കൊച്ചി: ഫോര്‍ട്ട് കൊച്ചി ജങ്കാര്‍ പരിസരത്ത് സ്ഥാപിച്ച ഫലസ്തീൻ ഐക്യദാർഢ്യ ബോർഡുകള്‍ നശിപ്പിച്ച് വിദേശ വനിതകള്‍.
വിനോദ സഞ്ചാരത്തിനെത്തിയ ഇസ്രായേല്‍ അനൂകൂലികളായ രണ്ട് വനിതകളാണ് റോഡരികിലുണ്ടായിരുന്ന ബോര്‍ഡുകള്‍ നശിപ്പിച്ചത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒ സ്ഥാപിച്ച രണ്ട് ബോര്‍ഡുകളാണ് ഇവര്‍ നശിപ്പിച്ചത്. നാട്ടുകാര്‍ ഇത് ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായി. തുടർന്ന് വനിതകളുടെ നടപടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതിയെത്തി.പിന്നാലെയാണ് പോലീസ് ഇടപെടലുണ്ടായത്.