IndiaNEWS

ഭക്ഷ്യവിഷബാധ യുപിയില്‍ ആറുവയസുകാരൻ മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍

ലക്നൗ: ഉത്തർപ്രദേശില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് ആറു വയസുള്ള കുട്ടി മരിച്ചു. കുടുംബത്തിലെ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

10നും 17നും ഇടയില്‍ പ്രായമുള്ള മൂന്നുപേരാണ് ആശുപത്രിയിലുള്ളത്. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ അഭിപാല്‍ (ആറ്), ഹിമാൻഷു (17), സുധി (10), ശിവാംഗി (11) എന്നിവർ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ബോധരഹിതരാകുകയായിരുന്നു.

ഇവരെ ഉടൻതന്നെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അഭിപാല്‍ മരിച്ചു. ഹിമാൻഷു, സുധി, ശിവാംഗി എന്നിവർ സുല്‍ത്താൻപൂർ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസർ (സിഎംഒ) ഡോ. ഒ.പി. ചൗധരി പറഞ്ഞു. ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്താണെന്ന് കണ്ടെത്താൻ ആരോഗ്യസംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: