വിദ്വേഷ പ്രസംഗങ്ങള്‍കൊണ്ട് കുപ്രസിദ്ധി നേടിയ ബി.ജെ.പി നേതാവ് രാജാ സിങ് ആണ് രാമനവമി ഘോഷയാത്ര നയിക്കുന്നത്. യാത്രയുടെ ഒരുക്കങ്ങള്‍ക്കായി അടുത്തിടെ അദ്ദേഹം വളണ്ടിയർ മീറ്റിങ് വിളിച്ചിരുന്നു. ഘോഷയാത്ര കടന്നുപോകുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ പള്ളികളും ദർഗകളും തുണികൊണ്ട് മറച്ചേക്കുമെന്നാണ് സൂചന.
രാവിലെ ഒമ്ബതിന് സീതാരാംബാഗ് ക്ഷേത്രത്തില്‍നിന്ന് തുടങ്ങുന്ന ഘോഷയാത്ര വൈകീട്ട് ഏഴിന് ഹനുമാൻ വ്യാംശാലയില്‍ സമാപിക്കും.ഈ റൂട്ടിലുള്ള പള്ളിയാണ് നിലവിൽ തുണി കൊണ്ട് മറയ്ക്കുന്നത്.
മംഗല്‍ഹാത്, ധൂല്‍പേട്ട്, ബീഗം ബസാർ, സിദ്ധ്യംബർ ബസാർ, ഗൗളിഗുഡ, പുട്‌ലി ബൗളി, കൊട്ടി എന്നിവിടങ്ങളിലൂടെയാണ് ഘോഷയാത്ര കടന്നുപോകുന്നത്.റാലിക്കിടെയുള്
കമ്മീഷണറുടെ ടാസ്‌ക് ഫോഴ്‌സ്, റാപിഡ് ആക്ഷൻ ഫോഴ്‌സ്, സിറ്റി ആംഡ് റിസർവ് പൊലീസ്, ടിയർ ഗ്യാസ് യൂണിറ്റ്, അശ്വാരൂഢസേന, ലോക്കല്‍ പോലീസ് അടക്കം 1800 ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്. ഇതിന് പുറമെ വിവിധ പ്രദേശങ്ങളില്‍ കേന്ദ്ര സേനയേയും വിന്യസിച്ചിട്ടുണ്ട്.
യാത്രയുടെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഘോഷയാത്രാ കമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തി. കെട്ടിടങ്ങള്‍ക്ക് മുകളിലും വിവിധ ചെക്ക് പോയിന്റുകളിലും പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളിലും പൊലീസ് കർശന നിരീക്ഷണം നടത്തുമെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.