LIFELife Style

‘ജാസ്മിന്‍-ഗബ്രി വിഷയത്തില്‍ ബിഗ് ബോസ് ടീമിന്റെ അനാലിസിസ് തെറ്റി! ജാസ്മിന് സംഭവിക്കുന്നത് ഇതാണ്’

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ തുടക്കത്തില്‍ തന്നെ ശക്തമായ മത്സരം കാഴ്ച വെച്ച മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍ ജാഫര്‍. എന്നാല്‍ ഗബ്രിയുമായി ചേര്‍ന്ന് കളിക്കാന്‍ ആരംഭിച്ചതോടെ ജാസ്മിന്റെ ഗെയിമിന്റെ ഗതി മാറി. മാത്രമല്ല ഇരുവരുടേയും ഈ കൂട്ടുകെട്ടിനെതിരെ പ്രേക്ഷകരില്‍ ഒരു വിഭാഗം കടുത്ത വിമര്‍ശനവും ഉയര്‍ത്തി.

ചേര്‍ന്ന് കളിക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ജാസ്മിന്‍ തങ്ങളെ വ്യത്യസ്ത ടീമിലാക്കണമെന്നും ഒറ്റയ്ക്ക് ഗെയിം കളിക്കാനാണ് ഇരുവര്‍ക്കും താത്പര്യമെന്നും ഒരിക്കല്‍ ബിഗ് ബോസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ന്നും ഒരുമിച്ച് കളിക്കുന്ന ഇരുവരേയുമാണ് പ്രേക്ഷകര്‍ കണ്ടത്. എന്തായാലും ജാസ്മിന് ഗബ്രിയില്ലാതെ ഗെയിമുമായി മുന്നോട്ട് പോകാന്‍ ഇനിയും സാധിക്കില്ലെന്ന് പറയുകയാണ് ഇപ്പോള്‍ ഒരു ആരാധകന്‍. ജാസ്മിനാണ് ഗബ്രിയുടെ പിന്തുണ ആവശ്യമുള്ളതെന്നും ബിഗ് ബോസ് ഗ്രൂപ്പില്‍ പങ്കിട്ട കുറിപ്പില്‍ ആരാധകന്‍ വിശദമാക്കുന്നുണ്ട്. വിശദമായി വായിക്കാം

Signature-ad

‘ലാലേട്ടന്‍ ഗബ്രി ജാസ്മിന്‍ വിഷയം എടുത്തിട്ടതില്‍ ഉള്ള സന്തോഷം അറിയിച്ചുകൊണ്ട് തുടങ്ങട്ടെ. എങ്കിലും പറയാതിരിക്കാന്‍ വയ്യ ജബ്രി വിഷയത്തില്‍ ബിഗ്ഗ് ബോസ്സ് ടീം നടത്തിയ അനാലിസിസ് തികച്ചും തെറ്റായിരുന്നു.ഗബ്രിയല്ല ജാസ്മിന്റെ പ്രശ്‌നം എന്ന് നോര്‍മല്‍ സൈക്കോളജി അറിയുന്ന ആള്‍ക്ക് പോലും മനസ്സിലാകും.എന്നിട്ടും ഗബ്രിയില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടു എന്നത് മാത്രം ഒരു പോരായ്മ ആയി തോന്നി.

എന്താണ് ജാസ്മിന്റെ ശരിക്കുമുള്ള പ്രശ്‌നങ്ങള്‍ എന്ന് നോക്കാം. ജാസ്മിന്‍ മാനസികമായ സമ്മര്‍ദങ്ങള്‍ നേരിടാന്‍ ഒട്ടും കഴിവുള്ള ആളല്ല.ആയത് കൊണ്ട് മാനസിക പിന്‍ബലത്തിനു വേണ്ടി ഗബ്രിയോട് കോമ്പോ ആയി ജാസ്മിന്‍ ഗബ്രിയില്‍ മാത്രം ആശ്രയിച്ചു കളിച്ചു. ഗബ്രിയോടുള്ള ബന്ധം കുടുംബത്തിലും പുറത്തും നെഗറ്റീവ് ഇമ്പാക്ട് ആണെന്ന് മനസ്സിലാക്കിയപ്പോള്‍ തന്റെ കുടുംബത്തോടുള്ള ഇഷ്ടത്താല്‍ ആ ബന്ധം ഉപേക്ഷിച്ച് ഒറ്റക്ക് കളിക്കാന്‍ അവള്‍ തീരുമാനിച്ചു.

ഗബ്രിയേ വിട്ട് മറ്റു മത്സരാര്‍ത്ഥികളോട് കൂടുതല്‍ മിംഗില്‍ ആയി കളിക്കാന്‍ അവള്‍ ശ്രമിച്ചു. എന്നാല്‍ എല്ലാവരും ജാസ്മിന്റെ വൃത്തിക്കുറവ് കാരണവും ജാസ്മിന്‍ മനപ്പൂര്‍വം സ്പേസ് എടുക്കാന്‍ ശ്രമിക്കുകയാണ് എന്ന അവരുടെ തോന്നല്‍ കാരണവും ജാസ്മിനോട് അവര്‍ ഒരു ഗ്യാപ്പ് ഇട്ട് മാത്രം സംസാരിച്ചു.മാത്രവുമല്ല ജാസ്മിന്‍ ഒരു മാസത്തിലധികമായി തങ്ങളോട് യാതൊരു ഇന്റിമസിയും കാണിക്കാത്തതിനാല്‍ അവര്‍ക്ക് ജാസ്മിനോട് മറ്റുള്ളവരോടുള്ള മാനസിക അടുപ്പവും തോന്നിയതുമില്ല.ജാസ്മിന് പുറത്ത് നെഗറ്റീവ് ആണ് എന്ന് തോന്നിയതിനാലും അവര്‍ അവളോട് വലിയ അടുപ്പം കാണിച്ചില്ല.ക്യാപ്റ്റന്‍സി സമയത്ത് ജാസ്മിന്റെ കഠിനാധ്വാനം ആരും അംഗീകരിച്ചതുമില്ല.. ജാസ്മിന്‍ തനിക്ക് എല്ലാം പ്രശ്‌നങ്ങളും സോള്‍വ് ചെയ്യണം അങ്ങനെ നല്ലൊരു ക്യാപ്റ്റന്‍ ആവണം എന്ന കാഴ്ചപ്പാടോടെ ക്യാപ്റ്റന്‍സി ഏറ്റെടുത്തിട്ടും തന്റെ വേണ്ടത്ര അംഗീകാരം കിട്ടിയതുമില്ല

സിബിനെ പോലെ മനസ്സിന്റെ മര്‍മം അറിയുന്ന ആളുടെ അടികളും ജാസ്മിനെ തളര്‍ത്തി.മൊത്തത്തില്‍ ബിഗ്ഗ് ബോസ്സ് വീട്ടിലെ ഒറ്റപ്പെടുത്തല്‍/ മാനസിക ആക്രമണങ്ങള്‍/മൈന്‍ഡ് ഗെയിം എന്ന മലവെള്ളപ്പാച്ചിലില്‍ ജാസ്മിന്‍ പിടിച്ചിരുന്ന ഗബ്രി എന്ന വള്ളി കൂടി വീട്ടുകാരെയും നാട്ടുകാരെയും പേടിച്ച് കൈവിട്ടത് കൊണ്ട് ആ ഒഴുക്കില്‍ ജാസ്മിന്‍ ഒഴുകി കൊണ്ടിരിക്കുകയാണ്. ഗബ്രി എന്ന പിടിവള്ളി അവള്‍ വീണ്ടും പിടിച്ചില്ലെങ്കില്‍ ജാസ്മിന്‍ മാനസിക സമ്മര്‍ദം താങ്ങാനാവാതെ ബിഗ്ബോസ് വീട് വിടേണ്ടി വരും.അല്ലെങ്കില്‍ റെസ്മിന്‍ എന്ന അധികം ഉറപ്പില്ലാത്ത ഒരു വള്ളിയാണുള്ളത്. താല്‍ക്കാലത്തേക്ക് അതില്‍ പിടിച്ചു രക്ഷപ്പെടാം എങ്കിലും. ശക്തമായ ഒഴുക്കില്‍ പിടിച്ചു നില്‍ക്കാനാവില്ല.

അല്ലെങ്കില്‍ കൃത്യമായി ഒഴുക്കിനെതിരെ നീന്താന്‍ എങ്ങനെ കളിക്കണം എന്ന് നല്ലൊരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ ജാസ്മിനെ പരിശീലിപ്പിച്ച് വീണ്ടും ബിഗ്ബോസ് വീട്ടിലേക്ക് കയറ്റി വിടണം. ഇതൊന്നും നടന്നില്ലെങ്കില്‍ ജാസ്മിന്റെ ബിഗ് ബോസ് ഷോയുടെ നന്മ ഓര്‍ത്ത് ഇനിയും അവളുടെ മനസ്സ് പ്രഷര്‍ കൂക്കറില്‍ വേവിക്കാതെ അവരെ ഷോയില്‍ നിന്നും എലിമിനെറ്റ് ചെയ്യണം.
കാരണം സിബിന്‍ പറഞ്ഞത് പോലെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാതെ ഒഴിക്കിനൊപ്പം നീന്തുന്ന ഒരു പൊട്ടിപ്പെണ്ണാണ് ജാസ്മിന്‍.

തുടക്കത്തില്‍ കോമ്പോ പിടിക്കാതെ ഗെയിം മനസ്സിലാക്കി കളിച്ചാല്‍ കപ്പടിച്ചേനെ. ജാസ്മിന്‍ നല്ല ഹ്യൂമര്‍സെന്‍സുള്ള തഗ് അടിക്കുന്ന നല്ലൊരു മത്സരാര്‍ഥി ആയിരുന്നു. മാനസിക ശക്തി എന്നത് മാത്രം ഇല്ലാതെ പോയി.
3 കാര്യങ്ങള്‍ കൂടി പറഞ്ഞ് അവസാനിപ്പിക്കാം
1.ജാസ്മിന്‍ കാണിക്കുന്ന കരച്ചിലും വികാരപ്രകടനങ്ങളും ഒന്നും അഭിനയമല്ല. പച്ചയായ മനസ്സിന്റെ യാഥാര്‍ഥ്യങ്ങള്‍ മാത്രമാണവ
2. റെസ്മിന്‍ പറഞ്ഞ പോലെ, ജാസ്മിന്‍ ഇല്ലെങ്കിലും ഗബ്രി അതിശക്തമായി പിടിച്ചു നില്‍ക്കും. പക്ഷേ ഗബ്രിയില്ലാതെ ജാസ്മിന് ഒരു ദിവസം പോലും ആ വീട്ടില്‍ നില്‍ക്കാനാവില്ല.
3. ജാസ്മിന്റെയോ ഗബ്രിയുടെയോ ബന്ധം പ്രേക്ഷകരെ പറ്റിക്കാന്നോ കണ്ടന്റ് കിട്ടാനോ ഉള്ള നാടകം ഒന്നുമല്ല. നമുക്കിടയില്‍ പലര്‍ക്കും അനുവാദമില്ലാതെ കടന്നുവരുന്ന ബന്ധങ്ങള്‍ പോലെ സാഹചര്യങ്ങള്‍ കൊണ്ട് സംഭവിച്ചു പോയതാണ്. രണ്ട് പേരുടെയും സ്‌നേഹവും ആത്മാര്‍ത്ഥമാണ്. അതായത് ജാസ്മിന് ഗബ്രിയോടുള്ള സ്‌നേഹം സത്യമാണ്.. എന്നാല്‍ ഗബ്രിക്ക് റെസ്മിന്‍ ഉള്‍പ്പെടെയുള്ള അനേകം പെന്‍സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമാണ് ജാസ്മിന്‍. Undefined ബന്ധം അല്ല .. Undefined ഗെയിം സ്‌ട്രേറ്റജി ആണ് ജാസ്മിന്റെ പ്രശ്‌നം.

 

Back to top button
error: