്തോഷ് കുമാര്‍- സി. രത്‌നമാല ദമ്പതികളുടെ മകനാണ്. ഭാര്യ: പയ്യന്നൂര്‍ കണ്ടോത്ത് സ്വദേശി ഡോ. നയന (ഫൈനല്‍ ഇയര്‍ എം.ഡി.എസ് വിദ്യാര്‍ത്ഥിനി, കൊല്ലം അസീസിയ ഡെന്റല്‍ കോളേജ്).
Read More »