Month: April 2024

  • Kerala

    ഇന്നു മുതല്‍ അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും 21 നും ഇടിമിന്നലോടു കൂടിയ മഴയ്ക്കും, ഏപ്രില്‍ 18 മുതല്‍ 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. ആയതിനാല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഇന്നും നാളെയും പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി…

    Read More »
  • Crime

    വയനാട്ടിലെ ഫ്ളാറ്റില്‍ 58-കാരന്‍ മരിച്ചനിലയില്‍; മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കം

    വയനാട്: ലക്കിടിയിലെ ഫ്ളാറ്റില്‍ താമസക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. അടിവാരം പുതുപ്പാടി സ്വദേശി സജി ജോര്‍ജ്(58) ആണ് മരിച്ചത്. ബുധനാഴ്ചയാണ് ഫ്ളാറ്റിലെ മുറിയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.    

    Read More »
  • India

    സൂര്യതിലകം അണിഞ്ഞ രാംലല്ലയെ തൊഴുതു; വികാര നിര്‍ഭരമായ നിമിഷമെന്ന് മോദി

    ലക്‌നൗ: സൂര്യതിലകം അണിഞ്ഞ അയോധ്യയിലെ രാമവിഗ്രഹത്തെ ടാബ്ലെറ്റില്‍ കണ്ടുതൊഴുത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ തനിക്കും ഇത് വളരെ വികാരനിര്‍ഭരമായ നിമിഷമാണ് ഇതെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ”നല്‍ബരി റാലിക്ക് ശേഷം ഞാന്‍ സൂര്യതിലകം കണ്ടു. കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ എനിക്കും ഇത് വികാരനിര്‍ഭരമായ നിമിഷമാണ്. സൂര്യതിലകം നമ്മുടെ ജീവിതത്തില്‍ കരുത്ത് കൊണ്ടുവരട്ടേ, അത് നമ്മുടെ രാജ്യത്തെ കീര്‍ത്തിയുടെ ഉയരങ്ങളിലെത്തിക്കട്ടേ.” മോദി എക്‌സില്‍ കുറിച്ചു. ഉച്ചസൂര്യന്റെ രശ്മികള്‍ രാം ലല്ലയുടെ വിഗ്രഹത്തിന്റെ നെറ്റിയില്‍ പതിക്കും വിധം കണ്ണാടികളും ലെന്‍സും സജ്ജീകരിച്ചാണ് തിലകം സാധ്യമാക്കിയത്. 8 മില്ലീമീറ്റര്‍ വലുപ്പമുള്ള സൂര്യതിലകം ഏകദേശം മൂന്നര മിനിറ്റുനേരം നീണ്ടുനിന്നു. കണ്ണാടി ക്രമീകരണത്തിനായി ശാസ്ത്ര സംഘമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതിന്റെ പരീക്ഷണം നടന്നിരുന്നു. അയോധ്യയില്‍ രാം ലല്ല വിഗ്രഹം പ്രതിഷ്ഠിച്ച ശേഷമുള്ള ആദ്യ രാമനവമിയാണ് രാജ്യം ആഘോഷിക്കുന്നത്. ”രാമനവമി ആഘോഷത്തില്‍ അയോധ്യ സമാനതകളില്ലാത്ത സന്തോഷത്തിലാണ്. 5 നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍, ഇന്ന് നമുക്ക് രാമനവമി ആഘോഷിക്കാനുള്ള…

    Read More »
  • Kerala

    സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദു റഹീമിന്റെ കഥ സിനിമയാകുന്നു: സംവിധായകൻ ബ്ലെസിയുമായി ചര്‍ച്ച ചെയ്തതായി ബോബി ചെമ്മണ്ണൂര്‍

       സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദു റഹീമിന്റെ മോചനത്തിനായുള്ള കേരളത്തിന്റെ ശ്രമം സിനിമയാകുന്നു. സിനിമക്ക് വേണ്ടിയുളള ചര്‍ച്ചകള്‍ പുരോഗിക്കുന്നു. സംവിധായകന്‍ ബ്ലെസിയുമായി ചര്‍ച്ച നടത്തി എന്നും പോസിറ്റീവ് മറുപടിയാണ് ലഭിച്ചതെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. സിനിമയിലൂടെ ലാഭം ആഗ്രഹിക്കുന്നില്ലെന്നും ലഭിക്കുന്ന ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദു റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളാണ് സിനിമയാക്കുന്നത്. മലയാളികളുടെ നന്മ ലോകത്തിന് കാണിച്ചു കൊടുക്കാനാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. അബ്ദു റഹീം തിരിച്ചെത്തിയാല്‍ ജോലി നല്‍കുമെന്ന് നേരത്തെ ബോബി ചെമ്മണ്ണൂര്‍ അറിയിച്ചിരുന്നു. ഡ്രൈവര്‍ ജോലിക്കായി വിദേശത്ത് എത്തിയ അബ്ദു റഹീം കഴിഞ്ഞ 18 വര്‍ഷമായി ജയിലിലാണ്. ഇത്രയും ദീര്‍ഘകാലത്തെ ജയില്‍ ജീവിതത്തിന് ശേഷം നാട്ടില്‍ മടങ്ങിയെത്തുന്ന അബ്ദു റഹീമിനെ അദ്ദേഹത്തിന് സമ്മതമാണെങ്കില്‍ തന്റെ റോള്‍സ്‌റോയ്‌സിന്റെ ഡ്രൈവറായി നിയമിക്കാമെന്നാണ് ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കിയത്. അബ്ദു റഹീമിന്റെ ജീവന്‍ രക്ഷിക്കാനായി ഇത്രയും…

    Read More »
  • Crime

    ‘മുകുന്ദന്‍ നായര്‍’ ചമഞ്ഞ് പ്രഫസറെ വിവാഹം ചെയ്ത് 10 ലക്ഷവും 101 പവനും തട്ടി; ശ്രീകാര്യം സ്വദേശി ഷാജഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

    തിരുവനന്തപുരം: കോളേജ് അധ്യാപികയെ കബളിപ്പിച്ച് വിവാഹം ചെയ്ത് 10.27 ലക്ഷം രൂപയും 101 പവന്‍ സ്വര്‍ണവും തട്ടിയെടുത്ത് നാടുവിട്ട തിരുവനന്തപുരം ശ്രീകാര്യം സ്വദേശിക്കെതിരേ ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് പ്രതി ഷാജഹാന്‍ യുവതിയെ പരിചയപ്പെട്ടതെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി രാജ്മോഹന്‍ പറഞ്ഞു. ”നായര്‍ സമുദായത്തില്‍പ്പെട്ട അധ്യാപികയുടെ രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധം പിരിഞ്ഞശേഷം പുനര്‍വിവാഹത്തിനായി മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കുകയായിരുന്നു. മുകുന്ദന്‍ നായര്‍ എന്ന പേരിലാണ് ഷാജഹാന്‍ മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കിയത്. ഈ പേരിലാണ് ഇയാള്‍ യുവതിയുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും പരിചയപ്പെട്ടത്. മാതാപിതാക്കള്‍ മരിച്ചുപോയെന്നും സഹോദരന്‍ യുകെയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുകയുമാണെന്നാണ് ഇയാള്‍ ഇവരെ ധരിപ്പിച്ചത്,” രാജ്മോഹന്‍ പറഞ്ഞു. താന്‍ വിദേശത്താണ് ജോലി ചെയ്യുന്നതെന്നും ഇയാള്‍ യുവതിയെ പറഞ്ഞുവിശ്വസിപ്പിച്ചു. ഇതിനായി വ്യാജ എസ്എസ്എല്‍സി ബുക്ക് ഇവരെ കാണിച്ചു. യുവതിയുടെ മാതാപിതാക്കള്‍ ഇയാളെക്കുറിച്ച് കൂടുതലായി അന്വേഷിച്ചില്ല. വിവാഹനിശ്ചയ ചടങ്ങിന് ഷാജഹാന്‍ തനിച്ചാണ് എത്തിയത്. വിവാഹത്തിന് പങ്കെടുക്കാന്‍ ബന്ധുക്കളായി…

    Read More »
  • India

    മണിപ്പൂരില്‍ വീണ്ടും ആക്രമണം; ഹൈവേയില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെ വെടിവെപ്പ്

    ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ആക്രമണം; ഹൈവേയില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെ വെടിവെപ്പ്. ചൊവ്വാഴ്ച 10:30 ന് ഇംഫാലില്‍ നിന്ന് 160 കിലോമീറ്റര്‍ അപ്പുറമുള്ള തമെങ്ലോംഗ് ജില്ലയിലെ ശാന്തി ഖുനൂവിനും കൈമയ്ക്കും ഇടയില്‍ എന്‍.എച്ച്. 37ന് സമീപമാണ് സംഭവം. ചരക്ക് ട്രക്കുകളുടെയും എണ്ണ ടാങ്കറുകളുടെയും നേരെ ആയുധധാരികളായ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് എല്‍.പി.ജി ഉള്‍പ്പടെ നാല് ഇന്ധന ട്രക്കുകള്‍ ഇടിക്കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ സുരക്ഷാനടപടികള്‍ ശക്തമാക്കും. ട്രക്ക് ഡ്രൈവറിലൊരാള്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കഴിഞ്ഞ 10 മാസമായി എന്‍.എച്ച്. 37 ഉപയോഗിക്കാതെയാണ് സാധനങ്ങള്‍ എത്തിച്ചിരുന്നത്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിപ്പിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് ഇത് വരെ കണ്ടെത്തിയിട്ടില്ല. ആക്രമികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കലാപത്തിന് ശേഷം സംസ്ഥാനത്ത് നിരന്തരം ആക്രമ സംഭവങ്ങളാണ് അറങ്ങേറുന്നത്. അതേസമയം, സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളമുള്ള പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ ഇന്ധനം വാങ്ങാനായി…

    Read More »
  • കേരള സര്‍വകലാശാലയില്‍ ബ്രിട്ടാസിന്റെ പ്രസംഗം തടഞ്ഞ് വിസി

    തിരുവനന്തപുരം: ജോണ്‍ ബ്രിട്ടാസ് എംപി കേരള സര്‍വകലാശാലയില്‍ നടത്താനിരുന്ന പ്രഭാഷണം വൈസ് ചാന്‍സലര്‍ തടഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. ‘ഇന്ത്യന്‍ ജനാധിപത്യം, വെല്ലുവിളികളും കടമകളും’ എന്നതായിരുന്നു വിഷയം. ഇടതു ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.15ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഹാളിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. പരിപാടി നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോ യൂണിവേഴ്‌സിറ്റി രജിസ്ട്രാറോ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. എല്ലാ മാസവും പ്രഭാഷണ പരമ്പര നടത്താറുണ്ട്. പ്രഭാഷണ പരമ്പരയ്ക്ക് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. പ്രഭാഷണ പരമ്പര പൊതുപരിപാടിയല്ല. യൂണിയന്‍ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

    Read More »
  • Kerala

    മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; ദുരന്തം പെന്‍ഷന്‍ ക്യൂവില്‍ നില്‍ക്കെ

    ആലപ്പുഴ: വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു. ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ട്രഷറി ജീവനക്കാര്‍ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപികയായി വിരമിച്ചയാളാണ് ത്രേസ്യാമ്മ. അതേസമയം, മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു. കേസില്‍ രണ്ടും മൂന്നും ഘട്ട കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് പരാതിക്കാരില്‍ നിന്നും മോന്‍സണ്‍ മാവുങ്കല്‍ തട്ടിയെടുത്ത മുഴുവന്‍ പണവും കണ്ടെത്താന്‍ സാധിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തട്ടിപ്പിന്റെ ആസൂത്രണത്തിലും പരാതിക്കാരെ വഞ്ചിച്ചതിലുമെല്ലാം ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും കുറ്റപത്രം പറയുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.  

    Read More »
  • Kerala

    ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത മഴ: കൊച്ചിയില്‍നിന്നുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി

    കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലെ കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഗള്‍ഫിലേയ്ക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി. ഫ്‌ലൈ ദുബായുടെയും എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെയും കൊച്ചി – ദുബായ് സര്‍വീസ്, ഇന്‍ഡിഗോയുടെ കൊച്ചി – ദോഹ സര്‍വീസ്, എയര്‍ അറേബ്യയുടെ കൊച്ചി – ഷാര്‍ജ സര്‍വീസ് എന്നിവയാണ് റദ്ദാക്കിയത്. ഏതാനും സര്‍വീസുകള്‍ വൈകിയിട്ടുമുണ്ട്. യു.എ.ഇ., ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് ശക്തിപ്രാപിച്ചത്. ബുധനാഴ്ചയും മഴ തുടരാനാണ് സാധ്യതയെന്ന് വിവിധ കാലാവസ്ഥാകേന്ദ്രങ്ങള്‍ അറിയിച്ചു. വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഒട്ടേറെ വാഹനങ്ങള്‍ ഒഴുകിപ്പോയി. കെട്ടിടാവശിഷ്ടങ്ങളും മറ്റും വീണ് വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. പലയിടങ്ങളിലും റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നു. സ്‌കൂള്‍പഠനം ഓണ്‍ലൈനാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ച മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് പ്രവചനം. ദുബായ്, അബുദാബി തീരപ്രദേശങ്ങളിലെല്ലാം കാറ്റ് ശക്തമായിരുന്നു. ഒമാനിലെ പേമാരിയില്‍ 18 പേരാണ് ഇതുവരെ മരിച്ചത്. ഇതില്‍ 10 പേര്‍ സ്‌കൂള്‍വിദ്യാര്‍ഥികളാണ്. ഒട്ടേറെപ്പേരെ…

    Read More »
  • Food

    തക്കാളി ചെടിയിലെ ബാക്ടീരിയ വാട്ടം;  ശ്രദ്ധിക്കേണ്ട കര്യങ്ങള്‍ 

    വീട്ടുവളപ്പിലെ പച്ചക്കറി തോട്ടത്തില്‍ പ്രധാനിയാണ് തക്കാളി. അധികം പരിചരണം കൂടാതെ വളർത്തിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് തക്കാളിയെങ്കിലും കൃഷി ചെയ്യുമ്ബോഴുണ്ടാകുന്ന പ്രധാന പ്രശ്നം ബാക്ടീരിയ വാട്ടമാണ്. കൃത്യമായ പരിചരണം നല്‍കാതെ വന്നാല്‍ ഇത്തരം ബാക്ടീരിയ വാട്ടം വിളവിന്റെ മാത്രമല്ല തക്കാളി ചെടികളുടെ നാശത്തിനും കാരണമാകാനിടയുണ്ട്. അതുകൊണ്ടുതന്നെ ബാക്ടീരിയ വാട്ടത്തെ നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മണ്ണിലെ ഉയർന്ന അളവിലുള്ള അസിഡിറ്റിയാണ് ബാക്ടീരിയ വാട്ടത്തിൻ്റെ പ്രധാന കാരണം. മണ്ണിലെ അസിഡിറ്റിയെ കുറയ്ക്കുന്നതിന് Quicklime – അഥവാ കാല്‍സ്യം ഓക്സൈഡ് എന്നറിയപ്പെടുന്ന രാസ സംയുക്തം ഉപയോഗിക്കാവുന്നതാണ്. ഗ്രോ ബാഗുകളിലും ഈ രീതി ഉപയോഗിക്കാം. പോട്ടിംഗ് മിശ്രിതം ഉണ്ടാക്കുമ്ബോള്‍ Quicklime ഇട്ട് നന്നായി ഇളക്കുക. പക്ഷെ ശ്രദ്ധിക്കുക, ഇത് വിതറി രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ തക്കാളി തൈകള്‍ നടാൻ പാടുള്ളു. ഇത് മണ്ണിൻ്റ അസിഡിറ്റി നിയന്ത്രിക്കുകയും ബാക്ടീരിയ വാട്ടത്തിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. സ്യൂഡോമോണസ് ഫ്ലൂറസെൻസ് തക്കാളിയുടെ ബാക്ടീരിയ വാട്ടത്തിനെ നിയന്ത്രിക്കുന്നതിനുള്ള മറ്റൊരു പരിഹാരമാണ്. തക്കാളി വിത്ത് പാകുന്നതിന് 6…

    Read More »
Back to top button
error: