പ്രചരണം അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് അവർ ഇക്കാര്യം അറിയിച്ചത്.മാസ് പ്രചാരണമാണ് ഇത്തവണ ബി.ജെ.പി ആലപ്പുഴയില്‍ നടത്തുന്നത്.
മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സ്ഥാനാർത്ഥിയെത്തുന്നുണ്ട്. ഓരോ കേന്ദ്രങ്ങളിലും സ്വീകരിക്കാനെത്തുന്നത് സ്ത്രീകളുള്‍പ്പടെ നൂറ് കണക്കിന് പ്രവർത്തകരാണ്. സ്വീകരണ വേദികള്‍ മറ്റ് പാർട്ടികളില്‍ നിന്ന് ബി.ജെ.പിയിലേക്കെത്തുന്ന പുതുമുഖങ്ങളെ വരവേല്‍ക്കാനുള്ള വേദി കൂടിയായി മാറുന്നു.
‘മോദിജിയോടൊപ്പം ഇരുന്ന് സംസാരിക്കാൻ, ആലപ്പുഴയുടെ ആവശ്യങ്ങള്‍ നേരിട്ടറിയിക്കാൻ ആലപ്പുഴയില്‍ നിന്ന് കേന്ദ്രമന്ത്രിസഭയിലേക്ക് അയക്കാൻ ശോഭാ സുരേന്ദ്രൻ മാത്രമേയുള്ളുവെന്നും വോട്ടർമാർ മനസ്സിലാക്കി കഴിഞ്ഞു. അരഡസൻ കേന്ദ്രമന്ത്രിമാർ വന്ന് പോയിട്ടും യാഥാർത്ഥ്യമാകാതിരുന്ന ആലപ്പുഴ ബൈപ്പാസ് സഫലമാകാൻ ഗഡ്ക്കരി വേണ്ടി വന്നു. ഭരണകക്ഷിക്കൊപ്പം നിന്ന് കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ മോദിജിയുടെ ഗ്യാരണ്ടിയായി വനിതാ കേന്ദ്രമന്ത്രിയായി ശോഭാ സുരേന്ദ്രനുണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.’ അവർ പറഞ്ഞു.
വിധിയെഴുത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കൂടുതല്‍ ഊർജ്ജം പകരാൻ അടുത്തദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും മണ്ഡലത്തിലെത്തും.